- ലിജി അരുണ്‍
വായിക്കുക: ആരോഗ്യം, കേരള രാഷ്ട്രീയം, മനുഷ്യാവകാശം, വൈദ്യശാസ്ത്രം, സാമൂഹ്യക്ഷേമം
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രമല്ല കുറ്റക്കാര്‍, വെറുതെ കേന്ദ്രത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനതല കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ യു. ഡി എഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം മുമ്പ് തന്നെ എന്‍ഡോസള്‍ഫാന്‍ ഉപയോഗം കേരളത്തില്‍ നിരോധിച്ചിരുന്നു. അതിനു ശേഷം ഇവിടെ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഉത്തരവാദി സംസ്ഥാന സര്‍ക്കാരായിരിക്കും. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ല. അതിന് പഠനമോ മറ്റ് റിപ്പോര്‍ട്ടുകളോ ഇനിയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കീടനാശിനി ക്ഷാമം പരിഹരിക്കാന്‍ ജൈവകീടനാശിനി ആവശ്യമാണ് ജൈവകീടനാശിനിയുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ ശ്രമിക്കും . തൃശ്ശൂര്‍ ജില്ലയിലെ കരിനിലകൃഷി വികസനത്തിന് കുട്ടനാട് പാക്കേജിന്റെ മാതൃകയില്‍ പ്രത്യേക പദ്ധതിക്കായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തും. രാഷ്ട്രീയ കൃഷി വികാസ് യോജന പ്രകാരം ആയിരം കോടി രൂപയെങ്കിലും സംസ്ഥാന വിഹിതം ലഭിക്കേണ്ടതുണ്ട്. കേന്ദ്ര പദ്ധതികള്‍ നേടിയെടുക്കുന്നതിനായി മന്ത്രിതല സംഘം ഞായറാഴ്ച ഡല്‍ഹിയിലേക്ക് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
- ഫൈസല്‍ ബാവ
വായിക്കുക: ആരോഗ്യം, കേരള രാഷ്ട്രീയം, പരിസ്ഥിതി
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ മദ്യ നയം പ്രഖ്യാപിച്ചു. അതനുസരിച്ച് മദ്യം വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള പ്രായപരിധി പതിനെട്ടില്‍ നിന്നും ഇരുപത്തൊന്നാക്കി ഉയര്‍ത്തി. 2014 നു ശേഷം ഫൈവ്‌സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കുകയുള്ളൂ. ബാറുകള്‍ തുറക്കുന്ന സമയം രാവിലെ ഒമ്പതു മണിയാക്കും. ബാറുകള്‍ തമ്മിലുള്ള ദൂരപരിധി നഗരങ്ങളില്‍ 200 മീറ്ററും ഗ്രാമങ്ങളില്‍ 3 കിലോമീറ്ററും ആക്കും. വ്യക്തികള്‍ക്ക് കൈവശം വെക്കാവുന്ന വിദേശ മദ്യത്തിന്റെ അളവ് മൂന്നു ലിറ്ററില്‍ നിന്നും ഒന്നര ലിറ്ററാക്കി ചുരുക്കിയിട്ടുണ്ട്. കള്ളു ഷാപ്പുകളുടെ നടത്തിപ്പ് ഗ്രൂപ്പ് അടിസ്ഥാനത്തിലാക്കുവാനും തീരുമാനമായി.
- എസ്. കുമാര്‍
വായിക്കുക: ആരോഗ്യം, നിയമം, സാമൂഹ്യക്ഷേമം
തൃശ്ശൂര്‍: ശസ്ത്രക്രിയയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കിടന്നിരുന്ന യുവതിയെ പീഠിപ്പിച്ച മെയില്‍ നേഴ്സ് അറസ്റ്റിലായി. തൃശ്ശൂരിലെ ഒരു പ്രമുഖ ആസ്പത്രിയായ “ദയ”യിലെ ജീവനക്കാരനായ ഗോഡ്‌ലിയാണ് (27) അറസ്റ്റിലായത്. അര്‍ദ്ധബോധവസ്ഥയില്‍ കിടക്കുകയായിരുന്ന സമയത്ത് ഒരാള്‍ പീഠിപ്പിച്ചതായി യുവതി ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. മരുന്നിന്റെ ആലസ്യം മൂലം ഇയാളെ തടയുവാനോ ബഹളംവെക്കുവാനോ യുവതിക്കായില്ല. ഇയാളെ പിന്നീട് യുവതി തിരിച്ചറിഞ്ഞു. സംഭവത്തെ കുറിച്ച് പരാതി നല്‍കിയെങ്കിലും വേണ്ടത്ര പരിഗണന ലഭിച്ചില്ല. പൊതു പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും അറിഞ്ഞതോടെ പീഠന സംഭവം മൂടിവെക്കുവാനുള്ള ശ്രമങ്ങള്‍ പാളി.തുടര്‍ന്ന് സംഭവ മറിഞ്ഞെത്തിയ ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരും ഏതാനും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് ആസ്പപത്രിക്ക് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനക്കാരില്‍ ചിലര്‍ ആരോപണ വിധേയനായ ആസ്പപത്രി ജീവനരനെ ആക്രമിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റു ചെയ്തു.
മലപ്പുറം സ്വദേശിയായ യുവതി വെള്ളിയാഴ്ചയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഐ.സി.യുവില്‍ ആയിരുന്ന യുവതിക്കരികില്‍ രാത്രി ഒറ്റക്ക് ഒരു മെയില്‍ നേഴ്സ് ഏറെ നേരം ചിലവഴിച്ചത് അസാധാരണമാണ്. ആസ്പത്രി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായ വലിയ വീഴ്ചയാണ് അവശനിലയിലായ ഒരു രോഗിയെ പീഠിപ്പിക്കുവാന്‍ ഇടനല്‍കിയത്. ആസ്പപത്രിയില്‍ കയറി അക്രമം കാണിച്ചതായി സംഭവത്തെ ചിത്രീകരിക്കുവാനാനും സംഭവത്തിന്റെ ഗൌരവം കുറച്ചു കാണിക്കുവാനുമാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത നേതാക്കള്‍ കുറ്റപ്പെടുത്തി.
- എസ്. കുമാര്‍
വായിക്കുക: ആരോഗ്യം, കുറ്റകൃത്യം, പീഡനം, സ്ത്രീ