ജനനായകന് ജന്മനാടിന്റെ വിട

May 6th, 2012
onchiyam-leader-tp-chandra-sekharan-ePathram
ജനമ നാടിന്റെ അന്ത്യാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് ജനനായകന്‍ ടി. പി ചന്ദ്രശേഖരന്‍ വിടവാങ്ങി. അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ വന്നവര്‍ സഖാവിന്റെ  തിരിച്ചറിയുവാന്‍ പോലും കഴിയാത്ത മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി.  മുഖം തിരിച്ചറിയാനാകാത്ത വിധം വെട്ടിനുറുക്കിക്കൊണ്ട് നിഷ്ഠൂരമായിട്ടായിരുന്നു വെള്ളിയാഴ്ച രാത്രി ഒരു സംഘം അക്രമികള്‍ ടി. പി ചന്ദ്രശേഖരനെ വകവരുത്തിയത്. ഒരു പക്ഷെ  കൊലപാതകികള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദ്ദേശം ലഭിച്ചിരിക്കാം.  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോര്‍സ്റ്റുമോര്‍ട്ടം നടത്തിയ ശേഷം 3.30 തോടെയാണ് പൊതു ദര്‍ശനത്തിനു വച്ചത്. കോഴിക്കോട്ടും വടകരയിലും ഓര്‍ക്കാട്ടേരിയിലും പൊതു ദര്‍ശനത്തിനു വെച്ചപ്പോള്‍ ചെങ്കൊടി പുതച്ച് കിടത്തിയ മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ എത്തിയത് ആയിരങ്ങളായിരുന്നു. അവരില്‍  മുഖ്യമന്ത്രിയും കെ. പി. സി. സി പ്രസിഡണ്ടും ഉള്‍പ്പെടെ യു. ഡി. എഫ് മന്ത്രിമാരും നേതാക്കന്മാരുമായ പലരും ഉണ്ടായിരുന്നെങ്കിലും സി. പി. എമ്മിലെ പ്രമുഖര്‍ വിട്ടു നിന്നു. എന്നാല്‍ വി. എസ് അച്യുതാനന്ദന്റേയും, സൈമണ്‍ ബ്രിട്ടോയുടെയും സാന്നിധ്യം വേറിട്ടു നിന്നു. പ്രിയ സഖാവിന് അന്ത്യോപചാരം അര്‍പ്പിക്കുമ്പോള്‍ സൈമണ്‍ ബ്രിട്ടോ വികാരാധീനനായി പൊട്ടിക്കരഞ്ഞു.
പാര്‍ട്ടിയിലെ ആശയ സമരത്തില്‍ല്‍ വി. എസിനൊപ്പം നിന്നവരായിരുന്നു ചന്ദ്രശേഖരനും കൂട്ടരും. ഒടുവില്‍ ഭിന്നത രൂക്ഷമായതോടെ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന സംഘടന രൂപീകരിച്ച് ടി. പി ചന്ദ്രശേഖരന്‍ കേരള രാഷ്ടീയത്തില്‍ പുതിയ ഒരു ചരിത്രം കുറിച്ചത്. ഓര്‍ക്കാട്ടേരിയിലെ വീട്ടുവളപ്പില്‍ ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ ടി. പിയുടെ മകന്‍ ചിതയ്ക്ക് തീകൊളുത്തി. അനേകം വിപ്ലവകാരികള്‍ക്ക് ജന്മം നല്‍കിയ ഒഞ്ചിയത്ത് ഒരു വിപ്ലവകാരിക്കെന്നും അഭിമാനിക്കാവും വിധത്തില്‍ ആദര്‍ശത്തെ അടിയറവക്കാതെ പ്രവര്‍ത്തിച്ചുകൊണ്ട് തന്നെയാണ് ടി. പി ചന്ദ്രശേഖരന്‍ വിടപറഞ്ഞത്.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on ജനനായകന് ജന്മനാടിന്റെ വിട

ചന്ദ്രശേഖരന്റെ കൊല പാര്‍ട്ടിക്ക് പങ്കില്ല: പിണറായി

May 5th, 2012

pinarayi-vijayan-epathram
തിരുവനന്തപരം: റവല്യുഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സി.പി.എമ്മിന് ഒരു പങ്കും ഇല്ലെന്നും ഇത് പാര്‍ട്ടിക്കെതിരെ നടക്കുന്ന ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍‍ പറഞ്ഞു. കൊലപാതകം തികച്ചും അപലപനീയമാണ്. അതില്‍ പാര്‍ട്ടി ശക്തമായി പ്രതിഷേധിക്കുന്നു. പാര്‍ട്ടിയില്‍ നിന്നും തെറ്റിപ്പോയവരെല്ലാം പാര്‍ട്ടിയിലേക്ക് തന്നെ തിരിച്ചുവന്നു കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. ഒഞ്ചിയത്ത് പാര്‍ട്ടിക്ക് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. എതിരാളികളെ ശാരീരികമായി തകര്‍ക്കുന്ന രീതി സി.പിഎമ്മിനില്ല ക്വട്ടേഷന്‍ സംഘമാണ് ചന്ദ്രശേഖരന്റെ കൊല നടത്തിയത്. അവരെ കണ്ടെത്തണം. എന്നാല്‍ ചിലര്‍ മനപൂര്‍വ്വം സി.പി.എമ്മിനെതിരെ നുണക്കഥകള്‍ പടച്ചു വിടുകയാണ്, ഇതില്‍ ദുരൂഹതയുണ്ട് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടി. പി. ചന്ദ്രശേഖരന്‍ കൊലപാതകം : മൂന്നു പേര്‍ കസ്റ്റഡിയിലെന്നു സൂചന

May 5th, 2012

jacob punnoose-epathram

കോഴിക്കോട് : റവല്യുഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസില്‍ മൂന്നു പേർ പോലിസ്‌ കസ്റ്റഡിയിലായതായി സൂചന. എന്നാല്‍ പിടിയിലായവര്‍ക്ക് കേസുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരുന്നു. അക്രമികള്‍ സഞ്ചരിച്ച കാര്‍ വാടകക്ക് നല്‍കിയ കെ. പി. നവീന്‍ദാസ്, ഇയാളുടെ ബന്ധു ഹാരിസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മൂന്നാമത്തെ ആള്‍ ആരെന്നു പോലിസ്‌ വ്യക്തമാക്കിയില്ല. എന്നാല്‍ കേസുമായി ബന്ധപ്പെട്ടു വളരെ പ്രധാനപ്പെട്ട തെളിവുകൾ ലഭിച്ചു എന്നും, പ്രതികള്‍ ആരായാലും ഉടന്‍ പിടിയിലാകുമെന്നും ഡി. ജി. പി. മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരള വനാന്തരങ്ങളില്‍ നക്‌സല്‍ സാന്നിധ്യമെന്ന് ഡി. ജി. പി

May 3rd, 2012

jacob punnoose-epathram

ആലപ്പുഴ: കേരളത്തിലെ വനാന്തരങ്ങളില്‍ നക്‌സല്‍ സാന്നിധ്യമുണ്ട് എന്ന് ഡി. ജി. പി. ജേക്കബ്‌ പുന്നൂസ്‌ വെളിപ്പെടുത്തി. ഒഡീഷ, ജാര്‍ഖണ്ട് , ബിഹാര്‍ തുടങ്ങിയ സംസ്‌ഥാനങ്ങളില്‍നിന്നും നക്‌സലൈറ്റുകള്‍ കേരളത്തിലെ തമിഴ്‌നാട്‌, കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലെ വനമേഖലയില്‍ ഉണ്ട്. കേരളത്തിലെ വനാന്തരങ്ങളില്‍ നെക്സല്‍ സാന്നിദ്ധ്യം ഉണ്ടെന്ന മന്ത്രി ഗണേഷ്‌ കുമാര്‍ പറഞ്ഞതിന് പിന്നാലെയാണ് ഡി. ജി. പി ജേക്കബ്‌ പുന്നൂസ്‌ പറഞ്ഞത്‌. ആലപ്പുഴയില്‍ സ്‌റ്റുഡന്റ്‌സ് പോലീസ്‌ കേഡറ്റ്‌ പദ്ധതിയുടെ ജില്ലാതല ക്യാമ്പിലെത്തിയ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on കേരള വനാന്തരങ്ങളില്‍ നക്‌സല്‍ സാന്നിധ്യമെന്ന് ഡി. ജി. പി

ചിന്നക്കനാലില്‍ സി. പി. എം- സി. പി. ഐ സംഘര്‍ഷം: ലൊക്കല്‍ സെക്രട്ടറിമാര്‍ക്ക് വെട്ടേറ്റു

March 27th, 2012
crime-epathram
ഇടുക്കി: ഇടുക്കി ജില്ലയിലെ ചിന്നക്കനാലില്‍ സി. പി. എം -സി. പി. ഐ സംഘര്‍ഷത്തില്‍ ഇരു പാര്‍ട്ടികളിലേയും ലോക്കല്‍ സെക്രട്ടറിമാര്‍ക്ക് വെട്ടേറ്റു. സി. പി. ഐ ലോക്കല്‍ സെക്രട്ടറി വേലുച്ചാമിക്കാണ് ആദ്യം വെട്ടേറ്റത്. ഇരു കാലുകള്‍ക്കും കൈകള്‍ക്കും ഗുരുതരമായി വെട്ടേറ്റ വേലുച്ചാമിയുടെ നില ഗുരുതരമാണ്. വേലുച്ചാമിയെ ആക്രമിച്ച വിവരം അറിഞ്ഞ് സി. പി. ഐ പ്രവര്‍ത്തകര്‍ സി. പി. എം ലോക്കല്‍ സെക്രട്ടറി എ. ബി. ആല്‍‌വിയെ ആക്രമിച്ചു.
പ്രദേശത്ത് ഭൂമികയ്യേറ്റം ഉള്‍പ്പെടെ പല വിഷയങ്ങളും സംബന്ധിച്ച് ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കങ്ങളും അഭിപ്രായ ഭിന്നതകളും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച്  ഒരു പൊതു യോഗത്തില്‍ തങ്ങളുടെ നേതാക്കള്‍ക്കെതിരെ പരാമര്‍ശം ഉണ്ടയതിനെ സി. പി. ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

15 of 231014151620»|

« Previous Page« Previous « നെയ്യാറ്റിന്‍‌കരയില്‍ സി. പി. എം സ്ഥനാര്‍ഥിയായി പുതുമുഖത്തിനു സാധ്യത
Next »Next Page » സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 20 വര്‍ഷം »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine