മുംബൈ: സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിഷ് ഷായെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. അദ്ദേഹത്തിനെതിരെ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമിത് ഷാ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ കോടതി ഉത്തവിട്ടത്.രാഷ്ടീയമായി അമിത്ഷായെ ആക്രമിക്കുവാന്‍ എതിരാളികള്‍ ഏറെ പ്രയോജനപ്പെടുത്തിയതാണ് സൊറാബുദ്ദീന്‍ കേസ്.
2005-ല്‍ ആണ് സൊറാബുദ്ദീനടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടത്. അന്ന് ഗുജറത്തിലെ ആഭ്യന്തര മന്ത്രിയായിരുന്നു അമിത് ഷാ. 2013-ല്‍ ആണ് അമിത് ഷാ അടക്കം 18 പേരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് 2010-ല്‍ അറസ്റ്റിലായതോടെ അമിത് ഷായ്ക്ക് ഗുജറാത്തിലെ നരേന്ദ്രമോദി സര്‍ക്കാരില്‍ നിന്നും രാജിവെക്കേണ്ടിവന്നു. കേസില്‍ അമിത് ഷായ്ക്ക് ജാമ്യം ലഭിച്ചു. പിന്നീട് ഈ കേസ് ഗുജറാത്തിലെ കോടതിയില്‍ നിന്നും മുംബൈയിലേക്ക് മാറ്റിയിരുന്നു.
അമിത് ഷായ്ക്ക് വിടുതല്‍ നല്‍കിയതിനെതിരെ മുംബൈ ഹൈക്കോടതിയെ സമീപിക്കുമെന്ന് സൊറാബുദ്ദീന്റെ ബന്ധുക്കള്‍ പറഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കോടതി, വിവാദം