അഞ്ചേരി ബേബി വധം: എം. എം. മണിക്ക് ജാമ്യം ഇല്ല

November 21st, 2012

m.m.mani-epathram

ഇടുക്കി: അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായ സി. പി. എമ്മിന്റെ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ എം. എം. മണിക്ക് ജാമ്യം ലഭിച്ചില്ല. മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയ മണിയെ ഡിസംബര്‍ നാലു വരെ റിമാന്റ് ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ പീരുമേട് സബ് ജയിലിലേക്ക് മാറ്റി. ഇന്നു രാവിലെ 5.50 നാണ് കുഞ്ചിത്തണ്ണിയിലെ വീട്ടില്‍ നിന്നും മണിയെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്.

അഞ്ചേരി ബേബി കൊലക്കേസില്‍ നുണ പരിശോധനയ്ക്ക് വിധേയനാകുവാന്‍ മണിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയ്യാറല്ലെന്ന് അറിയിക്കുകയായിരുന്നു. രാഷ്ടീയ ശത്രുക്കളെ ഉന്മൂലനം ചെയ്തതു സംബന്ധിച്ച് ഒരു പൊതു പ്രസംഗത്തിനിടെ മണി നടത്തിയ പരാമര്‍ശങ്ങളാണ് മുപ്പതു വര്‍ഷം മുമ്പ് നടന്ന കേസില്‍ വീണ്ടും പോലീസ് അന്വേഷണത്തിനു വഴി വെച്ചത്.

മണിയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ഇടുക്കി ജില്ലയില്‍ സി. പി. എം. ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സുനന്ദ പുഷ്കറിനു നേരെ അക്രമം: പ്രതിഷേധവുമായി വനിതാ സംഘടനകള്‍

October 31st, 2012

sunanda-pushkar-attacked-epathram

തിരുവനന്തപുരം: കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനു നേരെ ഒരു സംഘം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ വിവിധ വനിതാ സംഘടനകള്‍ പ്രതിഷേധിച്ചു. കേന്ദ്ര മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ഇന്നലെ തിരുവനന്തപുരത്ത് എത്തിയ ശശി തരൂരിന്റെ ഒപ്പം എത്തിയ സുനന്ദയ്ക്ക് നേരെ വിമാനത്താവളത്തില്‍ തടിച്ചു കൂടിയ ഏതാനും പ്രവര്‍ത്തകരില്‍ നിന്നും അപമര്യാദയായ പെരുമാറ്റം ഉണ്ടായി. തിരക്കിനിടയില്‍ തന്നെ അപമാനിക്കുവാന്‍ ശ്രമിച്ചവരെ സുനന്ദ കൈ കൊണ്ട് തട്ടി മാറ്റാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങളില്‍ നിന്നും പ്രതികള്‍ ആരാണെന്ന് വ്യക്തമാണെന്നും അവര്‍ക്കെതിരെ നടപടി വേണമെന്നും മന്ത്രി ശശി തരൂര്‍ പറഞ്ഞു. തിരക്കിനിടയില്‍ മന്ത്രിയുടെ ഭാര്യയ്ക്ക് സംരക്ഷണം നല്‍കുന്നതില്‍ പോലീസിനും വീഴ്ച വന്നതായി കരുതുന്നു.

വിമാനത്താവളത്തില്‍ സുനന്ദ പുഷ്കറിനു നേരെ ഉണ്ടായ ആക്രമണം കോണ്‍ഗ്രസ്സ് സംസ്കാരത്തെയാണ് വെളിവാക്കുന്നതെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സുനന്ദയെ അപമാനിക്കുവാന്‍ ശ്രമിച്ചവരെ അറസ്റ്റു ചെയ്യണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , , ,

4 അഭിപ്രായങ്ങള്‍ »

ജനനായകന്റെ കൂടംകുളം സന്ദര്‍ശനം പോലീസ് തടഞ്ഞു

September 18th, 2012

vs-achuthanandan-epathram

തിരുവനന്തപുരം: കൂടംകുളം ആണവ നിലയത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണയുമായി പുറപ്പെട്ട പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനെ കളിയിക്കാവിളയില്‍ പോലീസ് തടഞ്ഞു. പാര്‍ട്ടിയുടേയും പോലീസിന്റേയും വിലക്ക് വക വെയ്ക്കാതെ ആയിരുന്നു ജനകീയ സമര വേദിയിലേക്ക് ജനനായകന്‍  പുറപ്പെട്ടത്. എന്നാല്‍ രാവിലെ പത്തരയോടെ കളിയിക്കാവിളയിലെത്തിയ വി. എസിനോട് ക്രമസമാധന പ്രശ്നം മുന്‍ നിര്‍ത്തി യാത്രയില്‍ നിന്നും പിന്മാറുവാന്‍ തമിഴ്‌നാട് പോലീസ് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് കാറില്‍ നിന്നും പുറത്തിറങ്ങിയ വി. എസ്. താന്‍ ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും 400 ദിവസം പൂര്‍ത്തിയാക്കിയ കൂടംകുളം സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനാണ് പോകുന്നതെന്നും വ്യക്തമാക്കി.

ആണവ കരാറിനെ എതിര്‍ത്ത പാര്‍ട്ടിയുടെ ഒരു എളിയ പ്രവര്‍ത്തകന്‍ ആണെന്നും, തമിഴനെന്നോ മലയാളിയെന്നോ വിവേചനമില്ലാതെ ലോക ജനതയുടെ സമാധാനത്തിനു വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉദയകുമാറിന്റെ നേതൃത്വത്തില്‍ ദിവസങ്ങളായി നടക്കുന്ന സമരത്തിനു നേരിട്ടു പോയി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാന്‍ സാധിക്കാത്തതില്‍ അങ്ങേയറ്റം നിരാശയുണ്ടെന്നും വി. എസ്. പറഞ്ഞു. സമരക്കാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് അദ്ദേഹം മടങ്ങി.

കൂടംകുളം വിഷയത്തില്‍ ആണവ നിലയത്തിനു അനുകൂലമായ സി. പി. എമ്മിന്റെ നിലപാടില്‍ നിന്നും വ്യത്യസ്ഥമായിട്ടാണ് വി. എസ്. ജനകീയ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചതും സമര പന്തല്‍ സന്ദര്‍ശിക്കുവാന്‍ ഒരുങ്ങിയതും. വി. എസിന്റെ യാത്ര പാര്‍ട്ടിയുടെ അറിവോടെ അല്ലെന്ന് കഴിഞ്ഞ ദിവസം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. വരാനിരിക്കുന്ന പാര്‍ട്ടി കമ്മറ്റിയോഗങ്ങളില്‍ ആണവ നിലത്തിനെതിരെ ഉള്ള വി. എസിന്റെ  നിലപാട് ചര്‍ച്ചയായേക്കും.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പി.സി. വിഷ്ണുനാഥിനും എം. ലിജുവിനും ഹൈബി ഈഡനും എതിരെ അറസ്റ്റു വാറണ്ട്

September 13th, 2012

pc-vishnunath-epathram

കൊച്ചി: യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ പി. സി. വിഷ്ണുനാഥ് എം. എല്‍. എ., എം. ലിജു, ഹൈബി ഈഡന്‍ എം. എല്‍. എ. എന്നിവര്‍ക്ക് വിവിധ കേസുകളിലായി അറസ്റ്റ് വാറണ്ട്. ലോ കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്ന എ. ബാബുവിനെ 2002 മാര്‍ച്ചില്‍ ആക്രമിച്ച കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് പി. സി. വിഷ്ണുനാഥിനും, എം. ലിജുവിനും എതിരെ  തിരുവനന്തപുരം സി. ജെ. എം. കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

പൊതു നിരത്തില്‍ ജാഥ നടത്തി മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ച കേസിലാണ് ഹൈബി ഈഡന്‍ എം. എല്‍. എ. യ്ക്ക് അറസ്റ്റ് വാറണ്ട്. വിചാണ സമയത്ത് കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എ. എം. അഷ്‌റഫ് വാറണ്ട് ഉത്തരവിട്ടത്. 2007ല്‍ തിരുവനന്തപുരം അട്ടക്കുളങ്ങര ജില്ലാ ജയിലിനു സമീപം അനുമതിയില്ലാതെ ജാഥ നടത്തി ഗതാഗത തടസ്സം സൃഷ്ടിച്ചതിനാണ് കേസെടുത്തത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രണ്ടാം മാറാട് കലാപം: 24 പേര്‍ക്ക് കൂടി ജീവപര്യന്തം തടവ്

August 16th, 2012

crime-epathram

കൊച്ചി: ഒമ്പത് പേര്‍ കൊല ചെയ്യപ്പെട്ട രണ്ടാം മാറാട് കലാപക്കേസിലെ പ്രതികളുടെ അപ്പീല്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് തള്ളി. കീഴ്ക്കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലാണ് തള്ളിയത്. കീഴ്ക്കോടതി വെറുതെ വിട്ട 76 പേരില്‍ 24 പേരെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും ചെയ്തു. ജസ്റ്റിസ് എം. ശശിധരന്‍ നമ്പ്യാര്‍, ജസ്റ്റിസ്റ്റ് പി. ഭവദാസന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഉത്തവിട്ടത്. ജീവപര്യന്തം ശിക്ഷ 30 വര്‍ഷമാക്കണമെന്നും കേസില്‍ ശിക്ഷിക്കപ്പെട്ട 14 പ്രതികള്‍ ഒന്നിലധികം കൊലപാതകങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

അന്വേഷണത്തില്‍ പ്രതികളാണെന്ന് കണ്ടെത്തിയ 63 പേര്‍ കുറ്റക്കാരാണെന്ന് മാറാ‍ട് പ്രത്യേക കോടതി ശിക്ഷ വിധിച്ചിരുന്നു. 2008 ഡിസംബറില്‍ വന്ന ഈ വിധിക്കെതിരെ ആണ് പിന്നീട് പ്രതികളും സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചത്.

2003 മെയ് 2നു മാറാട് കടപ്പുറത്ത് ഒരു വിഭാഗം ആളുകള്‍ മാരകായുധങ്ങളുമായി സംഘം ചേർന്ന് എത്തി മറു വിഭാഗത്തെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നാളുകളോളം മാറാട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

11 of 2310111220»|

« Previous Page« Previous « സി.പി.എം. – സി.പി.ഐ. പോര് മുറുകുന്നു
Next »Next Page » അന്തിക്കാട് സുബ്രമണ്യന്‍ സി.പി.എം. പ്രവർത്തകൻ അല്ലെന്ന് സഹോദരൻ »



  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine