അഞ്ചേരി ബേബി വധം: കൈനകരി കുട്ടനും ഒ.ജി.മദനനും അറസ്റ്റില്‍

November 27th, 2012

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ സി.പി.എം നേതാവ് എം.എം.മണിക്ക് പുറകെ സി.പി.എം മുന്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ഓ.ജി.മദനന്‍ ഉടുമ്പന്‍ ചോല പനക്കുളം കൈനകരിയില്‍ കൂട്ടന്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ദേവികുളം സി.ഐ യുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം ഇരുവരേയും അവരവരുടെ വീടുകളില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതില്‍ കുട്ടന്‍ ഒന്നാം പ്രതിയും മദനന്‍ മൂന്നാം പ്രതിയുമാണ്. അഞ്ചേരി ബേബി വധക്കേസില്‍ നേരത്തെ അറസ്റ്റിലായ രണ്ടാം പ്രതിയും സി.പി.എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറിയുമായ എം.എം മണി റിമാന്റിലാണ്. നവമ്പര്‍ 21 നാണ് മണിയെ പുലര്‍ച്ചെ അഞ്ചരയോടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എം.എം. മണിയുടെ ജാമ്യാപേക്ഷ 30 ലേക്ക് മാറ്റി വച്ചു

November 26th, 2012

m.m.mani-epathram

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് റിമാന്റില്‍ കഴിയുന്ന സി. പി. എം. മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം. എം. മണിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 30 ലേക്ക് നീട്ടി. തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍‌സ് കോടതിയാണ് കേസ് ഡയറി ഹാജരാക്കുവാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വെച്ചത്. നവംബർ 21 നു പുലര്‍ച്ചെയാണ് കുഞ്ചിത്തണ്ണിയിലെ വീട്ടില്‍ നിന്നും എം. എം. മണിയെ അറസ്റ്റ് ചെയ്തത്. നേരത്തെ നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മണിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അഞ്ചേരി ബേബി വധം: എം. എം. മണിക്ക് ജാമ്യം ഇല്ല

November 21st, 2012

m.m.mani-epathram

ഇടുക്കി: അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായ സി. പി. എമ്മിന്റെ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ എം. എം. മണിക്ക് ജാമ്യം ലഭിച്ചില്ല. മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയ മണിയെ ഡിസംബര്‍ നാലു വരെ റിമാന്റ് ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ പീരുമേട് സബ് ജയിലിലേക്ക് മാറ്റി. ഇന്നു രാവിലെ 5.50 നാണ് കുഞ്ചിത്തണ്ണിയിലെ വീട്ടില്‍ നിന്നും മണിയെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്.

അഞ്ചേരി ബേബി കൊലക്കേസില്‍ നുണ പരിശോധനയ്ക്ക് വിധേയനാകുവാന്‍ മണിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയ്യാറല്ലെന്ന് അറിയിക്കുകയായിരുന്നു. രാഷ്ടീയ ശത്രുക്കളെ ഉന്മൂലനം ചെയ്തതു സംബന്ധിച്ച് ഒരു പൊതു പ്രസംഗത്തിനിടെ മണി നടത്തിയ പരാമര്‍ശങ്ങളാണ് മുപ്പതു വര്‍ഷം മുമ്പ് നടന്ന കേസില്‍ വീണ്ടും പോലീസ് അന്വേഷണത്തിനു വഴി വെച്ചത്.

മണിയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ഇടുക്കി ജില്ലയില്‍ സി. പി. എം. ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സി.പി.എം നേതാവ് എം.എം മണിയുള്‍പ്പെടെ ഉള്ളവര്‍ക്ക് നുണപരിശോധന

November 12th, 2012
കൊച്ചി: അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി എം.എം മണി ഉള്‍പ്പെടെ നാലു പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കും. എം.കെ.ദാമോദരന്‍, കൈനകരി കുട്ടന്‍, ഒ.ജി.മദനന്‍ എന്നിവരാണ് മറ്റുള്ളവര്‍. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ വച്ചാ‍യിരിക്കും നുണപരിശോധന നടത്തുക എന്നാണറിയുന്നത്. നുണപരിശോധനയ്ക്ക് വിധേയനാകുവാനുള്ള നോട്ടീസ് ലഭിച്ചാല്‍ കൈപറ്റുമെന്നും നിയമവിദഗ്ദരുമായി വേണ്ട ഉപദേശങ്ങള്‍ ആരായുമെന്നും മണി വ്യക്തമാക്കിയിരുന്നു.  തൊടുപുഴയില്‍ ഒരു പ്രസംഗത്തിനിടെ മണി  നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിനും മറ്റുള്ളവര്‍ക്കും എതിരെ അന്വേഷണം നടക്കുന്നത്. കൊലപാതകം ആസൂത്രണം ചെയ്തതിനും അതു നടപ്പിലാക്കിയതിനും മറച്ചുവെച്ചതിനും കേസുണ്ട്. കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞ കേസില്‍ വീണ്ടും അന്വേഷണം നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി മണി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി ആ ഹ്ര്‍ി തള്ളുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആംവേയുടെ കേരളത്തിലെ മേധാവി റിമാന്റില്‍

November 11th, 2012

amway-epathram

താമരശ്ശേരി: ആംവേയുടെ കേരളത്തിലെ മേധാവി രാജ്കുമാറിനെ ഈ മാസം 23 വരെ റിമാന്റ് ചെയ്തു. ആംവേ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇയാളെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് റിമാന്റ് ചെയ്തത്. കഴിഞ്ഞ ദിവസം ആംവേയുടെ ചില ഓഫീസുകളില്‍ റെയ്ഡുകള്‍ നടന്നിരുന്നു. മണി ചെയിന്‍ നിരോധന നിയമങ്ങള്‍ ലംഘിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വലിയ തോതിലാണ് ആംവേ കേരളത്തില്‍ കണ്ണികള്‍ വഴി ഉല്പന്നങ്ങള്‍ വിറ്റഴിച്ചു വരുന്നത്. ഡയറക്ട് മാര്‍ക്കറ്റിങ്ങ് എന്നാണ് പേരെങ്കിലും മണി ചെയിന്‍ രൂപത്തില്‍ കണ്ണികള്‍ ചേര്‍ത്താണ്‌‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൊച്ചി ബിനാലേക്ക് ഇനി സാമ്പത്തിക സഹായമില്ലെന്ന് മന്ത്രി കെ. സി. ജോസഫ്
Next »Next Page » തങ്കച്ചന്‍ പറഞ്ഞത് ശരിയായ നിലപാട്: രമേശ് ചെന്നിത്തല »



  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine