കാനന വഴിയില്‍ കാട്ടാനകള്‍

December 4th, 2010

elephant-stories-epathramശബരിമല : കാനന ക്ഷേത്രമായ ശബരിമല യാത്രയ്ക്കിടെ തീര്‍ഥാടകര്‍ കാട്ടാന ക്കൂട്ടങ്ങളെ കണ്ടുമുട്ടുന്നത് സാധാരണ സംഭവമായിരിക്കുന്നു.  റോഡില്‍ ഇറങ്ങുന്ന കാട്ടാനകള്‍ ഇടയ്ക്ക്  അല്പ നേരം  തീര്‍ഥാടകരുടെ വഴിയും മുടക്കാറുണ്ട്. രാത്രി കാലങ്ങളിലാണ് പ്രധാനമായും ആനകള്‍ റോഡില്‍ ഇറങ്ങുന്നത്. കൂട്ടമായിറങ്ങുന്ന ആനകള്‍ പൊതുവില്‍ അപകടകാരികള്‍ അല്ല. ആനയെ കണ്ടാല്‍ തീര്‍ഥാടകര്‍ വാഹനം നിര്‍ത്തി ഹോണ്‍ മുഴക്കിയും ശരണം വിളിച്ചും അവയെ റോഡില്‍ നിന്നും മാറ്റി യാത്ര തുടരുന്നു. നിലയ്ക്കലിനടുത്ത് കാട്ടാനക്കൂട്ടമാണ് വഴിയരികില്‍ വിഹരിക്കുന്നത്.

പ്ലാപ്പിള്ളി വന മേഖലയില്‍ ഉള്ള ഒറ്റയാന്‍ ഇടയ്ക്കിടെ തീര്‍ഥാടകരെ തടയുന്നുണ്ട്. ഒറ്റയാന്മാര്‍ പൊതുവില്‍ അപകടകാരികള്‍ ആണെങ്കിലും ഈ ആന അത്തരത്തില്‍ ഇതു വരെ പെരുമാറിയിട്ടില്ല. വഴിയില്‍ ആനയെ കണ്ടാല്‍ പൊതുവെ വാഹനം നിര്‍ത്തി അതു പോയതിനു ശേഷം കടന്നു പോകുന്നതാണ് പതിവ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം റോഡില്‍ നിന്നിരുന്ന ആനയെ ബൈക്കില്‍ മറി കടക്കുവാന്‍ ശ്രമിക്കു ന്നതിനിടയില്‍ ആനയുടെ മുമ്പില്‍ തെന്നി വീണ ഒരു അയ്യപ്പ ഭക്തനെ ആന ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.

കാട്ടാ‍ന ശല്യം ഉള്ള വഴികളില്‍ വാഹനങ്ങള്‍ ഒരുമിച്ച്  വേഗത കുറച്ച് സഞ്ചരിക്കുന്നതയിരിക്കും നല്ലതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ആനയിടഞ്ഞു

November 25th, 2010

elephant-stories-epathramകോട്ടയം: വൈക്കം മാഹാദേവ ക്ഷേത്രത്തില്‍ ആനയിടഞ്ഞു. കിരണ്‍ നാരായണന്‍ കുട്ടിയെന്ന കൊമ്പനാണ് രാവിലെ ഇടഞ്ഞ് പരിഭ്രാന്തി പരത്തിയത്. അഷ്ടമി ഉത്സവത്തിനോട് അനുബന്ധിച്ച് രാവിലെ ശീവേലിക്കായി ആനകളെ ഒരുക്കുകയായിരുന്നു. നെറ്റിപ്പട്ടം കെട്ടുന്നതിനിടയില്‍ ആണ് കിരണ്‍ നാരായണന്‍ കുട്ടി ഇടഞ്ഞത്. ഉടനെ മറ്റ് ആനകളെയും ഭക്തരേയും സംഭവ സ്ഥലത്തു നിന്നും മാറ്റി. പാപ്പാന്മാരുടെ സന്ദര്‍ഭോചിതമായ പരിശ്രമത്തിന്റെ ഫലമായി അപകടം ഇല്ലാതെ ആനയെ തളച്ചു. തെക്കന്‍ കേരളത്തിലെ തലയെടുപ്പുള്ള കൊമ്പന്മാരില്‍ ഒരുവനാണ് കിരണ്‍ നാരായണന്‍ കുട്ടി.

- എസ്. കുമാര്‍

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

മഞ്ചേരിയില്‍ ആനയിടഞ്ഞു; പാപ്പാനു പരിക്ക്‌

November 21st, 2010

elephant-stories-epathramമഞ്ചേരി: മഞ്ചേരിക്ക് അടുത്ത്‌ തൃക്കലങ്ങോട്ട്‌ മന്ദലാംകുന്ന് കണ്ണന്‍ എന്ന ആന ഇടഞ്ഞ്‌ ഒന്നാം പാപ്പാന്‍ ഉണ്ണിയെ കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും പിന്നീട്‌ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക്‌ കൊണ്ടു പോയി. തിരുമണിക്കര ക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞു ആനയെ അടുത്തുള്ള പറമ്പില്‍ തളച്ചിരിക്കുകയായിരുന്നു. അവിടെ നിന്നും കൊണ്ടു പോകുന്നതിനായി അഴിക്കുന്നതിനിടെ ആണ്‌ കൊമ്പന്‍ ഇടഞ്ഞത്‌. ആനയെ നിയന്ത്രിക്കുവാന്‍ ശ്രമിച്ച പാപ്പാന്‍ ഉണ്ണിയെ കുടഞ്ഞിട്ടു കൊമ്പിനടിക്കുവാന്‍ തുനിഞ്ഞു. ഒഴിഞ്ഞു മാറിയ പാപ്പാനെ തൊട്ടടുത്തുള്ള മതിലിനോട്‌ ചേര്‍ത്ത്‌ കുത്തുകയായിരുന്നു.

ആനയുടെ പരാക്രമം കണ്ട്‌ ഭയന്ന് രണ്ടാം പാപ്പാന്‍ ഓടി രക്ഷപ്പെട്ടു. വീടിന്റെ ഗേറ്റ്‌ പൂട്ടിയിരുന്നതിനാല്‍ റോഡിലേക്ക്‌ ഇറങ്ങാതെ വീട്ടു വളപ്പില്‍ തന്നെ ചുറ്റി നടന്ന ആന കവുങ്ങും, വാഴയും മറ്റും നശിപ്പിച്ചു. തുടര്‍ന്ന് വീടിന്റെ കാര്‍പോര്‍ച്ചിനു സമീപം നിലയുറപ്പിച്ചു. വീട്ടിലുണ്ടായിരുന്നവര്‍ ആനയുടെ പരാക്രമം കണ്ട്‌ ഭയന്നു വീടിന്റെ ടെറസ്സില്‍ കയറി രക്ഷപ്പെട്ടു. മയക്കു വെടി വെയ്ക്കുവാനുള്ള സംഘം എത്തിയിരുന്നെങ്കിലും ഉടമയും മറ്റു പാപ്പാന്മാരും എത്തി ആനയെ തളച്ചു. ആനയിടഞ്ഞത്‌ അറിഞ്ഞെത്തിയ ജനക്കൂട്ടം പലപ്പോഴും ആനയെ തളയ്ക്കുവാനുള്ള ശ്രമങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കി. സംഭവ സ്ഥലത്ത്‌ തടിച്ചു കൂടിയ നാട്ടുകാരെ പല തവണ പോലീസ്‌ വിരട്ടിയോടിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്ഥാനാര്‍ത്ഥിയുടെ വീടിനു നേരെ കാട്ടാനയുടെ ആക്രമണം

October 16th, 2010

elephant-stories-epathramതിരുനെല്ലി: വയനാട് ജില്ലയിലെ തിരുനെല്ലി പഞ്ചായത്തില്‍ യു. ഡി. എഫ്. സ്ഥാനാര്‍ഥി ഗിരിജയുടെ വീടിനു നേരെ ഒറ്റയാന്റെ ആക്രമണം. കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെ ആണ് കാട്ടാന ഗിരിജയുടെ വീടിനു നേരെ ആക്രമണം നടത്തിയത്. വീടിനോട് ചേര്‍ന്നുള്ള ചായ്പില്‍ കിടന്നിരുന്ന കുടുമ്പാംഗങ്ങള്‍ അല്‍ഭുതകരമായി രക്ഷപ്പെടു കയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി ആനയെ പിന്തിരിപ്പിച്ചു. ഈ പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യം സാധാരണയാണ്. എന്നാല്‍ ഒറ്റയാനാണ് പൊതുവില്‍ അല്പം അപകടകാരി യായിട്ടുള്ളത്.

തിരുനെല്ലി പഞ്ചായത്തിലേക്ക് ഒമ്പതാം വാര്‍ഡില്‍ നിന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍  കന്നിയങ്കക്കാരിയാണ് ഗിരിജ.

- എസ്. കുമാര്‍

വായിക്കുക:

1 അഭിപ്രായം »

തിരുവില്വാമലയില്‍ ആനയിടഞ്ഞു

September 28th, 2010

elephant-stories-epathramതിരുവില്വാമാല: തിരുവില്വാമലയില്‍ നിറമാല മഹോത്സവത്തിനു കൊണ്ടുവന്ന ചെത്തല്ലൂര്‍ വിജയകൃഷ്ണന്‍ എന്ന ആന ഇന്നലെ രാവിലെ ഏഴരയോടെ ഇടഞ്ഞു. ഇടഞ്ഞോടിയ കൊമ്പനെ തളയ്ക്കുവാന്‍ ശ്രമിക്കുന്ന തിനിടയില്‍ ആനയുടെ ആക്രമണത്തില്‍ നിന്നും പാപ്പാന്‍ റാന്നി സ്വദേശി അജയന്‍ തലനാരിഴ്ക്ക് മരണത്തില്‍ നിന്നും രക്ഷപ്പെട്ടു.

ഒറ്റപ്പാലം തിരുവില്വാമല റോഡിലൂടെ നടത്തിക്കൊണ്ട് വരികയായിരുന്ന ആന പെട്ടെന്ന് പ്രകോപിത നാകുകയായിരുന്നു. തുടര്‍ന്ന് അതു വഴി വന്ന ഒരു സ്വകാര്യ ബസ്സിനെ ആക്രമിച്ചു. ബസ്സിലുണ്ടാ യിരുന്നവര്‍ ഇറങ്ങിയോടി. ആന ബസ്സിനെ തള്ളി നീക്കി റോഡിനു കുറുകെയിടുകയും കുത്തി മറിച്ചിടുവാന്‍ ശ്രമിക്കുകയും ചെയ്തു. ആനയുടെ ആക്രമണത്തില്‍ ബസ്സിന്റെ ചില്ലുകള്‍ ഉടയുകയും മറ്റു കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

പാപ്പാന്മാര്‍ ആനയെ തന്ത്രപൂര്‍വ്വം അടുത്തുള്ള പറമ്പിലേക്ക് കയറ്റി. ഇതിനിടയില്‍ ആനയുടെ പുറത്തുണ്ടായിരുന്ന പാപ്പാന്‍ ചാടി രക്ഷപ്പെട്ടു. പറമ്പില്‍ കയറിയ ആനയെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ച പാപ്പാന്മാരെ ആക്രമിക്കുവാന്‍ ശ്രമിച്ചു. ചങ്ങല കൊണ്ട് തെങ്ങില്‍ ബന്ധിച്ചു വെങ്കിലും അത് വലിച്ചു പൊട്ടിച്ചു കൂടുതല്‍ അക്രമകാരിയായി തെങ്ങും മറ്റും കുത്തി മറിക്കുവാന്‍ ശ്രമിച്ചു. വീണ്ടും ആനയെ വടം ഉപയോഗിച്ച് തളയ്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ അജയന്‍ വടത്തില്‍ തട്ടി താഴെ വീണു. ഈ സമയം ആന മുന്നോട്ടാഞ്ഞ് അജയനെ കുത്തി. എന്നാല്‍ അലറി കരഞ്ഞു കൊണ്ട് അജയന്‍ പിടഞ്ഞു മാറിയതിനാല്‍ കുത്ത് കൊണ്ടില്ല. ആന വീണ്ടും അജയനെ തുമ്പി കൊണ്ട് മാറ്റിയിട്ട് കുത്തുവാന്‍ ശ്രമിച്ചു. എന്നാല്‍ ആനയ്ക്കും പാപ്പാനും ഇടയില്‍ ഉണ്ടായിരുന്ന വടം മറ്റുള്ളവര്‍ വലിച്ചു പിടിച്ചതിനാല്‍ കുത്തു കൊണ്ടില്ല. ഇതിനിടയില്‍ ചിലര്‍ ആനയെ വലിയ മുളവടി കൊണ്ട് കുത്തി ശ്രദ്ധ തിരിക്കുകയും ചെയ്തു. ആനയുടെ ശ്രദ്ധ തിരിഞ്ഞതോടെ അജയനെ സഹായികള്‍ രക്ഷപ്പെടുത്തി. ഇയാള്‍ ഇപ്പോള്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

മണിക്കൂറുകളോളം പരിഭ്രാന്തി പരത്തിയ കൊമ്പനെ ഒടുവില്‍ ഉടമ ബാബു വന്ന് അനുനയിപ്പിച്ച് തളയ്ക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

21 of 2910202122»|

« Previous Page« Previous « ഓ.എന്‍.വി.ക്ക് ജ്ഞാനപീഠം
Next »Next Page » സമ്മാന വിവാദം അര്‍ത്ഥശൂന്യം എന്ന് കൈരളി »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine