സത്യേഷ് വധം: 8 സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

March 28th, 2011
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിലെ യുവമോര്‍ച്ച നേതാവായിരുന്ന സത്യേഷിനെ വധിച്ച കേസില്‍ പ്രതികളായ എട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. തൃശ്ശൂരിലെ ഫാസ്റ്റ് ട്രക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. തടവിനു പുറമെ 50,000 പിഴയും ഉണ്ട്. 2006 ജനുവരി 3ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന സത്യേഷിനെ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു. സത്യേഷിന്റെ വധത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പ്രദേശത്ത് സി.പി.എം- ആര്‍.എസ്.എസ് സംഘര്‍ഷം രൂക്ഷമായി. ഈ കേസില്‍ പ്രതികളായിരുന്ന മാഹിന്‍, ചെമ്പന്‍ രാജു എന്നിവര്‍ പിന്നീട് വധിക്കപ്പെട്ടു. കേസിന്റെ നടപടികള്‍ക്കിടെ സത്യേഷിന്റെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായി അഡ്വ.ബി. ഗോപാലകൃഷ്ണനേയും, അഡ്വ. ജെയ്സണ്‍ പോളിനേയും പ്രത്യേകമായി നിയമിച്ചിരുന്നു. 

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സി.എം.പി. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

March 25th, 2011

mv-raghavan-epathram

കണ്ണൂര്‍: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സി. എം. പി. മൂന്നിടത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ എം. വി. രാഘവന്‍ പാലക്കാട് ജില്ലയിലെ നെന്മാറയില്‍ ആയിരിക്കും മത്സരിക്കുക. തൃശ്ശൂര്‍ ജില്ലയിലെ കുന്ദംകുളം മണ്ഡലത്തില്‍ സി. പി. ജോണും, കണ്ണൂരില്‍ ധര്‍മ്മടത്ത് ചൂരായി ചന്ദ്രനും മത്സരിക്കും. നേരത്തെ തങ്ങള്‍ക്ക് ലഭിച്ച സീറ്റുകള്‍ വിജയ സാധ്യത ഇല്ലാത്തതാണെന്ന് പറഞ്ഞ് രാഘവന്‍ യു. ഡി. എഫ്. നേതൃത്വവുമായി ഉടക്കി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ചില ചര്‍ച്ചകളില്‍ ചില നീക്കു പോക്കുകള്‍ക്ക് യു. ഡി. എഫ്. നേതൃത്വം തയ്യാറായി. ഇതിന്റെ ഭാഗമായി നേരത്തെ സി. എം. പി. ക്ക് ലഭിച്ച നാട്ടിക മണ്ഡലം കോണ്‍‌ഗ്രസ്സിനു വിട്ടു കൊടുത്തു. പകരം ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തിനു ലഭിച്ച നെന്മാറ അവര്‍ സി. എം. പി. ക്കും വിട്ടു കൊടുത്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

രമേഷ് ചെന്നിത്തലക്ക് പകരം ആര്?

March 25th, 2011

ramesh-chennithala-epathram

തിരുവനന്തപുരം : നിലവിലെ കെ. പി. സി. സി. പ്രസിഡന്റ് രമേഷ് ചെന്നിത്തല മുഖ്യമന്ത്രി പദം ലക്ഷ്യമാക്കി ഹരിപ്പാട് മത്സരിക്കുന്നതോടെ പുതിയ അദ്ധ്യക്ഷന്‍ ആരായിരിക്കുമെന്ന് അണികള്‍ നോക്കി നില്‍ക്കുമ്പോള്‍ ചിലര്‍ ആ പദവിക്കു വേണ്ടി ചരടു വലി തുടങ്ങി ക്കഴിഞ്ഞു. ആദ്യമേ മത്സരിക്കുന്നില്ലെന്നു പറഞ്ഞു മാറി നിന്ന വി. എം. സുധീരന്‍, യു. ഡി. എഫ്. കണ്‍വീനര്‍ പി. പി. തങ്കച്ചന്‍ എന്നിവരുടെ പേരുകളാണ് പ്രധാന പരിഗണനയില്‍ ഉള്ളതെങ്കിലും, നിലവിലെ കെ. പി. സി. സി. വൈസ് പ്രസിഡന്റ് മാരില്‍ ആരോഗ്യ പ്രശ്നത്താല്‍ തല്‍ക്കാലം മാറി നില്‍ക്കുന്ന തലേകുന്നില്‍ ബഷീറിന്റെ പേരും പരിഗണനയില്‍ ഉണ്ട്. ആലുവയില്‍ മത്സരിക്കാന്‍ എത്തുകയും സിറ്റിങ് എം. എല്‍. എ. കെ. മുഹമ്മദലിയുടെ ശക്തമായ എതിര്‍പ്പിനാല്‍ പിന്മാറേണ്ടി വന്ന എം. എം. ഹസ്സനും ഈ പദവിക്കായി ചരടു വലി നടത്തുന്നുണ്ട്. പിന്നോക്ക വിഭാഗത്തില്‍ നിന്നും ഒരാള്‍ വേണമെന്ന ആവശ്യവും ശക്തമാണ്. വി. എം. സുധീരനാണ് ഏറെ സാദ്ധ്യത എങ്കിലും, പല കാര്യങ്ങളിലും പാര്‍ട്ടിക്കതീതമായി തീരുമാനമെടുക്കുകയും, പരസ്യമായി രംഗത്തു വരുകയും ചെയ്യുന്ന ആളെ തന്നെ പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് ഇരുത്തുന്നത് ഉചിതമല്ലെന്നാണ് ചിലര്‍ പറയുന്നത്. അബ്ദുള്ളകുട്ടി സുധീരനെതിരെ പ്രസ്താവന നടത്തിയിട്ടും രമേഷ് ചെന്നിത്തല അബ്ദുള്ളകുട്ടിയെ ന്യായീകരിച്ചത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്ഥാനാര്‍ത്ഥിക്ക് എതിരെ അണികളുടെ പ്രകടനം

March 25th, 2011

kerala-muslim-league-campaign-epathram

ചാവക്കാട്: ലീഗ് സ്ഥാനാര്‍ഥി അഷറഫ് കോക്കൂരിനെതിരെ ചാവക്കാട് യൂത്ത് ലീഗ് പ്രകടനം നടത്തി. ഐക്യ മുന്നണി സ്ഥാനാര്‍ത്ഥി ക്കെതിരെ ലീഗ് അനുയായികള്‍ തന്നെ പ്രകടനം നടത്തിയത് ലീഗ് നേതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്. ഗുരുവായൂര്‍ മണ്ഡലത്തില്‍ മുസ്ലീം ലീഗിനു ഏറെ സ്വാധീനമുള്ള കടപ്പുറം പഞ്ചായത്തിലെ ലീഗ് അനുയായികള്‍ക്ക് പാണക്കാട് നിന്നും വന്ന തീരുമാനം ഒട്ടും രസിച്ചിട്ടില്ല എന്നതിനു തെളിവാണ് ഈ പ്രകടനം. കഴിഞ്ഞ തവണ കെ. വി. അബ്ദുള്‍ കാദറിനോട് മത്സരിച്ച് തോറ്റ മുസ്ലീം ലീഗ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സി. എച്. റഷീദിന് ഒരവസരം കൂടി നല്‍കേണ്ടതിനു പകരം മലപ്പുറം ജില്ലയിലുള്ള ഒരാളെ ഗുരുവായൂരില്‍ നിര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ് അണികള്‍ പരസ്യമായി രംഗത്ത് വന്നത്. ഇതു വിജയ സാദ്ധ്യതയെ കാര്യമായി ബാധിക്കുമെന്ന് യു. ഡി. എഫ്. നേതാക്കള്‍ തന്നെ തുറന്നു പറയുന്നു. പ്രചരണ രംഗത്ത് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം. എല്‍. എ. യുമായ കെ. വി. അബ്ദുള്‍ കാദര്‍ ഏറെ മുന്നേറി ക്കഴിയുമ്പോഴും യു. ഡി. ഏഫ്. ക്യാമ്പില്‍ മ്ലാനത മാറിയിട്ടില്ല.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിന്ധു ജോയ്‌ കോണ്ഗ്രസിലേക്ക്?

March 24th, 2011

sindhu-joy-epathram

തിരുവനന്തപുരം : എസ്. എഫ്. ഐ. മുന്‍ സംസ്ഥാന പ്രസിഡണ്ടും, ദേശീയ വൈസ്‌ പ്രസിഡണ്ടും, കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിക്ക് എതിരെ പുതുപ്പള്ളിയില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥിയും ആയ സിന്ധു ജോയിയെ സി. പി. എമ്മില്‍ നിന്നും പുറത്താക്കി. തന്നെ തുടര്‍ച്ചയായി അവഗണിക്കുന്നു എന്ന് സിന്ധു ജോയി നേരത്തെ പരാതിപ്പെട്ടിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സിന്ധുവിനെ പുറത്താക്കിയത്.

കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഏറണാകുളത്തു നിന്നും കെ. വി. തോമസിനോട് മത്സരിച്ചു സിന്ധു പരാജയപ്പെട്ടിരുന്നു.

ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന് സിന്ധു ജോയ്‌ പങ്കെടുക്കും എന്ന് സൂചനയുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

4 അഭിപ്രായങ്ങള്‍ »


« Previous Page« Previous « ബാലകൃഷ്ണ പിള്ള മത്സരിക്കില്ല
Next »Next Page » പുത്തൂര്‍ കസ്റ്റഡി മരണം : നാലു പോലീസുകാര്‍ അറസ്റ്റില്‍ »



  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine