നാഫെഡിൽ നിന്നും 50 ടൺ സവാള എത്തിക്കും : കൃഷി വകുപ്പു മന്ത്രി

October 22nd, 2020

onion-india-ePathram
തിരുവനന്തപുരം : രണ്ട് ദിവസത്തിന്ന് ഉള്ളില്‍ കേരളത്തിൽ 50 ടൺ സവാള നാഫെഡിൽ നിന്നും എത്തിക്കും എന്ന് കൃഷി വകുപ്പു മന്ത്രി വി. എസ്. സുനിൽ കുമാർ. നിലവിലെ വിപണി വില യുടെ പകുതി വിലയില്‍ (50 രൂപക്ക്) ഒരു കിലോ സവാള വിതരണം ചെയ്യാൻ കഴിയും എന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ആഴ്ചക്ക് ഉള്ളില്‍ 50 ടൺ കൂടി സവാള കൂടി എത്തും എന്നു കരുതുന്നു. ഹോർട്ടി കോർപ്പും സപ്ലൈ കോയും സമാന രീതി യിൽ സവാള എത്തിക്കും എന്നാണ് വിവരം.

ഹോർട്ടി കോർപ്പി ന്‍റെ ചില്ലറ വിൽപന കേന്ദ്രങ്ങൾ വഴി വിപണി വിലയിലും കുറച്ചാണ് സാധനം നൽകുന്നത് എന്നും മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അസംസ്കൃത ഔഷധങ്ങൾ : പൊതു ജനങ്ങൾക്കും നിർദ്ദേശങ്ങൾ സമർപ്പിക്കാം

October 22nd, 2020

logo-ayurveda-ePathram
തിരുവനന്തപുരം : ആയുർവേദ സിദ്ധ യുനാനി മരുന്നുകളിൽ ചേർക്കുന്ന അസംസ്കൃത ഔഷധ ങ്ങളുടെ (അങ്ങാടി പച്ച മരുന്നുകൾ) ശേഖരണം, സൂക്ഷിപ്പ്, വിപണനം എന്നിവ സംബന്ധിച്ച് വിശദമായ പ്രൊപ്പോസൽ സർക്കാരിന് സമർപ്പിക്കുവാൻ ഡ്രഗ്സ് കൺട്രോൾ ആയുർവേദ വിഭാഗം തയ്യാറായി.

പ്രായോഗിക പരിജ്ഞാനം ഉള്ളവർക്കും പൊതു ജന ങ്ങൾക്കും ഇതിലേക്കായി അഭിപ്രായ ങ്ങളും നിർദ്ദേശ ങ്ങളും 2020 ഒക്ടോബര്‍ 31 നു മുമ്പ് സമർപ്പിക്കാം.

വിലാസം:
ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ (ആയുർവേദം),
ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളറുടെ കാര്യാലയം,
ആരോഗ്യഭവൻ, എം. ജി. റോഡ്,
തിരുവനന്തപുരം-695001,
ഇ-മെയിൽ: dcayur @ gmail. com. ഫോൺ: 0471-2335393.

(പി. എൻ. എക്സ്. 3647/2020)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് ടെസ്റ്റുകളുടെ നിരക്ക് പരിഷ്‌കരിച്ച് ഉത്തരവ്  

October 21st, 2020

injection-antigen-tests-to-dominate-rt-pcr-ePathram
തിരുവനന്തപുരം : കൊവിഡ് പരിശോധനാ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു കൊണ്ട് ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കി. നിലവിൽ 2750 രൂപ ഈടാക്കുന്ന ആർ. ടി. പി. സി. ആർ. (ഓപ്പൺ സിസ്റ്റം) 2100 രൂപയാക്കി.

ട്രൂനാറ്റ് ടെസ്റ്റ് : 2100 രൂപ. രണ്ടു ഘട്ടമായി നടത്തുന്ന പരിശോധനക്ക് 1500 രൂപ വീതം 3000 രൂപ യായിരുന്നു ഇതു വരെ ഈടാക്കി കൊണ്ടിരുന്നത്. ആന്റിജന്‍ ടെസ്റ്റിന്റെ നിരക്ക് പഴയതു തന്നെ തുടരും. 625 രൂപ. ജീൻ എക്സ്പർട്ട് ടെസ്റ്റ് : 2500 രൂപ.

മത്സരാധിഷ്ഠിതമായി ടെസ്റ്റ് കിറ്റുകളുടെ  നിർമ്മാണം വ്യാപകം ആയതിനാൽ ഐ. സി. എം. ആർ. അംഗീ കരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ ചെലവിൽ ലഭ്യമായ സാഹചര്യ ത്തി ലാണ് പുതിയ നിരക്കുകൾ പ്രാബല്യ ത്തില്‍ വന്നത്.

പി. എൻ. എക്സ്. 3644/2020

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് രോഗി കള്‍ക്ക് കൂട്ടിരിക്കുവാന്‍ സര്‍ക്കാര്‍ അനുമതി

October 12th, 2020

kerala-health-minister-k-k-shailaja-ePathram
തിരുവനന്തപുരം : കൊവിഡ് ആശുപത്രി കളില്‍ ചികിത്സ യില്‍ കഴിയുന്ന പരിചരണം ആവശ്യമുള്ള കൊവിഡ് രോഗികള്‍ക്ക് ആശുപത്രി യില്‍ കൂടെ ആളെ നിറുത്തു വാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി എന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍.

രോഗി യുടെ അവസ്ഥയും സഹായത്തിന്റെ ആവശ്യ കതയും മനസ്സിലാക്കി അത്യാവശ്യ മുള്ള കേസുകളി ലാണ് കൂട്ടിരിപ്പിന്ന് ആളെ അനുവദിക്കുക. കൂട്ടിരിക്കുന്ന ആളിന് പി. പി. ഇ. കിറ്റ് അനു വദിക്കു കയും ഇവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലി ക്കുകയും വേണം.

ഇതിന്റെ വിശദാംശങ്ങള്‍  മന്ത്രി കെ. കെ. ശൈലജ ടീച്ചറുടെ ഫേയ്സ് ബുക്ക് പോസ്റ്റി  ലൂടെ അറിയി ച്ചിട്ടുണ്ട്. 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആന്റിജൻ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയാലും ആർ. ടി. പി. സി. ആർ. ടെസ്റ്റ് ചെയ്യും

October 7th, 2020

injection-antigen-tests-to-dominate-rt-pcr-ePathram
തിരുവനന്തപുരം : കൊവിഡ് ബാധിതര്‍ എന്ന് സംശയി ക്കുന്ന വ്യക്തി കളുടെ ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആയാലും ആർ. ടി. – പി. സി. ആർ. ടെസ്റ്റ് കൂടി നടത്തു വാൻ തീരുമാനിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ൽ താഴെ നിർത്തുന്നതിന്ന് ആവശ്യമായ നടപടി കൾ എല്ലാ ജില്ല കളിലും സ്വീകരിക്കും.

ഗർഭിണികളും ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്ന വരും പോസിറ്റീവ് ആകുന്ന സാഹചര്യത്തിൽ രോഗി കള്‍ക്ക് വേണ്ടതായ ചികിത്സാ സൗകര്യ ങ്ങള്‍ വിലയിരു ത്തുന്ന തിനും അതിന് അനുസരിച്ച് അത് തയ്യാറാ ക്കുന്ന തിനും നിർദ്ദേശം നൽകി.

(പി. എൻ. എക്‌സ്. 3431/2020)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ നിയമ നടപടി
Next »Next Page » ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതു വഴികള്‍ : മുന്നറിയിപ്പുമായി പോലീസ് »



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine