വാഹനാപകടം 3 പേര്‍ മരിച്ചു

August 17th, 2011

തിരൂര്‍: കൂട്ടായിക്കടുത്ത് മണല്‍ ലോറിയും മത്സ്യ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ലോറിയും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു. 2 പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലെക്കുള്ള യാത്രാമദ്ധ്യേയുമാണ് മരിച്ചത്. രോക്ഷാകുലരായ മത്സ്യ തൊഴിലാളികള്‍ സംഭവസ്ഥലത്ത് എത്തിയ എസ്‌.ഐ ഷാജിയെ കൈയ്യേറ്റം ചെയ്തു. സംഭവ സ്ഥലത്തും ആശുപത്രിയിലും സംഘര്‍ഷാവസ്ഥ തുടരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാണക്കാട് തങ്ങളെ കണ്ടതില്‍ തെറ്റില്ല: പി. ശ്രീധരന്‍പിള്ള

August 15th, 2011

കോഴിക്കോട്‌: പാണക്കാട് മുഹമ്മദലി ശിഹാബ്‌ തങ്ങളെ വീട്ടില്‍ ചെന്ന് കണ്ടതില്‍ തെറ്റില്ല എന്ന് മുന്‍ ബി. ജെ. പി സംസ്ഥാന പ്രസിഡണ്ട് പി. ശ്രീധരന്‍പിള്ള. മാറാട്‌ കലാപത്തെ തുടര്‍ന്ന് സമാധാനാന്തരീക്ഷം പുലരാന്‍ പാണക്കാട് തങ്ങളുമായി ഒരുമിച്ച് ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹത്തെ വീട്ടില്‍ പോയി കണ്ടതും ചര്‍ച്ച നടത്തിയതും യഥാസമയം തന്നെ ഒ. രാജഗോപാലിന് അറിയാമായിരുന്നു എന്നും അദ്ദേഹം സമ്മതം നല്‍കിയിരുന്നു എന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പാണക്കാട് മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ ഒരുപാട് നന്മയുള്ള വെക്തിയായിരുന്നു എന്നും ശ്രീധരന്‍ പിള്ള അനുസ്മരിച്ചു

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അധ്യാപകന്റെ കൈപത്തി വെട്ടിമാറ്റിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍

August 11th, 2011

tj-joseph-epathram1

മൂവാറ്റുപുഴ: പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപത്തി വെട്ടിമാറ്റിയ കേസില്‍ ഒരാളെ കൂടെ പോലീസ് പിടികൂടി. ഏലൂര്‍ സ്വദേശി അന്‍‌വര്‍ സാദിഖാണ് അറസ്റ്റിലായത്. ദീര്‍ഘ കാലമായി ഒളിവിലായിരുന്നു ഇയാള്‍. ഈ കേസില്‍ ഇനി മുഖ്യപ്രതികളായ നാസര്‍, സവാദ് എന്നിവരടക്കം 26 പ്രതികളെ കൂടെ പിടികൂടാനുണ്ട്. 2010 ജൂലായ് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. വിവാദമായ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്റെ പേരില്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകനായ പ്രൊഫ. ടി.ജെ. ജോസഫിനെയാണ് ഒരു സംഘം ആക്രമിച്ചത്. രാവിലെ പള്ളിയില്‍ നിന്നും കുടുമ്പത്തോടൊപ്പം വരികയായിരുന്ന പ്രൊഫസറുടെ കാറു തടഞ്ഞു നിര്‍ത്തി ഒരു സംഘം അക്രമികള്‍ കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. വെട്ടിമാറ്റിയ കൈപ്പത്തി തൊട്ടടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു. അക്രമികളെ തടയാന്‍ ശ്രമിച്ച കന്യാസ്ത്രിയായ സഹോദരിയെയും അക്രമി സംഘം വെറുതെ വിട്ടില്ല. സംഭവത്തിനു പിന്നില്‍ മത തീവ്രവാദികളാണെന്ന് കരുതുന്നു. കേസിപ്പോള്‍ എന്‍.ഐ.എ അന്വേഷിച്ചു വരികയാണ്.

അറ്റുപോയ കൈപത്തി പിന്നീട് സുദീര്‍ഘമായ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു. പ്രോഫസര്‍ ഇപ്പോളും ചികിത്സയിലാണ്. ഇതിനിടയില്‍ കോളേജ്  മാനേജ്മെന്റ് പ്രൊഫസറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഇതിനെതിരെ അദ്ദേഹമിപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. കൈപ്പത്തി വെട്ടിമാറ്റിയ സംഭവം കേരളത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു സംഭവം ഉണ്ടായത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡിന് നിരോധനം

August 8th, 2011

kerala-police-epathram

മലപ്പുറം: സ്വാതന്ത്ര്യ ദിനത്തില്‍ മഞ്ചേരിയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തുവാന്‍ നിശ്ചയിച്ച ഫ്രീഡം പരേഡ് ജില്ലാ കളക്ടര്‍ എം. സി. മോഹന്‍‌ദാസ് നിരോധിച്ചു. ഫ്രീഡം പരേഡ് സമൂഹത്തിന്റെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാകുമെന്ന ജില്ലാ പോലീസ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. ഇതനുസരിച്ച് 15 ദിവസത്തേക്ക് പരേഡിനു നിരോധന മുണ്ടായിരിക്കും.

-

വായിക്കുക: ,

1 അഭിപ്രായം »

ശബരിമലയില്‍ കൊട്ടേഷന്‍ സംഘം

July 21st, 2011

പത്തനംതിട്ട: ശാബരിമല വനങ്ങളില്‍ കഞ്ചാവു കൃഷിയും വേട്ടയുമായി ഒളിവില്‍ കഴിഞ്ഞിരുന്ന കൊട്ടേഷന്‍ സംഘത്തെ പോലീസ് പിടികൂടി. കുരുട്ട് രാജു എന്ന ആളുടെ നേതൃത്വത്തിലുള്ള കൊട്ടേഷന്‍ സംഘമാണ് പിടിയിലായിരിക്കുന്നത്. ശബരിമല സ്പെഷ്യല്‍ കമ്മീഷ്ണറുടെ നിര്‍ദ്ദേശപ്രകാരം നിയോഗിക്കപ്പെട്ട പ്രത്യേക സായുധ സംഘം ഇന്നലെ രാത്രിയില്‍ ഡി.വൈ.എസ്‌.പി രഘുവരന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടിയത്. നേരത്തെയും ശബരിമലയ വന മേഘലയില്‍ ക്രിമിനല്‍ സംഘങ്ങളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാനന ക്ഷേത്രമായ ശബരിമലയില്‍ സുരക്ഷ ശക്തമാക്കണമെന്ന് ഭക്തരും വിവിധ ഹൈന്ദവ സംഘടനകളും നിരന്തരം ആവശ്യപ്പെടുന്നുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

21 of 24|«10202122»|

« Previous Page — « Previous « തെരുവോരത്ത്‌ ഇനി സമരപന്തല്‍ പാടില്ല : ഹൈക്കോടതി
Next » — Next Page » പറവൂര്‍ ശ്രീതരന്‍ തന്ത്രി അന്തരിച്ചു »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine