പോക്കറ്റടി ആരോപിച്ച് സഹയാത്രികനെ മര്‍ദ്ദിച്ചു കൊന്നു

October 11th, 2011

torture-epathram

പെരുമ്പാവൂര്‍ : ബസ്‌ യാത്രക്കിടെ പോക്കറ്റടിക്കുവാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് സഹയാത്രികനെ മര്‍ദ്ദിച്ചു കൊന്നു. പാലക്കാട് സ്വദേശി രഘുവാണ് പെരുമ്പാവൂരില്‍ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് മരിച്ചത്. രഘുവിനെ മര്‍ദ്ദിച്ചവരില്‍ ഒരാളായ സതീഷ് കെ. സുധാകരന്‍ എം. പി. യുടെ ഗണ്‍‌മാന്‍ ആണ്. തൃശ്ശൂരില്‍ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ബസ്സില്‍ വെച്ച് രഘു തന്റെ പോക്കറ്റടിക്കുവാന്‍ ശ്രമിച്ചതായി സന്തോഷ് എന്ന യാത്രക്കാരന്‍ പറഞ്ഞു. തുടര്‍ന്ന് സന്തോഷിനൊപ്പം മറ്റുള്ള ചില യാത്രക്കാരും ചേര്‍ന്ന് രഘുവിനെ മര്‍ദ്ദിച്ചു. ബസ്സ് പെരുമ്പാവൂര്‍ കെ. എസ്. ആര്‍. ടി. സി. സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ രഘു ബസ്സില്‍ നിന്നും ഇറങ്ങി. കൂടെ ഇറങ്ങിയ സന്തോഷും സംഘവും ചേര്‍ന്ന് ഇയാളെ വീണ്ടും മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റു തളര്‍ന്നു വീണ രഘുവിനെ ആശുപത്രിയില്‍ ആക്കുവാനും ആരും മുന്നോട്ടു വന്നില്ല. തുടര്‍ന്ന് കുഴഞ്ഞു വീണ രഘു മരിക്കുകയായിരുന്നു. പോലീസെത്തി സന്തോഷിനേയും, സതീഷിനേയും കസ്റ്റഡിയിലെടുത്തു. രഘുവിന്റെ മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെരുമ്പാവൂ‍രിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരാണ് മരിച്ച രഘു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് വെടിവെപ്പ്

October 10th, 2011

kerala-police-lathi-charge-epathram

കോഴിക്കോട് : നിര്‍മ്മല്‍ മാധവിന് എഞ്ചിനീയറിങ്ങ് കോളേജില്‍ പ്രവേശനം നല്‍കിയതുമായി ബന്ധപ്പെട്ട് കോഴിക്കോട് ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജിനു മുമ്പില്‍ പോലീസും എസ്. എഫ്. ഐ. പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജ്ജിലും കല്ലേറിലും കണ്ണീര്‍ വാതക പ്രയോഗത്തിലും നിരവധി എസ്. എഫ്. ഐ. പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചു വിടുവാന്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ രാധാകൃഷ്ണപിള്ള സര്‍വ്വീസ് റിവോള്‍‌വറില്‍ നിന്നും നാലു റൌണ്ട് വെടി വെക്കുകയായിരുന്നു. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല. വെടിവെപ്പ് സംബന്ധിച്ച് താഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പരിക്കേറ്റ പോലീസുകാരെ ആസ്പത്രിയില്‍ എത്തിക്കുന്നതിനായി പ്രവര്‍ത്തകരെ പിരിച്ചു വിടുവാനാണ് വെടി വെച്ചതെന്ന് അസിസ്റ്റന്റ് കമ്മീഷ്ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഘര്‍ഷത്തില്‍ എസ്. എഫ്. ഐ. സംസ്ഥാന സെക്രട്ടറി പി. ബിജുവിന് തലക്ക് സാരമായ പരിക്കേറ്റു. ബിജുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ കെ. കെ. പ്രവീണിനു കല്ലേറില്‍ തലക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ബീച്ച് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോഴിക്കോടും തിരുവനന്തപുരത്തും എസ്. എഫ്. ഐ. പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. സംഭവത്തില്‍ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പോലീസ് വെടി വെച്ചത് വിദ്യാര്‍ഥികളെ അപായ പ്പെടുത്തുവാനാണെന്ന് പിണറായി വിജയന്‍ ആരോപിച്ചു. വെടി വെച്ച ഉദ്യോഗസ്ഥ നെതിരെ നടപടി യെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മദനിയെ കോയമ്പത്തൂരില്‍ കൊണ്ടുവരില്ല

October 3rd, 2011
madani-epathram
ബാംഗ്ലൂര്‍: കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബിനു സമീപം ബോംബ് കണ്ടെടുത്ത കേസിന്റെ  ബന്ധപ്പെട്ട് പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കില്ല. പകരം ബാംഗ്ലൂരിലെ സി.ജെ.എം കോടതി ഹാളില്‍നിന്നും വീഡിയോ കോണ്‍ഫറന്‍സ് നടത്തുവാനാണ് അധികാരികള്‍ തീരുമാനിച്ചത്.  ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന  മദനിയെ വിമാന മാ‍ര്‍ഗ്ഗം കോയമ്പത്തൂരില്‍ കൊണ്ടു വരുന്നതിനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിലെ അസൌകര്യം ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. മദനിയെ കോടതിയില്‍ ഹജരാക്കുവാന്‍ നേരത്തെ വിചാരണ കോടതി അനുമതി നല്‍കിയിരുന്നു.
എന്നാല്‍ അനാരോഗ്യം മൂലം വീഡിയോ കോണ്‍ഫറന്‍സ് നടത്തുവാന്‍ മദനി വിസ്സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , , ,

Comments Off on മദനിയെ കോയമ്പത്തൂരില്‍ കൊണ്ടുവരില്ല

കായം കുളത്ത് അന്യസംസ്ഥാന തൊഴിലാളികളും നാട്ടുകാരും ഏറ്റുമുട്ടി

September 26th, 2011
കായംകുളം: കായം‌കുളത്ത് അന്യസംസ്ഥാന തൊഴിലാളികളും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്കു പറ്റി. അഞ്ചുപേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. ബംഗാളില്‍ നിന്നുമുള്ള ധാരാളം തൊഴിലാളികള്‍ ഈ പ്രദേശത്ത് തമ്പടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം റേഷന്‍ കട നടത്തുന്ന സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയിരുന്നു. മൊബൈല്‍ ഫോണ്‍ മോഷണം നടത്തിയത് ബംഗാളില്‍ നിന്നുമുള്ളവര്‍ ആണോ എന്ന സംശയത്തെ തുടര്‍ന്ന് അവര്‍ താമസിക്കുന്ന സ്ഥലത്ത് നാട്ടുകാര്‍ അന്വേഷിക്കുവാന്‍ ചെന്നു. തുടര്‍ന്ന് ഇതു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ എത്തിയത്. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി സംഘട്ടനത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ വന്‍ തോതില്‍ തമ്പടിക്കുന്നത് പ്രദേശ വാസികള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായ പരാതി വര്‍ദ്ധിച്ചു വരികയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നാദാപുരത്ത് 10 സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു

September 24th, 2011

Bomb-epathram

കോഴിക്കോട്: നാദാപുരം കുന്നംകോട് ടൌണിലുള്ള ഹെല്‍ത്ത് സെന്ററിനു സമീപത്ത് നിന്നും 10 സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. റോഡിലെ ഓവുചാലില്‍ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു ബോംബുകള്‍. രാവിലെ ഒമ്പതു മണിയോടെയാണ് നാദാപുരം പോലീസ് ബോംബുകള്‍ കണ്ടെടുത്തത്. തുടര്‍ന്ന് ബോംബ് സ്ക്വാഡെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

18 of 2310171819»|

« Previous Page« Previous « ആന്ത്രാക്സ് മൂലം പിടിയാന ചരിഞ്ഞു
Next »Next Page » ആദിവാസി സ്ത്രീകളുടെ തുണി അഴിപ്പിച്ചത് രാജ്യത്തെ സ്ത്രീകള്‍ക്ക് ആകമാനം അപമാനകരം : ബൃന്ദ കാരാട്ട് »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine