വി.വി. രമേശനെ സി.പി.എം. തരം‌താഴ്‌ത്തി

July 4th, 2011

കാസര്‍കോട്: പേയ്‌മെന്റ് സീറ്റ് വിവാദത്തില്‍ സി. പി. എം. നേതാവ് വി. വി. രമേശനെ ലോക്കല്‍ കമ്മറ്റിയിലേക്ക് തരം താഴ്‌ത്തി. ജില്ലാ കമ്മറ്റിയുടെ തീരുമാന പ്രകാരം ഹോസ്ദുര്‍ഗ്ഗ് ലോക്കല്‍ കമ്മറ്റിയിലേക്കാണ് തരം താഴ്‌ത്തിയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് എന്‍. ആര്‍. ഐ. ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് തരപ്പെടുത്തിയതിന്റെ പേരിലാണ് ഡി. വൈ. എഫ്. ഐ. മുന്‍ സംസ്ഥാന ട്രഷററും സി. പി. എം. കാസര്‍കോട് ജില്ലാ കമ്മറ്റി അംഗവുമായ രമേശനെതിരെ ആരോപണം ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് ഡി. വൈ. എഫ്. ഐ. സംസ്ഥാന ട്രഷറര്‍ സ്ഥാനത്തു നിന്നും അദ്ദേഹത്തെ പുറത്താക്കിയിരുന്നു. സ്വാശ്രയ കോളേജുകള്‍ക്കെതിരെ എസ്. എഫ്. ഐ., ഡി. വൈ. എഫ്. ഐ. തുടങ്ങിയ സംഘടനകള്‍ നിരന്തരം സമരം നടത്തി വരുമ്പോള്‍ പാര്‍ട്ടി നേതാവ് തന്നെ മകള്‍ക്ക് അരക്കോടിയോളം വില വരുന്ന സീറ്റ് നേടിയെടുത്തത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വത്ത് ക്ഷേത്രത്തിന്റേതു തന്നെ – മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

July 4th, 2011

treasure-epathram

തിരുവനന്തപുരം:ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മൂല്യം നിശ്ചയിച്ചു വരുന്ന സ്വത്ത് ക്ഷേത്രത്തിന്റേതു തന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ക്ഷേത്രത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കേരള പോലീസ് പ്രാപ്തമാണെന്നും സി. ഐ. എസ്. എഫ്. പോലുള്ള സേനയുടെ സഹായം ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള സുരക്ഷാ ക്രമീകരണം ക്ഷേത്രത്തില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സ്വത്തുക്കളുടെ മുല്യത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളോട് സര്‍ക്കാര്‍ നിശബ്ദത പാലിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഭിപ്രായം പറയേണ്ടതില്ല. സ്വത്തുക്കളുടെ മൂല്യം കണക്കാക്കി സുപ്രീം കോടതിക്ക് സമര്‍പ്പിക്കാനാണ് ഉത്തരവ്. അത് അതേ പടി നടപ്പിലാക്കും – മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ അഭിമാനമായ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് സര്‍ക്കാര്‍ ചെലവില്‍ സംരക്ഷിക്കുമെന്നും സുപ്രീം കോടതിയുടെ അനുമതിയോടെ സ്ഥിരം സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിശ്വാസികള്‍ക്ക് ആചാര അനുഷ്ഠാനങ്ങളോടെ ആരാധന നടത്തുന്നതിന് ഒരു വിധത്തിലും തടസ്സം ഉണ്ടാകാതെയും ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാതെയും ആയിരിക്കും സുരക്ഷ ഏര്‍പ്പെടുത്തുക എന്ന് ദേവസ്വം മന്ത്രി വി. എസ്. ശിവകുമാര്‍ പറഞ്ഞു. ഡി. ജി. പി. ജേക്കബ് പുന്നൂസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ഇന്റലിജന്‍സ് എ. ഡി. ജി. പി. എ. ഹേമചന്ദ്രന്‍, ദക്ഷിണമേഖലാ എ. ഡി. ജി. പി. ചന്ദ്രശേഖരന്‍, ഐ. ജി. ഗോപിനാഥ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നിധി വിവാദം : യുക്‌തിവാദി സംഘം നേതാവിന്റെ വീടിന് കല്ലേറ്

July 4th, 2011

u-kalanathan-epathram

വള്ളിക്കുന്ന്‌: യുക്‌തി വാദി സംഘം സംസ്‌ഥാന പ്രസിഡന്റ്‌ യു. കലാനാഥന്റെ വീടിനു നേരേ അക്രമം. വീടിന്റെ മൂന്നു ജനലുകള്‍ കല്ലേറില്‍ തകര്‍ന്നു. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്‌ട്രിക്‌ സ്‌കൂട്ടര്‍ തകര്‍ത്തു. ശനിയാഴ്‌ച അര്‍ധരാത്രി 12.30 നാണു സംഭവം. സംഭവ സമയത്തു ഭാര്യ ശോഭനയും ഭാര്യാ മാതാവും മകന്‍ ഷമീറും വീട്ടിലുണ്ടായിരുന്നു. വൈദ്യൂതി ബന്ധം വിച്ഛേദിച്ച ശേഷമാണ്‌ അക്രമമുണ്ടായത്‌. അഞ്ചംഗ സംഘമാണ് അക്രമം നടത്തിയത് എന്ന് വീട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിനു തിരുവനന്തപുരം അനന്തപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം സംബന്ധിച്ചു നല്‍കിയ പ്രതികരണത്തിലുള്ള പ്രതിഷേധമാണ്‌ അക്രമത്തിനു പിന്നിലെന്നു കരുതുന്നു.

-

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

വി.വി.രമേശനെ ഡി.വൈ.എഫ്.ഐയില്‍ നിന്നും പുറത്താക്കി

June 29th, 2011

തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളേജില്‍ എന്‍.ആര്‍.ഐ കോട്ടയില്‍ ലക്ഷങ്ങള്‍ ചിലവിട്ട് മകള്‍ക്ക് മെഡിക്കല്‍ സീറ്റ് തരപ്പെടുത്തിയ വി.വി.രമേശനെ ഡി.വൈ.എഫ്.ഐയില്‍ നിന്നും പുറത്താക്കി. സംസ്ഥാന നേതൃയോഗത്തിലായിരുന്നു തീരുമാനം. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ കൂടിയായ രമേശന്‍ മകള്‍ക്ക് പേയ്‌മെന്റ് സീറ്റ് വാങ്ങിയത് സ്വാശ്രയ വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാടിന് ദോഷമുണ്ടാക്കും എന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് സീറ്റ് വേണ്ടെന്ന് വെക്കുകയായിരുന്നു. സ്വാശ്രയ പ്രശ്നത്തില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരങ്ങള്‍ നടക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ രമേശന്‍ വിഷയം തിരിച്ചടിയാകും എന്നതാണ് പെട്ടെന്നുള്ള പുറത്താക്കലിന്റെ കാരണമെന്ന് സൂചനയുണ്ട്. പ്രായപരിധി കടന്ന രമേശനെ ഡി.വൈ.എഫ്.ഐ നേതൃ സ്ഥാനത്തുനിന്നും മാറ്റണമെന്ന് നേരത്തെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. സീറ്റ് വിവാദത്തെ തുടര്‍ന്ന് നേരത്തെ സി.പി.എം കാസര്‍കോട് ജില്ലാക്കമ്മറ്റിയിലും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

-

വായിക്കുക: , , ,

1 അഭിപ്രായം »

വി. വി. രമേശനെതിരെ നടപടി വേണമെന്ന് സി. പി. എം. ജില്ലാ നേതൃത്വം

June 26th, 2011

medical-entrance-kerala-epathram

കാസര്‍കോട് : പരിയാരം മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് എന്‍. ആര്‍. ഐ. ക്വോട്ടയില്‍ സീറ്റു വാങ്ങിയ ഡി. വൈ. എഫ്. ഐ. സംസ്ഥാന ട്രഷറര്‍ ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി. പി. എം. ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം ഉയര്‍ന്നു. രമേശന്റെ നടപടി പാര്‍ട്ടിയെ പ്രതിരോധ ത്തിലാക്കിയെന്ന് നേതാക്കള്‍ പറഞ്ഞു. അമ്പത് ലക്ഷം മതിപ്പ് വിലയുള്ള സീറ്റില്‍ പ്രവേശനം നേടിയെങ്കിലും പിന്നീട് വിവാദങ്ങളെ തുടര്‍ന്ന് സീറ്റ് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

രമേശന് കോടികളുടെ അനധികൃത സ്വത്തുണ്ടെന്ന് ആരോപിച്ച് കാസര്‍കോട്ടെ ഒരു സായാഹ്ന പത്രത്തിന്റെ എഡിറ്ററായ അരവിന്ദന്‍ മാണിക്കോത്ത് രംഗത്തു വന്നിട്ടുണ്ട്. മകള്‍ക്ക് സീറ്റ് വാങ്ങിയ വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ കാസര്‍കോട്ട് രമേശനെതിരെ പോസ്റ്റര്‍ ഉയര്‍ന്നിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തകഴി ജന്മ ശതാബ്ദി ആഘോഷം
Next »Next Page » കായലില്‍ ചാടിയ ആനയെ കരയ്ക്കു കയറ്റി »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine