വിളപ്പില്‍ശാല മാലിന്യ പ്രശ്നം കോര്‍പറേഷന്‍ അയയുന്നു

February 12th, 2012

Vilappilsala-waste-water-treatment-plant-epathram

തിരുവനന്തപുരം: നഗരത്തിലെ മാലിന്യനീക്കം 13മുതല്‍ ആരംഭിക്കുമെന്ന് കോര്‍പറേഷന്‍ അറിയിച്ചിരുന്നെങ്കിലും വിളപ്പില്‍ശാല വിഷയത്തില്‍ നിലപാട് മയപ്പെടുത്താന്‍ കോര്‍പറേഷന്‍ തീരുമാനം. പ്ളാന്‍റ് പ്രവര്‍ത്തിപ്പിച്ച് വിളപ്പില്‍ശാലയെ മാതൃകാ പ്ളാന്‍റാക്കണമെന്നാണ് കോര്‍പറേഷന്‍റെ നിലപാട്. ഇക്കാര്യങ്ങള്‍ വിളപ്പില്‍ശാല നിവാസികളെ ബോധ്യപ്പെടുത്തി അവരെ വിശ്വാസത്തിലെടുത്ത് കാര്യങ്ങള്‍ മുന്നോട്ട് നീക്കാനാണ് തീരുമാനം. ഇതോടെ നേരത്തേ സ്വീകരിച്ച കര്‍ക്കശ നിലപാടില്‍ നിന്ന് കോര്‍പറേഷന്‍ ഭരണസമിതി പിന്നോട്ട് പോയിരിക്കുകയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പുറമ്പോക്കില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കണമെന്ന് ഹൈക്കോടതി

January 25th, 2012
Kerala_High_Court-epathram
കൊച്ചി: റോഡുകളുടെ പുറമ്പോക്കില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുവാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി. ഇതിനായുള്ള പദ്ധതി തയ്യാറാക്കുന്നതിനുള്ള സമയം വൈകിയെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം ഒരുമാസത്തിനകം കോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു. റോഡുകളുമായി ബന്ധപ്പെട്ട് വികസന പദ്ധതികള്‍ നടപ്പാക്കണമെങ്കില്‍ റോഡരികില്‍ ഉള്ളവരെ പുനരധിവസിപ്പിക്കേണ്ടിവരുമെന്നും. ഇത്തരത്തില്‍ താമസിക്കുന്നവരെ അതതു പ്രദേശങ്ങളില്‍ തന്നെ പുനരധിവസിപ്പിക്കേണ്ടതെന്നും കോടതി പറഞ്ഞു. പുറമ്പോക്കില്‍ നിന്നും ഒഴിപ്പിക്കുവാനുള്ള സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ കോട്ടയം സ്വദേശി കൃഷ്ണന്‍ കുട്ടി അമ്മു നല്‍കിയ അപ്പീലിലാണ് കോടതി നിര്‍ദ്ദേശം. ജസ്റ്റിസുമാരായ സി. എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് ബാബു മാത്യു എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. വിഷയത്തെ കേസ് നല്‍കിയ വ്യക്തിയുടെ പ്രശ്നമായി കോടതി ചുരുക്കി കണ്ടില്ല. കേരളത്തിലുടനീളമുള്ള റോഡ് പുറമ്പോക്കുകളില്‍ താമസിക്കുന്നവരുടെ മൊത്ത പ്രശ്നമായി കണക്കാക്കിയായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാസ്പോര്‍ട്ട് തിരിച്ചു നല്‍കിയതിന് പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശം

January 20th, 2012

kerala-police-epathram

കൊച്ചി: കൊഫെപോസ നിയമ പ്രകാരം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതിയും, അഞ്ഞൂറു കോടിയിലധികം രൂപയുടെ കാര്‍ കള്ളക്കടത്ത് കേസിലെ പ്രതിയുമായ  അലക്സ് സി. ജോസഫിന്‍െറ വ്യാജ പാസ്പോര്‍ട്ട് പ്രതിക്കു തന്നെ തിരിച്ചു കൊടുത്ത പൊലീസ് നടപടിയെ  കോടതി രൂക്ഷമായി  വിമര്‍ശിച്ചു. കസ്റ്റഡിയിലെടുത്ത തൊണ്ടി മുതല്‍ പ്രതിക്ക് തിരിച്ച് നല്‍കിയ നടപടി അവിശ്വസനീയമാണ്. പത്തനംതിട്ടയിലെ പൊലീസിന് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ലെന്നും, ഇക്കാര്യത്തില്‍ ഗൗരവമായ അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നും കോടതിയില്‍ മജിസ്ട്രേറ്റ് വ്യക്തമാക്കി. അലക്സിന്‍െറ ജാമ്യാപേക്ഷ  പരിഗണിക്കവെയാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് എ. ഇജാസ് പത്തനംതിട്ട പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജയിലിനകത്ത് മൊബൈല്‍ ഫോണ്‍

January 19th, 2012

phone-jail-epathram

തൃശൂര്‍ : തീവ്രവാദക്കേസിലെ പ്രതികളായ തടിയന്‍റവിട നസീറിനെയും സംഘത്തെയും താമസിപ്പിച്ചിരുന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ബി. ബ്ലോക്കിലെ സെല്ലില്‍നിന്ന് ക്യാമറയുള്ള മൊബൈല്‍ ഫോണും സിം കാര്‍ഡും ബാറ്ററിയും കണ്ടെത്തി. കുളിമുറിയുടെ തറയിലെ ടൈല്‍ ഇളക്കിമാറ്റി അറയുണ്ടാക്കി അതിനുള്ളിലാണ് സൂക്ഷിച്ചിരുന്നത്. ജയില്‍ അധികൃതര്‍ വിയ്യൂര്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍, കോടതിയുടെ അനുമതി ലഭിച്ചശേഷമേ കേസെടുക്കാന്‍ കഴിയൂ എന്നറിയുന്നു. ഇവരെ ഈ മാസം 18ന് പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു. ഇവര്‍ പോയതിനു ശേഷം കഴിഞ്ഞദിവസം സെല്ലില്‍ പരിശോധന നടത്തിയപ്പോഴാണ് തറയില്‍ പാകിയ ഒരു ടൈല്‍ ഇളകിയതായി കണ്ടത്. അത് എടുത്തു മാറ്റിയപ്പോള്‍ ചെറിയ അറയില്‍ തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലാണ് മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചിരുന്നത്. സിം കാര്‍ഡ് കണ്ടെടുത്ത സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകും. സുരേഷ് എന്ന തടവുകാരനെതിരെ ജയില്‍ അധികൃതര്‍ പോലീസില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാമോലിന്‍ : ഉമ്മന്‍ചാണ്ടി കുറ്റക്കാരനല്ലെന്ന് വിജിലന്‍സ്‌

January 8th, 2012

oommen-chandy-epathram

തൃശൂര്‍ : പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റക്കാരനല്ലെന്ന് സംസ്ഥാന വിജിലന്‍സ്‌ വകുപ്പ്‌ കണ്ടെത്തി. ഇത് സംബന്ധിച്ച് തൃശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വി. എന്‍. ശശിധരന്‍ സമര്‍പ്പിച്ച 90 പേജ് റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയത്‌.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സമ്മേളന വേദിയില്‍ ശ്രീമതി ടീച്ചറുടെ നൃത്തവും
Next »Next Page » വാല്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine