
- ലിജി അരുണ്‍
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, വിവാദം, സ്ത്രീ
പാനൂര്‍: കൃഷിമന്ത്രി കെ. പി. മോഹനന്‍, സോഷ്യലിസ്റ്റ് ജനത-ഡെമോക്രാറ്റിക് സംസ്ഥാന പ്രസിഡന്‍റ് എം. പി. വീരേന്ദ്രകുമാര്‍ എന്നിവരടക്കം സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കുന്ന വേദിക്കരികില്‍ നിന്നും നാടന്‍ ബോംബ് കണ്ടെത്തി. കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം മുന്‍മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന പി. ആര്‍. കുറുപ്പിന്‍െറ 11ാം ചരമവാര്‍ഷികാചരണ അനുസ്മരണ റാലിയും പൊതുയോഗവും നടക്കുന്ന പാറാട് ടൗണിലെ വേദിക്കു സമീപത്തു നിന്നാണ് ഉഗ്ര സ്ഫോടന ശേഷിയുള്ള നാടന്‍ ബോംബ് കണ്ടെടുത്തത്. സ്റ്റേജ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് ബോംബ് ആദ്യം കണ്ടത് ഉടനെ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊളവല്ലൂര്‍ എസ്. ഐ ഫായിസ് അലി സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുത്തു. പാനൂര്‍ സി. ഐ ജയന്‍ ഡൊമിനിക്ക് കൂടുതല്‍ പരിശോധനകള്‍ നടത്തിയെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല.
- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, ക്രമസമാധാനം, പോലീസ്
മഞ്ചേരി: മലപ്പുറത്ത് എടവണ്ണക്ക് സമീപം ഒരു സംഘം പുളിക്കത്തൊടി ഫയാസ് എന്ന ആളുകള്‍ യുവാവിന്റെ കൈവെട്ടി മാറ്റി. ഒരു കേസിന്റെ വിചാരണക്കായി മഞ്ചേരി കോടതിയിലേക്ക് സുഹൃത്തിനൊപ്പം പോകുകയായിരുന്ന ഫയാസിനെ ജീപ്പിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ചു വീണ ഫയാസിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ഇയാളെ പെരിന്തല്‍ മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയാസിന്റെ രണ്ടു കൈകളിലും നിരവധി വെട്ടേറ്റു. ഒരു കൈ അറ്റു പോയി. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാജിക്കും വെട്ടേറ്റിട്ടുണ്ട്.
- ലിജി അരുണ്‍
വായിക്കുക: അപകടം, കുറ്റകൃത്യം, ക്രമസമാധാനം
കൊച്ചി : കൊടിയത്തൂരില്‍ സദാചാര പോലീസ് ചമഞ്ഞ് ഒരു സംഘം ആളുകള്‍ തല്ലിക്കൊന്ന ഷാഹിദ് ബാവയുടെ കേസില്‍ പോലീസ് അന്വേഷിക്കുന്ന പ്രതി ഫയാസ് അബൂബക്കറിനെ നെടുമ്പാശ്ശേരി വിമാന താവളത്തില്‍ അറസ്റ്റ് ചെയ്തു. കേസിനെ തുടര്‍ന്ന് ഷാര്‍ജയിലേക്ക് കടന്ന പ്രതി നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് വരികയായിരുന്നു. എന്നാല്‍ ഈ വിവരം ലഭിച്ച പോലീസ് വിമാന താവളത്തില്‍ എത്തി ഇമിഗ്രേഷന്‍ അധികൃതരുടെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തു.
പുരുഷന്മാര്‍ ഇല്ലാത്ത വീട്ടില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ടു എന്ന കുറ്റം ആരോപിച്ചാണ് ഷാഹിദ് ബാവയെ സദാചാര പോലീസ് ചമഞ്ഞ് ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നത്.
- ജെ.എസ്.
വായിക്കുക: ക്രമസമാധാനം, തീവ്രവാദം, മനുഷ്യാവകാശം
തൊടുപുഴ: മുല്ലപ്പെരിയാര്‍ പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഇടുക്കി ജില്ലയില്‍ യു. ഡി. എഫും എല്‍. ഡി. എഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ ബോധ്യപ്പെടുത്തുക, പുതിയ ഡാം ഉടനെ പണിയുക, പക്വമായ തീരുമാനം ഉണ്ടാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ഹര്‍ത്താല്‍. ദേശീയപാതയില്‍ കിലോമീറ്ററുകളോളം വാഹനങ്ങള്‍ തടഞ്ഞിട്ടിരിക്കയാണ്. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന വാഹനങ്ങളൊന്നും കടത്തിവിടുന്നില്ല. അയ്യപ്പഭക്തരടക്കം ആയിരകണക്കിനാളുകള്‍ വഴിയില്‍ കുടുങ്ങികിടക്കുകയാണ്. ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. കടകള്‍ ഒന്നും തുറന്നിട്ടില്ല. ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ചൊവ്വാഴ്ച ബി. ജെ. പിയും. ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ചൊവ്വാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
- ലിജി അരുണ്‍
വായിക്കുക: അപകടം, എതിര്പ്പുകള്, ക്രമസമാധാനം, മനുഷ്യാവകാശം