നഗ്ന ദൃശ്യങ്ങള്‍: പി. സി. ജോര്‍ജ്ജിന്റെ വെളിപ്പെടുത്തലിനായി സരിത എസ്. നായരും കാത്തിരിക്കുന്നു

October 22nd, 2014

saritha-s-nair-epathram

പെരിന്തല്‍മണ്ണ: അശ്ളീല ദൃശ്യങ്ങള്‍ വാട്സ് അപ്പ് ഉള്‍പ്പെടെ നവ മാധ്യമങ്ങളില്‍ പ്രചരിച്ചതുമായി ബന്ധപ്പെട്ട് ഗവണ്മെന്റ് ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജിന്റെ വെളിപ്പെടുത്തലിനായി കാത്തിരിക്കുകയാണെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ കുറ്റാരോപിത സരിത എസ്. നായര്‍. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ മാസം 23 നു നടത്തും എന്നാണ് പി. സി. ജോര്‍ജ്ജ് പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നത്. സംഭവത്തിനു പിന്നില്‍ രാഷ്ടീയ ഗൂഢാലോചനയുണ്ട്. ഇതേ പറ്റി വിശദമായ അന്വേഷണം നടത്തണം. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയില്‍ പി. സി. ജോര്‍ജ്ജിന് ഇതു സംബന്ധിച്ച് അറിവുണ്ടാകുമെന്നും സരിത പറഞ്ഞു. ദൃശ്യങ്ങളില്‍ ചിലതു മോര്‍ഫ് ചെയ്തതാണെന്ന് സംശയമുണ്ട്. രണ്ടു രീതിയിലാണ് ദൃശ്യങ്ങള്‍ പുറത്തു വരുവാന്‍ സാധ്യതയുള്ളത്. അവയില്‍ ഒന്നു വെളിപ്പെടുത്തുവാന്‍ ആകില്ല. പോലീസ് കസ്റ്റഡിയില്‍ എടുത്ത ലാപ്ടോപില്‍ നിന്നോ മൊബൈലില്‍ നിന്നോ ആകാനും വഴിയുണ്ട്. ഭീഷണിക്ക് മുമ്പില്‍ താന്‍ അടിയറവ് പറയില്ലെന്നും അവര്‍ വ്യക്തമാക്കി.

കോടതിയിലേക്ക് പോകും വഴി തന്റെ കാറിടിച്ച് പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സരിത എസ്. നായര്‍. അടുത്തിടെയാണ് സരിതയുടെ രൂപ സാദൃശ്യമുള്ള സ്ത്രീയുടെ നഗ്ന രംഗങ്ങള്‍ അടങ്ങിയ ആറ് ക്ലിപ്പുകള്‍ വ്യാപകമായി പ്രചരിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിവാദ ദൃശ്യം പുറത്ത് വിട്ടത് തന്റെ മരണം ആഗ്രഹിക്കുന്നവര്: സരിത എസ്. നായര്‍

October 13th, 2014

saritha-s-nair-epathram

കോഴിക്കോട്: വാട്സ് അപ്പില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന ദൃശ്യം പുറത്ത് വിട്ടത് തന്റെ മരണം ആഗ്രഹിക്കുന്നവരാണെന്ന് സരിത എസ്. നായര്‍. തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കുവാനുള്ള ശ്രമങ്ങള്‍ തുടക്കം മുതലേ നടക്കുന്നുണ്ട്. എന്നാല്‍ താന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. സത്യാവസ്ഥ പരിശോധിച്ച ശേഷം നിയമ നടപടികളിലേക്ക് കടക്കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ദൃശ്യങ്ങളില്‍ ഉള്ളത് താന്‍ തന്നെ ആണോ എന്ന് അവര്‍ വ്യക്തമാക്കിയില്ല.

ഇന്നലെ ഉച്ചയോടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുവാന്‍ തുടങ്ങിയതെന്ന് കരുതുന്നു. ആറോളം ദൃശ്യങ്ങളാണ് വാട്സ് അപ്പ് വഴി പ്രചരിക്കുന്നത്. ഒരു കിടപ്പു മുറിയില്‍ നിന്ന് വസ്ത്രം മാറുന്നതിന്റെയും സ്വകാര്യ ഭാഗങ്ങള്‍ ഉള്‍പ്പെടുന്നതുമായ ദൃശ്യങ്ങള്‍ ആണ് ഇവ. സരിതയുടെ പേരില്‍ ഇറങ്ങിയ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ ഓണ്‍ലൈനില്‍ വൈറല്‍ ആയിക്കഴിഞ്ഞു. കേരളത്തിലും വിദേശത്തും ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫേസ് ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയകളില്‍ സരിതയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളും പോസ്റ്റുറുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധം; അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നു

September 28th, 2014

കണ്ണൂര്‍: ആര്‍.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷന്‍ പ്രമുഖ് കതിരൂര്‍ മനോജിന്റെ കൊലപാതക്കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നു. അന്വേഷണം ഏറ്റെടുക്കുവാന്‍ തയ്യാറാ‍ണെന്ന് സി.ബി.ഐ ഡയറക്ടര്‍ രണ്‍ജിത് സിന്‍‌ഹ പേഴ്സണല്‍ മന്ത്രാലയത്തിനു കത്തു നല്‍കി. ഇതു സംബന്ധിച്ച് വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. മനോജിന്റെ കൊലപാതകം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തുവാന്‍ സംസ്ഥന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ മനോജിന്റെ വീട് സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും സി.ബി.ഐ അന്വേഷണം സംബന്ധിച്ച് ഉടന്‍ ഉത്തരവുണ്ടാകുമെന്ന് പറഞ്ഞിരുന്നു. കണ്ണൂരിലെ അക്രമവും കൊലപാതകവും കേന്ദ്ര സര്‍ക്കാര്‍ ഗൌരവത്തോടെ ആണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മനോജ് വധക്കേസ് സി.ബി.ഐക്ക് വിടുന്നതിനെതിരെ സി.പി.എം രംഗത്തെത്തി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് ആര്‍.എസ്.എസ് മനസ്സാണെന്നും കേസ് സി.ബി.ഐ ഏറ്റെടുക്കുന്നതിനു പിന്നില്‍ ആര്‍.എസ്.എസും കോണ്‍ഗ്രസ്സും തമ്മിലുള്ള ഒത്തുകളിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

ഈ മാസം ആദ്യമാണ് കതിരൂര്‍ ഇക്കാസ് മേട്ടയില്‍ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന മനോജിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍ ആയി.മനോജിന്റെ കൊലയ്ക്ക് പിന്നില്‍ സി.പി.എം ആണെന്ന് ആരോപിച്ച സംഘപരിവാര്‍ സംഘടനകള്‍ കേസ് സി.ബി.ഐക്ക് വിടണം എന്ന് ആവശ്യപ്പെട്ടിരുന്നു. അന്വേഷണ സംഘം ചില സി.പി.എം പ്രവര്‍ത്തകരെയും പ്രാദേശിക നേതാക്കളേയും പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സി.പി.എം ജില്ലാ നേതൃത്വം വ്യക്തമാക്കി.

അതേ സമയം ഏറെ കോളിളക്കം സൃഷ്ടിച്ച ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ വധക്കേസ് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ നിന്നും സമര്‍ദ്ധമുണ്ടായെങ്കിലും കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുവാന്‍ തയ്യാറായിരുന്നില്ല. ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കോടതി വിധിച്ച സി.പി.എം പ്രവര്‍ത്തകരും നേതാക്കളും ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആര്‍. എസ്. എസ്. നേതാവ് മനോജിന്റെ കൊലപാതകം; കണ്ണൂര്‍ വീണ്ടും കൊലക്കളമാകുന്നു

September 2nd, 2014

crime-epathram

കണ്ണൂര്‍: കണ്ണൂരിനെ കൊലക്കളമാക്കിക്കൊണ്ട് വീണ്ടും കൊലപാതക പരമ്പര. ഒരാഴ്ചക്കിടെ രണ്ടാമത്തെ കൊലപാതകമാണ് ഇന്നലെ നടന്നത്. ഇന്നലെ ഉച്ചയോടെയാണ് ആര്‍. എസ്. എസ്. ജില്ലാ ശാരീരിക് ശിക്ഷന്‍ പ്രമുഖ മനോജിനെ ഒരു സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. ഡായമണ്ട് മുക്കിലെ വീട്ടില്‍ നിന്നും ഓം‌നി വാനില്‍ പുറപ്പെട്ട മനോജിന്റെ വാഹനത്തിനു നേരെ അക്രമികള്‍ ബോംബെറിഞ്ഞു. തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം മതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. പിന്തുടര്‍ന്നെത്തിയ അക്രമി സംഘം മനോജിനെ വെട്ടി കൊലപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന ബി. ജെ. പി. പ്രവര്‍ത്തകന്‍ കൊളപ്രത്ത് പ്രമോദിനെ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആര്‍. എസ്. എസ്. ജില്ലാ നേതാവായ മനോജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആര്‍. എസ്. എസ്. നടത്തുന്ന ഹര്‍ത്താല്‍ പൂര്‍ണ്ണം. പലയിടങ്ങളിലും വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ ബോംബേറും കല്ലേറും ഉണ്ടായി.

കണ്ണൂരിനെ കൊലക്കളമാക്കുവാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുവാന്‍ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ എ. ഡി. ജി. പി. എസ്. അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ നിയോഗിച്ചതായി അദ്ദേഹം പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കണ്ണൂരില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

അണികള്‍ സി. പി. എം. വിട്ട് സംഘ പരിവാര്‍ പ്രസ്ഥാനങ്ങളിലേക്ക് ഒഴുകുന്നതിന്റെ വിഭ്രാന്തിയാണ് സി. പി. എമ്മിനെന്നും സി. പി. എമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് മനോജിന്റെ കൊലപാതകമെന്നും ആര്‍. എസ്. എസ്. നേതൃത്വം ആരോപിച്ചു. സമീപ കാലത്ത് ബി. ജെ. പി. വിട്ട് സി. പി. എമ്മില്‍ ചേര്‍ന്ന ഒ. കെ. വാസു അടക്കം ഉള്ളവരുടെ പങ്ക് അന്വേഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മനോജിന്റെ മൃതദേഹം ആര്‍. എസ്. എസ്., ബി. ജെ. പി. നേതാക്കന്മാര്‍ ഏറ്റുവാങ്ങി. വിലാപ യാത്രയായി കൊണ്ടു വന്ന് മനോജിന്റെ വീട്ടിലും ആര്‍. എസ്. എസ്. കാര്യാലയത്തിലും പൊതു ദര്‍ശനത്തിനു വെച്ച ശേഷം സംസ്കരിക്കും. ഡയമണ്ട് മുക്കില്‍ പരേതനായ ചാത്തുക്കുട്ടിയുടേയും രാധയുടേയും മകനാണ് കൊല്ലപ്പെട്ട മനോജ്. സുധി, മഹേഷ് ,സുനില്‍, ധന്യ എന്നിവര്‍ സഹോദരങ്ങളാണ്. നേരത്തെയും മനോജിനെ വക വരുത്തുവാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മനോജ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യയുടെ അപൂര്‍ണ്ണ ഭൂപടം; ചാവക്കാട് ടെക്സ്റ്റൈത്സ് അടച്ചു പൂട്ടി

July 13th, 2014

india-map-epathram

ചാവക്കാട്: അപൂര്‍ണ്ണമായതും തെറ്റായ വിവരങ്ങള്‍ നല്‍കിയതുമായ ഇന്ത്യയുടെ ഭൂപടം ഉള്‍പ്പെടുത്തി പരസ്യ സപ്ലിമെന്റ് അച്ഛടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ചാവക്കാട് വാനില ടെക്സ്റ്റൈത്സ് പോലീസ് അടച്ചു പൂട്ടി സീല്‍ ചെയ്തു. സ്ഥാപന ഉടമ വിദേശത്താണ്. സ്ഥാപനത്തിലെ മാനേജര്‍ തിരുവത്ര സ്വദേശി നവാസ് (30), പ്രസ് ജീവനക്കാരന്‍ ബിജു എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ഗൂഗിളില്‍ നിന്നുമാണ് ഭൂപടം എടുത്തതെന്നാണ് സപ്ലിമെന്റ് ഡിസൈന്‍ ചെയ്ത ബിജു പറയുന്നത്.

റംസാന്‍ സപ്ലിമെന്റായി ഇറക്കിയ പച്ച നിറത്തിലുള്ള ഭൂപടത്തില്‍ ജമ്മു കാശ്മീരിനു പകരം കാശ്മീര്‍ എന്നു മാത്രമാണ് അടയാളപ്പെടുത്തി യിരിക്കുന്നത്. ചിലയിടങ്ങളില്‍ ചുവപ്പ് കുത്തുകള്‍ നല്‍കി പ്രമുഖ വസ്ത്ര നിര്‍മ്മാണ ശാലകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തൃശ്ശൂരിലെ ഒരുമ പ്രസ്സിലാണ് സപ്ലിമെന്റ് അച്ചടിച്ചത്. ഭൂപടം മോശമായി ചിത്രീകരിച്ചതിന് ഐ. പി. സി. 153 ബി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മോദിയെ കര്‍ത്താവിന്റെ ദാസനെന്ന് വാഴ്ത്തി സണ്‍ഡെ ശാലോം
Next »Next Page » പന്നിയിറച്ചി വിളമ്പിയതിനു അധ്യാപകര്‍ക്ക് സസ്പെന്‍ഷനും മര്‍ദ്ദനവും »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine