ഇന്റര്‍നെറ്റ് ലോട്ടറി തട്ടിപ്പ് : നൈജീരിയ ക്കാരി അറസ്റ്റില്‍

August 1st, 2012

fraud-epathram

ചാലക്കുടി : ഇന്റര്‍ നെറ്റിലൂടെ 200 കോടി രൂപയുടെ വിദേശ ലോട്ടറി അടിച്ചു എന്ന് തെറ്റി ദ്ധരിപ്പിച്ച് പണം തട്ടി എടുക്കു വാ നായി നേരിട്ട് എത്തിയ നൈജീരിയ ക്കാരിയെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു.

മുരിങ്ങൂര്‍ സ്വദേശി നന്ദ കിഷാറിന്റെ പരാതി പ്രകാരം നൈജീരയ ക്കാരിയായ ഹബീബ മേരി (37) യെ യാണ് ചൊവ്വാഴ്ച ചാലക്കുടി എസ്‌. ഐ. പി. ലാല്‍ കുമാര്‍ അറസ്റ്റ്‌ ചെയ്തത്.

നന്ദകിഷോറിന് ലോട്ടറി അടിച്ചെന്ന് ഇന്റര്‍ നെറ്റിലൂടെ അറി യിക്കുകയും, മുംബൈ വിമാന ത്താവള ത്തില്‍ കസ്റ്റംസ് ക്ലിയറന്‍ സി നായി 8500 അമേരിക്കന്‍ ഡോളര്‍ ആവശ്യ മാണെന്ന് പറഞ്ഞ് ഫോണ്‍ വിളി ക്കുക യുമായി രുന്നു.

ലോട്ടറി രേഖകള്‍ ഇ – മെയിലില്‍ അയച്ചു കൊടുത്തു. പണം നേരിട്ട് നല്‍കാം എന്നും ബാങ്കില്‍ നിക്ഷേപിക്കില്ല എന്നും അറി യിച്ച തിനെ ത്തുടര്‍ന്നാണ് യുവതി നേരിട്ട് എത്തിയത്.

നെടുമ്പാശ്ശേരി വിമാന ത്താവള ത്തിലെത്തിയ യുവതി ഫോണ്‍ വിളിച്ച് പണം വാങ്ങുന്ന തിനായി തിങ്കളാഴ്ച രാത്രി ചാല ക്കുടി യില്‍ എത്തി. ലോട്ടറിയെ ക്കുറിച്ച് നന്ദ കിഷോര്‍ അന്വേഷിച്ചപ്പോള്‍ പരസ്പര ബന്ധ മില്ലാത്ത മറുപടി യാണ് യുവതി യില്‍ നിന്ന് ലഭിച്ചത്.

സംശയം തോന്നിയ ഇയാള്‍ പണം എടുക്കാനെന്നു പറഞ്ഞ് ചാലക്കുടി പോലീസ് സ്‌റ്റേഷ നിലേക്ക് കൊണ്ടു വരിക യായി രുന്നു. പാസ്സ് പോര്‍ട്ട് കൈവശം ഉണ്ടാ യിരുന്നു എങ്കിലും കൃത്യമായ വിവര ങ്ങള്‍ അതില്‍ ഇല്ലെന്ന് എസ്. ഐ. പറഞ്ഞു. പ്രതിയെ കോടതി യില്‍ ഹാജരാക്കി.

- pma

വായിക്കുക: , , , , ,

1 അഭിപ്രായം »

ടി. പി. വധം ഓണ്‍ലൈന്‍ പ്രതിഷേധവും പ്രതിരോധവും ചൂടു പിടിക്കുന്നു

July 16th, 2012

online-abuse-epathram

ഒഞ്ചിയം: റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി. ചന്ദ്രശേഖരന്റെ നിഷ്ഠൂരമായ കൊലപാതക ത്തിനെതിരെ അദ്ദേഹം കൊല്ലപ്പെട്ട മെയ് 4 മുതല്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്രതിഷേധങ്ങള്‍ ഇപ്പോളും തുടരുന്നു. പല ഓണ്‍ലൈന്‍ പോസ്റ്റുകളിലും രൂക്ഷമായ ഭാഷയാണ് സി. പി. എമ്മിനു നേരെ പ്രയോഗിച്ചിരിക്കുന്നത്. ഫേസ്ബുക്ക്, ബ്ലോഗ്ഗുകള്‍, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ്, വിവിധ മാദ്ധ്യമങ്ങളുടെ വെബ്സൈറ്റുകള്‍ തുടങ്ങി വിവിധ ഓണ്‍ലൈന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിളും വെബ്സൈറ്റുകളിലും ആയിരക്കണക്കിനു സന്ദേശങ്ങളും ചിത്രങ്ങളുമാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. സി. പി. എം. അനുഭാവികളും അവരുടെ കൂട്ടായ്മകളും ഇതിനെതിരെ മറു പ്രചാരണവുമായി രംഗത്തുണ്ട്. എന്നാല്‍ ടി. പി. വധം അന്വേഷണ സംഘം സി. പി. എമ്മിന്റെ ജില്ലാ നേതാക്കളെ വരെ അറസ്റ്റു ചെയ്തതോടെ ഇവരും പ്രതിരോധത്തിലായി. ലീഗ് ഉള്‍പ്പെടെ ഉള്ള മുസ്ലിം സംഘടനകളെ അനുകൂലിക്കുന്നവര്‍ ഷുക്കൂര്‍, ഫസല്‍ എന്നിവരുടെ വധത്തെ കുറിച്ചും പൊതുവില്‍ എണ്ണത്തില്‍ കുറവാണെങ്കിലും സംഘപരിവാര്‍ അനുകൂലികള്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തെ കുറിച്ചും പ്രത്യേകം എടുത്തു പറയുമ്പോള്‍ നിഷ്പക്ഷരും അരാഷ്ടീയവാദികളും സി. പി. എമ്മിനോട് മാനസികമായി വിയോജിപ്പുള്ളവരും എല്ലാ കൊലപാതകങ്ങളേയും ഒരേ രീതിയില്‍ കമന്റുകളിലൂടെ എതിര്‍ക്കുന്നു. ടി. പി. യുടേത് ആദ്യത്തെ രാഷ്ടീയ കൊലപാതകമല്ല എന്നതില്‍ തുടങ്ങിയാണ് സി. പി. എം. അനുഭാവികള്‍ പ്രതിരോധത്തിനായി ശ്രമിക്കുന്നത്. ഇതിനു മറുപടിയെന്നോണം മറുപക്ഷം വെട്ടിക്കൊന്നു, തല്ലിക്കൊന്നു, വെടി വെച്ചു കൊന്നു എന്നെല്ലാമുള്ള എം. എം. മണിയുടെ വിവാദ പ്രസംഗത്തിന്റെ ക്ലിപ്പിങ്ങുകളെ ഉപയോഗപ്പെടുത്തുന്നു. ഇതിനും കമന്റുകള്‍ ധാരാളമായി വരുന്നുണ്ട്.

ഒരു കാലത്ത് കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത സി. പി. എം. ഇപ്പോള്‍ തങ്ങളുടെ ആശയ പ്രചാരണത്തിനായി ഫേസ് ബുക്ക് ഉള്‍പ്പെടെ ഓൺ ലൈനിലെ വിവിധ സാദ്ധ്യതകളെ പ്രയോജന പ്പെടുത്തുന്നതി നെതിരെയും കൂട്ടത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ലീഗ് – സി. പി. എം. അനുകൂലികളാണ് കടുത്ത ഭാഷയില്‍ ഏറ്റുമുട്ടുന്നതില്‍ മുന്‍ പന്തിയില്‍. ധാരാളം വ്യാജ പ്രൊഫൈലുകള്‍ പ്രചാരണത്തിനായും പ്രതിരോധത്തിനായും ഉപയോഗപ്പെടുത്തുന്നതായും സൂചനയുണ്ട്. കേരളത്തിനു പുറത്തുള്ള സംഭവങ്ങളില്‍ പോലും സജീവമായി ഇടപെട്ടു കൊണ്ട് ലേഖനങ്ങള്‍ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യുന്ന കെ. ഈ. എന്‍. കുഞ്ഞമ്മദ് ഉള്‍പ്പെടെ ഉള്ള സാംസ്കാരിക – ബുദ്ധി ജീവി വൃന്ദങ്ങള്‍ ടി. പി. വധത്തിനെതിരെ ഉള്ള പ്രതികരണങ്ങളില്‍ നിന്നും ഉള്‍‌വലിഞ്ഞു നില്‍ക്കുന്നതും ഓണ്‍ലൈനില്‍ ചര്‍ച്ചയായിട്ടുണ്ട്. ടി. പി. വധത്തെ തുടര്‍ന്നുള്ള പ്രതികരണം ആരാഞ്ഞപ്പോള്‍ എല്ലാ സംഭവങ്ങള്‍ക്കും പ്രതികരിക്കല്‍ അല്ല തങ്ങളുടെ ജോലിയെന്ന് പറഞ്ഞ സാംസ്കാരിക നായകന്മാരില്‍ ഒരു വിഭാഗത്തിനു നേരെയും കടുത്ത പരിഹാസമാണ് പല കമന്റുകളിലും പ്രത്യക്ഷപ്പെടുന്നത്. കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ട നേതാക്കന്മാരുടെ കേസു നടത്തുവാനായി പണ പിരിവു നടത്തുവാന്‍ ഉള്ള സി. പി. എമ്മിന്റെ തീരുമാനത്തെയും ഓണ്‍‌ലൈനിലെ കൊലപാതക വിമര്‍ശകരുടെ പട വെറുതെ വിടുന്നില്ല.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരളത്തിലെ ആനകളെ പറ്റി വെബ് സൈറ്റ്‌

December 27th, 2010

kerala-elephants-website-epathram

ആനകളെ കുറിച്ച് അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, തങ്ങളുടെ അറിവുകള്‍ മറ്റുള്ളവര്‍ക്ക്‌ പകരുവാനും അവയെ കുറിച്ച്‌ ചര്‍ച്ച ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇന്റര്‍നെറ്റില്‍ ഒരു ഇടം. അതാണ്‌ www.keralaelephants.net എന്ന വെബ് സൈറ്റ്‌. തൃശ്ശൂരിലേയും, മലപ്പുറത്തെയും, കോഴിക്കോട്ടേയും ആനക്കമ്പക്കാരായ ഏതാനും ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ നിന്നുമാണ്‌ ഈ വെബ് സൈറ്റിന്റെ പിറവി. ആദ്യം 2006-ല്‍ ഇവര്‍ ഒരു സൈറ്റ്‌ ആരംഭിച്ചു വെങ്കിലും സാങ്കേതികമായ കാരണങ്ങളാല്‍ അത്‌ നിര്‍ത്തി വെക്കേണ്ടി വന്നു. ആനകളെ പറ്റിയുള്ള തെറ്റിദ്ധാരണകള്‍ മാറ്റുകയും പൊതുജന ങ്ങളിലേക്ക്‌ ആനകളെ പറ്റി കൂടുതല്‍ അറിവുകള്‍ എത്തിക്കുകയുമാണ്‌ തങ്ങളുടെ ലക്ഷ്യം എന്നിവര്‍ പറയുന്നു.

ഒമ്പത്‌ അംഗങ്ങള്‍ അടങ്ങുന്നതാണ്‌ ഈ സംഘം. ഇതില്‍ കേരളത്തിലെ അറിയപ്പെടുന്ന ആനക്കമ്പക്കാരായ സാരംഗ് ശേഖര്‍, വൈശാഖ്‌ ശേഖര്‍ എന്നീ ഇരട്ടകളും ഉണ്ട്‌. ഇരുവരും കോഴിക്കോട്‌ സ്വദേശികളാണ്.

“നാട്ടില്‍ നിന്നും അകന്നു നില്‍ക്കുന്ന, മനസ്സില്‍ ആനയും ഉത്സവവും നിറഞ്ഞു നില്‍ക്കുന്ന പലര്‍ക്കും ഈ വെബ് സൈറ്റ്‌ വലിയ പ്രയോജനമായിരിക്കും” സൈറ്റിന്റെ അണിയറ ശില്‍പികളില്‍ ഒരാളായ അനീഷ്‌ പറയുന്നു.

anish-krishnan-kerala-elephants-epathram

അനീഷ്‌ കൃഷ്ണന്‍

തൃശ്ശൂര്‍ കാനാട്ടുകര സ്വദേശിയായ അനീഷ്‌ കൃഷണന്‍ കേരള വര്‍മ്മ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്‌. നല്ല ഒരു ഫോട്ടോഗ്രാഫര്‍ കൂടിയായ അനീഷ്‌ പതിനായിരത്തില്‍ അധികം വ്യത്യസ്ഥങ്ങളായ ആന ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്‌.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

രമ്യ സ്പര്‍ശമായി

August 14th, 2010

remya-antony-sparsham-epathramതിരുവനന്തപുരം : കവയത്രി രമ്യാ ആന്‍റണിയുടെ ഓര്‍മ്മകളില്‍ തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേര്‍ന്നു. അര്‍ബുദം കീഴ്പ്പെടുത്തുമ്പോഴും ഫൈന്‍ ആര്‍ട്സ് കോളെജിലെയും ഓര്‍ക്കുട്ടിലെ നൂറു കണക്കിനു സുഹൃത്തുക്കളുടേയും പിന്തുണയോടെ ലോകമെങ്ങും കവിതകളിലൂടെ സംവദിച്ച രമ്യ ആഗസ്റ്റ് 6ന്, റീജിയണല്‍ ക്യാന്‍സര്‍ സെന്‍ററില്‍ വച്ചാണ്, മരണപ്പെട്ടത്.

രമ്യയുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി കോളേജ് വിദ്യാര്‍ത്ഥികള്‍ എപ്പോഴും സന്നദ്ധരായിരുന്നു. രമ്യയുടെ കവിതകള്‍ക്ക് അവരൊരുക്കിയ നൂറു കണക്കിന്, ചിത്രങ്ങള്‍ നല്ലൊരു കാഴ്ച്ചാനുഭവം തന്നെയായിരുന്നു.

remya-antony-sparsham-function-epathram

രമ്യയുടെ ഓര്‍മ്മകളില്‍...

ഫൈന്‍ ആര്‍ട്സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ അജയ കുമാറിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഒത്തു ചേരലില്‍ സംസ്ഥാന ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാന്‍ വി. കെ. ജോസഫ്, കവി ഡി. വിനയചന്ദ്രന്‍, ഡോ. പി. എസ്. ശ്രീകല, കെ. ജി. സൂരജ് – കണ്‍വീനര്‍, ഫ്രണ്‍ട്സ് ഓഫ് രമ്യ, സന്ധ്യ എസ്. എന്‍., അനില്‍ കുര്യാത്തി, തുഷാര്‍ പ്രതാപ് എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ രമ്യയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.

ഡോ. ടി. എന്‍. സീമ എം. പി., കാനായി കുഞ്ഞിരാമന്‍ എന്നിവര്‍ സന്ദേശങ്ങളിലൂടെ ഭാഗഭാക്കായി. രാജീവന്‍ സ്വാഗതവും ഷാന്‍റോ ആന്‍റണി നന്ദിയും പറഞ്ഞു.

രമ്യയുടെ രണ്ടാമത് കവിതാ സമാഹാരം “സ്പര്‍ശ” ത്തിന്‍റെ പ്രസാധനം, രമ്യയുടെ പേരില്‍ എസ്. എസ്. എല്‍. സി. യ്ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങുന്ന പോളിയോ ബാധിതയായ പെണ്‍കുട്ടിയ്ക്ക് 10000 രൂപയുടെ പുരസ്കാരം, രമ്യാ ആന്റണി കവിതാ പുരസ്കാരം, രമ്യ ചീഫ് എഡിറ്ററായി ആരംഭിച്ച ഓണ്‍ലൈന്‍ മാസിക “ലിഖിത” ത്തിന്‍റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍, രമ്യയുടെ സ്വപ്നമായ ക്യാന്‍സര്‍ ബാധിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ “ഫ്രണ്‍ട്സ് ഓഫ് രമ്യ” യുടെ ആഭിമുഖ്യത്തില്‍ നടക്കും.

കൂട്ടായ്മയ്ക്ക് നിഖില്‍ ഷാ, നവാസ് തിരുവനന്തപുരം, രാജേഷ് ശിവ എന്നിവര്‍ നേതൃത്വം നല്‍കി.

- ജെ.എസ്.

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

6 of 6456

« Previous Page « ശിങ്കാരം ലോട്ടറിയില്‍ റെയ്ഡ്
Next » നെഹ്രു ട്രോഫി വള്ളംകളിക്കായി ആലപ്പുഴ ഒരുങ്ങി »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine