ദയാ ബായി നിരാഹാര സമരം അവസാനിപ്പിച്ചു

October 19th, 2022

social-worker-daya-bai-ePathram
എൻഡോസൾഫാൻ വിഷയത്തിൽ സാമൂഹ്യ പ്രവർത്തക ദയാബായി നടത്തി വന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു എന്നിവർ ജനറൽ ആശുപത്രിയിൽ എത്തി ദയാ ബായിയെ കണ്ടു. ഇരു മന്ത്രിമാരും ചേർന്ന് വെള്ളം നൽകിയാണ് സമരം അവസാനിപ്പിച്ചത്.

എൻഡോസൾഫാൻ ദുരിതബാധിതരോടും അവരുടെ കുടുംബ ത്തോടും അനുഭാവ പൂർണ്ണമായ നിലപാടാണ് സർക്കാർ സ്വീകരിച്ചു വരുന്നത് എന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. എൻഡോസൾഫാൻ ദുരിത ബാധിതരുമായി ബന്ധ പ്പെട്ടുള്ള വ്യക്തമായ ചർച്ചകളാണ് നടത്തിയത്. അതവർക്ക് രേഖാ മൂലം നൽകി. അതിൽ ചില അവ്യക്തകൾ ഉണ്ടെന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ സമര സമിതി യുമായും ദയാ ബായിയു മായും ആശയ വിനിമയം നടത്തി. അതിന്‍റെ  അടിസ്ഥാന ത്തില്‍ ചർച്ച ചെയ്ത കാര്യങ്ങൾ തന്നെ കൂടുതൽ വ്യക്തത വരുത്തി നൽകിയിട്ടുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.  PRD

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മാനസിക ആരോഗ്യം ഉറപ്പാക്കാൻ ‘ടെലി മനസ്’

October 10th, 2022

health-minister-veena-george-ePathram
തിരുവനന്തപുരം : മാനസിക പ്രശ്നങ്ങൾക്കും വിഷമതകൾക്കും സംശയ നിവാരണത്തിനും ടെലി കൗൺസിലിംഗ് ഉൾപ്പടെയുള്ള മാനസിക ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുവാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘ടെലി മനസ്’ ഓൺ ലൈൻ സംവിധാനം ഉടൻ നിലവിൽ വരും എന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ്ജ്.

20 കൗൺസിലർമാരെയും സൈക്യാട്രിസ്റ്റ് ഉൾപ്പടെ യുള്ള മാനസിക ആരോഗ്യ പ്രവർത്തകരെയും ഇതിനായി നിയോഗിക്കും. മാനസികാരോഗ്യ പരിപാടി വഴി എല്ലാ ജില്ലകളിലും നേരിട്ടുളള സേവനങ്ങൾ നൽകുന്നതിനുള്ള സംവിധാനവും ഉൾപ്പെടുത്തി എന്നും മന്ത്രി വ്യക്തമാക്കി.

‘എല്ലാവരുടേയും മാനസിക ആരോഗ്യത്തിനും സൗഖ്യ ത്തിനും ആഗോള മുൻഗണന നൽകുക’ എന്നതാണ് ഈ വർഷത്തെ മാനസിക ആരോഗ്യ ദിനാചരണത്തിന്‍റെ വിഷയം. ആത്മഹത്യ നിരക്ക് കുറക്കുവാന്‍ ‘ജീവ രക്ഷ’ എന്ന പേരിൽ സംസ്ഥാനം ഒട്ടാകെ ആത്മഹത്യാ പ്രതിരോധ കാമ്പയിൻ ആരംഭിച്ചു.

വിഷമതകൾ അനുഭവിക്കുന്നവരുമായി നിരന്തരം ഇടപെടുന്ന ആരോഗ്യ പ്രവർത്തകർ, അദ്ധ്യാപകർ, പോലീസുകാർ, ജനപ്രതിനിധി കൾ, മത പുരോഹിതർ എന്നിവർക്ക് ആത്മഹത്യയുടെ അപകട സൂചനകൾ, മാനസിക പ്രഥമ ശുശ്രൂഷ എന്നിവ ഉൾപ്പെടെയുള്ള ആത്മഹത്യാ പ്രതിരോധ പ്രവർത്തനങ്ങളിൽ പരിശീലനവും നൽകി വരുന്നുണ്ട്.

ഒക്ടോബർ 10 : ലോക മാനസികാരോഗ്യ ദിനം

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു

October 4th, 2022

medicine-medical-shop-ePathram
തിരുവനന്തപുരം : സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്നു ലബോറട്ടറികളിൽ നടത്തിയ പരിശോധനയില്‍ ഗുണ നിലവാരം ഇല്ല എന്നു കണ്ടെത്തിയ മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.

ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരി കളും ആശുപത്രി കളും അവ വിതരണക്കാരന് തിരികെ നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണം എന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നുകളുടെ വിശദ വിവരങ്ങള്‍ ഇവിടെ വായിക്കാം.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കറി പൗഡറുകളിലെ രാസവസ്തു : കര്‍ശ്ശന നടപടി വേണം

September 6th, 2022

curry-powders-and-food-adulteration-ePathram

കൊച്ചി : കറിപൗഡറുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ സാധനങ്ങളിൽ മനുഷ്യ ശരീരത്തിന് ഹാനികരമായ രാസ വസ്തുക്കള്‍ അടങ്ങിയതായി കണ്ടെത്തിയ സാഹചര്യത്തില്‍ പരിശോധന കര്‍ശ്ശനമാക്കണം എന്നും നിയമ നടപടികള്‍ സ്വീകരിക്കണം എന്നും മനുഷ്യാവകാശ കമ്മീഷന്‍.

സുരക്ഷിതവും മായം കലരാത്തതുമായ ഭക്ഷണം കഴിക്കുവാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷി ക്കുവാന്‍ അധികൃതര്‍ക്ക് ബാദ്ധ്യതയുണ്ട് എന്നും മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്‍റണി ഡൊമനിക് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നൽകിയ ഉത്തരവിൽ പറയുന്നു. ഭക്ഷ്യ വസ്തുക്കളിലെ അമിത കീടനാശിനി പ്രയോഗവും രാസ വസ്തുക്കള്‍ ചേര്‍ക്കുന്നതും ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണം എന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പാല്‍ അടക്കമുള്ള ഭക്ഷ്യ വസ്തുക്കളിലും കവറില്‍ അടച്ചു വരുന്ന ഭക്ഷ്യ സാധനങ്ങളിലും വളരെ അപകടകര മായ രീതിയില്‍ മായം കലര്‍ത്തുന്നു എന്ന് ആരോപിച്ച് ജനകീയ അന്വേഷണ സമിതിക്കു വേണ്ടി ടി. എന്‍. പ്രതാപന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഷവര്‍മ്മ : മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം

September 5th, 2022

chicken-shawarma-ePathram
തിരുവനന്തപുരം : ആരോഗ്യത്തിന്ന് ഹാനികരമായ രീതിയില്‍, വൃത്തി ഹീനമായ സാഹചര്യങ്ങളിൽ ഷവർമ്മ ഉണ്ടാക്കുന്നതും വിൽപന നടത്തുന്നതും നിയന്ത്രിക്കുവാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഭക്ഷ്യ വിഷബാധ വ്യാപകമായ സാഹചര്യത്തിലാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചത്. ലൈസൻസ് ഇല്ലാതെ ഷവർമ്മ വിൽപന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും ലഭിക്കും.

എഫ്. എസ്. എസ്. എ. ഐ. (FSSAI) അംഗീകാരം ഉള്ള വ്യാപാരികളിൽ നിന്നും മാത്രമേ ഷവർമ്മക്കുള്ള ഉൽപ്പന്നങ്ങൾ വാങ്ങാന്‍ പാടുള്ളൂ. വൃത്തി ഹീനമായ സാഹചര്യത്തില്‍ ഷവര്‍മ്മ പാകം ചെയ്യുവാനോ വില്‍ക്കാനോ പാടില്ല. പാർസൽ നൽ‌കുന്ന ഷവർമ്മ പാക്കറ്റുകളില്‍ അത് ഉണ്ടാക്കിയ തീയ്യതിയും സമയവും രേഖപ്പെടുത്തണം. ഒരു മണിക്കൂറിനു ശേഷം ഉപയോഗിക്കുവാന്‍ പാടില്ല എന്നും രേഖപ്പെടുത്തണം.

ചിക്കൻ 15 മിനിട്ടും ബീഫ് 30 മിനിട്ടും തുടർച്ചയായി വേവിക്കണം. അരിയുന്ന ഇറച്ചി വീണ്ടും വേവിച്ചു എന്ന് ഉറപ്പു വരുത്തണം. ബീഫ് 71 ഡിഗ്രി സെൽഷ്യസിൽ 15 സെക്കൻഡും കോഴിയിറച്ചി 74 ഡിഗ്രി സെൽ‌ഷ്യസിൽ 15 സെക്കൻഡും രണ്ടാമത് വേവിക്കണം. ഷവര്‍മ്മക്ക് ഉപയോഗിക്കുന്ന ഇറച്ചി മുറിക്കുവാന്‍ വൃത്തിയുള്ള കത്തികൾ ഉപയോഗിക്കണം. ഇതിന്‍റെ സ്റ്റാൻഡ് വ‍ൃത്തി യുള്ളതും പൊടി പിടിക്കാത്തതും ആയിരിക്കണം.

മയോണൈസ് ഉണ്ടാക്കാൻ പാസ്റ്ററൈസ്ഡ് മുട്ട മാത്രമേ ഉപയോഗിക്കാവൂ. പുറത്തെ താപ നിലയിൽ 2 മണിക്കൂറില്‍ അധികം മയോണൈസ് വെക്കാന്‍ പാടില്ല. ഉപയോഗിച്ച ശേഷം ബാക്കി വരുന്ന മയോണൈസ്സ് 4 ഡിഗ്രി സെല്‍ഷ്യസിൽ സൂക്ഷിക്കണം. 2 ദിവസത്തിനു ശേഷം ഇവ ഉപയോഗിക്കുവാനും പാടില്ല. ബ്രഡിലും ഖുബ്ബ്സിലും അവയുടെ ഉപയോഗ കാലാവധി രേഖപ്പെടുത്തുന്ന സ്റ്റിക്കറുകൾ ഉണ്ടാകണം.

തൊഴിലാളികൾക്ക് കൃത്യമായ പരിശീലനം നൽകണം. ഷവര്‍മ്മ ഉണ്ടാക്കുന്നവർ ഗ്ലൗസ്സ്, ഹെയർ ക്യാപ് എന്നിവ ധരിക്കണം. തൊഴിലാളികളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പു വരുത്തണം.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മേരി റോയ് അന്തരിച്ചു
Next »Next Page » കറി പൗഡറുകളിലെ രാസവസ്തു : കര്‍ശ്ശന നടപടി വേണം »



  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine