
- ലിജി അരുണ്‍
വായിക്കുക: കുറ്റകൃത്യം, കോടതി, തട്ടിപ്പ്, പീഡനം, സ്ത്രീ
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സുപ്രീംകോടതി വിധി തമിഴ്‌നാടിന് അനുകൂലമാകുമെന്ന് ആഭ്യന്തര മന്ത്രി പി. ചിദംബരം നടത്തിയ പ്രസ്താവന കൂടുതല്‍ വിവാദമാകുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് നിന്നും മറ്റു പാര്‍ട്ടികളും വളരെ ശക്തമായാണ് ചിദംബരത്തിന്റെ പ്രസ്താവനക്കെതിരെ രംഗത്ത് വന്നത്. ചിദംബരത്തിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. ചിദംബരത്തിന്റെ പ്രസ്താവന തികഞ്ഞ അസംബന്ധമാണെന്ന് മന്ത്രി കെ. എം. മാണിയും പ്രതികരിച്ചു. കേരളത്തിനെതിരായ പ്രസ്താവനയോടെ ചിദംബരത്തിന് കേന്ദ്രമന്ത്രിസ്ഥാനത്ത് ഇരിക്കാനുള്ള യോഗ്യത ഇല്ലാതായിയെന്ന് ജലവിഭവമന്ത്രി പി. ജെ. ജോസഫ് പറഞ്ഞു. ചിദംബരത്തെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം നടത്തിയത് സത്യപ്രതിജ്ഞാലംഘനമാണെന്നും മന്ത്രി ജോസഫ് പറഞ്ഞു. കേന്ദ്രമന്ത്രിയായ ചിദംബരം ഒരു പ്രാദേശിക നേതാവിന്റെ ഭാഷയില്‍ സംസാരിച്ചത് ശരിയായില്ലെന്നും വളരെ ബാലിശമായ പ്രസ്താവനയായിപ്പോയി ചിദംബരത്തിന്‍റെ പ്രസ്താവന എന്ന് കോണ്‍ഗ്രസ് എം. പിമാരായ എം.ഐ.ഷാനവാസും പ്രസ്താവന ഉടന്‍ പിന്‍വലിക്കണമെന്ന് പി. ടി. തോമസും ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി തമിഴ്‌നാടിന് അനുകൂലമാകുമെന്ന് ഒരു കേന്ദ്രമന്ത്രി മുന്‍കൂട്ടി പ്രസ്താവിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് വി. എം. സുധീരന്‍ പ്രതികരിച്ചു.
പ്രതിപക്ഷവും ചിദംബരത്തിന്റെ പ്രസ്താവനക്കെതിരെ ശക്തമായി രംഗത്ത് വന്നു. ചിദംബരത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കുറ്റകരമായ ഇടപെടലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയതെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ചിദംബരത്തെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് മുന്‍മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. ചിദംബരം പറഞ്ഞത് കേന്ദ്രസര്‍ക്കാരിന്റെ തന്നെ അഭിപ്രായമാണോ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍ ആവശ്യപ്പെട്ടു. കേസില്‍ മാധ്യസ്ഥം വഹിക്കേണ്ടവര്‍ തമിഴ്‌നാടിന് വേണ്ടി നിലകൊള്ളുമ്പോള്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മുന്‍മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ചിദംബരത്തിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് ബി. ജെ. പി. നേതാവ് അഡ്വ. പി. എസ്. ശ്രീധരന്‍പിള്ളയും പറഞ്ഞു
-
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, പരിസ്ഥിതി, വിവാദം
തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ അണക്കെട്ടിന് അടിയന്തിരമായി ഭീഷണിയില്ലെന്നും അതിനാല്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ ഇടപെടേണ്ട കാര്യമില്ലെന്നും സുപ്രീം കോടതി ചൊവ്വാഴ്ച നിരീക്ഷിച്ചു. തമിഴ്നാടും കേരളവും ജനങ്ങളെ ഭയപ്പെടുത്തുന്ന നടപടികളില്‍ നിന്നും വിട്ടു നില്‍ക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു.
മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എ. എസ്. ആനന്ദിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രശ്നത്തിന്റെ എല്ലാ വശങ്ങളും വിശദമായി പഠിച്ചു വരികയാണ്. ഈ ഘട്ടത്തില്‍ പ്രത്യേകിച്ച് ഒരു ഉത്തരവും പുറപ്പെടുവിക്കേണ്ട ആവശ്യം ഇല്ലെന്നും കോടതി പറഞ്ഞു.
ജല നിരപ്പ് 136 അടിയായി നിലനിര്‍ത്തണം എന്നും കോടതി തമിഴ്നാടിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
- ജെ.എസ്.
വായിക്കുക: അപകടം, എതിര്‍പ്പുകള്‍, കോടതി, ദുരന്തം, വിവാദം
കൊച്ചി: സുപ്രീം കോടതി വിധി മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്‍റെ നിലപാടുകള്‍ക്കേറ്റ തിരിച്ചടിയാണെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഡാമിന്‍റെ ജലനിരപ്പ് 120 അടിയായി കുറക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. പക്ഷെ കേരളത്തിന്‍റെ പല ആവശ്യങ്ങളും ന്യായമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് രഹസ്യ അജണ്ടയില്ല. തുടര്‍ച്ചയായ ഭൂകമ്പം കാരണം ജനങ്ങളിലുണ്ടായ ആശങ്ക സര്‍ക്കാര്‍ ഏറ്റെടുത്തുവെന്നേയുള്ളൂ മുഖ്യമന്ത്രി പറഞ്ഞു.
-
വായിക്കുക: എതിര്‍പ്പുകള്‍, കോടതി, വിവാദം
മൂന്നാര്‍: ഇടുക്കി ജില്ലയെ തമിഴ്നാടിനോട് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ രണ്ടു കോണ്‍ഗ്രസ് എംപിമാര്‍ തിങ്കളാഴ്ച പ്രധാനമന്ത്രിയെ കണ്ടതിനു പിന്നാലെ ഈ ആവശ്യം ഉന്നയിച്ച് തമിഴ് വംശജര്‍ മൂന്നാറില്‍ പ്രകടനം നടത്തി. അഞ്ഞൂറോളം പേര് പ്രകടനത്തില്‍ പങ്കെടുത്തു. പൊലീസിന്റെ അനുമതിയില്ലാതെയായിരുന്നു പ്രകടനം. കോണ്‍ഗ്രസ് എംപിമാരായ ജെ.എം.ഹാറൂണും എംബിഎസ് സിത്തലുമാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ കണ്ടത്. ഇവര്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇടുക്കി ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും തമിഴ് സംസാരിക്കുന്ന വരാണെന്നാണ് ഇവര്‍ ഉന്നയിക്കുന്ന വാദം.
-
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കോടതി, തൊഴിലാളി