കോഴിക്കോട് : നിപ്പ വൈറസ് ബാധിച്ചു ഇന്നലെ മരിച്ച 12 വയസ്സുകാരന്‍റെ സംസ്കാരം നടത്തി. ആരോഗ്യ വകുപ്പ് അധികൃതരും അഞ്ചു ബന്ധുക്കളും പി. പി. ഇ. കിറ്റുകൾ ധരിച്ച് സംസ്കാര ചടങ്ങുകളില്‍ സംബന്ധിച്ചു. മരിച്ച കുട്ടിയുടെ വീട് ചാത്ത മംഗലം ഗ്രാമ പഞ്ചായത്തി ലാണ്. അതിന്റെ മൂന്നു കിലോ മീറ്ററോളം ചുറ്റളവില്‍ കര്‍ശ്ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കോഴിക്കോട്, മലപ്പുറം കണ്ണൂര്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
മരണപ്പെട്ട കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 158 പേരുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിപ്പാ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ അവരെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് പനിയും ചര്‍ദ്ദിയും കണ്ടപ്പോള്‍ സമീപത്തുള്ള സ്വകാര്യ ക്ലിനിക്കിലും പിന്നീട് വിവിധ ആശുപത്രി കളിലും ചികില്‍സ തേടിയിരുന്നു. ഇവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവരും മാതാ പിതാ ക്കള്‍ അടക്കം കുട്ടിയുടെ ബന്ധുക്കളുമാണ് സമ്പര്‍ക്ക പട്ടിക യില്‍ ഉള്ളവര്‍. ഇതില്‍ 20 പേർ പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ട്.
ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്നും അധികൃതര്‍ അറിയിച്ചു. നിപ്പ യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു വേണ്ടി മാത്രം പ്രത്യേക കോള്‍ സെന്ററും തുറന്നിട്ടുണ്ട്. 0495 2382500, 0495 2382800 എന്നീ നമ്പറു കളില്‍ വിളിക്കാം.