
- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, വിവാദം
അരൂര്‍: സി. പി. ഐ. എമ്മിലെ എ. എം ആരിഫ് എം. എല്‍. എ യു. ഡി.എഫിലേക്ക് പോകുന്നു എന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. അരൂര്‍ നിയോജക മണ്ഡലത്തില്‍ യു. ഡി. എഫ് സര്‍ക്കാര്‍ 151 കോടിയുടെ വികസന പ്രവര്‍ത്തനത്തിന് ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദമാണ് ഇങ്ങനെ ഒരു വാര്‍ത്തക്ക് പിന്നില്‍. ശെല്‍വരാജ് പാര്‍ട്ടി വിടുന്നതിന് തൊട്ടുമുമ്പായി അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ സര്‍ക്കാര്‍ കോടികളുടെ വികസന പ്രവര്‍ത്തനത്തിന് ഫണ്ട് അനുവദിച്ചിരുന്നു. പാര്‍ട്ടി വിട്ട് യു. ഡി. എഫിലേക്ക് വരുന്നതിന് മുന്നോടിയായാണ് ഫണ്ട് അനുവദിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അരൂര്‍ മണ്ഡലത്തില്‍ ഫണ്ട് അനുവദിച്ചത് സംബന്ധിച്ച് നേരത്തെ സിന്ധുജോയി തന്റെ ഫെയ്‌സ്ബുക്കില്‍ പരാമര്‍ശം നടത്തിയിരുന്നു. എന്നാല്‍ അതില്‍ ഒരു സത്യവും ഇല്ലെന്നും ഇനിയും ആരോപണം ആവര്‍ത്തിച്ചാല്‍ സിന്ധുവിനെതിരെ നിയമ നടപടിയെടുക്കുമെന്നും സിന്ധുവിനെ പോലെ പണം കണ്ടാല്‍ രാഷ്ട്രീയ ആദര്‍ശം മറന്ന് മറുകണ്ടം ചാടുന്നവനല്ല താനെന്നും ആരിഫ് വ്യക്തമാക്കി.
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
പാല : മുന്നണിയില്‍ മുസ്ലീം ലീഗിന് അമിത പ്രാധാന്യം കൊടുക്കുന്നതില്‍ അതൃപ്തനായ കെ. എം മാണി എല്‍. ഡി. എഫിലേക്ക് വരാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്നും അത് മറച്ചുവെക്കാനാണ് പി. സി ജോര്‍ജ്ജ് ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നതെന്നും സി. പി. ഐ. എം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പ്രതികരിച്ചു. ചീഫ് വിപ്പായ പി. സി ജോര്‍ജ്ജിന്റെ ഇപ്പോഴത്തെ പണി ഇടത് എം. എല്‍. എമാരെ പിടിക്കാന്‍ ചാക്കുമായി നടക്കുകയാണെന്നും ഒരു തവണ ചക്ക വീണ് മുയല്‍ ചത്തുവെന്ന് കരുതി എല്ലാ തവണയും മുയല്‍ ചാകുമെന്ന് കരുതേണ്ടെന്നും ആനത്തലവട്ടം വ്യക്തമാക്കി.
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
കൊച്ചി: ഇനിയും നാല് എം. എല്‍. എ മാര്‍ കൂടി ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ അംഗീകരിച്ചു കൊണ്ട് ഇടതു മുന്നണിയില്‍ നിന്നും ഐക്യ ജനാധിപത്യ മുന്നണിയില്‍ ഉടനെ വരുമെന്ന് സംസ്ഥാന ചീഫ് വിപ്പ് പി. സി ജോര്‍ജ്ജ്. ശെല്‍വരാജ് അതിനു തുടക്കമിട്ടു കഴിഞ്ഞു ഇനി മറ്റുള്ളവര്‍ക്ക് വരാന്‍ മടിയില്ല. യു. ഡി. എഫിലേക്ക് വരാന്‍ തയ്യാറായി നില്‍ക്കുന്നവരെ സ്വാഗതം ചെയ്യുന്നു എന്നും ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ. പി. സി. സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയും സമ്മതിക്കുക മാത്രമേ വേണ്ടൂ എന്നും, ഇക്കാര്യം നേരത്തെതന്നെ തനിക്കറിയാമെന്നും ജോര്‍ജ്ജ് പറഞ്ഞു. എന്നാല്‍ ആരെല്ലാമാണ് ഇതെന്ന് വ്യക്തമാക്കി യില്ലെങ്കിലും സി. പി ഐ. എം ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച അരൂര്‍ എം. എല്‍. എ ആരിഫിന്റെ പേര് ചേര്‍ത്ത് ചില ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ആരിഫ് ഈ വാര്‍ത്ത നിഷേധിച്ചു.
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം