സമ്മേളന സ്ഥലത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയ നടന്‍ അനൂപ് ചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു

November 23rd, 2013

ചേര്‍ത്തല: യൂത്ത് കോണ്‍ഗ്രസ്സ് സമ്മേളന സ്ഥലത്ത് മദ്യപിച്ചെത്തി ബഹളം ഉണ്ടക്കിയ നടന്‍ അനൂപ് ചന്ദ്രനെ അര്‍ത്തുങ്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി അരീപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് ചേര്‍ത്തല നിയോജക മണ്ഡലം കമ്മറ്റി ജന സമ്പര്‍ക്ക പരിപാടിയുടെ വിളംബര സമ്മേളനം നടക്കുകയായിരുന്നു. റോഡരികില്‍ നടക്കുന്ന പരിപാടിയ്ക്കിടയിലേക്ക് ഒരു സുഹൃത്തിന്റെ ബൈക്കില്‍ എത്തിയതായിരുന്നു. തുടര്‍ന്ന് വേദിയില്‍ ഉണ്ടായിരുന്ന നേതാക്കന്മാര്‍ക്ക് നേരെ ആംഗ്യങ്ങള്‍ കാണിക്കുകയും ബഹളം വെക്കുകയും ചെയ്ത് യോഗം അലങ്കോളപ്പെടുത്തുവാന്‍ ശ്രമിച്ച അനൂപ് ചന്ദ്രനെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായി. തുര്‍ന്ന് പോലീസെത്തി അനൂപിനെ സംഭവ സ്ഥലത്തു നിന്നും അറസ്റ്റ് ചെയ്തു നീക്കി. പോലീസ് സ്റ്റേഷനില്‍ വച്ച് മാധ്യമങ്ങളോടും മോശം ഭാഷയില്‍ സംസാരിച്ചു.

“കോണ്‍ഗ്രസ്സിന്റെ യോഗം ഒരു പണിക്കൂറായി ശ്രവിച്ചു കൊണ്ടിരുന്ന ശ്രോതാവാണ് താന്‍ എന്നും തൊഴിലുറപ്പാണ് ലോകത്തെ ഏറ്റവും മഹത്തായ പദ്ധതിയെന്ന് ഒരു മനുഷ്യന്‍ പറഞ്ഞെന്നും. അപ്പോള്‍ താന്‍ ചിരിച്ചു പോയെന്നും. തൊഴിലുറപ്പാണ് ലോകത്തിലേറ്റവും മഹത്തായ കാര്യമെന്ന് കോണ്‍ഗ്രസ്സുകാരനല്ല ഏത് പറഞ്ഞാലും എനിക്ക് ചിരി വരും. അതിനാണ് തന്നെ കയ്യേറ്റം ചെയ്തത്” എന്നാണ്“ അനൂപിന്റെ ഭാഷ്യം.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: ഇടവേള ബാബുവിനെ ചോദ്യം ചെയ്തു

November 19th, 2013

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ട് നടനും താരസംഘടനയായ അമ്മയുടെ
ഭാരവാഹിയുമായ ഇടവേള ബാബുവിനെ ചോദ്യം ചെയ്തു. റവന്യൂ ഇന്റലിജെന്‍സ് നടത്തിയ ചോദ്യം ചെയ്യലില്‍ കേസിലെ പ്രധാന പ്രതിയായ നബീലിനെ അറിയാമെന്ന് ബാബു പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ടാണ് തനിക്ക് പരിചയമെന്നും നബീല്‍ കള്ളക്കടത്തുകാരനാണെന്ന് അറിയില്ലായിരുന്നുവെന്നും ഇടവേള ബാബു പറഞ്ഞതായാണ് സൂചന. നബീലിന്റെ ഫ്ലാറ്റില്‍ പലതവണ ഇടവേള ബാബു സന്ദര്‍ശനം നടത്തിയതായും ഇവിടെ സ്ത്രീകള്‍ വന്നുപോകാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നബീലിന്റെ കണ്ണൂരിലെ അഞ്ചരക്കണ്ടിയിലെ വീടും മറ്റു പ്രതികളായ ഷഹബാസ്, അബ്ദുള്‍ ലെയ്സ് എന്നിവരുടെ വീടുകള്‍ ലെയ്സിന്റെ ഉടമസ്ഥതയിലുള്ള കണ്ണാശുപത്രി, ജ്വല്ലറി എന്നിവിടങ്ങളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആറാം തമ്പുരാന്‍ വിളിച്ചാല്‍ തങ്ങളങ്ങാടീന്ന് ഇനി ബാപ്പു വരില്ല

November 14th, 2013

കോഴിക്കോട്: തങ്ങളങ്ങാടിക്ക് നീട്ട്യൊരു വിളിവിളിച്ചാല്‍ മതി ബാപ്പോന്ന്… ആ സെക്കന്റില്‍ ബാപ്പു ഇവിടെ എത്തും…പക്ഷെ ഇനി ഒരിക്കലും അറാം തമ്പുരാന്‍ നീട്ടി വിളിച്ചാല്‍ ബാപ്പു വരില്ല. ആറാം തമ്പുരാന്‍ എന്ന സിനിമയില്‍ അഗസ്റ്റിന്‍ അവതരിപ്പിച്ച ബാപ്പു എന്ന കഥാപാത്രം പറയുന്ന ഡയലോഗ് ഏറേ പ്രശസ്തമാണ്.പ്രേക്ഷക മനസ്സില്‍ എക്കാലത്തും നിറഞ്ഞു നില്‍ക്കുന്ന ഒരു മലബാറുകാരന്റെ എല്ലാ നന്മകളും സ്നേഹവും നിറഞ്ഞ ഡയലോഗ്. മോഹന്‍ ലാല്‍ അവതരിപ്പിച്ച ജഗന്നാഥന്‍ എന്ന കഥാപാത്രത്തിന്റെ സന്തത സഹചാരിയായ ബാ‍പ്പു എന്ന കഥാപാത്രം പ്രേക്ഷക മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നത് അഗസ്റ്റിന്റെ അഭിനയ മികവിന്റെ സാക്ഷ്യമാണ്. മോഹന്‍ ലാല്‍ സിനിമകളില്‍ അഗസ്റ്റിന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്ക് പല പ്രത്യേകതകളുമുണ്ട്. ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്ന ഒരു കെമിസ്ട്രിയാകാം അതിനു കാരണം. ദേവാസുരം എന്ന സിനിമയിലെ നായകന്‍ മംഗലശ്ശേരി നീലകണ്ഠന്റെ കുട്ടിപ്പട്ടാളത്തിലെ ഹൈദ്രോസ്, രണ്‍ജിത്തിന്റെ തന്നെ സൃഷ്ടിയായ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിലെ ഹാജ്യാരുടെ വേഷവും തന്റെ ശാരീരികമായ അവശതകള്‍ മറന്ന് അഗസ്റ്റിന്‍ അവതരിപ്പിച്ചു. അതും ഏറേ ശ്രദ്ധേയമായി. കോഫി അന്നനെ മലയാളികള്‍ ഓര്‍ക്കുന്നത് ചിന്താവിഷ്ടയായ ശ്യാമളയില്‍ അഗസ്റ്റിന്‍ അവതരിപ്പിച്ച ബാര്‍ബര്‍ ചന്ദ്രനിലൂടെ കൂടെയാണ്. കമ്മീഷ്ണര്‍ എന്ന ചിത്രത്തിലെ വട്ടപ്പാറ പീതാംഭരന്‍ എന്ന വലതു പക്ഷ രാഷ്ടീയക്കാരനും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇത്തരത്തില്‍ മലയാള സിനിമയില്‍ അഗസ്റ്റിന്‍ എന്ന നടന്‍ അവതരിപ്പിച്ച അധികം കഥാപാത്രങ്ങളും മനസ്സില്‍ തങ്ങി നില്‍ക്കുന്നവയാണ്. സുഹൃത്തായും, അച്ഛനായും, രാഷ്ടീയക്കാരനായും, കാര്യസ്ഥനായും, നാട്ടിന്‍ പുറത്തുകാരനായുമെല്ലാം വേഷമിട്ട അഗസ്റ്റിന്‍ എന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. താരജാഢകളില്ലാതെ നിറഞ്ഞ പുഞ്ചിരിയോടെ സിനിമയിലും സമൂഹത്തിലും അഗസ്റ്റിന്‍ നിറഞ്ഞു നിന്നു. സംഭാഷണങ്ങളിലും ഭാവങ്ങളിലും കാത്തു സൂക്ഷിച്ച സൂക്ഷ്മത തനിക്ക് ലഭിച്ച കഥാപാത്രത്തെ അനശ്വരമാക്കുന്നതില്‍ അദ്ദേഹത്തെ എന്നും വിജയിപ്പിച്ചു. കുതിരവട്ടം പപ്പുവിനെ പോലെ ഈ മലബാറുകാരനേയും മലയാളികള്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചത് സ്വാഭാവികവും അനായാസകരവുമായ അഭിനയം കാഴ്ചവെക്കുന്നത് കൊണ്ടു തന്നെയായിരുന്നു. ഒടുവില്‍ ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച് ഓര്‍മ്മകള്‍ ബാക്കിയായി ആ കലാകാരന്‍ യാത്രയായിരിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

നടനും നിര്‍മ്മാതാവുമായ അഗസ്റ്റിന്‍ അന്തരിച്ചു

November 14th, 2013

കോഴിക്കോട്: പ്രശസ്ത്ര നടനും നിര്‍മ്മാതാവുമായ അഗസ്റ്റിന്‍ (58) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു അന്ത്യം. ഏറെ നാളായി പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അഗസ്റ്റിന്‍. മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് കോഴിക്കോട് ടൌണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു വെച്ച ശേഷം പാറോപ്പടി സെന്റ് ആന്റണീസ് ചര്‍ച്ചില്‍ മറവു ചെയ്യും.

കുന്നുമ്പുറത്ത് മാത്യുവിന്റേയും റോസി ദമ്പതികളുടെ മകനായി കോടഞ്ചേരിയിലാണ് ജനനം. ഹാന്‍സിയാണ് ഭാര്യ. ചലച്ചിത്ര താരമായ ആന്‍ അഗസ്റ്റിന്‍ മകളാണ്. നാടക രംഗത്തു നിന്നുമാണ് അഗസ്റ്റിന്‍ സിനിമയില്‍ എത്തുന്നത്. ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടര്‍ എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. ദേവാസുരം, ആറാം തമ്പുരാന്‍, കമ്മീഷ്ണര്‍, ഉസ്താദ്, രാവണപ്രഭു, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, ഊട്ടിപ്പട്ടണം, ചന്ദ്രോത്സവം, മിഴിരണ്ടിലും, ബാവൂട്ടിയുടെ നാമത്തില്‍ തുടങ്ങി നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.മിഴി രണ്ടിലും എന്ന ചിത്രം നിര്‍മ്മിച്ചു.

പക്ഷാഘാതത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്ന അഗസ്റ്റിന്‍ അടുത്ത കാലത്ത് സിനിമയില്‍ ഒരു തിരിച്ച് വരവ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഊന്നുവടിയുടെ സഹായത്തോടെ നടക്കുവാന്‍ ആരംഭിച്ചപ്പോള്‍ ആണ് ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചത്. ഹാസ്യനടനായും ക്യാരക്ടര്‍ റോളുകളിലും തിളങ്ങിയ അഗസ്റ്റിന്‍ അരങ്ങൊഴിഞ്ഞതോടെ മികച്ച ഒരു നടനെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗായകന്‍ നജ്മല്‍ ബാബു അന്തരിച്ചു

November 6th, 2013

singer-najmal-babu-ePathram
കോഴിക്കോട് : പ്രമുഖ ഗസല്‍ ഗായകന്‍  നജ്മല്‍ ബാബു (65) അന്തരിച്ചു. വൃക്ക രോഗത്തെ ത്തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. മലപ്പുറം വേങ്ങര യിലെ വീട്ടില്‍ വെച്ച് ചൊവ്വാഴ്ച രാത്രി 10 മണി യോടെ യായിരുന്നു അന്ത്യം. പ്രശസ്ത ഗായകന്‍ കോഴിക്കോട് അബ്ദുള്‍ഖാദറിന്റെ മകനാണ്  നജ്മല്‍ ബാബു.

പ്രശസ്ത മായ ഹട്ടന്‍സ് ഓര്‍ക്കസ്ട്ര യിലെ പ്രധാന ഗായകന്‍ ആയിരുന്നു. പിതാവ് കോഴിക്കോട് അബ്ദുള്‍ഖാദറിന്റെ യും മാതൃ സഹോദരീ ഭര്‍ത്താവ് എം. എസ്. ബാബു രാജിന്റെ യും സംഗീത പാരമ്പര്യമുള്ള പാട്ടുകാരന്‍ ആയിരുന്നു നജ്മല്‍ ബാബു.

മാതാവ് : പരേത യായ ആച്ചുമ്മ. ഭാര്യ : സുബൈദ. മക്കള്‍ : ലസ്ലി നജ്മല്‍, പ്രിയേഷ് നജ്മല്‍. മരുമക്കള്‍ : കോയ, സഫീറ. സഹോദര ങ്ങള്‍: സുരയ്യ സമദ്, മോളി ബീരാന്‍, സീനത്ത് നവാസ്, നസീമ നിസ്താര്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

13 of 251012131420»|

« Previous Page« Previous « സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; മണലൂരില്‍ ഹര്‍ത്താല്‍
Next »Next Page » പ്രശസ്ത ഗസല്‍ ഗായകന്‍ നജ്മല്‍ ബാബു അന്തരിച്ചു »



  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine