ബാലകൃഷ്ണ പിള്ള മത്സരിക്കില്ല

March 24th, 2011

election-epathramതിരുവനന്തപുരം :  അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ആര്‍. ബാലകൃഷ്ണ പിള്ള നിയമ സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് അറിയിച്ചു. ബാലകൃഷ്ണ പിള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് കെ. ബി. ഗണേഷ്‌ കുമാര്‍ അറിയിച്ചത്‌ കോണ്ഗ്രസില്‍ ഏറെ ആശയ കുഴപ്പത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് കോണ്ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും പി. പി. തങ്കച്ചനും ബാലകൃഷ്ണ പിള്ളയെ പൂജപ്പുര ജയിലില്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. ഇതിനു ശേഷമാണ് താന്‍ മത്സരിക്കുന്നില്ല എന്ന് പിള്ള അറിയിച്ചത്‌.

ബാലകൃഷ്ണ പിള്ള മത്സരിക്കും എന്ന് അറിയിച്ച കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ ഡോ. എന്‍. എന്‍. മുരളി ആയിരിക്കും യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആര്‍. ബാലകൃഷ്ണ പിള്ള കൊട്ടാരക്കരയില്‍ മത്സരിക്കും

March 22nd, 2011

r-balakrishna-pillai-epathram

കൊല്ലം: വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കര മണ്ഡലത്തില്‍ നിന്നും ആര്‍. ബാലകൃഷ്ണ പിള്ള കേരള കോണ്‍‌ഗ്രസ്സ് സ്ഥാനാര്‍ഥിയാകും. ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ കഠിന തടവിനു ശിക്ഷിക്കപ്പെട്ട് പൂജപ്പുര ജയിലില്‍ കഴിയുന്ന ആര്‍. ബാലകൃഷ്ണ പിള്ളക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്കുണ്ടാകില്ല എന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം. എന്നാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ പിള്ളയുടെ സ്ഥാനാര്‍ഥിത്വം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചാല്‍ പകരം ഡമ്മി സ്ഥാനാര്‍ഥിയായി ഡോ. എന്‍. എന്‍. മുരളിയും നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നുണ്ട്. പിള്ളയ്ക്ക് സഹതാപ തരംഗം ഉണ്ടെന്നും അത് വോട്ടാക്കി മാറ്റുവാന്‍ സാധിക്കും എന്നുമാണ്‌ പാര്‍ട്ടി കരുതുന്നത്.

എന്നാല്‍ അഴിമതി ക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പിള്ള മത്സര രംഗത്തുണ്ടാ‍യാല്‍ അത് മുന്നണിക്ക് ദോഷം ചെയ്യും എന്ന് കരുതുന്നവര്‍ യു. ഡി. എഫിലുണ്ട്. പിള്ളയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച സാഹചര്യത്തില്‍ യു. ഡി. എഫ്. നേതൃത്വം തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനും സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും  ആവശ്യപ്പെട്ടു. പിള്ള മത്സരിച്ചാല്‍ എതിര്‍ സ്ഥാനാര്‍ഥി ഉച്ചക്ക് മുമ്പെ വിജയിക്കുമെന്ന് പിണറായി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. മണലൂരില്‍ മത്സരിക്കും

March 22nd, 2011

tn prathapan epathram
മണലൂര്‍:  കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാവും നാട്ടിക എം. എല്‍. എ. യുമായ ടി. എന്‍. പ്രതാപന്‍ വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ മണലൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കും. തൃശ്ശൂര്‍ ജില്ലയിലെ തീര ദേശ പ്രദേശമായ നാട്ടിക മണ്ഡലത്തെ കഴിഞ്ഞ രണ്ടു വട്ടം പ്രതിനിധീകരിച്ചു വരുന്നത് ടി. എന്‍. പ്രതാപനാണ്. നാട്ടിക സംവരണ മണ്ഡല മായതോടെയാണ് ടി. എന്‍. പ്രതാപന്‍ മണലൂരിലേക്ക് മാറിയത്.

ജന പ്രതിനിധിയെന്ന നിലയില്‍ നാട്ടികയുടെ വികസന ത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധേയനായ പ്രതാപന്‍ നിയമ സഭയിലും സജീവമാണ്. ടൂറിസം വികസനത്തിന്റെ ഭാഗമായി തളിക്കുളം ബീച്ചില്‍ സ്ഥാപിച്ച സ്നേഹ തീരം ഏറേ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എല്ലാ വര്‍ഷവും നടത്തുന്ന ബീച്ച് ഫെസ്റ്റിവെലില്‍  ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള ടൂറിസ്റ്റുകളും പങ്കെടുക്കുന്നു. മത്സ്യ ബന്ധനത്തിന് ഏറെ സാധ്യത തുറന്നു കൊണ്ട് ഏങ്ങണ്ടി‌യൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ചേറ്റുവയിലെ ഫിഷിങ്ങ് ഹാര്‍ബറും അഞ്ചാം കല്ലിനു കിഴക്കു വശത്ത് പുളിക്കകടവ് പാലവും മുറ്റിച്ചൂര്‍ പാലവും, തൃപ്രയാറിലെ ഇന്‍ഡോര്‍ സ്റ്റേഡിയവും, മിനി സിവില്‍ സ്റ്റേഷനും, പ്രതാപന്റെ കൂടെ പരിശ്രമത്തിന്റെ ഫലമാണ് യാഥാര്‍ത്ഥ്യം ആയത്. പ്രായമായ വിധവകളായ സ്തീകള്‍ക്ക് “അമ്മക്കൊരു കവിള്‍ കഞ്ഞി” എന്ന പേരില്‍ ഒരുമയുടെ സഹായത്തോടെ നടപ്പിലാക്കിയ പദ്ധതി ഏറെ ശ്രദ്ധ പിടിച്ചു പറ്റി. തന്റെ മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും നവീകരണത്തിലും പ്രതാപന്‍ ശ്രദ്ധ ചെലുത്തി.

തളിക്കുളം തോട്ടുങ്ങല്‍ നാരായണന്റെ മകനായ ടി. എന്‍. പ്രതാപന്‍ കെ. എസ്. യു. വിലൂടെയാണ് രാഷ്ടീയ രംഗത്തേക്ക് വരുന്നത്. നാട്ടിക എസ്. എന്‍. കോളേജിലെ വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. പഠന കാലത്തു തന്നെ കോണ്‍ഗ്രസ്സിലെ നേതാക്കന്മാരുമായി ഇടപെടുവാന്‍ സാഹചര്യം വന്നതോടെ സജീവ രാഷ്ടീയത്തിലേക്ക് കടന്നു. വി. എം. സുധീരനെ പോലുള്ള നേതാക്കന്മാര്‍ പ്രതാപന്റെ വഴികാട്ടികളായി.  

2001-ലെ തെരഞ്ഞെടുപ്പില്‍ സി. പി. ഐ. യിലെ പ്രബലനും മുന്‍ കൃഷി മന്ത്രി യുമായിരുന്ന കൃഷ്ണന്‍ കണിയാം‌പറമ്പിലിനെ പരാജയപ്പെടുത്തി ക്കൊണ്ട്  ആദ്യമായി നിയമ സഭയില്‍ എത്തി. കഴിഞ്ഞ തവണ സി. പി. ഐ. യിലെ തന്നെ ഫാത്തിമ അബ്ദുള്‍ ഖാദറിനെ ഒന്‍പതിനായിരത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ക്കൊണ്ട് വിജയം നില നിര്‍ത്തി. നിയമ സഭയുടെ വിവിധ സബ് കമ്മറ്റികളില്‍ അംഗമാണ്.

വി. എം. സുധീരനും, റോസമ്മ ചാക്കോയും, പോള്‍സണ്‍ മാസ്റ്ററുമെല്ലാം അനായാസം വിജയിച്ചിരുന്ന മണലൂര്‍ പൊതുവെ യു. ഡി. എഫിനു അനുകൂലമായ മണ്ഡലമാണ്. എന്നാല്‍ കഴിഞ്ഞ തവണ അവിടെ സി. പി. എമ്മിന്റെ മുരളി പെരുനെല്ലി അട്ടിമറി വിജയം നേടി. കച്ചവടക്കാരും കൃഷിക്കാരും ചെത്തുകാരും അടങ്ങുന്ന ഇടത്തരക്കാരുടെ ഒരു വലിയ സമൂഹമാണ് ഇവിടെ ഉള്ളത്. അതു കൊണ്ടു തന്നെ വിലക്കയറ്റവും കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമായിരിക്കും ഇവിടെ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയമാകുക. നാഷ്ണല്‍ ഹൈവേ 17 നെ തൃശ്ശൂ‍ര്‍ പട്ടണവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ടശ്ശാംകടവിലൂടെ കടന്നു പോകുന്ന റോഡിന്റെ വികസനം കണ്ടശ്ശാം കടവു മുതല്‍ കാഞ്ഞാണി വരെ ഉള്ള പ്രദേശത്ത് എത്തുമ്പോള്‍ വഴി മുട്ടുന്നത് വര്‍ഷങ്ങളായി ഇവിടെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാറുണ്ട്.

ക്രിസ്ത്യന്‍ – ഈഴവ വോട്ടുകള്‍ക്കാണ് മണ്ഡലത്തില്‍ നിര്‍ണ്ണായക സ്വാധീനം. മണ്ഡല പുനര്‍ നിര്‍ണ്ണയത്തെ തുടര്‍ന്ന് ഇടതു പക്ഷത്തിനു നിര്‍ണ്ണായക സ്വാധീനമുള്ള അന്തിക്കാടുള്‍പ്പെടെ ഏതാനും ഭാഗം ഈ മണ്ഡലത്തില്‍ നിന്നും വിട്ടു പോയിട്ടുണ്ട്. ഇത് ടി. എന്‍. പ്രതാപനു അനുകൂലമായി മാറും എന്ന് കരുതുന്നു. യു. ഡി. എഫിനു അധികാരം ലഭിക്കുകയാണെങ്കില്‍ ഒരു പക്ഷെ മന്ത്രിയാകുവാനും സാധ്യതയുള്ള സ്ഥാനാര്‍ഥിയാണ് ടി. എന്‍. പ്രതാപന്‍.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാണിഗ്രൂപ്പില്‍ സംഘര്‍ഷം തുടരുന്നു

March 21st, 2011

കോട്ടയം: സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞെങ്കിലും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മാണിഗ്രൂപ്പില്‍ ശക്തമാകുന്നു. സീറ്റു വിഭനത്തെ തുടര്‍ന്ന് പതിനഞ്ചു സീറ്റുകളാണ് മാണിഗ്രൂപ്പിനു യു.ഡി.എഫ് നല്‍കിയിട്ടുള്ളത്. ഇതില്‍ മാണിഗ്രൂപ്പിലേക്ക് ലയിച്ച കേരള കോണ്‍‌ഗ്രസ്സ് ജോസഫ് ഗ്രൂപ്പില്‍ പെട്ടവര്‍ക്കും സീറ്റു നല്‍കേണ്ടിവന്നു. ജോസഫിനെ മത്സരരംഗത്തിറക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ പരസ്യമായി തന്നെ രംഗത്തെത്തിയിരുന്നു. ഇത് ഒരവസരത്തില്‍ യൂത്ത് കോണ്‍ഗ്രസ്സുകാരും മാണിഗ്രൂപ്പിലെ പ്രവര്‍ത്തകരും തെരുവില്‍ ഏറ്റുമുട്ടുന്ന അവസ്ഥവരെ ഉണ്ടാക്കി.

സിറ്റിങ്ങ് എം.എല്‍.എ മാരില്‍ കല്ലൂപ്പാറ എം.എല്‍.എ ആയ  ജോസഫ് എം.പുതുശ്ശേരിക്കൊഴികെ മറ്റെല്ലാവര്‍ക്കും മത്സരിക്കുവാന്‍ അവസരം നല്‍കിയതോടെ പുതിയ പ്രശ്നങ്ങള്‍ ഉടലെടുത്തു. തനിക്ക് സീറ്റു നിഷേധിച്ചതിനെതിരെ പരസ്യ പ്രസ്ഥാവനയുമായി പുതുശ്ശേരി രംഗത്തെത്തി. മാണിതന്നോട് കാണിച്ചത് കടുത്ത വഞ്ചനയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.  മണ്ഡല പുനര്‍ നിര്‍ണ്ണയത്തെ തുടര്‍ന്ന് കല്ലൂപ്പാറ മണ്ഡലം ഇല്ലാതായി. പകരം തിരുവല്ല പുതുശ്ശേരിക്ക് നല്‍കും എന്നൊരു സൂചന ആദ്യമുണ്ടായിരുന്നെങ്കിലും പിന്നീട് പുതുശ്ശേരിയെ തഴഞ്ഞ് വിക്ടര്‍.ടി.തോമസിനു മത്സരിക്കുവാന്‍ അവസരം നല്‍കുകയായിരുന്നു.

 സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ തുടക്കം മുതലേ തര്‍ക്കങ്ങള്‍ നിലനിന്നിരുന്ന മാണിഗ്രൂപ്പീല്‍. ചങ്ങനാശ്ശേരി, തിരുവല്ല എന്നീ മാണ്ഡലങ്ങളെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ അവസാനം വരെ നീണ്ടു നിന്നു. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണാന്‍ സാധിച്ചാല്‍ തന്നെ പി.ജെ. ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ യു.ഡി.എഫില്‍ നിന്നും ഉയര്‍ന്നിട്ടുള്ള എതിര്‍പ്പിനെ എപ്രകാരം മറികടക്കും എന്നതും ഒരു വലിയ ചോദ്യചിഹ്നമായി അവശേഷിക്കും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നാടെങ്ങും വി. എസ്. അനുകൂല പ്രകടനങ്ങള്‍

March 16th, 2011

vs-achuthanandan-epathram

കാസര്‍കോട്: ജനകീയനായ  മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന് സീറ്റു നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാന ത്തുടനീളം പ്രതിഷേധ പ്രകടനങ്ങള്‍. പലയിടത്തും പ്രതിഷേധ ക്കാരുടെ കൂട്ടത്തില്‍ സ്ത്രീകളും അണി നിരന്നു. ചിലയിടങ്ങളില്‍ പ്രതിഷേധ സൂചകമായി പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തും കാഞ്ഞങ്ങാട്ടും, കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിലുമാണ് പ്രധാനമായും പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്. വരും ദിവസങ്ങളില്‍ പ്രതിഷേധ പ്രകടങ്ങള്‍ ശക്തി പ്രാപിക്കുവാന്‍ സാധ്യതയുണ്ട്. ഇതു കൂടാതെ ഇന്റര്‍നെറ്റിലും വി. എസിന്റെ സ്ഥാനാര്‍ഥിത്വം സജീവ ചര്‍ച്ചാ വിഷയമായിരിക്കുന്നു. പുതു തലമുറയിലും വി. എസ്. തന്നെയാണ് കേരളത്തില്‍ ഏറ്റവും സ്വാധീനമുള്ള നേതാവെന്ന് വ്യക്തമാക്കുന്നതാണ് പല പ്രതികരണങ്ങളും. വി. എസിനു സീറ്റ് നിഷേധിച്ചതിന്റെ അനുരണനം ബാലറ്റില്‍ പ്രതിഫലിക്കും എന്നാണ് രാഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

പാര്‍ട്ടിയിലെ പ്രമുഖ വിഭാഗം എതിര്‍ക്കുമ്പോളും ജനങ്ങള്‍ വി. എസിന് അനുകൂലമായി നില കൊള്ളുന്നു എന്ന് അടുത്തിടെ നടന്ന ഒരു സര്‍വ്വേ ഫലം വ്യക്തമാക്കിയിരുന്നു. അതില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അധികം പേര്‍ അനുകൂലിച്ചത് വി. എസിനെ ആയിരുന്നു. മുപ്പതു ശതമാനം പേര്‍ വി. എസിനെ അനുകൂലിച്ചപ്പോള്‍ കേവലം പത്തു ശതമാനം പേര്‍ മാത്രമായിരുന്നു പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെ അനുകൂലിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »


« Previous Page« Previous « വി. എസ്. ഇല്ല
Next »Next Page » വി.എസ്. അച്ച്യുതാനന്ദന്‍ മലമ്പുഴയില്‍ മത്സരിക്കും »



  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine