വിസാചട്ടം ലംഘിച്ച അമേരിക്കന്‍ സുവിശേഷ പ്രസംഗകന്‍ അറസ്റ്റില്‍

October 16th, 2011
pastor-epathram
കൊച്ചി: വിസാചട്ടം ലംഘിച്ച് കൊച്ചിയില്‍ സുവിശേഷ പ്രസംഗം നടത്തിയ അമേരിക്കന്‍ പൌരന്‍ വില്യം ലീയ പോലീസ് വെള്ളിയാഴ്ച രാത്രി അറസ്റ്റു ചെയ്തു.  ഇയാളെ പിന്നീട് റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസം കലൂര്‍ അന്താരാഷ്ട സ്റ്റേഡിയത്തില്‍  ഫെയ്‌ത്ത് ലീഡേഴ്സ് എന്ന സംഘടന സംഘടിപ്പിച്ച സുവിശേഷ പരിപാടിയില്‍ വിസാ നിയമം ലംഘിച്ച് ലീ പ്രസംഗിച്ചത് പോലീസ് ഇടപെട്ട് തടഞ്ഞിരുന്നു. വിനോദസഞ്ചാര വിസയില്‍ എത്തുന്നവര്‍ പരസ്യമായി പ്രാര്‍ഥനാപരിപാടികളൊ പ്രഭാഷണങ്ങളോ നടത്തുവാന്‍ അനുവാദമില്ല. തുടര്‍ന്ന് ഇയാളോട് യാത്രാ രേഖകള്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി രാജ്യം വിട്ടു പോകുവാന്‍ ആവശ്യപ്പെട്ടെങ്കിലും ലീ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് ലീയ്ക്കെതിരെ പോലീസ് കേസെടുക്കുകയും എയര്‍പോര്‍ട്ടുകളില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സംഘടനയുടെ ഭാരവാഹികളായ ഡാനിയേല്‍ മാത്യു, റോയ്ഡാനിയേല്‍, പ്രസംഗം പരിഭാഷപ്പെടുത്തിയ ജെയിംസ് എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ലീയുടെ കേസ് അടുത്ത ആഴ്ച കോടതി പരിഗണിക്കും.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പോക്കറ്റടി ആരോപിച്ച് സഹയാത്രികനെ മര്‍ദ്ദിച്ചു കൊന്നു

October 11th, 2011

torture-epathram

പെരുമ്പാവൂര്‍ : ബസ്‌ യാത്രക്കിടെ പോക്കറ്റടിക്കുവാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് സഹയാത്രികനെ മര്‍ദ്ദിച്ചു കൊന്നു. പാലക്കാട് സ്വദേശി രഘുവാണ് പെരുമ്പാവൂരില്‍ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് മരിച്ചത്. രഘുവിനെ മര്‍ദ്ദിച്ചവരില്‍ ഒരാളായ സതീഷ് കെ. സുധാകരന്‍ എം. പി. യുടെ ഗണ്‍‌മാന്‍ ആണ്. തൃശ്ശൂരില്‍ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ബസ്സില്‍ വെച്ച് രഘു തന്റെ പോക്കറ്റടിക്കുവാന്‍ ശ്രമിച്ചതായി സന്തോഷ് എന്ന യാത്രക്കാരന്‍ പറഞ്ഞു. തുടര്‍ന്ന് സന്തോഷിനൊപ്പം മറ്റുള്ള ചില യാത്രക്കാരും ചേര്‍ന്ന് രഘുവിനെ മര്‍ദ്ദിച്ചു. ബസ്സ് പെരുമ്പാവൂര്‍ കെ. എസ്. ആര്‍. ടി. സി. സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ രഘു ബസ്സില്‍ നിന്നും ഇറങ്ങി. കൂടെ ഇറങ്ങിയ സന്തോഷും സംഘവും ചേര്‍ന്ന് ഇയാളെ വീണ്ടും മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റു തളര്‍ന്നു വീണ രഘുവിനെ ആശുപത്രിയില്‍ ആക്കുവാനും ആരും മുന്നോട്ടു വന്നില്ല. തുടര്‍ന്ന് കുഴഞ്ഞു വീണ രഘു മരിക്കുകയായിരുന്നു. പോലീസെത്തി സന്തോഷിനേയും, സതീഷിനേയും കസ്റ്റഡിയിലെടുത്തു. രഘുവിന്റെ മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെരുമ്പാവൂ‍രിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരാണ് മരിച്ച രഘു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് വെടിവെപ്പ്

October 10th, 2011

kerala-police-lathi-charge-epathram

കോഴിക്കോട് : നിര്‍മ്മല്‍ മാധവിന് എഞ്ചിനീയറിങ്ങ് കോളേജില്‍ പ്രവേശനം നല്‍കിയതുമായി ബന്ധപ്പെട്ട് കോഴിക്കോട് ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജിനു മുമ്പില്‍ പോലീസും എസ്. എഫ്. ഐ. പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജ്ജിലും കല്ലേറിലും കണ്ണീര്‍ വാതക പ്രയോഗത്തിലും നിരവധി എസ്. എഫ്. ഐ. പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചു വിടുവാന്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ രാധാകൃഷ്ണപിള്ള സര്‍വ്വീസ് റിവോള്‍‌വറില്‍ നിന്നും നാലു റൌണ്ട് വെടി വെക്കുകയായിരുന്നു. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല. വെടിവെപ്പ് സംബന്ധിച്ച് താഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പരിക്കേറ്റ പോലീസുകാരെ ആസ്പത്രിയില്‍ എത്തിക്കുന്നതിനായി പ്രവര്‍ത്തകരെ പിരിച്ചു വിടുവാനാണ് വെടി വെച്ചതെന്ന് അസിസ്റ്റന്റ് കമ്മീഷ്ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഘര്‍ഷത്തില്‍ എസ്. എഫ്. ഐ. സംസ്ഥാന സെക്രട്ടറി പി. ബിജുവിന് തലക്ക് സാരമായ പരിക്കേറ്റു. ബിജുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ കെ. കെ. പ്രവീണിനു കല്ലേറില്‍ തലക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ബീച്ച് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോഴിക്കോടും തിരുവനന്തപുരത്തും എസ്. എഫ്. ഐ. പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. സംഭവത്തില്‍ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പോലീസ് വെടി വെച്ചത് വിദ്യാര്‍ഥികളെ അപായ പ്പെടുത്തുവാനാണെന്ന് പിണറായി വിജയന്‍ ആരോപിച്ചു. വെടി വെച്ച ഉദ്യോഗസ്ഥ നെതിരെ നടപടി യെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മദനിയെ കോയമ്പത്തൂരില്‍ കൊണ്ടുവരില്ല

October 3rd, 2011
madani-epathram
ബാംഗ്ലൂര്‍: കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബിനു സമീപം ബോംബ് കണ്ടെടുത്ത കേസിന്റെ  ബന്ധപ്പെട്ട് പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കില്ല. പകരം ബാംഗ്ലൂരിലെ സി.ജെ.എം കോടതി ഹാളില്‍നിന്നും വീഡിയോ കോണ്‍ഫറന്‍സ് നടത്തുവാനാണ് അധികാരികള്‍ തീരുമാനിച്ചത്.  ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന  മദനിയെ വിമാന മാ‍ര്‍ഗ്ഗം കോയമ്പത്തൂരില്‍ കൊണ്ടു വരുന്നതിനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിലെ അസൌകര്യം ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. മദനിയെ കോടതിയില്‍ ഹജരാക്കുവാന്‍ നേരത്തെ വിചാരണ കോടതി അനുമതി നല്‍കിയിരുന്നു.
എന്നാല്‍ അനാരോഗ്യം മൂലം വീഡിയോ കോണ്‍ഫറന്‍സ് നടത്തുവാന്‍ മദനി വിസ്സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , , ,

Comments Off on മദനിയെ കോയമ്പത്തൂരില്‍ കൊണ്ടുവരില്ല

കായം കുളത്ത് അന്യസംസ്ഥാന തൊഴിലാളികളും നാട്ടുകാരും ഏറ്റുമുട്ടി

September 26th, 2011
കായംകുളം: കായം‌കുളത്ത് അന്യസംസ്ഥാന തൊഴിലാളികളും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്കു പറ്റി. അഞ്ചുപേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. ബംഗാളില്‍ നിന്നുമുള്ള ധാരാളം തൊഴിലാളികള്‍ ഈ പ്രദേശത്ത് തമ്പടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം റേഷന്‍ കട നടത്തുന്ന സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയിരുന്നു. മൊബൈല്‍ ഫോണ്‍ മോഷണം നടത്തിയത് ബംഗാളില്‍ നിന്നുമുള്ളവര്‍ ആണോ എന്ന സംശയത്തെ തുടര്‍ന്ന് അവര്‍ താമസിക്കുന്ന സ്ഥലത്ത് നാട്ടുകാര്‍ അന്വേഷിക്കുവാന്‍ ചെന്നു. തുടര്‍ന്ന് ഇതു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ എത്തിയത്. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി സംഘട്ടനത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ വന്‍ തോതില്‍ തമ്പടിക്കുന്നത് പ്രദേശ വാസികള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായ പരാതി വര്‍ദ്ധിച്ചു വരികയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

19 of 2410181920»|

« Previous Page« Previous « ഒക്ടോബര്‍ മുതല്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിക്കും
Next »Next Page » പാര്‍വ്വതി പുത്തനാര്‍ വീണ്ടും കുരുന്നു ജീവനുകള്‍ കവര്‍ന്നു »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine