രാഷ്ടീയ കൊലപാതക കേസുകളില്‍ ഉന്നത നേതാക്കള്‍ പ്രതികളാക്കപ്പെടുന്നത് സി.പി.എമ്മിനു തലവേദനയാകുന്നു

December 5th, 2012

തിരുവനന്തപുരം: രാഷ്ടീയ എതിരാളികളെ വകവരുത്തുന്ന കേസുകളില്‍ ഉന്നതരായ സി.പി.എം നേതാക്കള്‍ പ്രതികളാക്കപ്പെടുന്നത്
സി.പി.എമ്മിനു തലവേദനയാകുന്നു. ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.എം വനിതാ എം.എല്‍.എയുടെ
ഭര്‍ത്താവും കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ പി.മോഹന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ അറസ്റ്റിലായ നിരവധി നേതാക്കള്‍
ജയിലിലോ പോലീസ് കസ്റ്റഡിയിലോ ആണ്. അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് നടത്തിയ തുറന്നു പറച്ചിലുകളെ തുടര്‍ന്ന്
ആരംഭിച്ച പുനരന്വേഷണത്തിനിടെ അറസ്റ്റിലായ ഇടുക്കിയിലെ മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണി ഇപ്പോള്‍ റിമാന്റിലാണ്. മുപ്പത്
വര്‍ഷം മുമ്പ് നടന്ന അഞ്ചേരി ബേബി വധക്കേസിനു പുറകെ യുവമോര്‍ച്ച സംസ്ഥാന വൈസ്‌പ്രസിഡണ്ട് കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍
വധക്കേസ് പുനരന്വേഷണം നടത്തുവാനുള്ള സര്‍ക്കാര്‍ തീരുമാനം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നു. ജയകൃഷ്ണന്‍ മാസ്റ്റര്‍
വധത്തില്‍ പങ്കെടുത്ത ഒരാള്‍ മാത്രമേ പിടിക്കപ്പെട്ടുള്ളൂ എന്നും താനുള്‍പ്പെടെ ഉള്ളവര്‍ പ്രതികളാക്കപ്പെട്ടില്ലെന്നുമാണ് ചന്ദ്രശേഖരന്‍
വധക്കേസ് പ്രതി ടി.കെ. രജീഷിന്റെ മൊഴി. പത്തോളം കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ട ഒരാള്‍ ഇതുവരെ ഒരു കേസിലും
പ്രതിയാക്കപ്പെട്ടില്ലെന്നും രജീഷ് പറയുന്നു. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ് മൂലത്തില്‍ രജീഷ് തന്റെ മൊഴി മാറ്റി
പറഞ്ഞെങ്കിലും പോലീസ് കസ്റ്റഡിയില്‍ ആയിരിക്കെ നടത്തിയ വെളിപ്പെടുത്തലുകല്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. നിരവധി
ബി.ജെ.പി, ആര്‍.എസ്.എസ്, ബി.എം.എസ് പ്രവര്‍ത്തകരെ വധിച്ചതില്‍ തനിക്ക് പങ്കുണ്ടെന്നും ഇതില്‍ പങ്കാളികളായ ചിലരെ പറ്റിയും
രജീഷ് ഏറ്റു പറഞ്ഞിട്ടുണ്ട്. 1999 ഡിസംബര്‍ ഒന്നാം തിയതിയാണ് ക്ലാസെടുത്തു കൊണ്ടിരിക്കെയാണ് ഗണിതശാസ്ത്രം അദ്യാപകനായ
ജയകൃഷ്ണന്‍ മാസ്റ്ററെ വിദ്യാര്‍ഥികളുടെ മുമ്പിലിട്ട് അതി ക്രൂരമായി കൊലപ്പെടുത്തിയത്. ഈ കേസില്‍ ഒന്നാം പ്രതിയായ അച്ചാരമ്പത്ത്
സജീവന്റെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി കുറച്ചു. പിന്നീട് എല്‍.ഡി.എഫ് സര്‍ക്കാര്‍ ജീവപര്യന്തം ശിക്ഷയില്‍ ഇളവു
നല്‍കി വിട്ടയക്കുകയും ചെയ്തു.

അഞ്ചേരി ബേബി വധക്കേസിനു പിന്നാലെ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് പുനരന്വേഷണത്തിനു വിടുന്നതിലൂടെ രാഷ്ടീയമായ നേട്ടം
ഉണ്ടാക്കുവാന്‍ യു.ഡി.എഫിനാകും. എന്നാല്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കാതെ സി.ബി.ഐ
തന്നെ അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍ പറഞ്ഞു. കൊലപാതകം നടത്തിയവരെ മാത്രം
കണ്ടെത്തിയതു കൊണ്ട് കാര്യമില്ലെന്നും അതിനു പിന്നില്‍ ഗൂഢാലോചന നടത്തിയവരേയു പുറത്തു കൊണ്ടു വരണമെന്നും അദ്ദേഹം
ആവശ്യപ്പെട്ടു. നേരത്തെ ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഗൂഢാലോചനക്കാരെ കണ്ടു പിടിക്കാതെ അന്വേഷണം അവസാനിപ്പിച്ചത്
ജയകൃഷ്ണന്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതിന്റെ വിശ്വാസ്യതയില്‍ സംശയം ജനിപ്പിക്കുന്നതായും മുരളീധന്‍
പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം: ക്രൈംബ്രാഞ്ച് പുനരന്വേഷിക്കുന്നു

December 4th, 2012

കണ്ണൂര്‍: യുവമോര്‍ച്ച സംസ്ഥാന വൈസ്‌പ്രസിഡണ്ടായിരുന്ന കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററെ വധിച്ച കേസ് പുനരന്വേഷിക്കുവാന്‍ ഉത്തരവായി. പതിമൂന്ന് വര്‍ഷം മുമ്പാമുന്‍പ് 1999 ഡിസംബര്‍ ഒന്നിനാണ് മോകേരി ഈസ് സ്കൂളില്‍ ക്ലാസെടുക്കുകയായിരുന്ന ജയകൃഷ്ണന്‍ മാഷെ ക്ലാസ് മുറിയിലേക്ക് ഇരച്ചു കയറിയ ഒരു സംഘം അക്രമികള്‍ വിദ്യാര്‍ഥികളുടെ മുമ്പിലിട്ട് അതിക്രൂരമായി വധിച്ചത്. വധഭീഷണി നിലനിന്നിരുന്നതിനാല്‍ പോലീസ് പ്രൊട്ടക്ഷന്‍ ഉണ്ടായിരുന്നു എങ്കിലും അവരുടെ കണ്ണുവെട്ടിച്ചായിരുന്നു അക്രമികള്‍ ക്ലാസ് മുറിയില്‍ കയറിയത്. ഈ കേസുമായി സി.പി.എം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആറു പേര്‍ പ്രതികളാക്കപ്പെട്ടു. ഇതില്‍ രണ്ടു പേര്‍ കോടതിയില്‍ നിന്നും വിധി വരുന്നതിനു മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. രാജന്‍ എന്ന പ്രതിയെ കോടാത്തീ വ്വേറുതെ വിട്ടു. നാലു പേര്‍ ശിക്ഷിക്കപ്പെട്ടു. ഇതില്‍ അച്ചാരമ്പത്ത് പ്രതീപന് ഹൈക്കോടതി വധശിക്ഷ വിധിച്ചെങ്കിലും സുപ്രീം കോടതി ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്തു. പിന്നീട് വന്ന എല്‍.ഡി.എഫ് ഗവണ്മെന്റ് പ്രതീപന്റെ ശിക്ഷയില്‍ ഇളവു നല്‍കി വിട്ടയച്ചു.

ആര്‍.എം.പി നേതാവ് കെ.ടി.ജയകൃഷ്ണനെ വധിച്ച കേസില്‍ നാലാം പ്രതി ടി.കെ രജീഷ് പോലീസിനു നല്‍കിയ മൊഴിയെ തുടര്‍ന്നാണ് കെ.ടി.ജയകൃഷ്ണന്‍ വധക്കേസില്‍ പുനരന്വേഷണത്തിനു വഴിയൊരുക്കിയത്. താനുള്‍പ്പെടെ 16 പേര്‍ അടങ്ങുന്ന സംഘമാണ് കൊല നടത്തിയതെന്നും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട പ്രതീപന്‍ ഒഴികെ മറ്റാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്നും രജീഷ് പറഞ്ഞു. പത്തോളം കൊലപാതകങ്ങളില്‍ പങ്കെടുക്കുകയും എന്നാല്‍ ഒന്നില്‍ പോലും പ്രതിചേര്‍ക്കപ്പെടാതെ പോകുകയും ചെയ്ത വ്യക്തിയെ കുറിച്ചും രജീഷ് പോലീസിനു മൊഴിനല്‍കി. യഥാര്‍ഥ പ്രതികള്‍ കേസില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു എന്ന് ഇതോടെ വ്യക്തമായി. തുടര്‍ന്ന് ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മയും ബി.ജെ.പിയും കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. എന്നാല്‍ ലോക്കല്‍ പോലീസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കുകയും പ്രതികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്ത കേസില്‍ സി.ബി.ഐ അന്വേഷണം അസാധ്യമാണെന്ന് ആഭ്യന്തര വകുപ്പിന് നിയമോപദേശം ലഭിക്കുകയായിരുന്നു.
ഇടുക്കിയിലെ അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് എം.എം. മണി നടത്തിയ തുറന്നു പറച്ചിലുകളെ തുടര്‍ന്ന് പുനരന്വേഷണം ആരംഭിച്ചതിന്റെ തൊട്ടു പിന്നാലെയാണ് ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലും അന്വേഷണം നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറായത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയും ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ സംഘാംഗവുമായ എ.പി.ഷൌക്കത്തലിയാണ് അന്വേഷണ സംഘത്തലവന്‍. കേസന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടു പോയാല്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടവര്‍ അറസ്റ്റിലാകുവാന്‍ ഇടയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അഞ്ചേരി ബേബി വധം: എം.എം മണിക്ക് ജാമ്യം ലഭിച്ചില്ല

December 3rd, 2012

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന സി.പി.എം മുന്‍ ജില്ലാ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ എം.എം.മണിയുടെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ എം.കെ.ദാമോദരന്‍ മണിക്ക് വേണ്ടി ഹാജരായത്. കേസിന്റെ പ്രാഥമിക ഘട്ടം ആണെന്നും ഉന്നതനായ രാഷ്ടീയ നേതാവെന്ന നിലയില്‍ മണിക്ക് ജാമ്യം അനുവദിക്കുന്നത് കേസ് അന്വേഷണത്തെ സ്വാധീനിച്ചേക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയും ചെയ്തു. കേസിലെ മറ്റ് നിയമപ്രശ്നങ്ങള്‍ ഈ ഘട്ടത്തില്‍ പരിഗണീക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട് സി.പി.എം മുന്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ഓ.ജി.മദനന്‍ ഉടുമ്പന്‍ ചോല പനക്കുളം കൈനകരിയില്‍ കൂട്ടന്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവര്‍ റിമാന്റിലാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അഞ്ചേരി ബേബി വധം: കൈനകരി കുട്ടനും ഒ.ജി.മദനനും അറസ്റ്റില്‍

November 27th, 2012

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ സി.പി.എം നേതാവ് എം.എം.മണിക്ക് പുറകെ സി.പി.എം മുന്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ഓ.ജി.മദനന്‍ ഉടുമ്പന്‍ ചോല പനക്കുളം കൈനകരിയില്‍ കൂട്ടന്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ദേവികുളം സി.ഐ യുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം ഇരുവരേയും അവരവരുടെ വീടുകളില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതില്‍ കുട്ടന്‍ ഒന്നാം പ്രതിയും മദനന്‍ മൂന്നാം പ്രതിയുമാണ്. അഞ്ചേരി ബേബി വധക്കേസില്‍ നേരത്തെ അറസ്റ്റിലായ രണ്ടാം പ്രതിയും സി.പി.എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറിയുമായ എം.എം മണി റിമാന്റിലാണ്. നവമ്പര്‍ 21 നാണ് മണിയെ പുലര്‍ച്ചെ അഞ്ചരയോടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എം.എം. മണിയുടെ ജാമ്യാപേക്ഷ 30 ലേക്ക് മാറ്റി വച്ചു

November 26th, 2012

m.m.mani-epathram

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് റിമാന്റില്‍ കഴിയുന്ന സി. പി. എം. മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം. എം. മണിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 30 ലേക്ക് നീട്ടി. തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍‌സ് കോടതിയാണ് കേസ് ഡയറി ഹാജരാക്കുവാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വെച്ചത്. നവംബർ 21 നു പുലര്‍ച്ചെയാണ് കുഞ്ചിത്തണ്ണിയിലെ വീട്ടില്‍ നിന്നും എം. എം. മണിയെ അറസ്റ്റ് ചെയ്തത്. നേരത്തെ നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മണിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശ്വേതാ മേനോന്റെ പ്രസവ ചിത്രം തടയുമെന്ന് ശോഭാ സുരേന്ദ്രന്‍
Next »Next Page » അഞ്ചേരി ബേബി വധം: കൈനകരി കുട്ടനും ഒ.ജി.മദനനും അറസ്റ്റില്‍ »



  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine