വൈറസ് വ്യാപനം തടയാന്‍ പൂര്‍ണ്ണ അടച്ചു പൂട്ടല്‍ പ്രഖ്യാപിച്ചു

March 24th, 2020

precaution-for-corona-virus-covid-19-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ്-19 വൈറസ് ബാധിതരുടെ എണ്ണം ഉയര്‍ന്നു. കേരളം അപകടകര മായ സാഹചര്യ ത്തിലേക്ക് നീങ്ങുന്ന അവസ്ഥ യില്‍ എല്ലാ ജില്ലകളും പൂര്‍ണ്ണ അടച്ചു പൂട്ടല്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തി ലാണ് ഇക്കാര്യം അറിയിച്ചത്.

ലോക്ക് ഡൗണ്‍ ഭാഗമായി സംസ്ഥാന അതിര്‍ത്തികള്‍ അടക്കും. പൊതു ഗതാഗത സംവിധാനം നിര്‍ത്തി വെക്കും എങ്കിലും ഓട്ടോ – ടാക്സി സര്‍വ്വീസു കള്‍, സ്വകാര്യ വാഹന ങ്ങൾ എന്നിവ അനു വദിക്കും. മരുന്നും അവശ്യ സാധന ങ്ങളും ഉറപ്പു വരുത്തും. മാര്‍ച്ച് 31 വരെ യാണ് ലോക്ക് ഡൗണ്‍. തുടര്‍ന്നുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം കര്‍ശ്ശനമായി നടപ്പിലാക്കു വാന്‍ പോലീസ് രംഗത്ത് ഉണ്ടാവും. മതിയായ കാരണം ഇല്ലാതെ യാത്ര ചെയ്യുന്ന വര്‍ക്ക് എതിരെ നിയമ നടപടി കള്‍ സ്വീകരിക്കും.

അവശ്യ സര്‍വ്വീസ് വിഭാഗങ്ങളുമായി ബന്ധപ്പെട്ട വര്‍ക്ക് മാത്രമേ ഇളവ് അനുവദിക്കൂ. ഇവര്‍ക്ക് പോലീസ് പ്രത്യേക പാസ്സ് നല്‍കും. യാത്ര യില്‍ ഇവര്‍ ഈ പാസ്സ് കൈവശം വെച്ചിരിക്കണം. അല്ലാത്ത വര്‍ക്ക് നേരെ നിയമ നടപടികള്‍ സ്വീകരിക്കും.

Tag : 

CORONA VIRUS UPDATES 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഇനി മുതല്‍ ‘ഭിന്ന ശേഷിക്കാർ’ എന്ന പദം ഉപയോഗിക്കണം

February 26th, 2020

specially-abled-in-official-avoid-disabled-ePathram

തിരുവനന്തപുരം : ഭിന്നശേഷിക്കാർക്ക് വേണ്ടി യുള്ള ദേശീയ അവകാശ നിയമ ത്തിന്റെ ഭാഗ മായി ഓഫീസ് രേഖകൾ, ബ്രോഷർ, പദ്ധതി കൾ, വെബ് സൈറ്റ്, ആശയ വിനിമയം തുടങ്ങിയ എല്ലാ വിധ മേഖല കളിലും ഭിന്ന ശേഷിക്കാർ / Specially Abled / PWD എന്ന വാക്കുകൾ മാത്രമേ ഉപ യോഗി ക്കാവൂ എന്ന് ഭിന്ന ശേഷി ക്കാർ ക്കായുള്ള സംസ്ഥാന കമ്മീ ഷണർ നിർദ്ദേശിച്ചു.

അംഗ പരിമിതർ / Handi caped / Disabled എന്ന വാക്കു കൾ പൂർണ്ണ മായി നീക്കം ചെയ്യണം. ഇക്കാര്യം എല്ലാ വകുപ്പ് മേധാവി കളും പ്രത്യേക ശ്രദ്ധ പുലർ ത്തണം എന്നും നിർദ്ദേശിച്ചു.

പി. എൻ. എക്സ്. 782/2020   

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചക്ക : കീമോ തെറാപ്പി യുടെ പാർശ്വ ഫല ങ്ങൾ ഇല്ലാതാക്കും എന്നു പഠനം

February 5th, 2020

chakka-jackfruit-official-fruit-kerala-ePathram
കൊച്ചി : അര്‍ബ്ബുദ രോഗ ത്തിനുള്ള ചികിത്സ യുടെ ഭാഗ മായ കീമോ തെറാപ്പി യുടെ പാർശ്വ ഫല ങ്ങൾ പച്ച ചക്ക യിലൂടെ ഇല്ലാതാക്കാം എന്നുള്ള പഠന പ്രബന്ധ ത്തിന് അംഗീ കാരം. കീമോ തെറാപ്പി നല്‍കുന്ന വരിൽ 43% പേർക്കും വയറിളക്കം, ന്യൂമോണിയ, ക്ഷീണം, വായിലെ വ്രണം എന്നിങ്ങനെ യാണ് പാര്‍ശ്വ ഫലങ്ങള്‍ കണ്ടു വരുന്നത്.

പച്ചച്ചക്ക പൊടിച്ച് ദിവസം 30 ഗ്രാം വീതം പ്രാതലിനും അത്താഴത്തിനും നൽകി. ഇവരില്‍ ഇത്തര ത്തിലുള്ള അസ്വസ്ഥത കള്‍ (കീമോയുടെ പാർശ്വ ഫല ങ്ങൾ) വരുന്നില്ല എന്നാണു കൊച്ചി റിനൈ മെഡി സിറ്റി യിലെ പഠന ത്തിൽ കണ്ടെത്തിയത്. അര്‍ബ്ബുദ രോഗി കളായ 50 പേരില്‍ ഡോക്ടര്‍. തോമസ് വർഗ്ഗീസിന്റെ മേൽ നോട്ട ത്തിൽ നടത്തിയ പരീക്ഷ ണത്തിലാണ് ഇതു തെളിഞ്ഞത്.

രാസ മരുന്ന് എന്ന നിലയിൽ അല്ല ചക്ക പ്പൊടി യുടെ ഉപ യോഗം എന്നും ഇതു ഭക്ഷണം ആയി നല്‍കി യതാണ് എന്നും ഡോക്ടര്‍. തോമസ് വർഗ്ഗീസ് വിശദീ കരിച്ചു. പഴ വർഗ്ഗ ങ്ങളില്‍ ഉള്ള പെക്റ്റിൻ ഉപയോഗിച്ച് പാർശ്വ ഫല ങ്ങളെ തടയുക യാണ്. 30 ഗ്രാം ചക്ക പ്പൊടി യിൽ ഒരു ഗ്രാം പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. രോഗി കൾക്കു ഗുണം ചെയ്യുന്ന ഭക്ഷ്യ പദാർത്ഥ ങ്ങൾ ലോക മെമ്പാടും ഉപ യോഗി ക്കുന്നുണ്ട്.

അതുകൊണ്ട് കീമോ തെറാപ്പി ചെയ്തു വരുന്നവര്‍ക്കു കൊടുക്കുന്ന ദോശ, ഇഡ്ഡലി, പുട്ട്, ചപ്പാത്തി, ഓട്സ് എന്നിവയില്‍ ചക്കപ്പൊടി നൽകിയത്. അന്താരാഷ്ട്ര മെഡിക്കൽ ജേര്‍ ണല്‍ ബയോ മോളി ക്യൂൾസിൽ ഈ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പിന്‍ സീറ്റ് യാത്ര ക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബ്ബന്ധം : ഹൈക്കോടതി

November 19th, 2019

helmet-and-seat-belts-compulsory-for-back-seat-ePathram
കൊച്ചി : ഇരുചക്ര വാഹന ങ്ങളില്‍ യാത്ര ചെയ്യുന്ന നാലു വയസ്സിന് മുകളി ലുള്ള എല്ലാ വര്‍ക്കും ഹെല്‍മറ്റ് നിര്‍ബ്ബന്ധം എന്ന് ഹൈക്കോടതി. കേന്ദ്ര മോട്ടോര്‍ വാഹന ഗതാഗത നിയമ ത്തില്‍ ഭേദ ഗതി വരുത്തി ക്കൊണ്ട് നാലു വയസ്സിനു മുകളി ലുള്ള വര്‍ അടക്കം ഇരു ചക്ര വാഹ നങ്ങളിലെ പിന്‍സീറ്റ് യാത്ര ക്കാര്‍ ക്കും ഹെല്‍മറ്റ് നിര്‍ബ്ബന്ധം ആക്കി ക്കൊണ്ട് കേന്ദ്ര സര്‍ ക്കാര്‍ ഉത്തരവ് ഇറക്കി യിരുന്നു.

ഈ നിയമം അതേപടി കേരള ത്തിലും നടപ്പാക്കണം എന്നാണ് ചീഫ് ജസ്റ്റിസ്സ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചി ന്റെ ഉത്തരവ്. നിയമം സംസ്ഥാനത്ത് കര്‍ശ്ശന മായി നടപ്പാക്കണം എന്നും ഹൈക്കോടതി സര്‍ക്കാരി നോട് നിര്‍ദ്ദേ ശിച്ചി ട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഗുണ നിലവാരം ഇല്ലാത്ത വെളിച്ചെണ്ണ : കമ്പനിക്ക് പിഴ ചുമത്തി

November 19th, 2019

coconut-oil-51-brands-of-fake-coconut-oil-banned-in-kerala-ePathram
തിരുവനന്തപുരം : ഗുണ നില വാരം ഇല്ലാത്ത നാല് വെളിച്ചെണ്ണ ബ്രാന്‍ഡു കള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിഴ ചുമത്തി. കെ. പി. എന്‍. ശുദ്ധം, കിച്ചന്‍ ടേസ്റ്റി, ശുദ്ധമായ തനി നാടന്‍ വെളി ച്ചെണ്ണ, കേരളീയം എന്നീ പേരു കളില്‍ മാര്‍ ക്കറ്റില്‍ ലഭ്യമായ നാലു ബ്രാന്‍ഡു കള്‍ക്കാണ് നിശ്ചിത ഗുണ നിലവാരം ഇല്ലാ എന്നു കണ്ടെത്തിയത്.

കൈരളി ഓയില്‍ കിഴക്കമ്പലം എന്ന പേരിലുള്ള കമ്പനി യില്‍ നിന്നുള്ളതാണ് മേല്‍പ്പറഞ്ഞ നാല് ബ്രാന്‍ഡുകളും. മൂന്ന് അഡ്ജുഡിക്കേഷന്‍ കേസുകളിലായി ആറ് ലക്ഷം രൂപ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം മൂവാറ്റു പുഴ ആര്‍. ഡി. ഒ. പിഴ ചുമത്തി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « 2020 വർഷത്തെ അവധി ദിന ങ്ങൾ പ്രഖ്യാപിച്ചു
Next »Next Page » പിന്‍ സീറ്റ് യാത്ര ക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബ്ബന്ധം : ഹൈക്കോടതി »



  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine