ലോകമെങ്ങും പരന്നുകിടക്കുന്ന തൃശ്ശൂര്‍പ്പൂരത്തിന്റെ ആരാധക ലക്ഷങ്ങള്‍ മുഴുവന്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്ന ഒന്നാണ് മഠത്തിലെ വരവ്. പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ മഠത്തിലെ വരവിനു സാരഥ്യമേകുന്നത് തിരുവമ്പാടിയുടെ അഭിമാനതാരമായ ശിവസുന്ദര്‍ ആണ്. ഇത് ആറാം തവണയാണ് ശിവസുന്ദര്‍ തൃശ്ശൂര്‍ പൂരത്തില്‍ തിരുവമ്പാടിക്കു വേണ്ടി നായകത്വം വഹിക്കുന്നത്.
നല്ല തലയെടുപ്പും വിരിഞ്ഞ മസ്തകവും, വീണെടുത്ത കൊമ്പും, നിലത്തിഴയുന്ന തുമ്പിയും, പതിനെട്ട് നഖവും ഒന്നിനൊന്ന് ചേര്‍ച്ചയുള്ള ഉടലഴകും ഇവനെ പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ആനകള്‍ക്കിടയിലെ സുന്ദരനാക്കുന്നു. ശാന്തസ്വഭാവിയായ ഇവന്‍ എപ്പോഴും പ്രൗഡമായ നില്‍പ്പിലൂടെ ആളുകളെ ആകര്‍ഷിക്കുന്നു. മുപ്പത്താറാം വയസ്സില്‍ കലഭകേസരി,മാതംഗകേസരി എന്നിങ്ങനെ വിവിധ അംഗീകരാങ്ങള്‍ ഇവനെ തേടിയെത്തിയതും ഇതിന്റെ മേല്‍പ്പറഞ്ഞ പ്രത്യേകതകള്‍ കൊണ്ടുതന്നെയാണ്.
തിരുവമ്പാടിയുടെ അഭിമാനമായിരുന്ന ചന്ദ്രശേഖരനാന ചരിഞ്ഞപ്പോള്‍ അവന്റെ പ്രൗഡിക്കൊത്ത ഒരാനയെ പലദേശങ്ങളിലായി കാര്യമായി തന്നെ തിരഞ്ഞപ്പോള്‍ തിരുവമ്പാടി തട്ടകക്കാര്‍ ഒടുവില്‍ ചെന്നെത്തിയത് പൂക്കോടന്‍ ശിവന്‍ എന്ന ആനയഴകിന്റെ മുമ്പില്‍ ആയിരുന്നു. നാടനാനകളില്‍ അപൂര്‍വ്വമായ ലക്ഷണത്തികവുകള്‍ ഒത്തിണങ്ങിയ ഇവനെ സ്വന്തമാക്കുവാന്‍ അവര്‍ പലശ്രമങ്ങളും നടത്തി എന്നാല്‍ തന്റെ കൈവശം ഉള്ള ലക്ഷണോത്തമനെ കൈവിടുവാന്‍ ഉടമ തയ്യാറായില്ല. അതുകൊണ്ടുതന്നെ അക്കാലത്ത് ചോദിച്ചാല്‍ കിട്ടാത്ത ഒരു വിലയാണ് അദ്ദേഹം പറഞ്ഞത്. ഇന്ന് പ്രശസ്ഥനായ ഒരാനയ്ക്ക് ഒരു കോടിക്ക് മുകളില്‍ മോഹവിലയുണ്ടെങ്കില്‍ അന്ന് പരമാവധി പത്തോ പന്തിനചോ ലക്ഷം രൂപ വിലയെ ഉണ്ടായിരുന്നുള്ളൂ. ഒടുവില്‍ തിരുവമ്പാടിവിഭാഗത്തിന്റെ അമരക്കാരില്‍ ഒരാളും പ്രവാസി ബിസിനസ്സുകാരനുമായ സുന്ദര്‍മേനോന്‍ ആണ് ഇരുപത്തെട്ടുലക്ഷം എന്ന അക്കാലത്തെ റിക്കോര്‍ഡ് വിനനല്‍കി ലക്ഷണത്തികവുകള്‍ ഒത്തിണങ്ങിയ ഈ ആനചന്തത്തെ സ്വന്തമാക്കിയത്. 2003-ഫെബ്രുവരിയില്‍ ആണ് പൂക്കോടന്‍ ശിവന്‍ എന്ന ഇവനെ ശിവസുന്ദര്‍ എന്ന പേരില്‍ തിരുവമ്പാടിയില്‍ നടയ്ക്കിരുത്തിയത്.
വളരെ നല്ല പരിചരണം ആണ് ദേവസ്വം ഇവനു നല്‍കുന്നത്. ഓരോവര്‍ഷവും ഉത്സവംകഴിഞ്ഞാല്‍ വിശ്രമവേളയില്‍ പ്രത്യേകം സുഖ ചികിത്സയുമുണ്ട്. നീരുകാലത്തുപോലും പാപ്പാന്മാരുമായി വഴക്കിനും വയ്യാവേലിക്കും പോകാതെ ശാന്തസ്വഭാവക്കാരനാണ് ശിവസുന്ദര്‍.തന്നെ തിരുവമ്പാടിക്ക് സമ്മനിച്ച സുന്ദര്‍മേനോനുമായി ഇവനുള്ള അടുപ്പം എടുത്തുപറയേണ്ടതാണ്.
മഠത്തിലെ വരവിനു സ്വര്‍ണ്ണതലേക്കെട്ടിലെ സ്വര്‍ണ്ണക്കുമിളകളില്‍ ഉച്ചവെയില്‍ പതിക്കുമ്പോള്‍ പുറപ്പെടുന്ന തങ്കപ്രഭയില്‍ കുളിച്ച് ഉറച്ചചുവടും ഉയര്‍ന്ന ശിരസ്സുമായി അതിഗംഭീരമായ പ്രൗഡിയോടെ അവന്‍ കടന്നുവരുമ്പോള്‍ കശ്ചക്കാരായ ആയിരക്കണക്കിനു ആരാധകരുടെ ആര്‍പ്പുവിളികള്‍ക്ക് മട്ടന്നൂരിന്റെ മേളത്തേക്കാള്‍ മുഴക്കമേറും.