സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വന്‍ വര്‍ധനവ്

February 9th, 2011

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വന്‍ വര്‍ധനവെന്ന് സാമ്പത്തിക സര്‍വേ. നിയമസഭയുടെ മേശപ്പുറത്തു വെച്ച 2010-11 സാമ്പത്തീക സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 19.42 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷം ഇത് 6.52 ശതമാനം മാത്രമായിരുന്നു.

നാളെ ബജറ്റ് അവതരിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് സര്‍വെ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. സ്വകാര്യ മേഖലയ്ക്ക് ഗുണകരമാവുമെന്ന രീതിയില്‍ നിക്ഷേപ സാധ്യതകള്‍ നടപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാവുമെന്നാണ് വ്യവസായ മേഖലയുടെ പ്രതീക്ഷ. ഇടതു സര്‍ക്കാരിന്റെ ആറാമത് ബജറ്റാണ് നാളെ ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുക.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഐസ്‌ക്രീം സഭയില്‍; എം. എല്‍. എ. മാര്‍ അടിയുടെ വക്കില്‍

February 8th, 2011

kerala-legislative-assembly-epathram

തിരുവനന്തപുരം: ഐസ്‌ക്രീം കേസിലെ പുതിയ വിവാദം നിയമസഭയില്‍ ചൂടേറിയ രംഗങ്ങള്‍ക്കിടയാക്കി. രാവിലെ ശൂന്യ വേളയ്‌ക്കു ശേഷം സഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന്റെ അവതരണ ത്തിനിടെ ഭരണ പക്ഷത്തു നിന്നും കെ. കെ. ഷൈലജ ടീച്ചര്‍ നടത്തിയ പരാമര്‍ശങ്ങളാണ്‌ സഭയെ ബഹളത്തിലേക്കും അംഗങ്ങള്‍ തമ്മിലുള്ള കയ്യാങ്കളിയിലേക്കും എത്തിച്ചത്‌. ഇതോടെ സഭ നിര്‍ത്തി വെച്ചു. സംസ്‌ഥാനത്ത്‌ പെണ്‍വാണിഭക്കാരും സ്‌ത്രീ പീഡനക്കാരും കൈകോര്‍ത്തി രിക്കുകയാണെന്ന്‌ പറഞ്ഞ ഷൈലജ ടീച്ചര്‍ ഇത്തരം കേസുകളിലെ തെളിവുകളും സാക്ഷി മൊഴികളും അട്ടിമറിച്ച സംഭവത്തിലേക്ക്‌ സഭയുടെ ശ്രദ്ധ ക്ഷണിക്കുകയാണ്‌ എന്ന് അറിയിച്ചു.

തുടര്‍ന്ന്‌ ഐസ്‌ക്രീം കേസിനെ കുറിച്ച്‌ നടത്തിയ പരാമര്‍ശമാണ്‌ സംഘര്‍ഷ ത്തിനിടയാക്കിയത്‌. ഐസ്‌ക്രീം കേസുമായി ബന്ധപ്പെടുത്തി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ പേര്‌ പരാമര്‍ശിച്ചതോടെ എതിര്‍പ്പുമായി മുസ്ലീം ലീഗ്‌ അംഗങ്ങള്‍ സഭയില്‍ എഴുന്നേറ്റു. കുഞ്ഞാലിക്കുട്ടി കേസില്‍ പ്രതിയല്ലെന്ന്‌ ലീഗ്‌ അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇത് താനല്ല, റജീനയാണ്‌ പറഞ്ഞതെന്ന്‌ ഷൈലജ ടീച്ചര്‍ തിരിച്ചടിച്ചു. ഇതോടെ ഷൈലജ ടീച്ചറിന്‌ പിന്തുണയുമായി സി. പി. എമ്മില്‍ നിന്ന്‌ വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള അംഗങ്ങളും രംഗത്തെത്തി.

ഇരു വിഭാഗങ്ങളും തമ്മില്‍ പരസ്‌പരം ആരോപണങ്ങളും പ്രത്യാരോപണ ങ്ങളുമായി എഴുന്നേറ്റതോടെ സഭ ബഹളത്തില്‍ മുങ്ങി. അംഗങ്ങള്‍ തമ്മില്‍ പരസ്‌പരം അശ്ലീല പദ പ്രയോഗങ്ങളും ചേഷ്‌ടകളും പ്രയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്‌. വാക്കേറ്റും മൂത്ത്‌ കയ്യാങ്കളിയിലേക്ക്‌ എത്തിയതോടെ മന്ത്രിമാര്‍ ഇടപെട്ട്‌ അംഗങ്ങളെ പിടിച്ചു മാറ്റി. സഭ നിയന്ത്രിച്ചിരുന്ന ഡെപ്യൂട്ടി സ്‌പീക്കര്‍ ജോസ്‌ ബേബി സഭ അല്‌പ സമയത്തേക്ക്‌ നിര്‍ത്തി വെച്ചതായി അറിയിച്ചു. പ്രശ്‌നം പരിഹരി ക്കുന്നതിനായി ഭരണ പ്രതിപക്ഷ അംഗങ്ങളെ സ്‌പീക്കര്‍ ചേംബറിലേക്ക്‌ ചര്‍ച്ചയ്‌ക്ക്‌ വിളിച്ചിട്ടുണ്ട്‌.

ബഹളം രൂക്ഷമായതോടെ ഡെപ്യൂട്ടി സ്‌പീക്കര്‍ ചെയറില്‍ നിന്ന്‌ എഴുന്നേറ്റ്‌ പല തവണ അംഗങ്ങളെ ശാന്തരാക്കാന്‍ ശ്രമിച്ചുവെങ്കിലും അംഗങ്ങള്‍ കൂട്ടാക്കിയില്ല. സഭയുടെ ചരിത്രത്തില്‍ അടുത്ത കാലത്ത്‌ കാണാത്ത വിധത്തിലുള്ള രംഗങ്ങളാണ്‌ ചൊവ്വാഴ്‌ച അരങ്ങേറിയത്‌.

-

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ചിതയെരിഞ്ഞിട്ടും അവസാനം പഴി സ്ത്രീകള്‍ക്കുതന്നെ

February 8th, 2011

കൊച്ചി: ട്രെയിനുകളിലെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ സാമൂഹ്യവിരുദ്ധര്‍ കയറുന്നതിന് കാരണം സ്ത്രീകളുടെ അനാസ്ഥയാണെന്ന് റെയില്‍വെ. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് റെയില്‍വേ ഞെട്ടിക്കുന്ന ഈ അഭിപ്രായപ്രകടനം നടത്തിയത്. 2003ല്‍ വിമലാ കോളേജ് അധ്യാപികയായിരുന്ന ഷെറിന്‍ എന്ന കന്യാസ്ത്രീയ്‌ക്കെതിരെ നടന്ന ആക്രമണം സംബന്ധിച്ച കേസില്‍ നല്‍കിയ എതിര്‍ സത്യാവാങ്മൂലത്തിലാണ് റെയില്‍വേ വീഴ്ചകളുടെ ആരോപണം സ്ത്രീകളുടെ തലയില്‍ കെട്ടിവച്ചിരിക്കുന്നത്. ആ കേസ് നേരത്തെ തന്നെ ഹോക്കോടതി പരിഗണിച്ചിരുന്നതാണ്. എന്നാല്‍ ഷൊര്‍ണ്ണൂര്‍ കേസിലാണ് ഇതിന് പ്രാധാന്യം ഏറുന്നത്.

സ്ത്രീകള്‍ക്ക് സഹാനുഭൂതി കൂടുതലാണ്. ട്രെയിനില്‍ ഭിക്ഷക്കാരും കച്ചവടക്കാരും വനിതാ കമ്പാര്‍ട്ട്‌മെന്റുകളില്‍ കയറുന്നത് സ്ത്രീകള്‍ തടയാറില്ലെന്നും സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ തയ്യാറാകാറില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മാത്രമല്ല രാത്രിയില്‍ പോലീസുകാരെ നിയോഗിക്കുന്നത് പ്രായോഗികമല്ല. ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ പോലീസിനെ നിയോഗിക്കുന്നത് പരിഗണിക്കാനാകില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വനിതാ പോലീസിന് സുരക്ഷാപ്രശ്‌നങ്ങളുണ്ട്.
പുരുഷ പോലീസിനെ നിയോഗിച്ചാല്‍ അത് വീണ്ടും പ്രശ്‌നങ്ങളുണ്ടാക്കും. ട്രെയിന്‍ ബോഗികളുടെ സുരക്ഷ റെയില്‍വെയുടെ മാത്രം ബാധ്യതയല്ല, സംസ്ഥാന സര്‍ക്കാറിന് കൂടി ബാധ്യതയുണ്ട് എന്നും സത്യവാങ്മൂലത്തില്‍ റെയില്‍വെ മുന്നോട്ടുവെക്കുന്നു.

ഷൊറണൂരിലെ സൗമ്യയുടെ ദാരുണമായ മരണത്തിന്റെ ചൂടാറുംമുന്‍പ് തന്നെ ഇത്തരത്തിലൊരു സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത് സകലരെയും ഞെട്ടിച്ചിരിക്കുകയാണ്. റെയില്‍വെ ഇതു സംബന്ധിച്ച് കൂടുതല്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.

-

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

തേക്കടി ദുരന്തം: ഇന്ന്‌ സിറ്റിംഗ്‌ നടത്തും

February 8th, 2011

തേക്കടി: തേക്കടി ബോട്ട്‌ ദുരന്തത്തെ കുറിച്ച്‌ അന്വേഷിക്കുന്ന ജസ്റ്റിസ്‌ ഇ. മൊയ്‌തീന്‍ കുഞ്ഞ്‌ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ന്‌ സിറ്റിംഗ്‌ നടത്തും. തേക്കടിയിലെ പൊതുമരാമത്ത്‌ വകുപ്പിന്റെ ബംഗ്ലാവിലാണ്‌ സിറ്റിംഗ്‌ നടത്തുക. ദുരന്തത്തിനിടയായ സാഹചര്യം സംബന്ധിച്ച്‌ പൊതുജനങ്ങളില്‍ നിന്ന്‌ തെളിവെടുക്കും. രക്ഷാപ്രവര്‍ത്തനം നടത്തിയ പോലീസ്‌, വനം, കെ.ടി.ഡി.സി ഉദ്യോഗസ്ഥരില്‍ നിന്നും കമ്മീഷന്‍ തെളിവെടുക്കുന്നുണ്‌ട്‌. ഇത്‌ മൂന്നാം തവണയാണ്‌ ജുഡീഷ്യല്‍ കമ്മീഷന്‍ തെളിവെടുപ്പ്‌ നടത്തുന്നത്‌. സിറ്റിംഗ്‌ നാളേയും തുടരും.

തേക്കടി ബോട്ട്‌ ദുരന്തത്തെ തുടര്‍ന്ന്‌ വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‌ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ്‌ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന്‌ റിപ്പോര്‍ട്ട്‌. 2009 സെപ്‌റ്റംബര്‍ 30ന്‌ 45 പേരുടെ മരണത്തിനിടയാക്കിയ ബോട്ട്‌ ദുരന്തത്തെ തുടര്‍ന്നാണ്‌ ടൂറിസംവകുപ്പ്‌ പ്രത്യേക ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

-

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

വിഴിഞ്ഞം പദ്ധതി ധാരണാ പത്രത്തില്‍ ഈ മാസം ഒപ്പ് വെയ്ക്കും

February 7th, 2011

vizhinjam-project-epathram

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിക്കായി എസ്. ബി. ടി. യുമായുള്ള ധാരണ പത്രത്തില്‍ ഈ മാസം ഒപ്പു വെക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി. സുരേന്ദ്രന്‍പിള്ള നിയമ സഭയെ അറിയിച്ചു. നിര്‍ദ്ധനര്‍ക്ക് വീട് വെച്ചു കൊടുക്കുന്നതു മൂലം മൈത്രീ ഭവനം പദ്ധതിക്കുണ്ടാകുന്ന അധിക ഭാരം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ധന മന്ത്രി തോമസ് ഐസക് പറഞ്ഞു. വിഴിഞ്ഞം പദ്ധതി ആരംഭിച്ചുവെന്ന് സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തോടെയാണ് ഇന്നത്തെ ചോദ്യോത്തര വേള തുടങ്ങിയത്. പദ്ധതി എവിടെ വരെയായി എന്നത് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പദ്ധതിയുടെ കാര്യത്തില്‍ വലിയ പുരോഗതിയുണ്ടെന്ന് മന്ത്രി വി. സുരേന്ദ്രന്‍പിള്ള നിയമസഭയെ അറിയിച്ചു.

സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ കൊണ്ടു വരുന്ന പദ്ധതികള്‍ പലരും അവകാശ പ്പെടുകയാണെന്ന വി. ശിവന്‍കുട്ടി എം. എല്‍. എ. യുടെ പരാമര്‍ശം സഭയില്‍ ഒച്ചപ്പാടുണ്ടാക്കി. പാവപ്പെട്ടവരുടെ ഭവന വായ്പ പദ്ധതിയായ മൈത്രീ പദ്ധതിയുടെ ഭാരം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പുല്ലുമേട് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിറ്റിംഗ് ജഡ്ജിയുടെ സേവനം ലഭ്യമാക്കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ച സാഹചര്യത്തില്‍ എന്ത് തുടര്‍നടപടി സ്വീകരിക്കുമെന്ന് പരിശോധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചു.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

49 of 531020484950»|

« Previous Page« Previous « സൌമ്യയുടെ മരണം : ഷൊര്‍ണ്ണൂരില്‍ ഹര്‍ത്താല്‍
Next »Next Page » തേക്കടി ദുരന്തം: ഇന്ന്‌ സിറ്റിംഗ്‌ നടത്തും »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine