കൊച്ചി: എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ തന്നെ മസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും ഫോണില്‍ വിളിച്ച് നിരന്തരം ചെയ്തതായി സോളാര്‍ താട്ടിപ്പ് കേസിലെ പ്രതി സരിതയുടെ എസ്.നായരുടെ വെളിപ്പെടുത്തല്‍. അറസ്റ്റിലാകുന്നതിന് രണ്ടുമാസം മുമ്പാണ് തന്നെ അബ്ദുള്ളക്കുട്ടി മസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചത്. 60 ദിവസത്തോളം അബ്ദുള്ളക്കുട്ടി തന്നെ വിളിച്ചിരുന്നതായും അറസ്റ്റിലായ ശേഷം തന്റെ പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് എസ്.എം.എസ് സന്ദേശം അയച്ചുവെന്നും സരിത പറഞ്ഞു. അബ്ദുള്ളക്കുട്ടി പറഞ്ഞ കാര്യങ്ങള്‍ തനിക്ക് പറയുവാന്‍ കഴിയില്ലെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി.
കോണ്‍ഗ്രസ്സിലെ മാത്രമല്ല മറ്റു പല രാഷ്ടീയ കക്ഷിയിലെ ആളുകളെ കുറിച്ചും തനിക്ക് വെളിപ്പെടുത്തലുകള്‍ നടത്താന്‍ ഉണ്ടെന്നും അഭിഭാഷകരുംമായി ആലോചിച്ച് പ്രതികരിക്കുമെന്നും അവര്‍ വ്യക്തമാക്കി. തന്റെ വെളിപ്പെടുത്തലുകള്‍ പലരുടേയും ഉറക്കം കെടുത്തുമെന്നും താന്‍ ജയിലില്‍ വച്ച് അനുഭവിച്ച മാനസികാവസ്ഥ തന്നെ വഞ്ചിച്ച നേതാക്കന്മാരും അനുഭവിക്കട്ടെ എന്നും സരിത പറഞ്ഞു.
സരിത ഉന്നയിച്ച ആരോപണങ്ങള്‍ നുണയാണെന്നും ഏത് അന്വേഷണവും നേരിടുവാന്‍ തയ്യാറാണെന്ന് അബ്ദുള്ളക്കുട്ടി എം.എല്‍.എ പറഞ്ഞു. തന്നെ രാഷ്ടീയമായി ഇല്ലാതാക്കുവാനുള്ള ആലോചനയുടെ ഭാഗമാണ് ഈ വെളിപ്പെടുത്തല്‍ എന്നും അദ്ദേഹം പറഞ്ഞു.സരിതയുടെ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷണം നടത്തിയശേഷം പ്രതികരിക്കാമെന്ന് കെ.പി.സി.സി പ്രസിഡണ്ട് വി.എം.സുധീരന്‍ പറഞ്ഞു.