ടോള്‍വിരുദ്ധ സമരം നാളെ നൂറാം ദിവസം

May 21st, 2012

paliyekkara toll strike-epathram

തൃശൂര്‍: പാലിയക്കര ടോള്‍സമരം നാളെ നൂറാം ദിവസത്തിലേക്ക്‌. സമരം നൂറാംദിവസം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി നാളെ വൈകിട്ട്‌ സമരപ്പന്തലില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. സംഗമത്തില്‍ നിരവധി രാഷ്‌ട്രീയ-സാമൂഹ്യ-സാംസ്‌കാരിക​ പ്രവര്‍ത്തകര്‍ പങ്കെടുക്കും.

പൊതുവഴിയില്‍ക്കൂടി നടക്കാനുള്ള സ്വതന്ത്ര്വത്തിനു വേണ്ടി പോരാടിയ അയ്യങ്കാളിയുടേയും മറ്റു പോരാട്ടങ്ങളുടേയും പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചാണ്‌ പാലിയേക്കര സമരം തളരാതെ മുന്നോട്ട്‌ പോകുന്നത്‌. ടോള്‍ നിരക്കുകള്‍ കുറയ്‌ക്കുക എന്ന ആശയം സമരത്തില്‍ അംഗീകരിക്കുന്നില്ല. പൊതുനിരത്തില്‍ കൂടി സഞ്ചരിക്കാനുള്ള അവകാശത്തിനു നേരെയുള്ള അധിനിവേശ ശക്‌തികളുടെ കടന്നുകയറ്റമായാണ്‌ ടോള്‍ പ്ലാസയെ സമരനേതാക്കള്‍ വിലയിരുത്തുന്നത്‌. അതുകൊണ്ടുതന്നെ ടോള്‍പിരിവ്‌ പൂര്‍ണമാകും അവസാനിപ്പിക്കുക എന്ന ആവശ്യത്തില്‍നിന്ന്‌ പുറകോട്ടുപോകാന്‍ തയ്യാറല്ലെന്ന്‌ സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു.

മാര്‍ക്‌സിസ്‌റ്റ് വിമതരും നക്‌സലേറ്റുകളുമാണ്‌ സമരത്തിന്‌ നേതൃത്വം കൊടുക്കുന്നതെങ്കിലും ബി. ജെ. പിയും സി.പി.ഐയുമടക്കമുള്ള സംഘടനകള്‍ സജീവമായി രംഗത്തുണ്ട്‌. സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാതെയായിരുന്നു പാലിയേക്കരയില്‍ ടോള്‍പിരിവ്‌ ആരംഭിച്ചത്‌. പിന്നീട്‌ നടന്ന ചര്‍ച്ചകളില്‍ സര്‍വീസ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയായ ശേഷമേ ടോള്‍പിരിവ്‌ ആരംഭിക്കൂ എന്ന്‌ മുഖ്യമന്ത്രി തന്നെ ഉറപ്പുകൊടുത്തിരുന്നു. എന്നാല്‍ ആ ഉറപ്പ്‌ പാലിക്കപ്പെട്ടില്ല. തുടര്‍ന്നാണ്‌ സമരം കൂടുതല്‍ ശക്‌തമായത്‌. അതോടെ സമരത്തോട്‌ മുഖം തിരിച്ചുനിന്നിരുന്ന സി.പി.എമ്മും രംഗത്തിറങ്ങുകയുണ്ടായി. എന്നാല്‍ സമര സമിതിയുമായി സഹകരിക്കാതെയാണ്‌ സി.പി.എം. സ്വന്തം നിലയില്‍ സമരം നടത്തിയത്‌.

കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരനടക്കമുള്ളവര്‍ നിരന്തരമായി സമരപ്പന്തലിലെത്തിയിരുന്നതുകൊണ്ടുതന്നെ സമരം ചെയ്യുമ്പോഴും സമരസമിതിയെ കുറ്റപ്പെടുത്താന്‍ സി.പി.എം. ശ്രദ്ധിച്ചിരുന്നു. സമരം 100-ാം ദിവസത്തേക്ക്‌ പ്രവേശിക്കുമ്പോള്‍ നിരവധി വാഹനങ്ങള്‍ ടോള്‍ കൊടുക്കാതെ കടന്നപോകുന്ന സമാന്തരപാത അടച്ചുപൂട്ടാനുള്ള നീക്കത്തിലാണ്‌ അധികൃതര്‍. എന്നാല്‍ നാട്ടുകാര്‍ രംഗത്തിറങ്ങി സമാന്തരപാതയ്‌ക്ക് കോണ്‍ക്രീറ്റിട്ടത്‌ അധികൃതര്‍ക്ക്‌ തിരിച്ചടിയായി. ഒരു കാരണവശാലും സമാന്തരപാത അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ്‌ സമരസമിതി പ്രവര്‍ത്തകര്‍.

കഴിഞ്ഞയാഴ്‌ച ചാലക്കുടിയില്‍ ഡി. വൈ. എസ്‌. പി. എല്ലാ രാഷ്‌ട്രീയക്കാരേയും വിളിച്ചുകൂട്ടി സമാന്തരപാത അടച്ചുപൂട്ടാന്‍ ആലോചിക്കുന്നതായി പറഞ്ഞിരുന്നു. എന്നാല്‍ അതനുവദിക്കില്ലെന്ന നിലപാടിലാണ്‌ രാഷ്‌ട്രീയപാര്‍ട്ടികളും സമരസമിതിയും. ടൂവീലറുകള്‍ക്കും ഓട്ടോകള്‍ക്കും സമാന്തരപാതയിലൂടെ കടന്നുപോകാന്‍ അനുമതി നല്‍കാമെന്ന നിര്‍ദേശവും യോഗത്തില്‍ പങ്കെടുത്തവര്‍ തള്ളിക്കളഞ്ഞു. നൂറാംദിവസം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി സമരം കൂടുതല്‍ ശക്‌തമാക്കാനുള്ള തീരുമാനത്തിലാണ്‌ സമരസമിതി. പ്രതിഷേധസംഗമത്തില്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടാകുമെന്നും സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

സംസ്ഥാന നേതൃത്വം മാറണം : വി. എസ്.

May 20th, 2012

vs-achuthanandan-shunned-epathram
തിരുവനന്തപുരം: ഈ നിലക്ക് പ്രതിപക്ഷ നേതാവായി തുടരുന്നതില്‍ താല്‍പര്യമില്ലെന്നും, പാര്‍ട്ടി സംസ്ഥാന നേതൃത്വം മാറുകയാണ് വേണ്ടത്‌ എന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്‌ വി. എസ്. അച്യുതാനന്ദന്‍ സി. പി. ഐ. എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും സീതാറാമിനും കത്തയച്ചു. ഒഞ്ചിയം സംഭവത്തിനുശേഷം അണികളുടെ വിശ്വാസം നാള്‍ക്കുനാള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ് അതിനാല്‍ അടിയന്തിരമായി കേന്ദ്ര-സംസ്ഥാന കമ്മിറ്റികളുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത്‌ വിഷയം ചര്‍ച്ച ചെയ്യണം. ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത് ഭൂരിപക്ഷാ ഭിപ്രായത്തിന്റെ പേരില്‍ ജനവിരുദ്ധനയങ്ങള്‍ അണികളില്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഈ നിലയില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിട്ട് കാര്യമില്ലെന്നും അതിനാല്‍ തന്നെ പ്രതിപക്ഷ നേതാവായി തുടരാന്‍ തനിക്ക് താല്‍പര്യമില്ലെന്നുമാണ് കത്തിന്റെ ഉള്ളടക്കം. ഏറെ കോളിളക്കം സൃഷ്ടിക്കാന്‍ ഇടയുള്ള ഈ കത്ത് മൂന്ന് ദിവസം മുമ്പാണ് വി. എസ്. അയച്ചത്. എന്നാല്‍ ഇങ്ങനെ ഒരു കത്തിനെ പറ്റി തനിക്കറിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടി.പി.വധം: അന്വേഷണത്തില്‍ ഇടപെട്ടെന്ന് തെളിയിച്ചാല്‍ രാജിവെയ്ക്കും: മുല്ലപ്പള്ളി

May 19th, 2012

mullapally-ramachandran1

വടകര: ടി. പി. ചന്ദ്രശേഖരന്റെ കൊലക്കേസ് അന്വേഷിക്കുന്ന സംഘത്തെ സ്വാധീനിക്കാനോ ഒരു തരത്തിലും കേസില്‍ ഇടപെടാനോ താന്‍ ശ്രമിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു‍. ഈ കേസ്‌ സി. ബി. ഐ അന്വേഷിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല എന്ന് മുല്ലപ്പള്ളി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സി. പി. എം ഉടന്‍ പിളരും : ചെന്നിത്തല

May 13th, 2012

ramesh-chennithala-epathram
കാസര്‍കോട്‌: പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തിലെ സി. പി. എം പിളര്‍പ്പിനെ അഭിമുഖീകരിക്കേണ്ടി വന്നിരിക്കുകയാണെന്നും അത് ഉടന്‍ യാഥാര്‍ത്ഥ്യമായി കാണാമെന്നും കെ പി സി സി പ്രസിഡന്റ് രമേശ്‌ ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവ്‌ വി. എസ്. അച്യുതാനന്ദനും പാര്‍ട്ടി സെക്രെട്ടറി പിണറായി വിജയനും തമ്മിലുള്ള ഗ്രൂപ്പ്‌യുദ്ധം മറനീക്കി പുറത്തു വന്നിരിക്കുകയാണ് അക്രമ രാഷ്ട്രീയം മുന്‍‌നിര്‍ത്തിയാണ് സി പി എമ്മില്‍
ഇപ്പോഴത്തെ പോര്. ഒരു ഭാഗത്ത്‌ അക്രമത്തെ അനുകൂലിക്കുന്നവരും മറുഭാഗത്ത്‌ പ്രതികൂലി ക്കുന്നവരുമാണ് കണ്ണൂരിലെ സി. പി. എം. എന്നാല്‍ ഗുണ്ടാ, ക്വട്ടേഷന്‍ സംഘം മാത്രമായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി. എസ്. സെക്രട്ടറിയെ വിമര്‍ശിച്ചത് ശരിയല്ല: കെ. ആര്‍. ഗൌരിയമ്മ

May 12th, 2012

gowri-amma
ആലപ്പുഴ: പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പരസ്യ പ്രസ്താവന നടത്തിയത് ഒട്ടും ശരിയായില്ല എന്ന് കെ ആര്‍ ഗൌരിയമ്മ. എന്നാല്‍ പിണറായിക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയാത്തതുകൊണ്ടാണ് വി എസ് ഇത്തരത്തില്‍ പെരുമാറുന്നതെന്ന് ഗൌരിയമ്മ പറഞ്ഞു. 1964ല്‍ ആശയപരമായ പ്രശ്നമായിരുന്നു പാര്‍ട്ടിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയാണോ? അന്നത്തെ സമാനമായ അവസ്ഥയാണ് എങ്കില്‍ എന്തുകൊണ്ട് വി എസ് ഒഞ്ചിയത്തെ സഖാക്കള്‍ക്കൊപ്പം പോകുന്നില്ല – ഗൌരിയമ്മ ചോദിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പിണറായിക്ക് ഡാങ്കേയുടെ ഗതി: വി. എസ്
Next »Next Page » സി. പി. എം ഉടന്‍ പിളരും : ചെന്നിത്തല »



  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine