പ്രേമം പാതിയില്‍ നിലച്ചു പ്രേക്ഷകര്‍ തീയേറ്റര്‍ തകര്‍ത്തു

June 4th, 2015

കോഴിക്കോട് : മലയാളത്തിലെ വൈറല്‍ ഹിറ്റായ പ്രേമം എന്ന സിനിമയുടെ പ്രദര്‍ശനം ഇടയ്ക്ക് വച്ച് നിലച്ചതോടെ കാണികള്‍ തീയേറ്റര്‍ തകര്‍ത്തു. കോഴിക്കോട് അപ്സര തീയേറ്ററിലാണ് സംഭവം. ബുധനാഴ്ച രാത്രി 10.45 ഓടെയാണ് സംബവം. ഇടവേള കഴിഞ്ഞ് ഡിജിറ്റല്‍ തകരാറിനെ തുടര്‍ന്ന് സിനിമയുടെ പ്രദര്‍ശനം നിലച്ചു .ഇതേ തുടര്‍ന്ന് പ്രേക്ഷകര്‍ വ്യാപകമായ അക്രമം അഴിച്ചു വിടുകയായിരുന്നു. സ്ക്രീന്‍ കുത്തിക്കീറുകയും കസേരകളും വാതിലുകളും തകര്‍ക്കുകയും ചെയ്തു. ഇതിനിടയില്‍ ആരോ സീറ്റുകള്‍ക്ക് തീയിടുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഉള്ളവര്‍ സിനിമ കാണാന്‍ എത്തിയിരുന്നു. അവര്‍ തീയേറ്ററിനു പുറത്തേക്ക് ഇറങ്ങിയോടി. അക്രമം വ്യാപകമായതോടെ പോലീസ് എത്തിയെങ്കിലും രംഗം ശാന്തമായില്ല. തുടര്‍ന്ന് പോലീസ് ലാത്തി വീശി ഇതോടെ അക്രമികള്‍ തീയേറ്ററിനു നേരെ കല്ലേറ് ആരംഭിച്ചു.കല്ലേറില്‍ തീയേറ്ററിന്റെ ചില്ലുകള്‍ തകരുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സംഭവം നിയന്ത്രണ വിധേയമാക്കുവാന്‍ എ.ആര്‍.ക്യാമ്പില്‍ നിന്നും പോലീസ് സംഘം എത്തി. നൂറോളം പേരെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് പറഞ്ഞു. സാങ്കേതിക തകരാര്‍ മൂലം സിനിമ കാണുവാന്‍ അവസരം നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യുമെന്ന് തീയേറ്റര്‍ ഉടമ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എം.ഐ.ഷാനവാസ് എം.പിയും സംഘവും തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു:ടി.സിദ്ദിഖ്

May 23rd, 2015

കോഴിക്കോട്:എം.ഐ.ഷാനവാസ് തന്നെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നതായി കെ.പി.സി.സി.ജനറല്‍ സെക്രട്ടറി ടി.സിദ്ദിഖ്. തന്റെ മുന്‍ ഭാര്യ നസീമ തനിക്കെതിരെ നല്‍കിയ പരാതിയുടെ പിന്നില്‍ എം.ഐ.ഷാനവാസ് എം.പിയും കോണ്‍ഗ്രസ് നേതാവ് ജയന്തും ആണെന്ന് ടി.സിദ്ദിഖ് ഫേസ്ബുക്ക് പേജില്‍ ആരോപണം ഉന്നയിച്ചു. ക്യാന്‍സര്‍ ചികിത്സയ്ക്കായി മിംസ് ആശുപത്രിയില്‍ എത്തിയ തന്നെയും മക്കളേയും ടി.സിദ്ദിഖും കൂട്ടാളികളും മര്‍ദ്ദിച്ചതായും വധ ഭീഷണി മുഴക്കിയതായും കാണിച്ച് അദ്ദേഹത്തിന്റെ മുന്‍ ഭാര്യ നസീമ സ്റ്റിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയിരുന്നു.

തന്റെ സ്വകാര്യ ജീവിതത്തേയും പൊതുജീവിതത്തേയും തകര്‍ക്കുവാനും രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാനും വയനാട് ലോക്‍സഭ അംഗം എം.എ.ഷാനവാസും കെ.പി.സി.സി സെക്രട്ടറി ജയന്തും കൂട്ടാളികളും ശ്രമിക്കുന്നു. ഇവരും നസീമയും അടക്കമുള്ളവരുടെ ഗൂഢാലോചന അന്വേഷണത്തിനു വിധേയമാക്കണം. തന്നെ അപകീര്‍ത്തിപ്പെടുത്തുവാനും രഷ്ടീയമായി തകര്‍ക്കുവാനും എന്തും ചെയ്യാന്‍ മടികാണിക്കാത്ത ഷാനവാസ് ഉള്‍പ്പെടെ ഉള്ള ആളുകളുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി എന്നിട്ട് ആ കുറ്റം എന്റെ തലയില്‍ വച്ച് കെട്ടുവാനും സാധ്യത ഉണ്ട്. അതു കൊണ്ട് അവര്‍ക്ക് ആവശ്യമായ പോലീസ് സുരക്ഷ നല്‍കണമെന്നും ടി.സിദ്ദിഖ് സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

സിദ്ദിഖിന്റെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് എം.ഐ.ഷാനവാസ് എം.പി. പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കെ.പി.സി.സി പ്രസിഡണ്ടിനോട് കാര്യങ്ങള്‍ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. സ്വയം ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകള്‍ക്ക് മറയിടുവാന്‍ ഗ്രൂപ്പും രാഷ്ടീയവും മറയാക്കുകയാണ് സിദ്ദിഖെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.കെ.ജയന്ത് തന്റെ ഫേസ്ബുക്ക് പേജില്‍ പറഞ്ഞു. കാന്‍സര്‍ രോഗിയായ ഭാര്യയേയും നിരാലംബരായ രണ്ടു പിഞ്ചു കുട്ടികളേയും ഉപേക്ഷിക്കുകയും അതോടൊപ്പം മറ്റൊരു ചെറുപ്പക്കാരന്റേയും രണ്ടു പിഞ്ചു കുട്ടികളുടേയും ജീവിതം കൂടി കണ്ണീരിലാഴ്ത്തി പുതിയ ജീവിതം തേടിയതും മറ്റാരുടേയും പ്രേരണയില്‍ അല്ല. ഈ തെറ്റുകളെല്ലാം സിദ്ദിഖിന്റെ മാത്രം തീരുമാനവും പ്രവര്‍ത്തിയുമാണ്. സ്വയം ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകളില്‍ നിന്നും മറ്റുള്ളവരെ കരിവാരിതെച്ചതു കൊണ്ടോ കല്ലുവച്ച നുണകള്‍ പ്രചരിപ്പിച്ചതു കൊണ്ടോ സാധിക്കുകയില്ല എന്ന് സിദ്ദിഖിനെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ജയനാഥ് തന്റെ പോസ്റ്റില്‍.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

പോപ്പുലര്‍ ഫ്രണ്ടിനെ ബഹിഷ്കരിക്കുവാന്‍ യൂത്ത് ലീഗ് ആഹ്വാനം

May 13th, 2015

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടുകാരുമായി ചങ്ങാത്തം വേണ്ടെന്ന് അണികള്‍ക്ക് യൂത്ത് ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശം. പോപ്പുലര്‍ ഫ്രണ്ട്, എന്‍.ഡി.ഫ്, എസ്.ഡി.പി.ഐ എന്നീ പേരുകളില്‍ ഉള്ള സംഘടനയിലെ പ്രവര്‍ത്തകരുമായി സാമൂഹ്യ മാധ്യമങ്ങളിലും പൊതു പരിപാടികളിലും സഹകരിക്കരുതെന്നാണ് പാര്‍ട്ടിയുടെ നിര്‍ദേശം.

ഫേസ്ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയകളില്‍ ഇത്തരം പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ ഇടുന്ന വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ അടങ്ങുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയോ, ലഇക്ക് അടിക്കുകയോ അതിനു മറുപടി നല്‍കുകയോ ചെയ്യരുത്. ഇത്തരക്കാരെ അണ്‍ഫ്രണ്ട് ചെയ്യണം. പുതിയ സാഹചര്യത്തില്‍ ഇവരുമായി വ്യക്തിബന്ധം പോലും ഒഴിവാക്കണമെന്നുമാണ് യൂത്ത് ലീഗ് അണികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. നാട്ടില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനായി പോപ്പുലര്‍ ഫ്രണ്ടും ആര്‍.എസ്.എസും ഇപ്പോല്‍ സോഷ്യല്‍ മീദിയയെ ആണ് കൂട്ടു പിടിച്ചിരിക്കുന്നതെന്നും ഇവരെ ഒറ്റപ്പെടുത്തണമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി.എം സാദിഖലി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഖത്തറില്‍ മലയാളിയെ ഒരു സംഘം മുസ്ലിം സമുദായാംഗങ്ങള്‍ മര്‍ദിച്ചിരുന്നു. ഇത് ചെയ്തത് മുസ്ലിം ലീഗുകാരാണെന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരും തങ്ങളല്ല എസ്.ഡി.പി.ഐക്കാരാണെന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകരും ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു.അദ്യാപകന്റെ കൈവെട്ട് കേസ് പോലെ ഉള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളോട് നേരത്തെ തന്നെ യൂത്ത് ലീഗ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അപകീര്‍ത്തിക്കേസില്‍ വി.എസിനു ജാമ്യം

May 7th, 2015

മട്ടന്നൂര്‍: ‘ദേശാഭിമാനി’ പത്രത്തിനെതിരെ മട്ടന്നൂര്‍ സ്വദേശി നല്‍കിയ അപകീര്‍ത്തിക്കേസില്‍ മുന്‍ ചീഫ് എഡിറ്റര്‍ ആയിരുന്ന പ്രതിപക്ഷ നേതാവ്
വി.എസ്.അച്ച്യുതാനന്ദന്‍ ജാമ്യമെടുത്തു. കേസുമായി ബന്ധപ്പെട്ട് വി.എസ്. ഇന്നലെ മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി.
അഡ്വ.എന്‍.സുരേന്ദ്രന്‍, അഡ്വ.ഒ.ജി.പ്രേമരാജന്‍ എന്നിവര്‍ മുഖാന്തിരമാണ് അദ്ദേഹം ജാമ്യാപേക്ഷ നല്‍കിയത്. മട്ടാന്നൂര്‍ മരുതായിലെ കുന്നുമ്മല്‍ പവിത്രനാണ്
അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തിരുന്നത്. ഇതേ കേസില്‍ ദേശാഭിമാനി പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ പി.കരുണാകരന്‍ എം.പി നേരത്തെ ജാമ്യമെടുത്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൌദി സ്വദേശിനിക്ക് അസ്ലീല സന്ദേശമയച്ച കണ്ണൂര്‍ സ്വദേശി പിടിയില്‍

May 5th, 2015

കണ്ണൂര്‍: സൌദി സ്വദേശിനിക്ക് അസ്ലീല സന്ദേശം അയച്ച കണ്ണൂര്‍ വളപട്ടാണം പുതിയ വീട്ടില്‍ മുത്തലിബിനെ പോലീസ് അറസ്റ്റ് ചെയ്തു. സൈദിയിലെ പഴയ തൊഴിലുടമയായ അറബിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെ തുടര്‍ന്ന് നാട്ടിലെത്തിയ ഇയാള്‍ സൌദി സ്വദേശിനിയ്ക്ക് ഇടയ്ക്കിടെ അസ്ലീല ചിത്രങ്ങളും വീഡിയോകളും വാട്സപ് വഴി അയച്ചുകൊണ്ടിരുന്നു. ഇതേ തുടര്‍ന്ന് അവരുടെ ഭര്‍ത്താവ് ഇന്ത്യന്‍ ഓവര്‍ സീസ് കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ സൌദി ഘടകം വഴി കേരള പോലീസുമായി ബന്ധപ്പെടുകയായിരുന്നു. പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രതി മുത്തലിബിനെ പിടികൂടുകയും ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പമേലക്ക് പൂര പ്രേമികളുടെ വക കമന്റ് പൂരം
Next »Next Page » അപകീര്‍ത്തിക്കേസില്‍ വി.എസിനു ജാമ്യം »



  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine