നിപ്പയെ നേരിടാന്‍ ആരോഗ്യ മേഖല പൂര്‍ണ്ണ സജ്ജം : മുഖ്യമന്ത്രി

June 4th, 2019

nipah-virus-is-under-control-in-kerala-ePathram
തിരുവനന്തപുരം : പനി ബാധിച്ച് ചികിത്സ യി ലുള്ള യുവാ വിന് നിപ്പ വൈറസ് ബാധ സ്ഥിരീ കരിച്ചു. നിപ്പ യെ നേരി ടാന്‍ ആരോഗ്യ മേഖല പൂര്‍ണ്ണ സജ്ജ മാണ്. എല്ലാ തയ്യാ റെടുപ്പു കളും ആരോഗ്യ വകുപ്പ് മന്ത്രി യുടെ നേതൃത്വ ത്തില്‍ പൂര്‍ത്തി യാക്കി യിട്ടുണ്ട് എന്ന് മുഖ്യ മന്ത്രി പിണ റായി വിജയന്‍.

കോഴിക്കോട് നിപ്പ വൈറസ് ബാധ ഉണ്ടായ പ്പോള്‍ അതിനെ ഒന്നിച്ച് നിന്നു അതി ജീവി ക്കാ ന്‍ കേരള ത്തിന് കഴിഞ്ഞിരുന്നു. അതു പോലെ ഇപ്പോഴും നമുക്ക് നിപ്പ യെ അതി ജീവി ക്കാന്‍ കഴിയും.

ജനങ്ങ ളില്‍ ഭീതി പടര്‍ത്തുന്ന പ്രചരണ ങ്ങള്‍ ആരും നടത്തരുത്. അത്തര ക്കാര്‍ക്ക് എതിരെ കര്‍ശ്ശന നിയമ നട പടി ഉണ്ടാകും എന്നും മുഖ്യ മന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നടന്‍ ദിലീപിന്റെ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

May 22nd, 2019

dileep

പുതിയറ: നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയ ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. കോഴിക്കോട് കോർപ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഇവിടെ പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതായും വിൽപന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.

പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം, ഐസ് ക്രീം എന്നിവ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചു. പൊതുജനാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും വിധം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കേരള മുനിസിപ്പൽ ആക്ട് പ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ഓഫീസർ ഡോ ആർ എസ് ഗോപകുമാർ അറിയിച്ചു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭക്ഷ്യവിഷബാധ: അങ്കമാലി സ്വദേശി മരിച്ചു, 13 പേര്‍ ആശുപത്രിയില്‍

May 6th, 2019

food poison death_epathram

കൊച്ചി: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അങ്കമാലിയില്‍ ഒരാള്‍ മരിച്ചു. അങ്കമാലി നായത്തോട് സ്വദേശി അനിൽകുമാർ (30)ആണ് മരിച്ചത്. അങ്കമാലിയില്‍ നിന്ന് രാമക്കൽ മേട്ടിൽ വിനോദയാത്ര പോയ സംഘത്തിലെ ഒരാളാണ് മരിച്ചത്.

30 അംഗ സംഘം അങ്കമാലിയിൽ നിന്ന് ഇന്നലെയാണ് യാത്രി തിരിച്ചത്. സംഘത്തിലെ മൂന്ന് പേർ അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. യാത്രാ സംഘം സ്വന്തമായി ഭക്ഷണം പാകം ചെയ്തു കഴിക്കുകയായിരുന്നു. അനില്‍ കുമാറിന്‍റെ മൃതദേഹം നാളെ പോസ്റ്റ് മോര്‍ട്ടം നടത്തിയതിന് ശേഷം സംസ്കരിക്കും

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സര്‍ക്കാര്‍ ഐ. ടി. ഐ. കളില്‍ പഠി ക്കുന്ന വര്‍ ക്ക് സൗജന്യ ഇന്‍ഷ്വ റന്‍സ്

April 28th, 2019

free-insurance-for-govt-iti-students-education-ePathram

പാലക്കാട് : ഗവണ്മെന്റ് ഇന്‍ഡസ്ട്രി യല്‍ ഇന്‍സ്റ്റി റ്റ്യൂട്ടു കളില്‍ (ഐ. ടി. ഐ.) പഠി ക്കുന്ന വര്‍ ക്ക് സംസ്ഥാന സര്‍ക്കാ രി ന്റെ സൗജന്യ ഇന്‍ഷ്വ റന്‍സ് പരി രക്ഷ നല്‍കും.

പാഠ്യ പദ്ധതി യുടെ ഭാഗ മായി പരിശീലന കാലത്തു സംഭവി ക്കുന്ന അപകട ങ്ങള്‍, മരണം എന്നിവ ക്കുള്ള സാദ്ധ്യത കള്‍ മുന്‍ നിറുത്തി യാണ് സൗജന്യ ഇന്‍ഷ്വ റന്‍സ് പരിരക്ഷ ഏര്‍ പ്പെടു ത്തുന്നത്.

പരിശീലന ത്തി നിടെ യുള്ള അപകട ങ്ങളില്‍ വലിയ തോതിലുള്ള അംഗ വൈകല്യം, മരണം എന്നിവ ക്ക് ഒരു ലക്ഷം രൂപ വരെ ആളോഹരി നഷ്ട പരി ഹാരം നല്‍കും. പദ്ധതിക്ക് സര്‍ ക്കാര്‍ ഭരണാനുമതി നല്‍കി യതോടെ ഈ വര്‍ഷം 28,000 വിദ്യാര്‍ത്ഥി കള്‍ ഇന്‍ഷ്വ റന്‍സ് പരി രക്ഷ ക്കു കീഴില്‍ വരും.

50 ലക്ഷം രൂപ യാണ് ഇതി നായി വക യിരു ത്തി യിരി ക്കുന്നത്. ന്യൂ ഇന്ത്യ അഷ്വു റന്‍സ് കമ്പനി ക്കാണ് പോളി സി യുടെ ചുമതല. ഈ പദ്ധതി നടപ്പാ ക്കുന്ന തോടെ പൂർണ്ണ മായും സര്‍ക്കാര്‍ സംരക്ഷ ണമുള്ള പോളിസി യായി രിക്കും ലഭിക്കുക.

നിലവിലെ വിദ്യാര്‍ത്ഥി കള്‍ക്കും പുതുതായി ചേരുന്ന വര്‍ക്കും ഇന്‍ഷ്വ റന്‍സ് കവ റേജ് ലഭിക്കും. അടുത്ത വര്‍ഷ ത്തോ ടെ പോളിസി തുക ഒരു ലക്ഷം രൂപ യിൽ നിന്നും മൂന്നു ലക്ഷ മായി ഉയര്‍ ത്തുവാനും ഉദ്ദേശ മുണ്ട്.

മുന്‍പ് ഇന്‍സ്റ്റി റ്റ്യൂട്ടു കള്‍ നേരിട്ടാണ് ഇന്‍ഷ്വ റന്‍സ് പോളിസി കള്‍ എടുത്തി രുന്നത്. ഇതിനുള്ള പണം കണ്ടെത്തി യിരുന്നത് ഐ. ടി. ഐ. കളുടെ പി. ടി. എ. ഫണ്ടു കളില്‍ നിന്നായിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊച്ചിയിൽ മാലിന്യ പ്രശ്നം രൂക്ഷം; നഗരത്തില്‍ പലയിടത്തും മാലിന്യം കെട്ടിക്കിടക്കുന്നു

March 1st, 2019

garbage kochi-epathram

കൊച്ചി : ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യ സംസ്കരണം നിലച്ചതോടെ കൊച്ചിയിൽ മാലിന്യ പ്രശ്നം രൂക്ഷം. നഗരത്തിൽ പലയിടത്തും മാലിന്യം കെട്ടിക്കിടക്കുകയാണ്. മാലിന്യങ്ങൾ അഴുകിത്തുടങ്ങിയതോടെ പകർച്ചവ്യാധി ഭീഷണിയിലാണ് നഗരം. നഗരത്തിലെ ജൈവ മാലിന്യങ്ങള്‍ മാത്രമാണ് തൊഴിലാളികള്‍ ശേഖരിക്കുന്നത്.

കഴിഞ്ഞ അഞ്ച് ദിവസത്തിലധികമായി പലയിടങ്ങളിലും മാലിന്യം കെട്ടിക്കിടക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെ ജൈവമാലിന്യങ്ങള്‍ നീക്കം ചെയ്യുമെന്ന് നഗരസഭ സഭ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് പ്രാവര്‍ത്തികമായിട്ടില്ല.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എം. ബി. ബി. എസ്.​ ഫീസ് വർദ്ധിപ്പി ക്കുവാന്‍ ഹൈക്കോടതി ഉത്തരവ്
Next »Next Page » സംസ്ഥാനത്ത് ചൂട് കനക്കുന്നു ; സൂര്യാഘാതത്തിനു സാധ്യത. »



  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine