കൊച്ചി : പ്രശസ്ത ചിത്രകാരനും കേരള ലളിത കലാ അക്കാദമി യുടെ മുന്‍ പ്രസിഡന്റുമായ സി. എന്‍. കരുണാകരന്‍ (73) അന്തരിച്ചു.
ഗുരുവായൂരിനു സമീപം ബ്രഹ്മകുളത്ത് 1940-ല്‍ ആണ് സി. എന്‍. കരുണാകരന്‍ ജനിച്ചത്. മദ്രാസില്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് ക്രാഫ്ടില്‍ നിന്ന് കലാ പഠനം പൂര്‍ത്തിയാക്കി. ഡി. പി. റോയ് ചൗധരി, കെ. എസി. എസ്. പണിക്കര്‍ എന്നിവര്‍ സി. എന്‍. കരുണാകരന്റെ ഗുരു നാഥ ന്മാരായിരുന്നു. കേരള ചിത്ര കലാ രംഗത്ത് മഹത്തായ സംഭാവന കള്‍ നല്‍കിയ സി. എന്‍. കരുണാകരന്‍ കേരള ലളിത കലാ അക്കാദമി യുടെ പ്രസിഡണ്ട് ആയിരുന്നു.
കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ്, മലയാറ്റൂര്‍ രാമകൃഷ്ണന്‍ പുരസ്‌കാരം, പി. ടി. ഭാസ്‌കര പണിക്കര്‍ പുരസ്‌കാരം, കേരള ലളിത കലാ അക്കാദമി പുരസ്‌കാരം (മൂന്നു തവണ), മദ്രാസ് ലളിത കലാ അക്കാദമി പുരസ്‌കാരം, കേരള ലളിത കലാ അക്കാദമി ഫെലോഷിപ്പ്, മദ്രാസ് സര്‍ക്കാരിന്റെ ഏറ്റവും നല്ല വിദ്യാര്‍ത്ഥി ക്കുള്ള പുരസ്‌കാരം എന്നിവ നേടി യിട്ടുണ്ട്. കേരള ത്തിലെ ആദ്യ സ്വകാര്യ കലാ പ്രദര്‍ശന ശാല യായ ‘ചിത്രകൂടം’ അദ്ദേഹ മാണ് ആരംഭിച്ചത്.
അശ്വത്ഥാമാവ്, ഒരേ തൂവല്‍ പക്ഷികള്‍, അക്കരെ, പുരുഷാര്‍ത്ഥം, ആലീസിന്റെ അന്വേഷണം തുടങ്ങിയ സിനിമകള്‍ക്ക് കലാ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, സിനിമ