- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, ക്രമസമാധാനം, പോലീസ്, മതം
- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, ക്രമസമാധാനം, പോലീസ്
തിരുവനന്തപുരം: കഴക്കൂട്ടത്ത് അരശും മൂട്ടില് അന്യ സംസ്ഥാന തൊഴിലാളികള്‍ ആയുധങ്ങളുമായി നടത്തിയ എറ്റുമുട്ടലില്‍ പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പോലീസെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ബംഗാള്‍ സ്വദേശികളായ സുരേന്ദ്ര റായി, ഗിരിപാല്‍, സുനില്‍, ചോട്ടു ലാല്‍ തുടങ്ങിയവര്‍ പരിക്കേറ്റവരില്‍ പെടുന്നു.
ഞായറാഴ്ച രാത്രി പത്തു മണിയോടെ ആയിരുന്നു ബംഗാളില്‍ നിന്നുമുള്ള തൊഴിലാളികള്‍ താമസ സ്ഥലത്ത് ഏറ്റുമുട്ടിയത്. മദ്യപിച്ച് വാക്കു തര്‍ക്കത്തില്‍ തുടങ്ങിയ സംഘര്‍ഷം പിന്നീട് വെട്ടിലും കുത്തിലും കലാശിക്കുകയായിരുന്നു. നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തു വരുന്ന അമ്പതിലധികം തൊഴിലാളികള്‍ ഈ ക്യാമ്പില്‍ താമസിക്കുന്നതായിട്ടാണ് അറിയുന്നത്. സംസ്ഥാനത്ത് പലയിടങ്ങളിലും അന്യ തൊഴിലാളികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇവരെ സംബന്ധിച്ച് ഇനിയും പൂര്‍ണ്ണമായ വിവരങ്ങള്‍ ശേഖരിക്കപ്പെട്ടിട്ടില്ല.
അന്യ സംസ്ഥാന തൊഴിലാളികളില്‍ ഏറിയ പങ്കും തമിഴ്നാട്, ബംഗാള്‍, ഒറീസ്സ, ബീഹാര്‍ തുടങ്ങിയ സംസ്ഥനങ്ങളില്‍ നിന്നും ഉള്ളവരാണ്. അന്യ സംസ്ഥാന തൊഴിലാളികള്‍ തമ്മിലും അവരും നാട്ടുകാരും തമ്മിലുമെല്ലാം ഇടയ്ക്കിടെ സംഘര്‍ഷം ഉണ്ടാകുന്നുണ്ട്. പലയിടങ്ങളിലും ഇത് ഒരു സാമൂഹ്യ പ്രശ്നമായി വളര്‍ന്നു വരുവാന്‍ തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് പലയിടങ്ങളിലും അന്യ സംസ്ഥാന തൊഴിലാളികള്‍ സ്ത്രീകള്‍ക്ക് നേരെ ഉള്ള ആക്രമണങ്ങളിലും മോഷണങ്ങളിലും പങ്കാളികളായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തയിടെ ഒരു പ്ലസ് ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകുവാന്‍ ശ്രമിച്ച കേസില്‍ ബംഗാള്‍ സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചിരുന്നു.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, തൊഴിലാളി
കൊച്ചി: കൊല്ലത്തും കോട്ടയത്തും പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് നിരോധിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഫ്രീഡം പരേഡിനു അനുമതി ചോദിച്ചു കോണ്ട് പോപ്പുലര്‍ ഫ്രണ്ട് നല്കിയ ഹര്‍ജിയോടനുബന്ധിച്ചാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലം, പൊന്നാനി, കൊയിലാണ്ടി എന്നിവിടങ്ങളില്‍ പരേഡ് നടത്തുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ആഗസ്റ്റ് 15 നു പോപ്പുലര്‍ ഫ്രണ്ട് നടത്തുവാന്‍ ഉദ്ദേശിക്കുന്ന ഫ്രീഡം പരേഡ് അനുവദിക്കുവാന്‍ ആകില്ലെന്നും പോപ്പുലര്‍ ഫ്രണ്ടിനു നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തു നടന്ന 27 കൊലപാതങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിനു ബന്ധമുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
- എസ്. കുമാര്‍
വായിക്കുക: ക്രമസമാധാനം, തീവ്രവാദം
മംഗലാപുരം: മംഗലാപുരത്ത് വിരുന്നു സൽക്കാരത്തിൽ പങ്കെടുത്തവര്‍ക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. സൽക്കാരത്തിൽ പങ്കെടുക്കുവാന്‍ എത്തിയ പലര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. രാത്രി ഏഴരയോടെയാണ് നഗരത്തിലെ മോര്‍ണിങ്ങ് മിസ്റ്റ് എന്ന ഹോട്ടലില്‍ കടന്നു വന്ന അക്രമികള്‍ ആക്രമണം അഴിച്ചു വിട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ ചില മാദ്ധ്യമ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ഹിന്ദു ജാഗരണ വേദിക (എച്ച്. ജെ. വി.) എന്ന സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്ന് സൂചനയുണ്ട്. സംഭവത്തെ തുടര്‍ന്ന് എട്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
നഗരങ്ങളിലെ ഡാന്‍സ് ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും സഭ്യത വിട്ട് നടത്തപ്പെടുന്ന പാര്‍ട്ടികള്‍ കര്‍ശനമായി നിയന്ത്രിക്കണമെന്നാണ് എച്ച്. ജി. വി. പ്രവര്‍ത്തകരുടെ ആവശ്യം.
- എസ്. കുമാര്‍
വായിക്കുക: ക്രമസമാധാനം, തീവ്രവാദം