വോട്ട് കുടത്തിലാക്കാന്‍ ഇന്നസെന്റ് മോതിരവുമായി വീരന്‍

March 27th, 2014

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടിക്കാരുടെ വോട്ട് കുടത്തിലാക്കാനുള്ള ശ്രമത്തിലാണ് നടന്‍ ഇന്നസെന്റ്. മലയാള സിനിമയില്‍ ചിരിയുടെ നിറകുടമായ ഇന്നസെന്റ് ഇപ്പോള്‍ കുടവുമായി തിരശ്ശീലയില്‍ നിന്നും നാട്ടുകാര്‍ക്കിടയിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ഇത്തവനത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന ഇന്നസെന്റിന്റെ ചിഹ്നം കുടമാണ്. രാഷ്ടീയത്തില്‍ നിന്നും സിനിമയിലേക്കും അവിടെ നിന്നു വീണ്ടും രാഷ്ടീയത്തിലേക്കും എത്തിയ ഇന്നസെന്റിന്റെ ആരാധകരും ഇടതു പ്രവര്‍ത്തകരും ആവേശത്തിലാണ്.മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡണ്ട് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നത് ഇന്നസെന്റിനു പിന്‍ബലമേകുന്നു.

എതിര്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ്സിനെ പി.സി.ചാക്കോ ആണ്. എം.പി.എന്ന നിലയിലെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തരായ വോട്ടര്‍മാരുടെ പ്രതികരണം മോശമാകും എന്ന് കണ്ട് തൃശ്ശൂര്‍ മണ്ഡലത്തില്‍ നിന്നും ചാലക്കുടിയില്‍ എത്തിയ പി.സി.ചാക്കോ ആണ് പ്രധാന എതിരാളി. ഇന്നസെന്റിന്റെ ജനസ്വാധീനവും ഒപ്പം രാജ്യമെമ്പാടുമുള്ള കോണ്‍ഗ്രസ്സ് വിരുദ്ധ തരംഗവും ഒപ്പം പി.സി.ചാക്കോയോട് ഉള്ള അതൃപ്തിയും വോട്ടാക്കി മാറ്റാം എന്ന കണക്കു കൂട്ടലിലാണ് ഇടതു പക്ഷം. ഗ്യാസ് സിലിണ്ടര്‍,ടെലിവിഷന്‍ എന്നിവയും ചിഹ്നമായി ഇന്നസെന്റ് ആവശ്യപ്പെട്ടിരുന്നു എങ്കിലും മറ്റു സ്വതന്ത്രരും ആവശ്യവുമായി മുന്നോട്ട് വന്നതോടെ അദ്ദെഹം കുടം സ്വീകരിക്കുകയായിരുന്നു. യു.പി.എ സര്‍ക്കാറിന്റെ നയങ്ങളുടെ ഭാഗമായി ഗ്യാസ് സിലിണ്ടര്‍ സബ്സിഡി വെട്ടിക്കുറച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയിലെ പ്രതിഷേധം വോട്ടാക്കി മാറ്റുവാന്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളില്‍ പലരും ഗ്യാസ് സിലിണ്ടറിനെ ചിഹ്നമായി സ്വീകരിച്ചിട്ടുണ്ട്.

യു.ഡി.എഫ് സ്ഥാനാര്‍ഥിയായ എം.പി.വീരേന്ദ്രകുമാര്‍ മോതിരവുമായാണ് പാലക്കാട്ടെ വോട്ടര്‍മാരെ സമീപിക്കുന്നത്. കേരളത്തിലെ 20 നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള എം.പിമാരില്‍ ഏറ്റവും ശ്രദ്ധേയനായ എം.ബി. രാജേഷാണ് അദ്ദേഹത്തിന്റെ എതിര്‍ സ്ഥാനാര്‍ഥി. എല്‍.ഡി.ഫിനു മുന്‍‌തൂക്കമുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് പാലക്കാട്. ജനതാദളിനും സ്വാധീനമുണ്ട് ഈ മണ്ഡലത്തില്‍ എന്നാല്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധത്തെ തുടര്‍ന്ന് ജനതാദളില്‍ ഉണ്ടായ പിളര്‍പ്പ് വീരേന്ദ്ര കുമാറിനു ദോഷകരമായി മാറാന്‍ ഇടയുണ്ട്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ യു.ഡി.എഫിലേക്ക് പോയ വീരേന്ദ്രകുമാറിനെതിരെ ശക്തമായ നിലപാടെടുത്തത് പാലക്കാട് നിന്നുള്ള നേതാക്കളും അണികളുമാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. പി. ഉദയഭാനു അന്തരിച്ചു

January 5th, 2014

singer-kp-udaya-bhanu-ePathram
തിരുവനന്തപുരം : ഗായകനും സംഗീത സംവിധായകനുമായ കെ. പി. ഉദയഭാനു (78) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ ആയിരുന്നു അന്ത്യം.

പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് ഒരു വര്‍ത്തോള മായി കിടപ്പി ലായിരുന്നു. എന്‍. എസ്. വര്‍മ യുടേയും അമ്മു നേത്യാരമ്മ യുടേയും മകനായി 1936 ല്‍ പാലക്കാട് ജില്ലയിലെ തരൂരി ലാണ് ഉദയ ഭാനു വിന്റെ ജനനം.

1958 ല്‍ ഇറങ്ങിയ ‘നായരു പിടിച്ച പുലിവാല്‍’ എന്ന ചിത്ര ത്തിലെ ഗാന ത്തിലൂടെയാണ് സിനിമാ പിന്നണി ഗാന രംഗത്ത് എത്തുന്നത്.

വെള്ളി നക്ഷത്രമേ നിന്നെ നോക്കി…, കാനനഛായ യില്‍ ആടു മേക്കാന്‍… (രമണന്‍), അനുരാഗ നാടക ത്തില്‍ … (നിണ മണിഞ്ഞ കാല്‍പ്പാടുകള്‍), ചുടു കണ്ണീരാലെന്‍…, താരമേ താരമേ…(ലൈലാമജ്നു), പൊന്‍ വള ഇല്ലെങ്കിലും പൊന്നാട ഇല്ലെങ്കിലും… (കുട്ടിക്കുപ്പായം) എന്നിവയാണ് അദ്ദേഹ ത്തിന്റെ ശ്രദ്ധേയ ഗാനങ്ങള്‍.

എണ്‍പതിലധികം ദേശ ഭക്തി ഗാന ങ്ങള്‍ക്ക് സംഗീതം നില്‍കി. 1976 ലെ സമസ്യ എന്ന ചിത്ര ത്തിലെ ഗാന ങ്ങള്‍ക്ക് ക്ക് സംഗീതം നല്‍കിയതും ഉദയ ഭാനു വായിരുന്നു.

2009 ല്‍ ഭാരത സര്‍ക്കാര്‍ ഉദയ ഭാനുവിന് പത്മശ്രീ നല്‍കി ആദരിക്കുക യുണ്ടായി. കേരള സംഗീത നാടക അക്കാദമി യുടെ ഫെലോഷിപ്പ്(2003), കമുകറ പുരസ്കാരം (2006), ഡോക്യുമെന്‍്ററി സംഗീത ത്തിനുള്ള ദേശീയ പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാര ങ്ങള്‍ നേടിയിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി. എന്‍. കരുണാകരന്‍ അന്തരിച്ചു

December 14th, 2013

artist-cn-karunakaran-ePathram
കൊച്ചി : പ്രശസ്ത ചിത്രകാരനും കേരള ലളിത കലാ അക്കാദമി യുടെ മുന്‍ പ്രസിഡന്റുമായ സി. എന്‍. കരുണാകരന്‍ (73) അന്തരിച്ചു.

ഗുരുവായൂരിനു സമീപം ബ്രഹ്മകുളത്ത് 1940-ല്‍ ആണ് സി. എന്‍. കരുണാകരന്‍ ജനിച്ചത്. മദ്രാസില്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് ക്രാഫ്ടില്‍ നിന്ന് കലാ പഠനം പൂര്‍ത്തിയാക്കി. ഡി. പി. റോയ് ചൗധരി, കെ. എസി. എസ്. പണിക്കര്‍ എന്നിവര്‍ സി. എന്‍. കരുണാകരന്റെ ഗുരു നാഥ ന്മാരായിരുന്നു. കേരള ചിത്ര കലാ രംഗത്ത് മഹത്തായ സംഭാവന കള്‍ നല്‍കിയ സി. എന്‍. കരുണാകരന്‍ കേരള ലളിത കലാ അക്കാദമി യുടെ പ്രസിഡണ്ട് ആയിരുന്നു.

കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ്, മലയാറ്റൂര്‍ രാമകൃഷ്ണന്‍ പുരസ്‌കാരം, പി. ടി. ഭാസ്‌കര പണിക്കര്‍ പുരസ്‌കാരം, കേരള ലളിത കലാ അക്കാദമി പുരസ്‌കാരം (മൂന്നു തവണ), മദ്രാസ് ലളിത കലാ അക്കാദമി പുരസ്‌കാരം, കേരള ലളിത കലാ അക്കാദമി ഫെലോഷിപ്പ്, മദ്രാസ് സര്‍ക്കാരിന്റെ ഏറ്റവും നല്ല വിദ്യാര്‍ത്ഥി ക്കുള്ള പുരസ്‌കാരം എന്നിവ നേടി യിട്ടുണ്ട്. കേരള ത്തിലെ ആദ്യ സ്വകാര്യ കലാ പ്രദര്‍ശന ശാല യായ ‘ചിത്രകൂടം’ അദ്ദേഹ മാണ് ആരംഭിച്ചത്.

അശ്വത്ഥാമാവ്, ഒരേ തൂവല്‍ പക്ഷികള്‍, അക്കരെ, പുരുഷാര്‍ത്ഥം, ആലീസിന്റെ അന്വേഷണം തുടങ്ങിയ സിനിമകള്‍ക്ക് കലാ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമ്മേളന സ്ഥലത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയ നടന്‍ അനൂപ് ചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു

November 23rd, 2013

ചേര്‍ത്തല: യൂത്ത് കോണ്‍ഗ്രസ്സ് സമ്മേളന സ്ഥലത്ത് മദ്യപിച്ചെത്തി ബഹളം ഉണ്ടക്കിയ നടന്‍ അനൂപ് ചന്ദ്രനെ അര്‍ത്തുങ്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി അരീപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് ചേര്‍ത്തല നിയോജക മണ്ഡലം കമ്മറ്റി ജന സമ്പര്‍ക്ക പരിപാടിയുടെ വിളംബര സമ്മേളനം നടക്കുകയായിരുന്നു. റോഡരികില്‍ നടക്കുന്ന പരിപാടിയ്ക്കിടയിലേക്ക് ഒരു സുഹൃത്തിന്റെ ബൈക്കില്‍ എത്തിയതായിരുന്നു. തുടര്‍ന്ന് വേദിയില്‍ ഉണ്ടായിരുന്ന നേതാക്കന്മാര്‍ക്ക് നേരെ ആംഗ്യങ്ങള്‍ കാണിക്കുകയും ബഹളം വെക്കുകയും ചെയ്ത് യോഗം അലങ്കോളപ്പെടുത്തുവാന്‍ ശ്രമിച്ച അനൂപ് ചന്ദ്രനെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായി. തുര്‍ന്ന് പോലീസെത്തി അനൂപിനെ സംഭവ സ്ഥലത്തു നിന്നും അറസ്റ്റ് ചെയ്തു നീക്കി. പോലീസ് സ്റ്റേഷനില്‍ വച്ച് മാധ്യമങ്ങളോടും മോശം ഭാഷയില്‍ സംസാരിച്ചു.

“കോണ്‍ഗ്രസ്സിന്റെ യോഗം ഒരു പണിക്കൂറായി ശ്രവിച്ചു കൊണ്ടിരുന്ന ശ്രോതാവാണ് താന്‍ എന്നും തൊഴിലുറപ്പാണ് ലോകത്തെ ഏറ്റവും മഹത്തായ പദ്ധതിയെന്ന് ഒരു മനുഷ്യന്‍ പറഞ്ഞെന്നും. അപ്പോള്‍ താന്‍ ചിരിച്ചു പോയെന്നും. തൊഴിലുറപ്പാണ് ലോകത്തിലേറ്റവും മഹത്തായ കാര്യമെന്ന് കോണ്‍ഗ്രസ്സുകാരനല്ല ഏത് പറഞ്ഞാലും എനിക്ക് ചിരി വരും. അതിനാണ് തന്നെ കയ്യേറ്റം ചെയ്തത്” എന്നാണ്“ അനൂപിന്റെ ഭാഷ്യം.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: ഇടവേള ബാബുവിനെ ചോദ്യം ചെയ്തു

November 19th, 2013

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ട് നടനും താരസംഘടനയായ അമ്മയുടെ
ഭാരവാഹിയുമായ ഇടവേള ബാബുവിനെ ചോദ്യം ചെയ്തു. റവന്യൂ ഇന്റലിജെന്‍സ് നടത്തിയ ചോദ്യം ചെയ്യലില്‍ കേസിലെ പ്രധാന പ്രതിയായ നബീലിനെ അറിയാമെന്ന് ബാബു പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ടാണ് തനിക്ക് പരിചയമെന്നും നബീല്‍ കള്ളക്കടത്തുകാരനാണെന്ന് അറിയില്ലായിരുന്നുവെന്നും ഇടവേള ബാബു പറഞ്ഞതായാണ് സൂചന. നബീലിന്റെ ഫ്ലാറ്റില്‍ പലതവണ ഇടവേള ബാബു സന്ദര്‍ശനം നടത്തിയതായും ഇവിടെ സ്ത്രീകള്‍ വന്നുപോകാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നബീലിന്റെ കണ്ണൂരിലെ അഞ്ചരക്കണ്ടിയിലെ വീടും മറ്റു പ്രതികളായ ഷഹബാസ്, അബ്ദുള്‍ ലെയ്സ് എന്നിവരുടെ വീടുകള്‍ ലെയ്സിന്റെ ഉടമസ്ഥതയിലുള്ള കണ്ണാശുപത്രി, ജ്വല്ലറി എന്നിവിടങ്ങളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

12 of 2411121320»|

« Previous Page« Previous « ആറാം തമ്പുരാന്‍ വിളിച്ചാല്‍ തങ്ങളങ്ങാടീന്ന് ഇനി ബാപ്പു വരില്ല
Next »Next Page » ബാംഗ്ലൂരില്‍ എ.ടി.എം കൌണ്ടറിനുള്ളില്‍ മലയാളി യുവതിയെ വെട്ടിപ്പരിക്കേല്പിച്ചു »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine