ആനകളെ കുറിച്ച് അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, തങ്ങളുടെ അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകരുവാനും അവയെ കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇന്റര്‍നെറ്റില്‍ ഒരു ഇടം. അതാണ് www.keralaelephants.net എന്ന വെബ് സൈറ്റ്. തൃശ്ശൂരിലേയും, മലപ്പുറത്തെയും, കോഴിക്കോട്ടേയും ആനക്കമ്പക്കാരായ ഏതാനും ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ നിന്നുമാണ് ഈ വെബ് സൈറ്റിന്റെ പിറവി. ആദ്യം 2006-ല്‍ ഇവര്‍ ഒരു സൈറ്റ് ആരംഭിച്ചു വെങ്കിലും സാങ്കേതികമായ കാരണങ്ങളാല്‍ അത് നിര്‍ത്തി വെക്കേണ്ടി വന്നു. ആനകളെ പറ്റിയുള്ള തെറ്റിദ്ധാരണകള്‍ മാറ്റുകയും പൊതുജന ങ്ങളിലേക്ക് ആനകളെ പറ്റി കൂടുതല്‍ അറിവുകള്‍ എത്തിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യം എന്നിവര്‍ പറയുന്നു.
ഒമ്പത് അംഗങ്ങള്‍ അടങ്ങുന്നതാണ് ഈ സംഘം. ഇതില്‍ കേരളത്തിലെ അറിയപ്പെടുന്ന ആനക്കമ്പക്കാരായ സാരംഗ് ശേഖര്‍, വൈശാഖ് ശേഖര്‍ എന്നീ ഇരട്ടകളും ഉണ്ട്. ഇരുവരും കോഴിക്കോട് സ്വദേശികളാണ്.
“നാട്ടില്‍ നിന്നും അകന്നു നില്‍ക്കുന്ന, മനസ്സില്‍ ആനയും ഉത്സവവും നിറഞ്ഞു നില്‍ക്കുന്ന പലര്‍ക്കും ഈ വെബ് സൈറ്റ് വലിയ പ്രയോജനമായിരിക്കും” സൈറ്റിന്റെ അണിയറ ശില്‍പികളില്‍ ഒരാളായ അനീഷ് പറയുന്നു.
അനീഷ് കൃഷ്ണന്‍
തൃശ്ശൂര്‍ കാനാട്ടുകര സ്വദേശിയായ അനീഷ് കൃഷണന്‍ കേരള വര്‍മ്മ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. നല്ല ഒരു ഫോട്ടോഗ്രാഫര്‍ കൂടിയായ അനീഷ് പതിനായിരത്തില്‍ അധികം വ്യത്യസ്ഥങ്ങളായ ആന ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്.