ഐസ്ക്രീം കേസാണ് ചര്‍ച്ച ചെയ്തത്. വിഎസും റൗഫും

August 21st, 2011

vs-achuthanandan-epathram

തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോഴും ഐസ്ക്രീമിന് ചൂട് തന്നെ. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് വേണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു വി.എസും കെ.എ. റൗഫും നടത്തിയ കൂടികാഴ്ച പാര്‍ട്ടിക്കകത്തെ വിമതരെ ഒതുക്കാനാണെന്ന് ഓഡിയോ ടേപ്പ് അടക്കം മലയാള മനോരമ പുറത്ത് വിട്ടതിനു പിന്നാലെ റൗഫുമായി ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണു താന്‍ സംസാരിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. സിപിഎം നേതാക്കള്‍ക്കെതിരേ താന്‍ സംസാരിച്ചു എന്നത് അടിസ്ഥാനരഹിതമാണ് . ഐസ്ക്രീം കേസിലെ പുനരന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണു റൗഫ് മറ്റാരോടെങ്കിലും സംസാരിച്ചുവെന്ന പേരില്‍ ചിലകാര്യങ്ങള്‍ വളച്ചൊടിച്ച് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയില്‍നിന്നു തനിക്ക് ഭീഷണിയുണ്ടെന്ന് അറിയിക്കാനാണു റൗഫ് വന്നുകണ്ടത്. നേരിട്ടുള്ള ഭീഷണികള്‍ നേരിടാന്‍ തയാറാണെന്നും എന്നാല്‍ അപായപ്പെടുത്താനാണു ശ്രമിക്കുന്നതെന്നും റൗഫ് തന്നോടു പറഞ്ഞു. ഇതു രേഖാമൂലം എഴുതിത്തന്നാല്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാമെന്നു റൗഫിനെ അറിയിച്ചെന്നു വിഎസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനു പിന്നില്‍ മലയാള മനോരയുടെ ചില സ്ഥാപിത താല്പര്യമാണെന്ന് അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ചര്‍ച്ചയെ വഴിതിരിച്ചു വിട്ടാല്‍ തീര്‍ച്ചയായും വിഎസും റൗഫും തിരിച്ചടിക്കും എന്ന ഉറപ്പുള്ളതിനാല്‍ മന്ത്രിസഭയില്‍ ശക്തനായ കുഞ്ഞാലിക്കുട്ടിയെ ഒതുക്കാന്‍ വീണ്ടും ഐസ്ക്രീം ചര്‍ച്ച സജ്ജീവമാക്കി നിര്‍ത്തുകയാണ് ഭരണ പക്ഷത്ത് തന്നെയുള്ളവരുടെ ലക്ഷ്യമെന്നും ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ പറയുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കരുണാകരന്‍ ഇഷ്ടമുള്ളവരെ മാത്രം സഹായിച്ച വ്യക്തി: ജി.കാര്‍ത്തികേയന്‍

August 20th, 2011

g-karthikeyan-epathram

കൊച്ചി: തനിക്ക് താല്പര്യമുള്ള വ്യക്തികളെ മാത്രമായിരുന്നു അദ്ദേഹം സഹായിച്ചതെന്നും ഒപ്പം നിന്നവരെയെല്ലാം സഹായിച്ച വ്യക്തിയാണ് ലീഡര്‍ കെ.കരുണാകരനെന്ന പറച്ചിലിന് ഒരു ഭേദഗതിയുണ്ടെന്നും സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍. കൊച്ചിയില്‍ ലീഡര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുമ്പോളായിരുന്നു ലീഡറെ കുറിച്ചുള്ള പതിവു വിശേഷണത്തെ കാര്‍ത്തികേയന്‍ തിരുത്തിയത്. നക്സലിസത്തെ അടിച്ചമര്‍ത്തിയതിനെ പറ്റി സൂചിപ്പിക്കവെ അടിയന്തരാവസ്ഥയുടെ പേരില്‍ ജയറാം പടിക്കലിനോടും, ലക്ഷ്മണയോടും കേരളം കാണിച്ചത് നന്ദികേടാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കരുണാകനുണ്ടായിരുന്നപ്പോള്‍ രൂപീകരിക്കപ്പെട്ട തിരുത്തല്‍ വാദി ഗ്രൂ‍പ്പിനെ ന്യായീകരിച്ചുകൊണ്ട് താന്‍ അന്നെടുത്ത നിലപാട് ശരിയായിരുന്നു എന്ന് കാര്‍ത്തികേയന്‍ പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ കേന്ദ്രം കുറ്റക്കാരല്ല: ഉമ്മന്‍ചാണ്ടി

August 18th, 2011

oommen-chandy-epathram

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രമല്ല കുറ്റക്കാര്‍,  വെറുതെ കേന്ദ്രത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനതല കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  അദ്ദേഹം. കഴിഞ്ഞ യു. ഡി എഫ്‌ സര്‍ക്കാര്‍  അഞ്ചു വര്‍ഷം മുമ്പ് തന്നെ  എന്‍ഡോസള്‍ഫാന്‍ ഉപയോഗം കേരളത്തില്‍ നിരോധിച്ചിരുന്നു. അതിനു ശേഷം ഇവിടെ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഉത്തരവാദി  സംസ്ഥാന സര്‍ക്കാരായിരിക്കും. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ല. അതിന് പഠനമോ മറ്റ് റിപ്പോര്‍ട്ടുകളോ ഇനിയും  ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കീടനാശിനി ക്ഷാമം പരിഹരിക്കാന്‍ ജൈവകീടനാശിനി ആവശ്യമാണ്‌  ജൈവകീടനാശിനിയുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ ശ്രമിക്കും . തൃശ്ശൂര്‍ ജില്ലയിലെ കരിനിലകൃഷി വികസനത്തിന് കുട്ടനാട് പാക്കേജിന്റെ മാതൃകയില്‍ പ്രത്യേക പദ്ധതിക്കായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തും. രാഷ്ട്രീയ കൃഷി വികാസ് യോജന പ്രകാരം ആയിരം കോടി രൂപയെങ്കിലും സംസ്ഥാന വിഹിതം ലഭിക്കേണ്ടതുണ്ട്. കേന്ദ്ര പദ്ധതികള്‍ നേടിയെടുക്കുന്നതിനായി മന്ത്രിതല സംഘം ഞായറാഴ്ച ഡല്‍ഹിയിലേക്ക് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തലസ്ഥാനത്ത് സി.പി.എമ്മില്‍ രാജി ഭീഷണി

August 17th, 2011

cpm-logo-epathram

തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ തലസ്ഥാനത്ത് സി.പി.എമ്മില്‍ വിഭാഗീയത മൂര്‍ച്ഛിച്ച് പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും രാജി ഭീഷണി മുഴക്കി പ്രസ്താവനകളുമായി പരസ്യമായി രംഗത്ത് വന്നു. പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള വെഞ്ഞാറമൂട്ടില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഒമ്പത് എല്‍.സി അംഗങ്ങളും പത്ത് ബ്രാഞ്ച് സെക്രട്ടറിമാരും ഉള്‍പ്പെടെ 185 അംഗങ്ങള്‍ രാജി പരസ്യമായി പ്രഖ്യാപിച്ചു. വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഏരിയാ കമ്മിറ്റിയംഗവുമായ എ.എം. റൈസിന്റെ നേതൃത്വത്തില്‍ 50 ഓളം പേരാണ് പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം വിളിച്ച് രാജി പ്രഖ്യാപിച്ചത്. വി.എസ് അനുകൂലികള്‍ക്ക് ഭൂരിപക്ഷമുള്ള ലോക്കല്‍ കമ്മിറ്റി വിഭജിച്ചതിലൂടെ തലസ്ഥാനത്ത്‌ വി. എസിന്റെ സ്വാധീനം കുറയ്ക്കാന്‍ ഔദ്യോഗിക പക്ഷം മുന്നോട്ട് വന്നതില്‍ പ്രതിഷേധിച്ചാണ് രാജി പ്രഖ്യാപനം. വി. എസ് അനുകൂലികള്‍ക്കെതിരെ എടുത്ത നടപടികളില്‍ വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. അനിത, ലോക്കല്‍ കമ്മിറ്റിയംഗവും അഡീഷനല്‍ ഗവ. പ്ലീഡറുമായ എസ്. വിജയകുമാര്‍, എല്‍.സി അംഗങ്ങളായ കെ. സോമന്‍, എന്‍. രാജേന്ദ്ര കുമാര്‍ , പി.എസ്. ഷിബു, ആര്‍. എസ്. ജയന്‍, എസ്.ആര്‍. വിനു, ജി. രാജേന്ദ്ര കുമാര്‍, ബി. വല്‍സല തുടങ്ങി പാര്‍ട്ടി വിടുന്ന 185 പേരുടെ പട്ടികയും ഹാജരാക്കി. ഇടതുപക്ഷ ആശയം ഉയര്‍ത്തിപ്പിടിച്ച് സ്വതന്ത്രരായി നില്‍ക്കാനാണ് തീരുമാനമെന്ന് റൈസ് വ്യക്തമാക്കി. ഭാവിതീരുമാനങ്ങള്‍ ആഗസ്റ്റ് 21ഓടെ തീരുമാനിക്കും. പിണറായി പക്ഷത്തെ ശക്തനായ കോലിയക്കോട് കൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റി പിടിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇതുവരെ വിജയിച്ചിരുന്നില്ല. 250ല്‍ കൂടുതല്‍ അംഗങ്ങളും 16ലധികം ബ്രാഞ്ചുകളുമുണ്ടെങ്കില്‍ ഒരു ലോക്കല്‍ കമ്മിറ്റിയെ വിഭജിക്കാമെന്ന സംസ്ഥാനസമിതി നിര്‍ദേശം മുതലെടുക്കാനുള്ള ഔദ്യോഗികപക്ഷ നീക്കമാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്. വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റിയെ വെഞ്ഞാറമൂട്, നെല്ലനാട് എല്‍. സികളായി വിഭജിക്കാനായിരുന്നു നീക്കം. നിലവിലെ ലോക്കല്‍ കമ്മിറ്റി ഇതിനെ എതിര്‍ത്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഐസ്‌ക്രീം കേസില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യും

August 17th, 2011

kunjalikutty-epathram

കോഴിക്കോട്: വിവാദമായ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചു. കോഴിക്കോട്ട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മന്ത്രിയെ ചോദ്യം ചെയ്യുന്നകാര്യമായിരുന്നു യോഗത്തിലെ മുഖ്യവിഷയം. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ എന്നു ചോദ്യം ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. വ്യവസായിയും കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവുമായ കെഎ റൗഫ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയതോടെയാണ് ഐസ്‌ക്രീം കേസിന് വീണ്ടും ചൂടുപിടിച്ചത്. റൗഫിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ കേസില്‍ വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിടുകയും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്യുകയായിരുന്നു.
രണ്ടാം അന്വേഷണത്തില്‍ കേസിലെ മുഖ്യ സാക്ഷിയായ സാമൂഹിക പ്രവര്‍ത്തക കെ അജിത, റൗഫ് എന്നിവരുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിഴിഞ്ഞം തുറമുഖം: ടെണ്ടര്‍ നല്‍കിയത് രണ്ടു കമ്പനികള്‍ മാത്രം
Next »Next Page » തലസ്ഥാനത്ത് സി.പി.എമ്മില്‍ രാജി ഭീഷണി »



  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine