മോഹന്‍ലാല്‍ അഴീക്കോട്‌ വിവാദം ഒത്തുതീര്‍ന്നു

December 11th, 2011

mohanlal-sukumar-azhikode-epathram

തൃശൂര്‍: തിലകനും താരസംഘടനയായ അമ്മയും തമ്മിലുള്ള പ്രശ്‌നത്തില്‍ അഴീക്കോട് ഇടപെടുകയും മോഹന്‍ലാലിനെ വിമര്‍ശിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഒരു ചാനല്‍ അഭിമുഖത്തില്‍ അഴീക്കോടിന് മതിഭ്രമമാണെന്ന് ലാല്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് അഴീക്കോട് നല്‍കിയ കേസിന് പരിസമാപ്തിയായി. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സുകുമാര്‍ അഴീക്കോടുമായി മോഹന്‍ലാല്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണമാണ് പിണക്കം തീര്‍ക്കാന്‍ വഴിയൊരുക്കിയത്‌. തുടര്‍ന്ന് തൃശൂര്‍ കോടതിയിലുള്ള മാനനഷ്ടക്കേസ് ഒരു ഉപാധിയുമില്ലാതെ ഒത്തുതീരുകയും ചെയ്തു.

കേസ് ഒത്തുതീര്‍ക്കുന്നതിനായി അഴീക്കോടിന്റെ അഭിഭാഷക തിങ്കളാഴ്ച ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കും. ലാലിലെ കൂടാതെ ലാലിന്റെ അമ്മ ശാന്തകുമാരിയും ഫോണില്‍ വിളിച്ച് അഴീക്കോടിന്റെ അസുഖവിവരങ്ങള്‍ തിരക്കി. ലാലും അമ്മയും സംസാരിച്ചപ്പോള്‍ത്തന്നെ തന്റെ അസുഖം പകുതിമാറിയെന്നാണ് അഴീക്കോട് പ്രതികരിച്ചത്. കേസ് പിന്‍വലിക്കുവാനുള്ള നടപടികള്‍ തയ്യാറാക്കാന്‍ അദ്ദേഹം അഭിഭാഷകരോട് ആവശ്യപ്പെടുകയും ചെയ്തു.

-

വായിക്കുക: , , ,

Comments Off on മോഹന്‍ലാല്‍ അഴീക്കോട്‌ വിവാദം ഒത്തുതീര്‍ന്നു

പിള്ളക്കെതിരെ കൂടുതല്‍ തെളിവുകളുമായി വി. എസ്.

December 8th, 2011

vs-achuthanandan-shunned-epathram

ന്യൂഡല്‍ഹി: മുന്‍ മന്ത്രി ആര്‍. ബാലകൃഷ്‌ണപ്പിള്ള ക്കെതിരെ പ്രതിപക്ഷ നേതാവ്‌ വി. എസ്‌. അച്യുതാനന്ദന്‍ സുപ്രീം കോടതിയില്‍ കൂടുതല്‍ തെളിവുകള്‍ നല്‍കി. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന പരാതിയിലാണ് തെളിവുകള്‍ നല്‍കിയത്‌. പിള്ളയുടെ മോചനം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജിയിലാണ്‌ വി. എസ്‌. സുപ്രീം കോടതിയില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിച്ചത്‌. ഇടമലയാര്‍ കേസില്‍ തടവ്‌ അനുഭവിച്ചു കൊണ്ടിരിക്കെ ചികിത്സയ്‌ക്കായി പിള്ളയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌ ജയില്‍ നിയമം പാലിക്കാതെ യാണെന്നും വി. എസ്‌. നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും.

കൂടാതെ ബാലകൃഷ്‌ണപ്പിള്ള ജയിലില്‍ കഴിയുന്ന സമയത്ത്‌ ചട്ടം ലംഘിച്ച്‌ ഒരു ചാനലിന്റെ റിപ്പോര്‍ട്ടറുമായി സംസാരിച്ചത്‌ വിവാദമായിരുന്നു. ജയില്‍ ചട്ടം ലംഘിച്ചു എന്ന കാരണത്താല്‍ പിളള നാല് ദിവസം അധികം തടവ്‌ അനുഭവിക്കേണ്ടിയും വന്നിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാര്‍ : കേരളത്തിലെ എഞ്ചിനിയര്‍മാരെ വിശ്വസിക്കാനാവില്ല എന്ന് സുബ്രമണ്യം സ്വാമി

November 26th, 2011

subramanian-swamy-epathram

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ല എന്ന് പറയുന്നത് കേവലം ഭീതി പരത്താനാണ് എന്ന് ജനതാ പാര്‍ട്ടി നേതാവ് സുബ്രമണ്യം സ്വാമി പറഞ്ഞു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി കരുണാകരനാണ് ഈ തന്ത്രം ആദ്യമായി പയറ്റിയത്. അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ തമിഴ്നാട് ചെയ്തു കൊടുക്കുകയാണെങ്കില്‍ ജലനിരപ്പ്‌ വര്‍ദ്ധിപ്പിക്കാം എന്ന് കരുണാകരന്‍ സമ്മതിച്ചിരുന്നതാണ്. ഈ വാഗ്ദാനത്തില്‍ നിന്നും കേരളം പിന്നീട് പുറകോട്ടു പോയ സാഹചര്യത്തിലാണ് താന്‍ മുല്ലപ്പെരിയാര്‍ പ്രശ്നം കോടതിയില്‍ എത്തിച്ചത്‌. എട്ടു വര്‍ഷത്തെ നിയമ നടപടികള്‍ക്ക് ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ ഉയര്‍ത്തണമെന്ന് സുപ്രീം കോടതി 2006ല്‍ വിധിച്ചു.

റൂര്‍ക്കി ഐ. ഐ. ടി. പഠനം നടത്തി എന്ന് കേരളം പറയുന്നത് വ്യാജമാണ്. അത്തരം പഠനങ്ങളൊന്നും നടന്നിട്ടില്ല. അണക്കെട്ട് സുരക്ഷിതമല്ല എന്നൊക്കെ പറയുന്ന കേരളത്തിലെ എഞ്ചിനിയര്‍മാരെ വിശ്വസിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , , , , ,

1 അഭിപ്രായം »

ജയില്‍മോചിതനായ ജയരാജന് ഉജ്ജ്വല സ്വീകരണം

November 17th, 2011
jayarajan-epathram
തിരുവനന്തപുരം:  സുപ്രീം കോടതി  ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായ സി. പി. എം നേതാവും മുന്‍ എം. എല്‍. എയുമായ എം.വി ജയരാജന് സി. പി. എം പ്രവര്‍ത്തകര്‍ ഉജ്ജ്വലമായ സ്വീകരണം നല്‍കി. കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഏതാനും ദിവസങ്ങളായി പൂജപ്പുര ജയിലില്‍ കഴിയുകയായിരുന്ന ജയരാജന്‍. ഇന്ന് വൈകീട്ട് നാലുമണിയ്ക്ക് ശേഷം പൂജപ്പുരജയിലില്‍ നിന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ജയരാജനെ നേതാക്കളും പ്രവര്‍ത്തകരുമടങ്ങിയ നൂറുകണക്കിനു പേര്‍ മുദ്രാവാക്യം വിളികളോടെ വരവേറ്റു. തുടര്‍ന്ന് അദ്ദേഹം അവിടെ തടിച്ചുകൂടിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. തനിക്കും തെറ്റു പറ്റാമെന്നും അതു തിരുത്തേണ്ടത് ജനമാണെന്നും ജയരാജന്‍ പറഞ്ഞു. പാതയോരത്ത് പ്രകടനം നടത്തുന്നത് ജുഡീഷ്യറിക്കെതിരല്ലെന്നും ജനം തെരുവില്‍ സമരം നടത്തുന്നത് സാധാരണമാണെന്നും സൂചിപ്പിച്ച ജയരാജന്‍. ലോകം തന്നെ ഉറ്റുനോക്കുന്ന അമേരിക്കയിലെ വോള്‍സ്‌ട്രീറ്റ് പ്രക്ഷോഭത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടി. നീതിക്കായുള്ള തന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പാതയോരത്തെ പൊതുയോഗ നിരോധനവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നടത്തിയ പ്രസംഗത്തിനിടയില്‍ ജഡ്‌ജിമാര്‍ക്കെതിരെ ശുംഭന്‍ എന്ന വാക്ക് പ്രയോഗിച്ചതാണ് ജയരാജന്റെ പേരില്‍ കോടതിയക്ഷ്യ കേസെടുക്കുവാന്‍ കാരണമായത്. കേസില്‍ ജയരാജന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തെ ആറുമാസം തടവിനും രണ്ടായിരം രൂപ പിഴയടക്കുവാനും ശിക്ഷിക്കുകയായിരുന്നു. ജയരാജനെ പൂജപ്പുര ജയിലിലേക്ക് അയച്ചു. ജാമ്യം ലഭിക്കുവാനായി ജയരാജന്‍ സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി ഹൈക്കോടതിയുടെ ചില നിലപാടുകളോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ജയരാജനു ജാമ്യം അനുവച്ച സുപ്രീം കോട്ടതി 10000 രൂപ ജാമ്യത്തുകയായും 2000 രൂപ പിഴയും ഒടുക്കുവാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ജയരാജന്റെ അഭിഭാഷകന്‍ ഹൈക്കോടതി രജിസ്ട്രാറുടെ മുമ്പാകെ സുപ്രീംകോടതിയുടെ വിധിയുടെ പകര്‍പ്പ് ഹാജരാക്കുകയും കോടതി നിര്‍ദ്ദേശിച്ച ജാമ്യത്തുകയും പിഴയും അടക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി റിലീസിങ്ങ് ഓര്‍ഡര്‍ പുറപ്പെടുവിച്ചു. ഇതു കൈപ്പറ്റിയ ജയില്‍ അധികൃതര്‍  നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതോടെയാണ് ജയരാജന്‍ മോചിതനായത്.

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

ജയരാജന് സുപ്രീം കോടതി ജാമ്യം നല്‍കി

November 16th, 2011

mv-jayarajan-epathram

തിരുവനന്തപുരം : കോടതി അലക്ഷ്യ കേസില്‍ തടവ്‌ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സി. പി. എം. നേതാവ് എം. വി. ജയരാജന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജയരാജന് നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുകയാണ് ഹൈക്കോടതി ചെയ്തത് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജയരാജന് എതിരെയുള്ള വിധി ഹൈക്കോടതിക്ക്‌ മരവിപ്പിക്കാമായിരുന്നു. ജാമ്യം നിഷേധിച്ച നടപടിയും അപ്പീലിന് സമയം നിഷേധിച്ച നടപടിയും അമ്പരപ്പിക്കുന്നതാണ്. ജഡ്ജിമാരുടെ വ്യക്തി താല്പര്യങ്ങള്‍ വിധികളെ ബാധിക്കരുത് എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ജഡ്ജിമാരെ തടഞ്ഞു വെച്ച് സി. പി. എം. നടത്തിയ സമരത്തെയും കോടതി അപലപിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വീണ്ടുമൊരു കര്‍ഷക ആത്മഹത്യ
Next »Next Page » ആത്മഹത്യ ചെയ്ത കര്‍ഷകന് ജപ്തി നോട്ടീസ്‌ »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine