തിരുവനന്തപുരം : കോണ്‍ ഗ്രസ്സിലെ എ, ഐ, ഗ്രൂപ്പുകളും കെ. പി. സി. സി. പ്രസിഡന്റും തമ്മില്‍ പാര്‍ട്ടി പുന: സംഘടന യുമായി ബന്ധപ്പെട്ടു അഭിപ്രായ വ്യത്യാസം.
പുന: സംഘടന ഉടനെ നടപ്പാ ക്കുവാനുള്ള കെ. പി. സി. സി. പ്രസിഡന്റ്വി. എം. സുധീരന്റെ നീക്ക മാണ് ഗ്രൂപ്പു കളുടെ രൂക്ഷ മായ എതിര്‍പ്പിന് കാരണ മായിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു കാരണ വശാലും പാര്‍ട്ടി പുന: സംഘടന അനുവദിക്കാന്‍ ആവില്ല എന്നാണു എ, ഐ, ഗ്രൂപ്പു കളുടെ നിലപാട്.
പുന: സംഘടന യില്‍ ഹൈക്കമാന്‍ഡില്‍ നിന്ന് നിര്‍ദ്ദേശ ങ്ങള്‍ ഒന്നും തന്നെ ഉണ്ടായി ട്ടില്ല എന്നും തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് പുന: സംഘടന പൂര്‍ത്തി യാക്കാന്‍ കഴിയും എന്നും സുധീരന്‍ പറഞ്ഞി രുന്നു.
അവസരം കാത്തു നില്‍ക്കുന്ന പ്രവര്‍ത്തകരെ നിരാശ പ്പെടുത്തരുത് എന്ന ആഗ്രഹ മാണ് തനിയ്ക്കുള്ളത് എന്നും വി. എം. സുധീരന്‍ വ്യക്തമാക്കി യിരുന്നു.
ബൂത്ത് തലത്തിലും മണ്ഡല തല ത്തിലും പാര്‍ട്ടി പുന:സംഘടന പൂര്‍ത്തി യായി ക്കഴിഞ്ഞു. ബ്ലോക്ക് ഘട്ട ത്തില്‍ ബാക്കി യുള്ള പുന: സംഘടന യാണ് ഇനി പൂര്‍ത്തി യാക്കാനുള്ളത്. അതേ സമയം സുധീരന്റെ പരസ്യ പ്രസ്താവന കളാണ് കാര്യങ്ങള്‍ ഇത്ര മാത്രം വഷളാക്കി യത് എന്നും ഗ്രൂപ്പു കള്‍ ആരോപി ക്കുന്നു.