മെഴുകുംപാറ; കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കും മന്ത്രി
പാലക്കാട്: പാലക്കാട് ജില്ലയിലെ മെഴുകുംപാറയിലെ അറുപത്തഞ്ച് ഏക്കര്‍ വനം സ്വകാര്യ വ്യക്തിക്ക് അവകാശമുള്ളതാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തുമെന്നും. റിപ്പോര്‍ട്ടില്‍ ആരെങ്കിലും കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും തിങ്കളാഴ്ച തനിക്ക് നേരിട്ട് റിപ്പോര്‍ട്ട് നല്‍കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയതായും വനം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട്ടെ മുന്‍ വനം കണ്‍സര്‍വേറ്റര്‍ അമര്‍നാഥ് ഷെട്ടിയുടെ റിപ്പോര്‍ട്ടില്‍ നിന്നും വ്യത്യസ്ഥമായ റിപ്പോര്‍ട്ടാണ് വനം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടേതെന്ന് അറിയുന്നു. നിബിഡവനമായ മെഴുകുംപാറയില്‍ അപൂര്‍വ്വമായ സസ്യങ്ങളുടെ വലിയ ശേഖരമാണുള്ളത്. സംസ്ഥാനത്തെ പല വനപ്രദേശങ്ങളിലും വന്‍കിട കയ്യേറ്റക്കാരും, റിസോര്‍ട്ട് മാഫിയായും അനധികൃതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കയ്യേറ്റങ്ങളും നടത്തുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ട്. കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പിന്‍വലിച്ചത് അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തോതില്‍ സാധ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്