വിരുന്നു സൽക്കാരത്തിനു നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം

July 29th, 2012

moral-policing-epathram

മംഗലാപുരം: മംഗലാപുരത്ത് വിരുന്നു സൽക്കാരത്തിൽ പങ്കെടുത്തവര്‍ക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. സൽക്കാരത്തിൽ പങ്കെടുക്കുവാന്‍ എത്തിയ പലര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. രാത്രി ഏഴരയോടെയാണ് നഗരത്തിലെ മോര്‍ണിങ്ങ് മിസ്റ്റ് എന്ന ഹോട്ടലില്‍ കടന്നു വന്ന അക്രമികള്‍ ആക്രമണം അഴിച്ചു വിട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ ചില മാദ്ധ്യമ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ഹിന്ദു ജാഗരണ വേദിക (എച്ച്. ജെ. വി.) എന്ന സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്ന് സൂചനയുണ്ട്. സംഭവത്തെ തുടര്‍ന്ന് എട്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

നഗരങ്ങളിലെ ഡാന്‍സ് ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും സഭ്യത വിട്ട് നടത്തപ്പെടുന്ന പാര്‍ട്ടികള്‍ കര്‍ശനമായി നിയന്ത്രിക്കണമെന്നാണ് എച്ച്. ജി. വി. പ്രവര്‍ത്തകരുടെ ആവശ്യം.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അമേരിക്കയ്ക്കെതിരെ യാത്രാ മുന്നറിയിപ്പ്

July 25th, 2012

batman-massacre-epathram

തിരുവനന്തപുരം : സിനിമ കണ്ടു കൊണ്ടിരുന്നവർക്ക് നേരെ നടന്ന വെടി വെപ്പിൽ അനേകം പേർ കൊല്ലപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി അമേരിക്കയിലേക്ക് ഇന്ത്യാക്കാർ യാത്ര ചെയ്യരുത് എന്ന് ഇന്ത്യ തങ്ങളുടെ പൌരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകണം എന്ന് അമേരിക്കൻ വിരുദ്ധ മുന്നണി തിരുവനന്തപുരം ഘടകം ആവശ്യപ്പെട്ടു. ഇന്ത്യയിൽ എന്തെങ്കിലും ഒരു അനിഷ്ട സംഭവം നടക്കുമ്പോഴേക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യരുത് എന്ന് സ്വന്തം പൌരന്മാരെ ഉപദേശിക്കുന്ന അമേരിക്കയ്ക്ക് തക്ക മറുപടി ആയിരിക്കും ഇത് എന്നും മുന്നണി പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തലസ്ഥാനത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ഈടാക്കി

July 20th, 2012

തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ഈടാക്കി. ചാക്ക യിലെ 50 ലക്ഷത്തോളം വില വരുന്ന 13 സെന്റ് ഭൂമിയാണു അജേഷ് എന്ന യുവാവില്‍ നിന്നു മോചന ദ്രവ്യമായി ഈടാക്കിയത്.

അഞ്ചംഗ അക്രമി സംഘം ഈ മാസം 17നാണു യുവാവിനെ തട്ടിക്കൊണ്ടു പോയത്. കവടിയാറിലെ ഫ്‌ളാറ്റിന് സമീപത്തു യുവാവിന്റെ കാര്‍ തടഞ്ഞു നിര്‍ത്തിയാണ് തട്ടിക്കൊണ്ടു പോയത്.

ആറുലക്ഷം രൂപ വായ്പ തിരികെ ഈടാക്കാനായിരുന്നു തട്ടിക്കൊണ്ടു പോവല്‍. ഭൂമിയുടെ രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ കഴിഞ്ഞതിനു ശേഷമാണ് അക്രമി സംഘം യുവാവിനെ മോചിപ്പിച്ചത്. അക്രമികള്‍ ഉപയോഗിച്ച വാഹനം പിടിച്ചെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാലക്കാട്ട് സദാചാര പോലീസ് യുവാവിനെയും യുവതിയേയും മര്‍ദ്ദിച്ചു

July 18th, 2012

പത്തിരിപ്പാല: പഠന കാലത്ത് പരിചയമുള്ള യുവതിയുമായി ബസ് സ്റ്റോപ്പില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്നു യുവാവിനെ ഒരു സംഘം എസ്. ഡി. പി. ഐ. പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. യുവാവിനെ ഒറ്റപ്പാലം താലൂ‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. യുവതിയെ ഇവര്‍ സമീപത്തുള്ള എസ്. ഡി. പി. ഐ. ഓഫീസില്‍ പൂട്ടിയിടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മങ്കര സ്വദേശി ഇബ്രാഹിം ബാദുഷ (26)യെ പോലീസ് അറസ്റ്റു ചെയ്തു.

രാവിലെ പതിനൊന്നു മണിയോടെ പത്തിരിപ്പാല ടൌണിലെ ഓട്ടോ സ്റ്റാൻഡിനരികില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്നു യുവതിയും യുവാവും. ഇതിനിടയില്‍ അവരെ സമീപിച്ച സംഘം ഇരുവരേയും ചോദ്യം ചെയ്തു. തങ്ങള്‍ ഒരുമിച്ചു പഠിച്ചവരാണെന്നും കണ്ടപ്പോള്‍ സംസാരിച്ചതാണെന്നും പറഞ്ഞിട്ടും ഇവര്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും യുവതിയെ വലിച്ചിഴച്ച് ബലമായി ഓഫീസിലേക്ക് കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു. അക്രമികളെ ഭയന്ന നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി യുവതിയെ രക്ഷിച്ചു. പാലക്കാട് മേപ്പറമ്പ് സ്വദേശിനിയായ. യുവതിയെ പിന്നീട് പിതാവ് പോലീസ് സ്റ്റേഷനില്‍ നിന്നും കൂട്ടിക്കൊണ്ടു പോയി. പെണ്‍കുട്ടിയുടെ കഴുത്തിനും കൈക്കും പരിക്കുണ്ട്.

ഇത്തരം ഒരു സംഭവം ഉണ്ടായിട്ടും അര മണിക്കൂറോളം നാട്ടുകാര്‍ പ്രതികരിക്കാതെ നിന്നത് അക്രമികളെ ഭയന്നാണെന്ന് ആരോപണമുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി. വൈ. എഫ്. ഐ. ഉള്‍പ്പെടെ നിരവധി സംഘടനകള്‍ രംഗത്തെത്തുകയും പ്രതിഷേധ ജാഥ നടത്തുകയും ചെയ്തു. സംസ്ഥാനത്ത് സദാചാര പോലീസിന്റെ പേരില്‍ ആളുകള്‍ക്ക് നേരെ അക്രമം വര്‍ദ്ധിച്ചു വരുന്നുണ്ട്. ആഭ്യന്തര വകുപ്പ് ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് നിരവധി സംഘടനകള്‍ നിരന്തരമായി ആവശ്യപ്പെട്ടു വരികയാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

എം.എം. മണി അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരായി

July 4th, 2012

m.m.mani-epathram

ഇടുക്കി: രാഷ്ടീയ പ്രതിയോഗികളെ ലിസ്റ്റു തയ്യാറാക്കി കൊലപ്പെടുത്തിയതു സംബന്ധിച്ച് വിവാദ പ്രസംഗം നടത്തിയ മുന്‍ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരായി. രാവിലെ പത്തുമണിയോടെ തൊടുപുഴ ഡി.വൈ.എസ്.പി ഓഫീസില്‍ സി.പി.എം ജില്ലാ സെക്രട്ടറിയും എം.എല്‍.എയുമായ കെ.കെ. ജയചന്ദ്രനോടൊപ്പമാണ് മണി എത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഇന്ന് ചോദ്യം ചെയ്യലിനു ഹാജരാ‍യില്ലെങ്കില്‍ അറസ്റ്റു ചെയ്യുവാനും പോലീസിനു ആലോചനയുണ്ടായിരുന്നു.

പോലീസ് ചൊദ്യം ചെയ്യലിനു ഹാജരാകുവാന്‍ ആവശ്യപ്പെട്ട് രണ്ടു തവണ നോട്ടീസ അയച്ചിട്ടും ഹാജരായിരുന്നില്ല. ഏതാനും ദിവസങ്ങളായി എം.എം. മണി ഓളില്‍ ആയിരുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മണി ഒളിവില്‍ പോയിട്ടില്ലെന്നും തല്‍ക്കാലത്തേക്ക് മാറി നിന്നതാകാം എന്നുമാണ് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി മാധ്യമങ്ങളോട് പറഞ്ഞത്. പ്രസംഗത്തെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മണിയോട് അന്വേഷണ സംഘം ചൊദ്യം ചെയ്യലിനു ഹാജരാകുവാന്‍ ആവശ്യപ്പെട്ടെങ്കിലും അത് ഒഴിവാക്കുവാനായി മണി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി മണിയുടെ ആവശ്യം അംഗീകരിച്ചില്ല. മണിയുടെ വിവാദ പ്രസംഗത്തെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മണി സുപ്രീം കോടതിയെ സമീപിക്കുവാന്‍ ഉള്ള ആലോചനയില്‍ ആയിരുന്നു. അതിനിടയിലാണ് സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരായത്.

മണിയുടെ പ്രസംഗത്തിനെതിരെ ശക്തമായ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരുന്നു. ദേശീയ മാധ്യമങ്ങളില്‍ വരെ ഇത് വാര്‍ത്തയായതിനെ തുടര്‍ന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പോലും മണിയെ വിമര്‍ശിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

14 of 24|«1013141520»|

« Previous Page — « Previous « പച്ച ബ്ലൌസ് ഉത്തരവ് : വിദ്യാഭ്യാസ രംഗത്തെ ലീഗ് വല്‍ക്കരണത്തിനെതിരെ പ്രതിഷേധം
Next » — Next Page » ഇടപ്പള്ളി മലയാള കവിതയിലെ കാല്പനിക വിപ്ലവം »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine