സമരക്കാരെ പോലിസ്‌ മര്‍ദിച്ചു മാറ്റി മാലിന്യം നിക്ഷേപിച്ചു

January 20th, 2012

kerala-police-lathi-charge-epathram

കണ്ണൂര്‍ :കണ്ണൂര്‍ നഗര സഭയുടെ മാലിന്യം നിക്ഷേപിക്കുന്ന ചേലോറയില്‍ മാലിന്യങ്ങളുമായി എത്തിയ വണ്ടി സമരക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. മാലിന്യം തള്ളുന്നത്  ചെറുത്തു നിന്ന സമരക്കാര്‍ക്ക് നേരെ  പൊലീസ് ലാത്തി വീശുകയും മര്‍ദ്ദിക്കുകയും ചെയ്തു. പോലിസ്‌ മര്‍ദ്ദനത്തില്‍ പരിക്ക് പറ്റിയ  സ്ത്രീകളടക്കമുള്ള സമരക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 50 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോയി.

ചേലോറയില്‍ മാലിന്യം തള്ളുന്നതിന് മാലിന്യ വണ്ടികള്‍ക്ക് സംരക്ഷണം നല്‍കാന്‍ കണ്ണൂര്‍ നഗര സഭ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ മാലിന്യ വണ്ടികള്‍ ചേലോറ ട്രെന്‍ഡിങ് ഗ്രൗണ്ടിലെത്തിയപ്പോഴാണ് പ്രശ്നം ഉണ്ടായത്.

കഴിഞ്ഞ 150 വര്‍ഷമായി പ്രദേശത്ത് മാലിന്യ നിക്ഷേപം നടക്കുന്നുണ്ട്. കഴിഞ്ഞ 26 മുതലാണ് ഇതിനെതിരെ സമീപവാസികള്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. നേരത്തെ പല തവണ ഇതിനെതിരെ പ്രതിഷേധ സമര പരിപാടികള്‍ നടന്നിട്ടുണ്ട്. പല തവണ ഭരണാധികാരി കളുമായി ചര്‍ച്ച നടന്നെങ്കിലും പരിഹാരമു ണ്ടായിട്ടില്ലെന്നാണ് സമരക്കാരുടെ ആരോപണം. അതു കൊണ്ട് തന്നെ രണ്ട് തവണ മന്ത്രി കെ. സി. ജോസഫിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചര്‍ച്ച വെച്ചെങ്കിലും സമരക്കാര്‍ പങ്കെടുത്തില്ല. ചര്‍ച്ചയല്ല പരിഹാരമാണ് വേണ്ടത് എന്നായിരുന്നു സമരക്കാരുടെ ആവശ്യം. രണ്ടാമത്തെ ചര്‍ച്ചയിലും സമരക്കാര്‍ എത്താത്തതിനെ തുടര്‍ന്ന് പൊലീസിനെ ഉപയോഗിച്ച് മാലിന്യ നിക്ഷേപം തുടരാന്‍ നരസഭ നിര്‍ദേശം നല്‍കുകയായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സോപ്പില്‍ ചിപ്പ് ഘടിപ്പിച്ച് സര്‍വേ വിദേശികളെ ചോദ്യം ചെയ്തു

December 13th, 2011

chip-inside-soap-epathram

തിരുവനന്തപുരം: ബീമാപള്ളി പരിസരത്ത്‌ സോപ്പിലും മഗ്ഗിലും ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച് സര്‍വേ നടത്തിയ വിദേശികളായ ജോണ്‍ പീറ്റര്‍, ആദം ഡേവിഡ് എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് വിദേശികളെ പൊലീസ് ചോദ്യം ചെയ്തു. ഇവരാണ് സര്‍വേക്ക് നേതൃത്വം നല്‍കിയത്. ലണ്ടന്‍ സ്വദേശിയായ ആദം ഡേവിഡ് ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കലിന്‍റെ ഡയറക്ടറാണെന്ന് പൊലീസിന് മൊഴി നല്‍കി. സോപ്പിലും മഗ്ഗിലും ഘടിപ്പിച്ച ഇലക്ട്രോണിക് ഉപകരണത്തിന്‍റെ വിശദ വിവരങ്ങള്‍ അറിയാന്‍ പൊലീസ് ഇത് സൈബര്‍സെല്ലിന് കൈമാറിയിട്ടുണ്ട്. രഹസ്യമായി കുടുംബശ്രീ പ്രവര്‍ത്തകരെ സംഘടിപ്പിച്ചാണ് അവര്‍ വീടുകളില്‍ സൗജന്യമായി സോപ്പും മഗ്ഗും നല്‍കിയത്. അഞ്ച് ദിവസം ഉപയോഗത്തിന് ശേഷം സോപ്പ് തിരികെ എടുത്ത് വീട്ടുകാര്‍ക്ക് 400 രൂപ നല്‍കി. ഇതാണ് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴി വെച്ചത്. സൈബര്‍ സെല്ലിന്‍റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂവെന്നാണ് പൊലീസ് വ്യക്തമാക്കി. എന്നാല്‍ വിദേശികളെ ചോദ്യം ചെയ്ത് വിട്ടയച്ചതിനെതിരെ പലരും രംഗത്ത്‌ വന്നിട്ടുണ്ട്. നേരത്തെ കരിമഠം കോളനിയില്‍ വിദേശ കമ്പനിക്കു വേണ്ടി സര്‍വേ നടത്തിയിരുന്നു. അവരെയും ചോദ്യം ചെയ്തശേഷം വിട്ടയച്ചതല്ലാതെ കൂടുതല്‍ അന്വേഷണം നടന്നിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

-

വായിക്കുക: , ,

Comments Off on സോപ്പില്‍ ചിപ്പ് ഘടിപ്പിച്ച് സര്‍വേ വിദേശികളെ ചോദ്യം ചെയ്തു

സുകുമാര്‍ അഴീക്കോട് ആശുപത്രിയില്‍, രോഗനിലയില്‍ മാറ്റമില്ല

December 10th, 2011

sukumar-azhikode-epathram

തൃശൂര്‍:അസുഖത്തെ തുടര്‍ന്ന് തൃശൂര്‍ ഹാര്‍ട്ട് ആസ്പത്രിയിലായിരുന്ന ഡോ.സുകുമാര്‍ അഴീക്കോടിനെ കൂടുതല്‍ വിദഗ്ദ്ധ പരിചരണത്തിനായി അമല മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. അര്‍ബുദ ബാധയുള്ളതായി കണ്ടെത്തിയതാണ് അമല ആസ്പത്രിയിലേക്ക് മാറ്റാന്‍ കാരണമായത്. രോഗനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. അസുഖം മൂലം ക്ഷീണിതനായതിനാല്‍ കുറച്ചുനാളായി ആഴ്ചകളായി പ്രഭാഷണ പരിപാടികളില്‍ പങ്കെടുക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അഴീക്കോടിന്‍റെ എല്ലാ ചികില്‍സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ. സി. ജോസഫ് അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫോണില്‍ കഴിഞ്ഞദിവസം അഴീക്കോടുമായി സംസാരിച്ചിരുന്നു.

-

വായിക്കുക: , , ,

Comments Off on സുകുമാര്‍ അഴീക്കോട് ആശുപത്രിയില്‍, രോഗനിലയില്‍ മാറ്റമില്ല

എന്‍ഡോസള്‍ഫാന്‍ ദുരന്തം അല്‍ ജസീറ ചാനലിലും

October 29th, 2011

endosulfan-victim-girl-epathram

കാസര്‍ഗോഡ്: തലമുറകളെ ഭീകരമായി വേട്ടയാടിക്കൊണ്ടിരിക്കുന്ന കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം പ്രമുഖ ടെലിവിഷന്‍ ചാനലായ അല്‍ ജസീറയില്‍. ‘കില്ലര്‍ സ്‌പ്രേ’ (India: Killer spray) എന്ന 25 മിനുട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി അല്‍ ജസീറ പ്രവര്‍ത്തകര്‍ കാസര്‍കോട്ടെത്തിയാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി നേതാക്കള്‍ എന്നിവരുടെയെല്ലാം സഹായത്തോട് കൂടിയാണ് ഡോക്യമെന്ററി ചീത്രീകരിച്ചത്. ഡോക്യുമെന്ററി ഇരകളുടെ ദുരന്തത്തിന്റെ എല്ലാ വശങ്ങളും വിശദീകരിക്കുന്നു എന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി നേതാക്കള്‍ പറഞ്ഞു .

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മൈദയ്ക്കും പൊറോട്ടയ്ക്കും എതിരെയുള്ള പ്രചരണം പ്രകൃതി ജീവന തീവ്രവാദം

October 18th, 2011

porotta-epathram

പാലക്കാട്‌ : മൈദയും പൊറോട്ടയുമാണ് മനുഷ്യന് ഏറ്റവും അപകടകാരികളായ ഭക്ഷണ സാധനങ്ങള്‍ എന്ന പ്രചാരണം പ്രകൃതി ജീവന തീവ്രവാദമാണ് എന്ന മറുവാദം ശക്തമായി. കഴിഞ്ഞ കുറെ നാളായി പ്രകടനങ്ങള്‍ നടത്തിയും ലഘുലേഖകള്‍ അച്ചടിച്ച്‌ വിതരണം ചെയ്തും വന്‍ പ്രചാരണമാണ് മൈദയ്ക്കെതിരെ കേരളത്തില്‍ നടന്നത്. “മൈദയെ അറിയുക, മൈദയ്ക്കെതിരെ പോരാടുക” എന്ന പേരിലുള്ള ഈ ലഘുലേഖയിലെ വിവരങ്ങള്‍ അപകടകരവും അബദ്ധ ജഡിലവുമാണ് എന്നതാണ് ഇത് സംബന്ധിച്ച് ഒരു മലയാളം വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിശദീകരിക്കുന്നത്. അസംബന്ധങ്ങളെഴുതി ജനസമൂഹത്തില്‍ ഭീതി പരത്താനാണ് ‘പ്രകൃതി ജീവനം’ എന്ന ലേബലില്‍ ഇറങ്ങുന്ന ഇത്തരം പ്രചാരണങ്ങള്‍ ശ്രമിക്കുന്നത് എന്ന് ലേഖകര്‍ ചൂണ്ടിക്കാട്ടുന്നു. ലേഖനം പൂര്‍ണ രൂപത്തില്‍ ഇവിടെ വായിക്കാം.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

41 of 451020404142»|

« Previous Page« Previous « അപമര്യാദയായി സഭയില്‍ പെരുമാറിയതിനു കൃഷി മന്ത്രി ഖേദം പ്രകടിപ്പിച്ചു
Next »Next Page » കാക്കനാടന്‍ അന്തരിച്ചു »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine