ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനപരമ്പരക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ അനുമതി. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മദനി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ്റ്റ് എച്ച്.ആര്‍.ശീനിവാസിന്റെ അനുകൂല ഉത്തരവ്.മാധ്യമ പ്രവര്‍ത്തകരെ കാണരുതെന്നതുള്‍പ്പെടെ നിരവധി വ്യവസ്ഥകള്‍ ഉത്തരവില്‍ ഉണ്ട്. നേരത്തെ മ അദനിയെ അറസ്റ്റുചെയ്യുമ്പോള്‍ നേരിട്ട ക്രമസമാധാന പ്രശ്നങ്ങളെ പറ്റി പ്രോസിക്യൂഷന്‍ കോടതിയില്‍ സൂചിപ്പിച്ചെങ്കിലും കോടതി അനുകൂലമായ വിധി പറയുകയായിരുന്നു. ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷം ആദ്യമായാണ് കര്‍ണ്ണാടകത്തിനു പുറത്തേക്ക് പോകുവാന്‍ മഅദനിക്ക് അനുമതി ലഭിക്കുന്നത്. ചികിത്സയുമായി ബന്ധപ്പെട്ട് നേരത്തെ അദ്ദേഹത്തിനു രണ്ടുതവണ ജാമ്യം അനുവദിച്ചിരുന്നു.
മാര്‍ച്ച് 10നു നടക്കുന്ന മഅദനിയുടെ ആദ്യഭാര്യ ഷഫിന്സയുടെ മകള്‍ ഷമീറ ജൌഹറിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും അസുഖ ബാധിതനായ പിതാവ് അബ്ദുള്‍ സമദ് മാസ്റ്ററെ കാണുന്നതിനുമായി അഞ്ചുദിവസത്തേക്കാണ് പരപ്പന അഗ്രഹാര കോടതി കര്‍ശന വ്യവസ്ഥകളോടെ അനുമതി നല്‍കിയിരിക്കുന്നത്. കൊല്ലം കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തില്‍ വച്ചാണ് വിവാഹം. ശനിയാഴ്ച രാവിലെ വിമാനത്തില്‍ തിരുവനന്തപുരത്തെത്തി പിന്നീട് റോഡുമാര്‍ഗ്ഗം ആയിരിക്കും യാത്ര.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, കോടതി, ക്രമസമാധാനം, പോലീസ്