മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സരിത എസ്.നായരും ഒരുമിച്ചുള്ള ചിത്രം പുറത്ത് വന്നു

August 11th, 2013

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കൊപ്പം സോളാര്‍തട്ടിപ്പ് കേസ് പ്രതി സരിത എസ്.നായര്‍ ഒരു പൊതുവേദിയില്‍ നില്‍ക്കുന്ന ഫോട്ടോ കൈരളി പീപ്പിള്‍ ചാനല്‍ പുറത്ത് വിട്ടു. ചിത്രത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കാതില്‍ രഹസ്യം പറയുന്നതാണ് ഉള്ളത്. കടപ്ലാമറ്റത്തെ ഒരു പൊതു യോഗത്തില്‍ വച്ചാണ് ചിത്രം എടുത്തിരിക്കുന്നതെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സോളാര്‍ വിവാദം ഉയര്‍ന്നതിനു ശേഷം ആദ്യമായാണ് ഉമ്മന്‍ ചാണ്ടിയും സരിത എസ്.നായരും അടുത്തിടപഴകുന്ന ചിത്രം പുറത്ത് വരുന്നത്. കൈരളി പീപ്പിള്‍ പുറത്ത് വിട്ട ഈ ചിത്രം മറ്റു ചാനലുകളും വാര്‍ത്തകളില്‍ നല്‍കി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് സെക്രട്ടേറീയേറ്റ് ഉപരോധ സമരം നാളെ നടക്കാനിരിക്കെ ഇന്ന് ഈ ചിത്രം പുറത്ത് വന്നത് യു.ഡി.എഫിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പടയൊരുക്കം

August 10th, 2013

police-brutality-epathram

തിരുവനന്തപുരം : സോളാർ അഴിമതി കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്താൻ ഒരുങ്ങുന്ന ഉപരോധ സമരത്തെ അടിച്ചൊതുക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ പടയൊരുക്കം നടത്തുന്നു. ഓഗസ്റ്റ് 12ന് തുടങ്ങുന്ന സമരം കേരളം ഇതു വരെ കണ്ടിട്ടില്ലാത്ത അത്രയും വലിയ ജനകീയ പ്രക്ഷോഭമായിരിക്കും എന്നാണ് പ്രതിപക്ഷ നേതാക്കൾ അവകാശപ്പെടുന്നത്. എന്നാൽ തങ്ങൾ സമരത്തെ നേരിടാൻ സന്നദ്ധമാണ് എന്ന് സർക്കാരും പറയുന്നു.

ഇന്നേ വരെ ഒരു ജനകീയ മുന്നേറ്റത്തേയും നേരിടാത്ത അത്രയും കനത്ത സന്നാഹങ്ങളാണ് സർക്കാർ ഈ സമരത്തെ നേരിടാനായി ഒരുക്കുന്നത്.

തിരുവനന്തപുരത്തേക്കുള്ള കെ. എസ്. ആർ. ടി. സി. ബസുകളുടെ സർവീസ് വെട്ടിക്കുറക്കാൻ നീക്കമുണ്ട്. വിവിധ ജില്ലകളിൽ നിന്നും സമരത്തിൽ പങ്കെടുക്കാനായി പുറപ്പെടുന്നവരെ അതത് ജില്ലകളിൽ തന്നെ തടയാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

കേന്ദ്ര സേന ഇതിനോടകം തന്നെ തിരുവനന്തപുരത്ത് എത്തി തുടങ്ങി. തിരുവനന്തപുരത്തെ വിദ്യാലയങ്ങളിൽ കേന്ദ്ര സൈനികരെ താമസിപ്പിക്കാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. കേരളാ പോലീസിനെ പോലെ സംയമനം പാലിക്കാൻ കേന്ദ്ര സേന തയ്യാറാവില്ല എന്നതാണ് സർക്കാരിന്റെ കണക്ക്കൂട്ടൽ. സമരക്കാരെ ഒരു ദയാ ദാക്ഷിണ്യവുമില്ലാതെ കേന്ദ്ര സേന കൈകാര്യം ചെയ്യുന്നതോടെ തിരുവനന്തപുരത്തെ തെരുവുകൾ രക്തരൂഷിതമാകും എന്നുറപ്പാണ്.

തീവ്രവാദികളെ നേരിടുന്നതിന് സമാനമായ ഒരുക്കുങ്ങളാണ് സർക്കാർ നടത്തുന്നത്. തിരുവനന്തപുരത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. തിരുവനന്തപുരത്തെ ഹോട്ടലുകളിൽ സമരക്കാരെ താമസിപ്പിക്കരുത് എന്നാണ് പോലീസ് ഹോട്ടൽ ഉടമകൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം. സമരക്കാരെ താമസിപ്പിച്ചാൽ ഹോട്ടലുകൾ നിയമ നടപടികൾ നേരിടേണ്ടി വരും എന്നാണ് പോലീസിന്റെ ഭീഷണി. വിറളി പിടിച്ച ഒരു ഭരണകൂടം നടത്തുന്ന സ്വേച്ഛാധിപത്യപരമായ നീക്കങ്ങളാവും വരും ദിവസങ്ങളിൽ കാണാനാവുക എന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നാറാത്തെ പോപ്പുലര്‍ ഫ്രണ്ട് പരിശീലന കേന്ദ്രത്തിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

May 7th, 2013

കണ്ണൂര്‍: നാറാ‍ത്തെ പോപ്പുലര്‍ ഫ്രണ്ട് പരിശീലനകേന്ദ്രത്തിലേക്ക് നിരോധനാജ്ഞ ലംഘിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് തീര്‍ത്ത ബാരിക്കേടുകള്‍ തര്‍ത്ത് മുന്നോട്ടു പോകുവാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് ലാത്തി വീശി ഓടിച്ചു. ഇതിനിടയില്‍ പോലീസിനു നേരെ കല്ലേറുണ്ടായി. അല്പ സമയത്തേക്ക് സംഘര്‍ഷം ഉണ്ടയെങ്കിലും പിന്നീട് ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സ്ഥലത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നേരത്തെ തന്നെ ശക്തമായ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.13ആം തിയതി വരെ നാറത്ത് പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നാറാത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രം പോലീസ് റെയ്ഡ് ചെയ്ത് മാരകായുധങ്ങളും ലഘുലേഘകളും പിടിച്ചെടുത്തിരുന്നു. 21 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. കര്‍ണ്ണാടക പോലീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സംഭവ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ പോലീസ് നിരീക്ഷിച്ചു വരികയാണ്. അതിനിടയില്‍ ആയുധ പരിശീലന ക്യാമ്പിലേക്ക് ബി.ജെ.പി പ്രതിഷേധ മാര്‍ച്ച് നടത്തുവാന്‍ തീരുമാനിച്ചത്. ഇതിനെ ചെറുക്കുവാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പ്രദേശത്ത് എത്തിയിരുന്നു. എങ്കിലും ഇരുവിഭാങ്ങളും തമ്മില്‍ ഏറ്റുമുട്ടാതെ പോലീസ് ഇടപെടുകയയിരുന്നു. ഇതേ തുടര്‍ന്ന് വലിയ സംഘര്‍ഷം ഒഴിവായി.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അബ്ദുള്‍ നാസര്‍ മഅദനിക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ അനുമതി

March 8th, 2013

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനപരമ്പരക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ അനുമതി. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മദനി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ്റ്റ് എച്ച്.ആര്‍.ശീനിവാസിന്റെ അനുകൂല ഉത്തരവ്.മാധ്യമ പ്രവര്‍ത്തകരെ കാണരുതെന്നതുള്‍പ്പെടെ നിരവധി വ്യവസ്ഥകള്‍ ഉത്തരവില്‍ ഉണ്ട്. നേരത്തെ മ അദനിയെ അറസ്റ്റുചെയ്യുമ്പോള്‍ നേരിട്ട ക്രമസമാധാന പ്രശ്നങ്ങളെ പറ്റി പ്രോസിക്യൂഷന്‍ കോടതിയില്‍ സൂചിപ്പിച്ചെങ്കിലും കോടതി അനുകൂലമായ വിധി പറയുകയായിരുന്നു. ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷം ആദ്യമായാണ് കര്‍ണ്ണാടകത്തിനു പുറത്തേക്ക് പോകുവാന്‍ മഅദനിക്ക് അനുമതി ലഭിക്കുന്നത്. ചികിത്സയുമായി ബന്ധപ്പെട്ട് നേരത്തെ അദ്ദേഹത്തിനു രണ്ടുതവണ ജാമ്യം അനുവദിച്ചിരുന്നു.

മാര്‍ച്ച് 10നു നടക്കുന്ന മഅദനിയുടെ ആദ്യഭാര്യ ഷഫിന്സയുടെ മകള്‍ ഷമീറ ജൌഹറിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും അസുഖ ബാധിതനായ പിതാവ് അബ്ദുള്‍ സമദ് മാസ്റ്ററെ കാണുന്നതിനുമായി അഞ്ചുദിവസത്തേക്കാണ് പരപ്പന അഗ്രഹാര കോടതി കര്‍ശന വ്യവസ്ഥകളോടെ അനുമതി നല്‍കിയിരിക്കുന്നത്. കൊല്ലം കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തില്‍ വച്ചാണ് വിവാഹം. ശനിയാഴ്ച രാവിലെ വിമാനത്തില്‍ തിരുവനന്തപുരത്തെത്തി പിന്നീട് റോഡുമാര്‍ഗ്ഗം ആയിരിക്കും യാത്ര.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ടി.പി.വധം: കെ.കെ.രാഗേഷ് ഉള്‍പ്പെടെ 15 പ്രതികളുടെ വിചാരണക്ക് സ്റ്റേ

January 21st, 2013

കൊച്ചി: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച കേസില്‍ സി.പി.എം സംസ്ഥാന കമ്മറ്റി അംഗം കെ.കെ.രാഗേഷ് ഉള്‍പ്പെടെ 15 പ്രതികള്‍ക്കെതിരായ വിചാരണയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ. കേസില്‍ കുറ്റവിമുക്തരാക്കണമെന്ന ആവശ്യ നിരസിച്ച വിചാരണ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലാണ് ഉത്തരവ്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രതികള്‍ക്കെതിരായ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കുവാന്‍ ജസ്റ്റിസ് വി.കെ.മോഹനന്‍ നിര്‍ദ്ദേശിച്ചു. വിചാരണ കോടതി നേരത്തെ രണ്ടു പേരെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ രാഗേഷ് ഉള്‍പ്പെടെ ഉള്ളവരെ വിചാരണയിലേക്ക് നയിക്കുവാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രത്യേക കോടതിയുടെ കണ്ടെത്തല്‍.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

10 of 239101120»|

« Previous Page« Previous « ഒമ്പതാം ക്ലാസുകാരിയെ കാറില്‍ കയറ്റി കൊണ്ടു പോയി പീ‍ഡിപ്പിച്ച നാലു പേര്‍ അറസ്റ്റില്‍
Next »Next Page » ഐസ്ക്രീം : വി. എസിന്റെ ഹരജി അടുത്ത മാസം പരിഗണിക്കും »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine