ശമ്പള വര്‍ദ്ധന : നഴ്‌സുമാര്‍ പണി മുടക്കിലേക്ക്

October 18th, 2017

nurse_epathram
തൃശൂര്‍ : സ്വകാര്യ ആശുപത്രി കളില്‍ നവംബര്‍ 20 നുള്ളിൽ നഴ്‌സു മാരുടെ ശമ്പള വര്‍ദ്ധന നടപ്പി ലാക്കി യില്ല എങ്കില്‍ വീണ്ടും സമരം ആരംഭിക്കും എന്ന് യുണൈറ്റഡ് നഴ്‌സസ് അസോസ്സി യേഷൻ.

സംസ്ഥാന വ്യാപകമായി സ്വകാര്യ ആശു പത്രി കളുടെ പ്രവര്‍ത്തനം സ്തംഭി പ്പിക്കുന്ന തര ത്തില്‍ പണി മുടക്ക് നടത്തും എ ന്നാണ് നഴ്‌സു മാരുടെ സംഘടന യായ യു. എന്‍. എ. യുടെ തീരുമാനം.

സ്വകാര്യ ആശുപത്രി കളിലെ നഴ്‌സു മാരുടെ കുറഞ്ഞ വേതനം 20,000 രൂപ യാക്കി വര്‍ദ്ധിപ്പി ക്കുവാൻ സംസ്ഥാന സര്‍ക്കാര്‍ തീരു മാനിച്ചിരുന്നു. നവംബര്‍ 20 നകം ശമ്പള വര്‍ദ്ധ നവ് സംബന്ധിച്ച ഉത്തരവ് ഇറക്കും എന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാ പനം.

എന്നാല്‍ കഴിഞ്ഞ മിനിമം വേതന സമിതി യോഗ ത്തില്‍ ശമ്പള വര്‍ദ്ധ നവ് നടപ്പിലാക്കാൻ കഴിയില്ലാ എന്ന് ആശു പത്രി ഉടമ കളുടെ സംഘടന നിലപാട് എടുത്തിരുന്നു. ഈ സാഹചര്യത്തി ലാണ് വീണ്ടും സമരം എന്ന തീരു മാന ത്തിലേക്ക് യുണൈറ്റഡ് നഴ്‌സസ് അസോസ്സി യേഷൻ എത്തുന്നത്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

സോളർ തട്ടിപ്പ് : ഉമ്മന്‍ ചാണ്ടിക്ക് എതിരെ വിജിലന്‍സ് അന്വേഷണം

October 11th, 2017

oommen-chandy-epathram
തിരുവനന്തപുരം : മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരെ സോളാര്‍ കേസില്‍ വിജിലന്‍സ് അന്വേ ഷണം.

അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന  തിരുവഞ്ചൂർ രാധാ കൃഷ്ണൻ പൊലീസിൽ സ്വാധീനം ചെലുത്തി ഉമ്മൻ ചാണ്ടി യെ രക്ഷ പ്പെടു ത്തുവാ ൻ ശ്രമം നടത്തി എന്നും റിപ്പോർട്ടിൽ പരാമർശം.

Thiruvanjoor-Radhakrishnan-epathram

സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാന ത്തിൽ ലഭിച്ച നിയമോപദേശ പ്രകാര മാണ് അഴിമതി നിരോ ധന വകുപ്പ് പ്രകാരം വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേ ഷണം നടത്തുവാന്‍ തീരു മാനി ച്ചത് എന്നും സോളർ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവ രാജൻ കമ്മീ ഷൻ റിപ്പോ ർട്ടി നെ ക്കുറിച്ച് തിരുവനന്ത പുര ത്ത് നടത്തിയ വാർത്താ സമ്മേളന ത്തിൽ മുഖ്യ മന്ത്രി  പിണ റായി വിജയൻ മാധ്യമ ങ്ങളോടു വിശദീ കരി ച്ചു.

ജനങ്ങളെ കബളി പ്പിക്കു ന്നതിൽ യു. ഡി. എഫ്. സർക്കാർ കൂട്ടു നിന്നു. അന്ന് മുഖ്യ മന്ത്രി യായിരുന്ന ഉമ്മൻ ചാണ്ടി യും അദ്ദേഹ ത്തിന്റെ ഓഫീസും സോളർ തട്ടിപ്പു കേസി ൽ ഉത്തരവാദി കളാണ്.

ഉമ്മൻ ചാണ്ടിയെ രക്ഷി ക്കു വാൻ ശ്രമിച്ചു എന്ന കുറ്റ ത്തിന് തിരുവഞ്ചൂരിന് എതിരെ ക്രിമിനൽ കേസ് എടുത്ത് അന്വേഷണം നടത്തും.  ഇതി നായി പ്രത്യേക അന്വേഷണ സംഘം രൂപീ കരി ക്കും.

ഉമ്മൻ ചാണ്ടിക്കും പേഴ്സൺ സ്റ്റാഫ് അംഗ ങ്ങൾക്കും എതിരെ പെരുമ്പാവൂർ, കോന്നി പൊലീസ് സ്റ്റേഷ നുക ളിൽ ഗൂഢാ ലോചന, പ്രതി കളെ സഹായിച്ചു എന്നീ കേസുകളിൽ തുടർ അന്വേഷണ ത്തിന് ബന്ധപ്പെട്ട കോടതി യിൽ നിയമാനുസൃത അപേക്ഷ നൽകിയ ശേഷം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും എന്നും മുഖ്യ മന്ത്രി വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ദിലീപിന് ജാമ്യം

October 3rd, 2017

dileep1_epathram

കൊച്ചി: കടുത്ത ഉപാധികളോടെ നടൻ ദിലീപിന് കോടതി ജാമ്യം അനുവദിച്ചു. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാവണം. സാക്ഷികളെ സ്വാധീനിക്കരുത് എന്നിങ്ങനെ നിരവധി ഉപാധികളാണ് കോടതി മുന്നോട്ട് വെച്ചിട്ടുള്ളത്. നടിയെ ആക്രമിച്ച കേസിൽ പോലീസ് പിടിയിലായ ദിലീപ് കഴിഞ്ഞ 85 ദിവസമായി ജയിലിൽ തടവിൽ ആയിരുന്നു. അന്വേഷണത്തെ സ്വാധീനിക്കുവാൻ സാദ്ധ്യതയുള്ളതിനാൽ മുൻപ് സമർപ്പിച്ച ജാമ്യാപേക്ഷകൾ കോടതി തള്ളുകയായിരുന്നു. എന്നാൽ അന്വേഷണം സമാപന ഘട്ടത്തിൽ എത്തിയത് പരിഗണിച്ചാണ് കടുത്ത ഉപാധികളോടെ ഇന്ന് കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാവ്യാ മാധവന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

September 25th, 2017

actress-kavya-madhavan-ePathram
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. കേസിൽ കാവ്യയെ പ്രതി യാക്കി യിട്ടില്ല എന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

അറസ്റ്റിനു സാദ്ധ്യത ഇല്ലാത്ത തിനാൽ മുൻകൂർ ജാമ്യാപേക്ഷക്കു പ്രസക്തി ഇല്ലാ എന്നും കോടതി നിരീക്ഷിച്ചു.

കേസി‍ൽ പ്രതി ചേർക്കപ്പെട്ട ദിലീപിന്റെ ഭാര്യ എന്ന കാരണ ത്താല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ഭീഷണി പ്പെടു ത്തുന്നു എന്ന പരാതിയു മായിട്ടാണ് കാവ്യാ മാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നടിക്കെതിരെ മോശം പരാമര്‍ശം : ടി. പി. സെന്‍ കുമാറിനെതിരെ അന്വേഷണം

July 27th, 2017

sen kumar
തിരുവനന്തപുരം: അക്രമിക്കപ്പെട്ട നടിക്കെതിരായി മോശം പരാമര്‍ശം നടത്തിയെന്ന പരാതി യില്‍ മുന്‍ ഡി. ജി. പി. സെന്‍ കുമാറിനെതിരെ അന്വേഷണം തുടങ്ങി.

ഒരു വാരികക്ക് ടി. പി. സെന്‍ കുമാര്‍ നല്‍കിയ അഭി മുഖ ത്തില്‍ നടിയെ മോശ മായി ചിത്രീ കരി ക്കുന്ന പരാമര്‍ശം നടത്തി എന്ന് തിരുവനന്ത പുരത്തെ സ്ത്രീ കൂട്ടായ്മ നല്‍കിയ പരാതി യിലാണ് അന്വേ ഷണം. എ. ഡി. ജി. പി. ബി.സന്ധ്യക്കാണ് അന്വേഷണ ചുമതല.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

10 of 53910112030»|

« Previous Page« Previous « കാവ്യാ മാധവനെ ചോദ്യം ചെയ്തു
Next »Next Page » ആർ. എസ്​. എസ്.​ പ്രവർ ത്തക​ന്റെ കൊല പാതകം : സി. പി. എമ്മിന്​ ബന്ധമില്ല എന്ന് കോടി യേരി ബാല കൃഷ്ണന്‍ »



  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine