

- ലിജി അരുണ്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, ക്രമസമാധാനം

ഏങ്ങണ്ടിയൂര്‍ : പ്രവാസി മലയാളിയുടെ നാട്ടിലെ വീട്ടില്‍ മണല്‍ ഭൂ മാഫിയക്ക് വേണ്ടി ക്വൊട്ടേഷന്‍ സംഘം ആക്രമണം നടത്തിയ കേസില്‍ മുഖ്യമന്ത്രിക്കും, പ്രവാസി കാര്യ വകുപ്പ് മന്ത്രിക്കും, എന്‍. ആര്‍. ഐ. സെല്‍ പോലീസ് സൂപ്രണ്ടിനും പരാതി നല്‍കി. ദുബായില്‍ ജോലിക്കാരനും ഏങ്ങണ്ടിയൂര്‍ സ്വദേശിയുമായ ഉദയകുമാറിന്റെ വീട്ടിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു സംഘം ഗുണ്ടകള്‍ ആക്രമണം നടത്തിയത്. ഗര്‍ഭിണിയായ സഹോദരി നിസഹായയായി നോക്കി നില്‍ക്കവേ വീട്ടില്‍ ഉണ്ടായിരുന്ന ജ്യേഷ്ഠ പുത്രനായ വിലാഷിനെ (28) അക്രമികള്‍ മര്‍ദ്ദിച്ചു അവശനാക്കി. ഇയാള്‍ ഇപ്പോള്‍ തൃത്തല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഉദയകുമാറിന്റെ ഭൂമിയില്‍ നിന്നും മണല്‍ മാഫിയ അനധികൃതമായി മണല്‍ എടുക്കുന്നത് സംബന്ധിച്ച് ചാവക്കാട് കോടതിയില്‍ കേസ് നിലവിലുണ്ട്. തുടര്‍ച്ചയായ മണല്‍ എടുക്കല്‍ മൂലം പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്.
-
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, പരിസ്ഥിതി, പ്രവാസി
തിരൂര്‍: കൂട്ടായിക്കടുത്ത് മണല്‍ ലോറിയും മത്സ്യ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ലോറിയും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു. 2 പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലെക്കുള്ള യാത്രാമദ്ധ്യേയുമാണ് മരിച്ചത്. രോക്ഷാകുലരായ മത്സ്യ തൊഴിലാളികള്‍ സംഭവസ്ഥലത്ത് എത്തിയ എസ്.ഐ ഷാജിയെ കൈയ്യേറ്റം ചെയ്തു. സംഭവ സ്ഥലത്തും ആശുപത്രിയിലും സംഘര്‍ഷാവസ്ഥ തുടരുന്നു.
- ലിജി അരുണ്‍
വായിക്കുക: അപകടം, ക്രമസമാധാനം, പോലീസ് അതിക്രമം
കോഴിക്കോട്: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ വീട്ടില്‍ ചെന്ന് കണ്ടതില്‍ തെറ്റില്ല എന്ന് മുന്‍ ബി. ജെ. പി സംസ്ഥാന പ്രസിഡണ്ട് പി. ശ്രീധരന്‍പിള്ള. മാറാട് കലാപത്തെ തുടര്‍ന്ന് സമാധാനാന്തരീക്ഷം പുലരാന്‍ പാണക്കാട് തങ്ങളുമായി ഒരുമിച്ച് ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹത്തെ വീട്ടില്‍ പോയി കണ്ടതും ചര്‍ച്ച നടത്തിയതും യഥാസമയം തന്നെ ഒ. രാജഗോപാലിന് അറിയാമായിരുന്നു എന്നും അദ്ദേഹം സമ്മതം നല്‍കിയിരുന്നു എന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഒരുപാട് നന്മയുള്ള വെക്തിയായിരുന്നു എന്നും ശ്രീധരന്‍ പിള്ള അനുസ്മരിച്ചു
-
വായിക്കുക: കേരള രാഷ്ട്രീയം, ക്രമസമാധാനം

മൂവാറ്റുപുഴ: പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപത്തി വെട്ടിമാറ്റിയ കേസില്‍ ഒരാളെ കൂടെ പോലീസ് പിടികൂടി. ഏലൂര്‍ സ്വദേശി അന്‍വര്‍ സാദിഖാണ് അറസ്റ്റിലായത്. ദീര്‍ഘ കാലമായി ഒളിവിലായിരുന്നു ഇയാള്‍. ഈ കേസില്‍ ഇനി മുഖ്യപ്രതികളായ നാസര്‍, സവാദ് എന്നിവരടക്കം 26 പ്രതികളെ കൂടെ പിടികൂടാനുണ്ട്. 2010 ജൂലായ് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. വിവാദമായ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്റെ പേരില്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകനായ പ്രൊഫ. ടി.ജെ. ജോസഫിനെയാണ് ഒരു സംഘം ആക്രമിച്ചത്. രാവിലെ പള്ളിയില്‍ നിന്നും കുടുമ്പത്തോടൊപ്പം വരികയായിരുന്ന പ്രൊഫസറുടെ കാറു തടഞ്ഞു നിര്‍ത്തി ഒരു സംഘം അക്രമികള്‍ കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. വെട്ടിമാറ്റിയ കൈപ്പത്തി തൊട്ടടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു. അക്രമികളെ തടയാന്‍ ശ്രമിച്ച കന്യാസ്ത്രിയായ സഹോദരിയെയും അക്രമി സംഘം വെറുതെ വിട്ടില്ല. സംഭവത്തിനു പിന്നില്‍ മത തീവ്രവാദികളാണെന്ന് കരുതുന്നു. കേസിപ്പോള്‍ എന്‍.ഐ.എ അന്വേഷിച്ചു വരികയാണ്.
അറ്റുപോയ കൈപത്തി പിന്നീട് സുദീര്‍ഘമായ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു. പ്രോഫസര്‍ ഇപ്പോളും ചികിത്സയിലാണ്. ഇതിനിടയില്‍ കോളേജ് മാനേജ്മെന്റ് പ്രൊഫസറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഇതിനെതിരെ അദ്ദേഹമിപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. കൈപ്പത്തി വെട്ടിമാറ്റിയ സംഭവം കേരളത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു സംഭവം ഉണ്ടായത്.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, ക്രമസമാധാനം, തീവ്രവാദം, പോലീസ്