മലയാള സിനിമയുടെ ഭരതന്‍ സ്പര്‍ശം നിലച്ചിട്ട് 14 വര്ഷം തികയുന്നു. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും ഡിപ്ലോമ നേടി കലാ സംവിധായകനായി സിനിമാ ലോകത്തേക്ക് കടന്നു വന്ന ഭരതന്‍ 1974-ൽ പത്മരാജന്റെറെ തിരക്കഥയിൽ പ്രയാണം എന്ന തന്റെ ആദ്യ ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര പ്രയാണം ആരംഭിച്ചു. തുടര്‍ന്നിങ്ങോട്ട് ഭരതന്‍ മലയാളത്തിനു നല്‍കിയ ഒട്ടനവധി സിനിമകള്‍ ഇന്നും മലയാളത്തിലെ മികച്ച സിനിമകളായി തന്നെ നിലനില്‍ക്കുന്നു. ചിത്രകാരന്‍, കലാ സംവിധായകന്‍, ഗാനരചയിതാവ് ഇങ്ങനെ ഭരതന്‍ സ്പര്‍ശിക്കാത്ത മേഖല വിരളം. ഭരതനും പത്മരാജന്‍ എന്നീ പ്രതിഭകളുടെ കൂട്ടുകെട്ട് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രത്തിൽ (പ്രയാണം) ലൈംഗികതയെ അശ്ലീലത്തിലേക്ക് വഴുതിവീഴാതെ തന്നെ ചിത്രീകരിക്കുവാനുള്ള അപൂർവ്വമായ തന്റെ കൈപ്പട ഭരതൻ തെളിയിച്ചു. പ്രയാണത്തിലെ മറക്കാനാവാത്ത ഒരു അവിസ്മരണീ കഥാപാത്രമാണ്. ഈ ചിത്രത്തിലെ രംഗം യാഥാസ്ഥിതികരായ കേരളീയരെ തെല്ലൊന്നു ഞെട്ടിക്കുന്ന അനുഭവമായിരുന്നു. ചിത്രത്തില്‍ കൊട്ടാരക്കര 60 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു ബ്രാഹ്മണ പൂജാരി, തന്റെ മകളെക്കാളും വളരെ ചെറുപ്പമായ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചയാൾ, ദേവതാ വിഗ്രഹത്തിൽ ചന്ദനം ചാർത്തുമ്പോൾ തന്റെ യുവതിയായ വധുവിന്റെ ശരീരം സങ്കൽപ്പിക്കുന്ന രംഗം. ശ്രീകോവിലിലെ ഇരുട്ട് മണിയറയായും ദേവി തന്റെ ഭാര്യയായും മാറുന്നു. കൽപ്രതിമയുടെ ശരീരവടിവുകളിൽ ചന്ദനം പൂശവേ അദ്ദേഹത്തിന്റെ മനസ്സും കൈകളും തന്റെ യുവ വധുവിന്റെ ശരീരത്തിൽ ചലിക്കുകയാണ്. ഭരതൻ തന്റെ പ്രേക്ഷകരെ അജ്ഞാതമായ ഒരു മണ്ഡലത്തിലേക്കു നയിച്ചു. പിന്നീട് ഇതിനെ നാം ഭരതൻ സ്പർശം എന്ന് വിളിച്ചു. കൗമാര ലൈംഗിക സ്വപ്നങ്ങളെ ചലച്ചിത്രത്തിന്റെ കണ്ണിലൂടെ കൈകാര്യം ചെയ്യുകയായിരുന്നു രതിനിർവ്വേദം
ബുദ്ധി വികസിക്കാത്ത ഒരു ചെറുപ്പക്കാരനും അവന്റെ സമൂഹവുമായുള്ള ബന്ധത്തെ ഭരതൻ വിശകലനം ചെയ്യുന്നു. തകര. ഇതിലെ ചെല്ലപ്പനാശാരി എന്ന കഥാപാത്രം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ഇതാണ് പിന്നീട് ഭരതന്‍ തന്നെ തിമിഴില്‍ എടുത്ത ആവാരംപൂ, കാക്കനാടന്റെ നിരവധി രചനകള്‍ ഭരതന്റെ ചിത്രങ്ങള്‍ക്ക് പ്രേരകമായിട്ടുണ്ട്. ഇപ്പോള്‍ തമിഴ് ചിത്രങ്ങളില്‍ കണ്ടുവരുന്ന റിയലിസ്റ്റിക്ക് രീതി പണ്ട് തന്നെ ഭരതന്‍ പരീക്ഷിച്ചു കഴിഞ്ഞതാണ് പരുക്കന്‍ യാഥാര്‍ത്യങ്ങള്‍ അതേപടി അഭ്രപാളിയിലേക്ക് പകര്‍ത്തിയ ലോറി, പറങ്കിമല എന്നീ ഭരതന്‍ ചിത്രങ്ങള്‍ അതിനൊരു ഉദാഹരണം മാത്രം. മക്കളില്ലാത്ത മാഷ്, ടീച്ചർ ദമ്പതികളുടെ വിരമിക്കല്‍ കാലവും അവര്‍ക്കിടയിലേക്ക് കടന്നു വരുന്ന കൌമാരക്കാരിയായ പെണ്‍കുട്ടിയുടെയും കഥ പറയുന്ന ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തില്‍ നെടുമുടിവേണുവും ശാരദയും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ അവിസ്മരണീയ അഭിനയം നമുക്ക് കാണാം. ഈ ചിത്രം മലയാളികൾക്ക് ഒരു സവിശേഷമായ ഗൃഹാതുരാനുഭൂതി നൽകുന്നു, ഭരതന്‍ നമ്മെ അതിശയിപ്പിച്ച ചിത്രമാണ് വൈശാലി. ഭരതന്റെ മാസ്റ്റര്‍പീസ് ചിത്രവും ഇതുതന്നെയാണ്. മഹാഭാരതത്തിലെ ഒരു ഉപകഥയെ ആസ്പദമാക്കി എം ടിയുടെ തിരക്കഥയില്‍ എടുത്ത വൈശാലി ഭരതന്‍ എന്ന കലാകാരനെ പൂര്‍ണ്ണനാക്കുന്നു. ഇതേ കൂട്ടുകെട്ടിന്റെ മറ്റൊരു നല്ല ചിത്രമാണ് താഴ്വാരം. ഭരതന്‍, എം ടി, മോഹന്‍ലാല്‍ എന്നീ പ്രതിഭകളുടെ ഒത്തുചേരല്‍ ഈ ചിത്രത്തിന്റെ ചെറിയ ഒരു കഥാ തന്തുവിനെ മറ്റൊരു തലത്തില്‍ എത്തിക്കുന്നു. ശിവാജി ഗണേശന്‍ – കമല്‍ ഹാസന്‍ ഒന്നിക്കുന്ന തേവര്‍മകന്‍ എന്ന തമിഴ് ചിത്രവും ഭരതന്‍ സ്പര്‍ശം അറിഞ്ഞ തമിഴ് ചിത്രമാണ്. ലോഹിതദാസ് – ഭരതന്‍ കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ചത് അമരവും, വെങ്കലവും, പാഥേയവും പോലുള്ള മികച്ച സിനിമകളായിരുന്നു. ദേശീയ തലത്തില്‍ അമരം മമ്മൂട്ടിക്കും, കെ. പി. എ. സി. ലളിതയ്ക്കും അംഗീകാരങ്ങള്‍ നേടിക്കൊടുത്തു. ഇത്തരത്തില്‍ ഒരുകാലത്ത് മലയാളിയുടെ സിനിമാ സങ്കല്‍പ്പത്തെ മാറ്റിമറിച്ച പ്രതിഭയാണ് ഭരതന്‍. സംവിധാനം, കലാ സംവിധാനം, എന്നീ മേഖലകളില്‍ നിരവധി തവണ പുരസ്കാരങ്ങള്‍ നേടിയ അദ്ദേഹം മലയാള സിനിമക്ക് നല്‍കിയ സംഭാവനകള്‍ വിലപെട്ടതാണ്. ഒരു സമയത്ത് താഴ്ന്നു പറന്ന മലയാള സിനിമയെ വീണ്ടും ഉയര്‍ച്ചയിലേക്ക് നയിക്കാന്‍ ഭരതന്റെ സമാന്തര സിനിമകള്‍ക്ക് കഴിഞ്ഞു.
പ്രയാണം, ഗുരുവായൂർ കേശവൻ, അണിയറ, രതിനിർവ്വേദം തകര, ലോറി, പറങ്കിമല, ആരവം, മര്‍മ്മരം, ചാട്ട, ചാമരം, നിദ്ര, പാര്‍വതി, ഓര്‍മ്മക്കായി, പാളങ്ങള്‍, കാറ്റത്തെ കിളിക്കൂട്, ഈണം, സന്ധ്യ മയങ്ങും നേരം, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, എന്റെ ഉപാസന, കാതോടു കാതോരം, ഒഴിവുകാലം, ചിലമ്പ്, പ്രണാമം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, നീലക്കുറിഞ്ഞി പൂത്തപ്പോൾ, വൈശാലി, ഒരു സായാഹ്നത്തിന്റെ സ്വപ്നം, താഴ്വാരം, അമരം, കേളി, തേവര്‍മകന്‍(തമിഴ്), ആവാരമ്പൂ(തമിഴ്), മാളൂട്ടി, വെങ്കലം, ചമയം,പാഥേയം, ദേവരാഗം, മഞ്ജീരധ്വനി, ചുരം എന്നിവയാണ് ഭരതന്‍ ചിത്രങ്ങള്‍. 1998 ജൂലൈ 30നു ഭരതന്‍ ഈ ലോകത്തോട് യാത്ര പറയുമ്പോള്‍ നമുക്കായി ബാക്കിവെച്ചതാണ് ഈ സിനിമകള്‍. മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായ കെ പി എ സി ലളിതയാണ് ഭരതന്റെ സഹധര്‍മ്മിണി. ഈ കലാകാരന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ ഇപത്രം ഒരായിയം പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു
മലയാളത്തിന്റെ ഭരതൻ സ്പര്‍ശം
മലയാള സിനിമയുടെ ഭരതന്‍ സ്പര്‍ശം നിലച്ചിട്ട് 14 വര്ഷം തികയുന്നു. സ്കൂൾ
ഓഫ് ഡ്രാമയിൽ നിന്നും ഡിപ്ലോമ നേടി കലാ സംവിധായകനായി സിനിമാ
ലോകത്തേക്ക് കടന്നു വന്ന ഭരതന്‍ 1974-ൽ പത്മരാജന്റെറെ തിരക്കഥയിൽ
പ്രയാണം എന്ന തന്റെ ആദ്യ ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര
പ്രയാണം ആരംഭിച്ചു. തുടര്‍ന്നിങ്ങോട്ട് ഭരതന്‍ മലയാളത്തിനു നല്‍കിയ
ഒട്ടനവധി സിനിമകള്‍ ഇന്നും മലയാളത്തിലെ മികച്ച സിനിമകളായി തന്നെ
നിലനില്‍ക്കുന്നു. ചിത്രകാരന്‍, കലാ സംവിധായകന്‍, ഗാനരചയിതാവ്
ഇങ്ങനെ ഭരതന്‍ സ്പര്‍ശിക്കാത്ത മേഖല വിരളം. ഭരതനും പത്മരാജന്‍ എന്നീ
പ്രതിഭകളുടെ കൂട്ടുകെട്ട് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ
തുടക്കമായിരുന്നു. സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രത്തിൽ (പ്രയാണം)
ലൈംഗികതയെ അശ്ലീലത്തിലേക്ക് വഴുതിവീഴാതെ തന്നെ
ചിത്രീകരിക്കുവാനുള്ള അപൂർവ്വമായ തന്റെ കൈപ്പട ഭരതൻ തെളിയിച്ചു.
പ്രയാണത്തിലെ മറക്കാനാവാത്ത ഒരു അവിസ്മരണീ കഥാപാത്രമാണ്. ഈ
ചിത്രത്തിലെ രംഗം യാഥാസ്ഥിതികരായ കേരളീയരെ തെല്ലൊന്നു ഞെട്ടിക്കുന്ന
അനുഭവമായിരുന്നു. ചിത്രത്തില്‍ കൊട്ടാരക്കര 60 വയസ്സിനു മുകളിൽ
പ്രായമുള്ള ഒരു ബ്രാഹ്മണ പൂജാരി, തന്റെ മകളെക്കാളും വളരെ ചെറുപ്പമായ
ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചയാൾ, ദേവതാ വിഗ്രഹത്തിൽ ചന്ദനം
ചാർത്തുമ്പോൾ തന്റെ യുവതിയായ വധുവിന്റെ ശരീരം സങ്കൽപ്പിക്കുന്ന രംഗം.
ശ്രീകോവിലിലെ ഇരുട്ട് മണിയറയായും ദേവി തന്റെ ഭാര്യയായും മാറുന്നു. ക
ൽപ്രതിമയുടെ ശരീരവടിവുകളിൽ ചന്ദനം പൂശവേ അദ്ദേഹത്തിന്റെ മനസ്സും
കൈകളും തന്റെ യുവ വധുവിന്റെ ശരീരത്തിൽ ചലിക്കുകയാണ്. ഭരതൻ തന്റെ
പ്രേക്ഷകരെ അജ്ഞാതമായ ഒരു മണ്ഡലത്തിലേക്കു നയിച്ചു. പിന്നീട്
ഇതിനെ നാം ഭരതൻ സ്പർശം എന്ന് വിളിച്ചു. കൗമാര ലൈംഗിക സ്വപ്നങ്ങളെ
ചലച്ചിത്രത്തിന്റെ കണ്ണിലൂടെ കൈകാര്യം ചെയ്യുകയായിരുന്നു രതിനിർവ്വേദം,
ബുദ്ധി വികസിക്കാത്ത ഒരു ചെറുപ്പക്കാരനും അവന്റെ സമൂഹവുമായുള്ള
ബന്ധത്തെ ഭരതൻ വിശകലനം ചെയ്യുന്നു. തകര. ഇതിലെ ചെല്ലപ്പനാശാരി
എന്ന കഥാപാത്രം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച
കഥാപാത്രങ്ങളില്‍ ഒന്നാണ് ഇതാണ് പിന്നീട് ഭരതന്‍ തന്നെ തിമിഴില്‍
എടുത്ത ആവാരംപൂ, ഇപ്പോള്‍ തമിഴ് ചിത്രങ്ങളില്‍ കണ്ടുവരുന്ന റിയലിസ്റ്റിക്ക്
രീതി പണ്ട് തന്നെ ഭരതന്‍ പരീക്ഷിച്ചു കഴിഞ്ഞതാണ് പരുക്കന്‍
യാഥാര്‍ത്യങ്ങള്‍ അതേപടി അഭ്രപാളിയിലേക്ക് പകര്‍ത്തിയ ലോറി, പറങ്കിമല
എന്നീ ഭരതന്‍ ചിത്രങ്ങള്‍ അതിനൊരു ഉദാഹരണം മാത്രം. മക്കളില്ലാത്ത
മാഷ്, ടീച്ചർ ദമ്പതികളുടെ വിരമിക്കല്‍ കാലവും അവര്‍ക്കിടയിലേക്ക് കടന്നു
വരുന്ന കൌമാരക്കാരിയായ പെണ്‍കുട്ടിയുടെയും കഥ പറയുന്ന ഒരു
മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തില്‍ നെടുമുടിവേണുവും ശാരദയും
അവതരിപ്പിച്ച കഥാപാത്രങ്ങളുടെ അവിസ്മരണീയ അഭിനയം നമുക്ക് കാണാം.
ഈ ചിത്രം മലയാളികൾക്ക് ഒരു സവിശേഷമായ ഗൃഹാതുരാനുഭൂതി നൽകുന്നു,
ഭരതന്‍ നമ്മെ അതിശയിപ്പിച്ച ചിത്രമാണ് വൈശാലി. ഭരതന്റെ മാസ്റ്റര്‍പീസ്
ചിത്രവും ഇതുതന്നെയാണ്. മഹാഭാരതത്തിലെ ഒരു ഉപകഥയെ ആസ്പദമാക്കി
എം ടിയുടെ തിരക്കഥയില്‍ എടുത്ത വൈശാലി ഭരതന്‍ എന്ന കലാകാരനെ
പൂര്‍ണ്ണനാക്കുന്നു. ഇതേ കൂട്ടുകെട്ടിന്റെ മറ്റൊരു നല്ല ചിത്രമാണ് താഴ്വാരം.
ഭരതന്‍, എം ടി, മോഹന്‍ലാല്‍ എന്നീ പ്രതിഭകളുടെ ഒത്തുചേരല്‍ ഈ
ചിത്രത്തിന്റെ ചെറിയ ഒരു കഥാ തന്തുവിനെ മറ്റൊരു തലത്തില്‍ എത്തിക്കുന്നു.
ശിവാജി ഗണേശന്‍ – കമല്‍ ഹാസന്‍ ഒന്നിക്കുന്ന തേവര്‍മകന്‍ എന്ന തമിഴ്
ചിത്രവും ഭരതന്‍ സ്പര്‍ശം അറിഞ്ഞ തമിഴ് ചിത്രമാണ്. ഇത്തരത്തില്‍
ഒരുകാലത്ത് മലയാളിയുടെ സിനിമാ സങ്കല്‍പ്പത്തെ മാറ്റിമറിച്ച പ്രതിഭയാണ്
ഭരതന്‍. സംവിധാനം, കലാ സംവിധാനം, എന്നീ മേഖലകളില്‍ നിരവധി
തവണ പുരസ്കാരങ്ങള്‍ നേടിയ അദ്ദേഹം മലയാള സിനിമക്ക് നല്‍കിയ
സംഭാവനകള്‍ വിലപെട്ടതാണ്. ഒരു സമയത്ത് താഴ്ന്നു പറന്ന മലയാള
സിനിമയെ വീണ്ടും ഉയര്‍ച്ചയിലേക്ക് നയിക്കാന്‍ ഭരതന്റെ സമാന്തര
സിനിമകള്‍ക്ക് കഴിഞ്ഞു.
പ്രയാണം, ഗുരുവായൂർ കേശവൻ, അണിയറ, രതിനിർവ്വേദം തകര, ലോറി,
പറങ്കിമല, ആരവം, മര്‍മ്മരം, ചാട്ട, ചാമരം, നിദ്ര, പാര്‍വതി, ഓര്‍മ്മക്കായി,
പാളങ്ങള്‍, കാറ്റത്തെ കിളിക്കൂട്, ഈണം, സന്ധ്യ മയങ്ങും നേരം,
ഇത്തിരിപ്പൂവേ ചുവന്ന പൂവേ, എന്റെ ഉപാസന, കാതോടു കാതോരം,
ഒഴിവുകാലം, ചിലമ്പ്, പ്രണാമം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം,
നീലക്കുറിഞ്ഞി പൂത്തപ്പോൾ, വൈശാലി, ഒരു സായാഹ്നത്തിന്റെ സ്വപ്നം,
താഴ്വാരം, അമരം, കേളി, തേവര്‍മകന്‍(തമിഴ്), ആവാരമ്പൂ(തമിഴ്), മാളൂട്ടി,
വെങ്കലം, ചമയം,പാഥേയം, ദേവരാഗം, മഞ്ജീരധ്വനി, ചുരം എന്നിവയാണ്
ഭരതന്‍ ചിത്രങ്ങള്‍. 1998 ജൂലൈ 30നു ഭരതന്‍ ഈ ലോകത്തോട് യാത്ര
പറയുമ്പോള്‍ നമുക്കായി ബാക്കിവെച്ചതാണ് ഈ സിനിമകള്‍. മലയാളത്തിന്റെ
എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായ കെ പി എ സി ലളിതയാണ്
ഭരതന്റെ സഹധര്‍മ്മിണി. ഈ കലാകാരന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ ഇപത്രം
ഒരായിയം പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, സിനിമ