തിരുവനന്തപുരം: രാഷ്ടീയ എതിരാളികളെ വകവരുത്തുന്ന കേസുകളില്‍ ഉന്നതരായ സി.പി.എം നേതാക്കള്‍ പ്രതികളാക്കപ്പെടുന്നത്
സി.പി.എമ്മിനു തലവേദനയാകുന്നു. ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.എം വനിതാ എം.എല്‍.എയുടെ
ഭര്‍ത്താവും കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ പി.മോഹന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ അറസ്റ്റിലായ നിരവധി നേതാക്കള്‍
ജയിലിലോ പോലീസ് കസ്റ്റഡിയിലോ ആണ്. അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് നടത്തിയ തുറന്നു പറച്ചിലുകളെ തുടര്‍ന്ന്
ആരംഭിച്ച പുനരന്വേഷണത്തിനിടെ അറസ്റ്റിലായ ഇടുക്കിയിലെ മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണി ഇപ്പോള്‍ റിമാന്റിലാണ്. മുപ്പത്
വര്‍ഷം മുമ്പ് നടന്ന അഞ്ചേരി ബേബി വധക്കേസിനു പുറകെ യുവമോര്‍ച്ച സംസ്ഥാന വൈസ്‌പ്രസിഡണ്ട് കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍
വധക്കേസ് പുനരന്വേഷണം നടത്തുവാനുള്ള സര്‍ക്കാര്‍ തീരുമാനം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നു. ജയകൃഷ്ണന്‍ മാസ്റ്റര്‍
വധത്തില്‍ പങ്കെടുത്ത ഒരാള്‍ മാത്രമേ പിടിക്കപ്പെട്ടുള്ളൂ എന്നും താനുള്‍പ്പെടെ ഉള്ളവര്‍ പ്രതികളാക്കപ്പെട്ടില്ലെന്നുമാണ് ചന്ദ്രശേഖരന്‍
വധക്കേസ് പ്രതി ടി.കെ. രജീഷിന്റെ മൊഴി. പത്തോളം കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ട ഒരാള്‍ ഇതുവരെ ഒരു കേസിലും
പ്രതിയാക്കപ്പെട്ടില്ലെന്നും രജീഷ് പറയുന്നു. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ് മൂലത്തില്‍ രജീഷ് തന്റെ മൊഴി മാറ്റി
പറഞ്ഞെങ്കിലും പോലീസ് കസ്റ്റഡിയില്‍ ആയിരിക്കെ നടത്തിയ വെളിപ്പെടുത്തലുകല്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. നിരവധി
ബി.ജെ.പി, ആര്‍.എസ്.എസ്, ബി.എം.എസ് പ്രവര്‍ത്തകരെ വധിച്ചതില്‍ തനിക്ക് പങ്കുണ്ടെന്നും ഇതില്‍ പങ്കാളികളായ ചിലരെ പറ്റിയും
രജീഷ് ഏറ്റു പറഞ്ഞിട്ടുണ്ട്. 1999 ഡിസംബര്‍ ഒന്നാം തിയതിയാണ് ക്ലാസെടുത്തു കൊണ്ടിരിക്കെയാണ് ഗണിതശാസ്ത്രം അദ്യാപകനായ
ജയകൃഷ്ണന്‍ മാസ്റ്ററെ വിദ്യാര്‍ഥികളുടെ മുമ്പിലിട്ട് അതി ക്രൂരമായി കൊലപ്പെടുത്തിയത്. ഈ കേസില്‍ ഒന്നാം പ്രതിയായ അച്ചാരമ്പത്ത്
സജീവന്റെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി കുറച്ചു. പിന്നീട് എല്‍.ഡി.എഫ് സര്‍ക്കാര്‍ ജീവപര്യന്തം ശിക്ഷയില്‍ ഇളവു
നല്‍കി വിട്ടയക്കുകയും ചെയ്തു.
അഞ്ചേരി ബേബി വധക്കേസിനു പിന്നാലെ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് പുനരന്വേഷണത്തിനു വിടുന്നതിലൂടെ രാഷ്ടീയമായ നേട്ടം
ഉണ്ടാക്കുവാന്‍ യു.ഡി.എഫിനാകും. എന്നാല്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കാതെ സി.ബി.ഐ
തന്നെ അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍ പറഞ്ഞു. കൊലപാതകം നടത്തിയവരെ മാത്രം
കണ്ടെത്തിയതു കൊണ്ട് കാര്യമില്ലെന്നും അതിനു പിന്നില്‍ ഗൂഢാലോചന നടത്തിയവരേയു പുറത്തു കൊണ്ടു വരണമെന്നും അദ്ദേഹം
ആവശ്യപ്പെട്ടു. നേരത്തെ ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഗൂഢാലോചനക്കാരെ കണ്ടു പിടിക്കാതെ അന്വേഷണം അവസാനിപ്പിച്ചത്
ജയകൃഷ്ണന്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതിന്റെ വിശ്വാസ്യതയില്‍ സംശയം ജനിപ്പിക്കുന്നതായും മുരളീധന്‍
പറഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, പോലീസ്
മുസ്ലിം ലീഗിന്റേയും കോണ്‍ഗ്രസ്സിന്റേയും ഉമ്മാക്കി കണ്‍റ്റ പേടിക്കുന്നവരല്ല പുന്നപ്ര വയലാറിന്റെ പാരമ്പര്യം ഉള്ള സി.പി.എം എന്ന് മറക്കരുത്. പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുവാനാന്‍ സഖാക്കളെ കേസില്‍ കുടുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുക തന്നെ ചെയ്യും.