നിധി വിവാദം : യുക്‌തിവാദി സംഘം നേതാവിന്റെ വീടിന് കല്ലേറ്

July 4th, 2011

u-kalanathan-epathram

വള്ളിക്കുന്ന്‌: യുക്‌തി വാദി സംഘം സംസ്‌ഥാന പ്രസിഡന്റ്‌ യു. കലാനാഥന്റെ വീടിനു നേരേ അക്രമം. വീടിന്റെ മൂന്നു ജനലുകള്‍ കല്ലേറില്‍ തകര്‍ന്നു. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്‌ട്രിക്‌ സ്‌കൂട്ടര്‍ തകര്‍ത്തു. ശനിയാഴ്‌ച അര്‍ധരാത്രി 12.30 നാണു സംഭവം. സംഭവ സമയത്തു ഭാര്യ ശോഭനയും ഭാര്യാ മാതാവും മകന്‍ ഷമീറും വീട്ടിലുണ്ടായിരുന്നു. വൈദ്യൂതി ബന്ധം വിച്ഛേദിച്ച ശേഷമാണ്‌ അക്രമമുണ്ടായത്‌. അഞ്ചംഗ സംഘമാണ് അക്രമം നടത്തിയത് എന്ന് വീട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിനു തിരുവനന്തപുരം അനന്തപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം സംബന്ധിച്ചു നല്‍കിയ പ്രതികരണത്തിലുള്ള പ്രതിഷേധമാണ്‌ അക്രമത്തിനു പിന്നിലെന്നു കരുതുന്നു.

-

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

മദ്യപിച്ച് വാഹനമോടിച്ചാല്‍ പോലീസിനു നേരിട്ട് കേസെടുക്കാനാവില്ല

April 1st, 2011

drunken-driving-kerala-epathram

കൊച്ചി : ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ചാല്‍ പോലീസിനു നേരിട്ടു കേസെടുക്കുവാന്‍ ആകില്ലെന്ന് ഹൈക്കോടതി. ക്രിമിനല്‍ നടപടി ക്രമത്തിന്റെ വ്യവസ്ഥകള്‍ അനുസരിച്ച് മൂന്നു വര്‍ഷത്തിനു താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ക്ക് മജിസ്ട്രേറ്റിന്റെ അനുമതിയോടെ മാത്രേമേ പോലീസിനു കേസെടുക്കു‌വാനാകൂ എന്നും അതിനാല്‍ തന്നെ മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്നവര്‍ക്ക് പരമാവധി ശിക്ഷ മൂന്നു വര്‍ഷത്തില്‍ താഴെ ആയതിനാല്‍ പോലീസിനു നേരിട്ട് കേസെടുക്കുവാന്‍ ആകില്ലെന്നും കോടതി പറഞ്ഞു. ഇതനുസരിച്ച് മദ്യപിച്ച് വാഹനമോടിക്കുന്ന ആളെ പിടികൂടിയാല്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുകയും രക്ത സാമ്പിള്‍ എടുത്ത് പരിശോധിക്കുകയും വേണം. പിന്നീട് മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങിയ ശേഷമേ എഫ്. ഐ. ആര്‍. റജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയൂ.

കോഴിക്കോട് സ്വദേശി പി. കെ. മെഹബൂബിന് എതിരെ മദ്യപിച്ച് വാഹനം ഓടിച്ചത് അടക്കം മോട്ടോര്‍ വാഹന ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കോഴിക്കോട് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസ് തള്ളിക്കൊണ്ടാണ് ജസ്റ്റിസ് തോമസ് പി. ജോസഫ് ഉത്തരവിട്ടത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സത്യേഷ് വധം: 8 സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

March 28th, 2011
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിലെ യുവമോര്‍ച്ച നേതാവായിരുന്ന സത്യേഷിനെ വധിച്ച കേസില്‍ പ്രതികളായ എട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. തൃശ്ശൂരിലെ ഫാസ്റ്റ് ട്രക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. തടവിനു പുറമെ 50,000 പിഴയും ഉണ്ട്. 2006 ജനുവരി 3ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന സത്യേഷിനെ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു. സത്യേഷിന്റെ വധത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പ്രദേശത്ത് സി.പി.എം- ആര്‍.എസ്.എസ് സംഘര്‍ഷം രൂക്ഷമായി. ഈ കേസില്‍ പ്രതികളായിരുന്ന മാഹിന്‍, ചെമ്പന്‍ രാജു എന്നിവര്‍ പിന്നീട് വധിക്കപ്പെട്ടു. കേസിന്റെ നടപടികള്‍ക്കിടെ സത്യേഷിന്റെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായി അഡ്വ.ബി. ഗോപാലകൃഷ്ണനേയും, അഡ്വ. ജെയ്സണ്‍ പോളിനേയും പ്രത്യേകമായി നിയമിച്ചിരുന്നു. 

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പകരം ചോദിക്കുവാന്‍ പാപ്പാന്‍ ആനയുമായി എത്തി

February 14th, 2011

തിരുവനന്തപുരം: തന്നെ മര്‍ദ്ധിച്ച ജീപ്പ് ഡ്രൈവര്‍മാരോട് പകരം ചോദിക്കുവാനാന്‍ പാപ്പാന്‍ മദയാനയുമായി വന്നത് അച്ചന്‍ കോവിലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് വിനയചന്ദ്രന്‍ എന്ന പാപ്പാന്‍ മദ്യപിച്ചെത്തി അച്ചന്‍‌കോവിലിലെ ചില ജീപ്പ് ഡ്രൈവര്‍മാരുമായി വാക്കു തര്‍ക്കം ഉണ്ടാകുകയും അവരില്‍ ചിലര്‍ അയാളെ മര്‍ദ്ധിക്കുകയും ചെയ്തിരുന്നു. മര്‍ദ്ധനമേറ്റ പാപ്പാന്‍ അവിടെ നിന്നു പോകുകയും ചെയ്തു. പിന്നീട് ഇയാള്‍ മദക്കോളിന്റെ ലക്ഷണമുള്ള ആനയുടെ പുറത്തു കയറി തിരിച്ച് വരികയും ജീപ്പ് ഡ്രൈവര്‍മരെ വെല്ലുവിളിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളുടെ നിര്‍ദ്ദേശാനുസരണം ആന അക്രമണം അഴിച്ചു വിട്ടു. രണ്ടു ജീപ്പ് കുത്തിമറിച്ചു. കൂടാതെ ആനയെ തലങ്ങും വിലങ്ങും ഓടിച്ചു. മദക്കോളുള്ള ആനകള്‍ പൊതുവെ അനുസരണക്കേട് കാണിക്കുക പതിവുള്ളതാണ് എന്നാല്‍ ഇതിനു വിപരീതമായി ഈ ആന പാപ്പാന്റെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുകയായിരുന്നു. ഇത് കണ്ട് ഭയന്ന ആളുകള്‍ കടകള്‍ അടച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. ജീപ്പുകള്‍ കുത്തിമറിക്കുന്നതിനിടെ ആനയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

ആനയെ അച്ചങ്കോവില്‍ റോഡിന്റെ നടുക്ക് നിര്‍ത്തി പാപ്പാന്‍ ബഹളംവച്ചപ്പോള്‍ അതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. വിവരം അറിഞ്ഞ് എത്തിയ റേഞ്ച് ഓഫീസറും പോലീസും ചേര്‍ന്ന് പാപ്പനെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ചു. തന്നെ മര്‍ദ്ധിച്ച ജീപ്പ്‌ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കാം എന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പാപ്പാന്‍ ആനയുമായി മടങ്ങി.ഏതാനും ദിവസം മുമ്പ് പ്രദേശത്ത് തടിപിടിക്കുവാനായി ആനയെ കോണ്ടുവന്നതെങ്കിലും ഉള്‍ക്കോളു കണ്ടതിനെ തുടര്‍ന്ന് ആനയെ തളച്ചിരിക്കുകയായിരുന്നു. മദപ്പാടിന്റെ ലക്ഷണം ഉള്ള ആനയെ കോണ്ട് അക്രമം അഴിച്ചുവിട്ട പാപ്പാനെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. മദ്യപിച്ച പാപ്പാന്റെ അവിവേകപൂര്‍ണ്ണമായ പ്രവര്‍ത്തനം മൂലം ഒരുപക്ഷെ വലിയ ദുരന്തം സംഭവിക്കാമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജഡ്ജിയ്‌ക്കെതിരെയുള്ള പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കും കെ.സുധാകരന്‍

February 14th, 2011

തിരുവനന്തപുരം: സുപ്രീംകോടതി ജഡ്ജി കൈക്കൂലി കൈപ്പറ്റിയെന്ന പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കെ.സുധാകരന്‍. എംപി. പറഞ്ഞ കാര്യങ്ങള്‍ പറയേണ്ടിടത്ത് പറയാന്‍ തയ്യാറാണ്. ഇതു സംബന്ധിച്ച് തന്റെ പക്കല്‍ രേഖകള്‍ ഒന്നും തന്നെയില്ല. ഇക്കാര്യത്തില്‍ തന്റെ മനസാക്ഷിയാണ് സാക്ഷി. നിയമനടപടി വന്നാല്‍ നേരിടും. ഇത് ഒരു വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ഞാന്‍ പറഞ്ഞത് സത്യമാണ്. ആവേശത്തിന്റെ പുറത്ത് പറഞ്ഞതല്ല. ഏതു ജഡ്ജിയാണ് കൈക്കൂലി വാങ്ങിയതെന്ന് ഇപ്പോള്‍ പറയാനാവില്ല. പറയേണ്ടിടത്ത് പറയാം. കഴിഞ്ഞ കുറേ വര്‍ഷമായി കോടതിക്ക് വന്ന മൂല്യച്ഛ്യുതിയാണ് തന്നെ ഇത് പറയാന്‍ നിര്‍ബന്ധിതനാക്കിയതെന്നും സുധാകരന്‍ പറഞ്ഞു.

ഹൈക്കോടതി റദ്ദാക്കിയ 21 ബാര്‍ ലൈസന്‍സുകള്‍ പുനഃസ്ഥാപിച്ചുകിട്ടുന്നതിന് ബാര്‍ ഉടമകള്‍ സുപ്രീം കോടതി ജഡ്ജിക്ക് 36 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നും ഇതിന് താന്‍ സാക്ഷിയാണെന്നും കെ.സുധാകരന്‍ എംപി ഇന്നലെ പറഞ്ഞിരുന്നു. ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണ ചടങ്ങിലാണ് സുധാകരന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. അതേസമയം, സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ അഭിഭാഷക അസോസിയേഷനും മറ്റ് രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി.

സുപ്രീംകോടതി ജഡ്ജിക്കെതിരെ കെ.സുധാകരന്‍ എംപി ഉന്നയിച്ച ആരോപണത്തെക്കുറിച്ച് സുപ്രീംകോടതി സ്വമേധയാ കേസെടുത്ത് അന്വേഷിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ജുഡീഷ്യറിയുടെ വിശ്വാസ്യതയെ മുച്ചൂടും തകര്‍ക്കുന്ന ഗൗരവമായ ആക്ഷേപമാണ് പാര്‍ലമെന്റംഗമായ സുധാകരന്‍ നടത്തിയത്. കൈക്കൂലി വാങ്ങിയതും കൊടുത്തതും ആരാണെന്ന് വെളിപ്പെടുത്താനുള്ള ഉത്തരവാദിത്വം സുധാകരനുണ്‌ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

പണം വാങ്ങിയ ജഡ്ജിയുടെ പേരും പണം നല്‍കിയ ആളിന്റെ പേരും കെ.സുധാകരന്‍ വെളിപ്പെടുത്തണമെന്ന് മുഖമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സുധാകരന്റെ തെരഞ്ഞെടുപ്പ് ശരിവച്ചുകൊണ്ടുള്ള എടക്കാട് കേസിലെ വിധിയും ഇങ്ങനെ നേടിയതാണോ എന്നും വിഎസ് ചോദിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പനും സുധാകരനെതിരെ രംഗത്തെത്തിയിരുന്നു.

-

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

22 of 24|«10212223»|

« Previous Page — « Previous « നമ്മുടെ ചെലവില്‍ ആന്റണിയുടെയും വയലാര്‍ രവിയുടെയും പരസ്യം വേണ്ട: മുഖ്യമന്ത്രി
Next » — Next Page » പകരം ചോദിക്കുവാന്‍ പാപ്പാന്‍ ആനയുമായി എത്തി »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine