പേരാമംഗലം: പേരാമംഗലം തെച്ചിക്കോട്ടു കാവ് ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തില്‍ ആന ക്കേരളത്തിന്റെ അഭിമാനമായ തെച്ചിക്കോട്ടു കാവ് രാമചന്ദ്രനെ കാണുവാന്‍ ആയിര ക്കണക്കിനു ആരാധകര്‍ എത്തി. മദപ്പാട് കഴിഞ്ഞ് ഇറങ്ങിയിട്ട് ആഴ്ചകള്‍ ആയെങ്കിലും കേരളത്തിലെ ഏറ്റവും പ്രസിദ്ധനായ ഈ ആനയെ ചില സാങ്കേതികത്വങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഉത്സവങ്ങളില്‍ നിന്നും ഒഴിവാക്കി നിര്‍ത്തി യിരിക്കുക യായിരുന്നു വന്യ മൃഗ വകുപ്പ് അധികൃതര്‍.
ഇതേ തുടര്‍ന്ന് തെച്ചിക്കോട്ടു കാവ് ദേവസ്വം പ്രസിഡണ്ട് നല്‍കിയ ഹര്‍ജിയില്‍ ആനയെ എഴുന്നള്ളിക്കുവാന്‍ കോടതി അനുമതി നല്‍കി. പ്രമുഖ ഉത്സവങ്ങളില്‍ നിറഞ്ഞു നില്‍ക്കാറുള്ള തെച്ചിക്കോട്ടു കാവ് രാമചന്ദ്രന്റെ അസാന്നിധ്യം അവന്റെ ആരാധകരെ ഏറെ നിരശ പ്പെടുത്തിയിരുന്നു. ഈ വര്‍ഷം അവന് ഉത്സവങ്ങളില്‍ ഒന്നും പങ്കെടുക്കുവാന്‍ കഴിയില്ല എന്ന അഭ്യൂഹങ്ങള്‍ എങ്ങും പരന്നിരുന്നു. എന്നാല്‍ അതിനു വിരാമമിട്ടു കൊണ്ട് ഇന്നലെ കോടതി ഉത്തരവ് വന്നതോടെ അവന്റെ ആരാധകര്‍ക്ക് ആശ്വാസമായി.
രാവിലെ മുതല്‍ തെച്ചിക്കോട്ടു കാവ് ക്ഷേത്ര പരിസരം ആരാധകരെ കോണ്ട് നിറഞ്ഞിരുന്നു. ആകാംക്ഷക്ക് വിരാമമിട്ടു കൊണ്ട് സൂര്യ പ്രകാശത്തില്‍ വെട്ടി ത്തിളങ്ങുന്ന സ്വര്‍ണ്ണ നിറമാര്‍ന്ന ചമയങ്ങള്‍ അണിഞ്ഞ് ഉയര്‍ന്ന ശിരസ്സും ഉറച്ച ചുവടുമായി പാപ്പാന്‍ മണിയേട്ടനൊപ്പം ഉത്സവ പ്പറമ്പിലേക്ക് രാമചന്ദ്രന്‍ കടന്നു വന്നപ്പോള്‍ ആരാധകരുടെ ആവേശം അണ പൊട്ടി. അവര്‍ ആഹ്ലാദാ രവങ്ങളോടെയും ജെയ്‌വിളി കളോടെയും അവനെ സ്വീകരിച്ചു. ഉത്സവ പ്പറമ്പില്‍ അവന്റെ സ്വതസിദ്ധമായ ഒറ്റനിലവ് കാണികള്‍ ശ്വാസം പിടിച്ചു നോക്കി നിന്നു. തുടര്‍ന്ന് നടന്ന കൂട്ടി എഴുന്നള്ളിപ്പില്‍ രാമചന്ദ്രന്‍ തിടമ്പേറ്റി. നാണു എഴുത്തശ്ശന്‍ ശ്രീനിവാസന്‍ വലം കൂട്ടും, പാറമേക്കാവ് പത്മനാഭന്‍ ഇടം കൂട്ടും നിന്നു. ചമ്പൂത്ര ദേവീദാസന്‍, തെച്ചിക്കോട്ടു കാവ് ദേവീദാസന്‍, എടക്കളത്തൂര്‍ അര്‍ജ്ജുനന്‍, അടിയാട്ട് അയ്യപ്പന്‍ എന്നീ ആനകളും പങ്കെടുത്തു.
ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ വലുതായി കാണാം
തെച്ചിക്കോട്ടു കാവ് രാമചന്ദ്രനെ പോലെ ലക്ഷണ ത്തികവൊത്തതും കേരളത്തിലെ ഏറ്റവും ഉയരം കൂടിയതുമായ ഒരാനയെ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കാതെ അകറ്റി നിര്‍ത്തുവാനുള്ള ശ്രമങ്ങള്‍ക്കെതിരെ എങ്ങും പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. ഉത്സവം കഴിഞ്ഞിട്ടും ആളുകള്‍ രാമചന്ദ്രനു ചുറ്റും നിറഞ്ഞു നിന്നു. തുടര്‍ന്നുള്ള ഉത്സവങ്ങളില്‍ രാമചന്ദ്രനെ പങ്കെടുപ്പിക്കുമോ ഇല്ലയോ എന്ന് കാത്തിരിക്കുകയാണ്‍് പേരാമംഗലം ഗ്രാമവാസികളും രാമചന്ദ്രന്റെ ആരാധകരും.
– അനീഷ് കൃഷ്ണന്‍