അമേരിക്കയ്ക്കെതിരെ യാത്രാ മുന്നറിയിപ്പ്

July 25th, 2012

batman-massacre-epathram

തിരുവനന്തപുരം : സിനിമ കണ്ടു കൊണ്ടിരുന്നവർക്ക് നേരെ നടന്ന വെടി വെപ്പിൽ അനേകം പേർ കൊല്ലപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി അമേരിക്കയിലേക്ക് ഇന്ത്യാക്കാർ യാത്ര ചെയ്യരുത് എന്ന് ഇന്ത്യ തങ്ങളുടെ പൌരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകണം എന്ന് അമേരിക്കൻ വിരുദ്ധ മുന്നണി തിരുവനന്തപുരം ഘടകം ആവശ്യപ്പെട്ടു. ഇന്ത്യയിൽ എന്തെങ്കിലും ഒരു അനിഷ്ട സംഭവം നടക്കുമ്പോഴേക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യരുത് എന്ന് സ്വന്തം പൌരന്മാരെ ഉപദേശിക്കുന്ന അമേരിക്കയ്ക്ക് തക്ക മറുപടി ആയിരിക്കും ഇത് എന്നും മുന്നണി പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തലസ്ഥാനത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ഈടാക്കി

July 20th, 2012

തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ഈടാക്കി. ചാക്ക യിലെ 50 ലക്ഷത്തോളം വില വരുന്ന 13 സെന്റ് ഭൂമിയാണു അജേഷ് എന്ന യുവാവില്‍ നിന്നു മോചന ദ്രവ്യമായി ഈടാക്കിയത്.

അഞ്ചംഗ അക്രമി സംഘം ഈ മാസം 17നാണു യുവാവിനെ തട്ടിക്കൊണ്ടു പോയത്. കവടിയാറിലെ ഫ്‌ളാറ്റിന് സമീപത്തു യുവാവിന്റെ കാര്‍ തടഞ്ഞു നിര്‍ത്തിയാണ് തട്ടിക്കൊണ്ടു പോയത്.

ആറുലക്ഷം രൂപ വായ്പ തിരികെ ഈടാക്കാനായിരുന്നു തട്ടിക്കൊണ്ടു പോവല്‍. ഭൂമിയുടെ രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ കഴിഞ്ഞതിനു ശേഷമാണ് അക്രമി സംഘം യുവാവിനെ മോചിപ്പിച്ചത്. അക്രമികള്‍ ഉപയോഗിച്ച വാഹനം പിടിച്ചെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാലക്കാട്ട് സദാചാര പോലീസ് യുവാവിനെയും യുവതിയേയും മര്‍ദ്ദിച്ചു

July 18th, 2012

പത്തിരിപ്പാല: പഠന കാലത്ത് പരിചയമുള്ള യുവതിയുമായി ബസ് സ്റ്റോപ്പില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്നു യുവാവിനെ ഒരു സംഘം എസ്. ഡി. പി. ഐ. പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. യുവാവിനെ ഒറ്റപ്പാലം താലൂ‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. യുവതിയെ ഇവര്‍ സമീപത്തുള്ള എസ്. ഡി. പി. ഐ. ഓഫീസില്‍ പൂട്ടിയിടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മങ്കര സ്വദേശി ഇബ്രാഹിം ബാദുഷ (26)യെ പോലീസ് അറസ്റ്റു ചെയ്തു.

രാവിലെ പതിനൊന്നു മണിയോടെ പത്തിരിപ്പാല ടൌണിലെ ഓട്ടോ സ്റ്റാൻഡിനരികില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്നു യുവതിയും യുവാവും. ഇതിനിടയില്‍ അവരെ സമീപിച്ച സംഘം ഇരുവരേയും ചോദ്യം ചെയ്തു. തങ്ങള്‍ ഒരുമിച്ചു പഠിച്ചവരാണെന്നും കണ്ടപ്പോള്‍ സംസാരിച്ചതാണെന്നും പറഞ്ഞിട്ടും ഇവര്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും യുവതിയെ വലിച്ചിഴച്ച് ബലമായി ഓഫീസിലേക്ക് കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു. അക്രമികളെ ഭയന്ന നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി യുവതിയെ രക്ഷിച്ചു. പാലക്കാട് മേപ്പറമ്പ് സ്വദേശിനിയായ. യുവതിയെ പിന്നീട് പിതാവ് പോലീസ് സ്റ്റേഷനില്‍ നിന്നും കൂട്ടിക്കൊണ്ടു പോയി. പെണ്‍കുട്ടിയുടെ കഴുത്തിനും കൈക്കും പരിക്കുണ്ട്.

ഇത്തരം ഒരു സംഭവം ഉണ്ടായിട്ടും അര മണിക്കൂറോളം നാട്ടുകാര്‍ പ്രതികരിക്കാതെ നിന്നത് അക്രമികളെ ഭയന്നാണെന്ന് ആരോപണമുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി. വൈ. എഫ്. ഐ. ഉള്‍പ്പെടെ നിരവധി സംഘടനകള്‍ രംഗത്തെത്തുകയും പ്രതിഷേധ ജാഥ നടത്തുകയും ചെയ്തു. സംസ്ഥാനത്ത് സദാചാര പോലീസിന്റെ പേരില്‍ ആളുകള്‍ക്ക് നേരെ അക്രമം വര്‍ദ്ധിച്ചു വരുന്നുണ്ട്. ആഭ്യന്തര വകുപ്പ് ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് നിരവധി സംഘടനകള്‍ നിരന്തരമായി ആവശ്യപ്പെട്ടു വരികയാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

എം.എം. മണി അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരായി

July 4th, 2012

m.m.mani-epathram

ഇടുക്കി: രാഷ്ടീയ പ്രതിയോഗികളെ ലിസ്റ്റു തയ്യാറാക്കി കൊലപ്പെടുത്തിയതു സംബന്ധിച്ച് വിവാദ പ്രസംഗം നടത്തിയ മുന്‍ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരായി. രാവിലെ പത്തുമണിയോടെ തൊടുപുഴ ഡി.വൈ.എസ്.പി ഓഫീസില്‍ സി.പി.എം ജില്ലാ സെക്രട്ടറിയും എം.എല്‍.എയുമായ കെ.കെ. ജയചന്ദ്രനോടൊപ്പമാണ് മണി എത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഇന്ന് ചോദ്യം ചെയ്യലിനു ഹാജരാ‍യില്ലെങ്കില്‍ അറസ്റ്റു ചെയ്യുവാനും പോലീസിനു ആലോചനയുണ്ടായിരുന്നു.

പോലീസ് ചൊദ്യം ചെയ്യലിനു ഹാജരാകുവാന്‍ ആവശ്യപ്പെട്ട് രണ്ടു തവണ നോട്ടീസ അയച്ചിട്ടും ഹാജരായിരുന്നില്ല. ഏതാനും ദിവസങ്ങളായി എം.എം. മണി ഓളില്‍ ആയിരുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മണി ഒളിവില്‍ പോയിട്ടില്ലെന്നും തല്‍ക്കാലത്തേക്ക് മാറി നിന്നതാകാം എന്നുമാണ് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി മാധ്യമങ്ങളോട് പറഞ്ഞത്. പ്രസംഗത്തെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മണിയോട് അന്വേഷണ സംഘം ചൊദ്യം ചെയ്യലിനു ഹാജരാകുവാന്‍ ആവശ്യപ്പെട്ടെങ്കിലും അത് ഒഴിവാക്കുവാനായി മണി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി മണിയുടെ ആവശ്യം അംഗീകരിച്ചില്ല. മണിയുടെ വിവാദ പ്രസംഗത്തെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മണി സുപ്രീം കോടതിയെ സമീപിക്കുവാന്‍ ഉള്ള ആലോചനയില്‍ ആയിരുന്നു. അതിനിടയിലാണ് സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരായത്.

മണിയുടെ പ്രസംഗത്തിനെതിരെ ശക്തമായ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരുന്നു. ദേശീയ മാധ്യമങ്ങളില്‍ വരെ ഇത് വാര്‍ത്തയായതിനെ തുടര്‍ന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പോലും മണിയെ വിമര്‍ശിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മോഹനന്‍ മാഷുടെ അറസ്റ്റ് ; കോടതി പരിസരത്ത് സംഘർഷം

June 30th, 2012

kerala-police-lathi-charge-epathram

വടകര : ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് പ്രതി ചേർത്ത മോഹനൻ മാസ്റ്ററുടെ അറസ്റ്റിനെ തുടര്‍ന്ന് കോടതി പരിസരത്ത് സംഘർഷം. കെ. കെ. ലതിക എം. എല്‍‌. എ. യുടെ ഭര്‍ത്താവും സി. പി. എമ്മിന്റെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണ് മോഹനന്‍ മാസ്റ്റർ. കോടതി പരിസരത്ത് നേരത്തേ നിലയുറപ്പിച്ച ആർ. എം. പി. പ്രവർത്തകരും കോടതിയിൽ ഹാജരാക്കിയ മോഹനൻ മാഷെ കാണാൻ തടിച്ച് കൂടിയ സി. പി. എം. പ്രവർത്തകരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ഇതിനെ തുടർന്ന് പോലീസ് സി. പി. എം. പ്രവർത്തകരെ തല്ലുകയുമായിരുന്നു എന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു. സംഘര്‍ഷത്തില്‍ കോടതിക്കകത്തും പുറത്തും ഉള്ള പല വാഹനങ്ങളും തകര്‍ക്കപ്പെട്ടു.

രാവിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് വരും വഴി നാടകീയമായാണ് മോഹനന്‍ മാസ്റ്ററെ ഡി. വൈ. എസ്. പി. യുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം കാറു തടഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജില്ലയിലെ പ്രമുഖ നേതാവും എം. എല്‍. എ. യുടെ ഭര്‍ത്താവുമായ മോഹനന്‍ മാസ്റ്ററുടെ അറസ്റ്റു വാര്‍ത്ത അണികളെ ഞെട്ടിച്ചു. മാഷെ വടകര കോടതിയില്‍ ഹാജരാക്കും എന്ന് ചാനലുകളില്‍ വാര്‍ത്ത വന്നതോടെ പ്രവര്‍ത്തകര്‍ കോടതി പരിസരത്തേക്ക് കൂട്ടത്തോടെ ഒഴുകിയെത്തി.

പോലീസ് അകമ്പടിയോടെ കോടതിയില്‍ എത്തിയ മോഹനൻ മാഷ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. കോടതി പ്രതിയെ ഏഴു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കോടതി നടപടികള്‍ അവസാനിപ്പിച്ച് പുറത്തേക്ക് കൊണ്ടു വന്ന മോഹനന്‍ മാസ്റ്റര്‍ക്ക് അനുകൂലമായ മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ ചുറ്റും കൂടി. പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് മോഹനന്‍ മാസ്റ്റര്‍ പോലീസ് വാഹനത്തിൽ കയറി.

ഇതിനിടയിലാണ് ആർ. എം. പി. പ്രവർത്തകർ കോടതി പരിസരത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. ഈ അവസരം മുതലെടുത്ത് പോലീസ് സി. പി. എം. പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഏറെ പണിപ്പെട്ടാണ് പോലീസിന് പ്രതിയുമായി കോടതി വളപ്പില്‍ നിന്നും പുറത്തു കടക്കാനായത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

13 of 231012131420»|

« Previous Page« Previous « വിവാദപ്രസംഗം: മണിക്കെതിരായ കേസുകള്‍ നിയമപരമെന്ന് ഹൈക്കോടതി
Next »Next Page » ചില്ലറ വ്യാപാരം: കേരളം കത്തെഴുതിയിട്ടില്ലെന്ന് കേന്ദ്രം »



  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine