ടി. പി. വധം : മൊബൈല്‍ രേഖകള്‍ക്കായി കേന്ദ്രത്തിന് കത്ത്

November 25th, 2015

tp-chandrashekharan-epathram
കൊച്ചി : ടി. പി. ചന്ദ്ര ശേഖരന്‍ വധത്തിലെ ഗൂഢാലോചന യെ ക്കുറിച്ചുള്ള അന്വേഷണത്തിനായി മൊബൈല്‍ ഫോണ്‍ രേഖ കള്‍ ലഭ്യമാക്കണം എന്നാ വശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ക്ക് വീണ്ടും കത്തയച്ചു. ഇത് മൂന്നാം തവണ യാണ് ആഭ്യന്തര വകുപ്പ് കത്തയച്ചത്.

മൊബൈല്‍ ഫോണ്‍ കമ്പനി കളില്‍ നിന്നുള്ള രേഖ കള്‍ ലഭിക്കാത്ത തിനാല്‍ ടി. പി. വധക്കേസിന്റെ ഗൂഢാലോചന ക്കേസിന്റെ അന്വേഷണം വഴി മുട്ടി യിരിക്കുക യാണ്. രേഖ കളില്‍ പലതും അന്വേഷണ സംഘം സംഘടി പ്പിച്ചി ട്ടുണ്ട് എങ്കിലും കോടതി യില്‍ സമര്‍പ്പി ക്കാന്‍ ഇവയുടെ സാക്ഷ്യ പ്പെടുത്തിയ ഔദ്യോഗിക രേഖ ആവശ്യ മാണ്. ഉന്നത സി. പി. എം. നേതാക്ക ളുടെയും മൊബൈല്‍ ഫോണ്‍ രേഖ കള്‍ നല്‍കാന്‍ ടെലിഫോണ്‍ കമ്പനികള്‍ തയ്യാറായി രുന്നില്ല.

ഇക്കാര്യം ആവശ്യപ്പെട്ട് മുമ്പ് രണ്ടു പ്രാവശ്യം സംസ്ഥാന ആഭ്യ ന്തര വകുപ്പ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ക്ക് കത്തയ ച്ചിരുന്നു എങ്കിലും നടപടികള്‍ ഉണ്ടായി രുന്നില്ല.

- pma

വായിക്കുക: , , , , , ,

Comments Off on ടി. പി. വധം : മൊബൈല്‍ രേഖകള്‍ക്കായി കേന്ദ്രത്തിന് കത്ത്

ബോംബു നിര്‍മ്മാണത്തിനിടയില്‍ സ്ഫോടനം; രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

June 7th, 2015

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കൊളവല്ലൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടയില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഷൈജു, സുബീഷ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. നാലു പേര്‍ക്ക് പരിക്കുണ്ട്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാനൂരിലെ ബോംബ് സ്ഫോടനവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാനൂരിലെ ബോംബ് സ്ഫോടനത്തിനു പിന്നില്‍ സി.പി.എം ആണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും സി.പി.എം പ്രവര്‍ത്തകരാണ് ഇത്തരക്കാരെ പുറത്താക്കുവാന്‍ സി.പി.എം തയ്യാറാകണമെന്നും ബോംബ് നിര്‍മ്മാണം കുടില്‍ വ്യവസായമാക്കുവാന്‍ അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

പ്രേമം പാതിയില്‍ നിലച്ചു പ്രേക്ഷകര്‍ തീയേറ്റര്‍ തകര്‍ത്തു

June 4th, 2015

കോഴിക്കോട് : മലയാളത്തിലെ വൈറല്‍ ഹിറ്റായ പ്രേമം എന്ന സിനിമയുടെ പ്രദര്‍ശനം ഇടയ്ക്ക് വച്ച് നിലച്ചതോടെ കാണികള്‍ തീയേറ്റര്‍ തകര്‍ത്തു. കോഴിക്കോട് അപ്സര തീയേറ്ററിലാണ് സംഭവം. ബുധനാഴ്ച രാത്രി 10.45 ഓടെയാണ് സംബവം. ഇടവേള കഴിഞ്ഞ് ഡിജിറ്റല്‍ തകരാറിനെ തുടര്‍ന്ന് സിനിമയുടെ പ്രദര്‍ശനം നിലച്ചു .ഇതേ തുടര്‍ന്ന് പ്രേക്ഷകര്‍ വ്യാപകമായ അക്രമം അഴിച്ചു വിടുകയായിരുന്നു. സ്ക്രീന്‍ കുത്തിക്കീറുകയും കസേരകളും വാതിലുകളും തകര്‍ക്കുകയും ചെയ്തു. ഇതിനിടയില്‍ ആരോ സീറ്റുകള്‍ക്ക് തീയിടുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഉള്ളവര്‍ സിനിമ കാണാന്‍ എത്തിയിരുന്നു. അവര്‍ തീയേറ്ററിനു പുറത്തേക്ക് ഇറങ്ങിയോടി. അക്രമം വ്യാപകമായതോടെ പോലീസ് എത്തിയെങ്കിലും രംഗം ശാന്തമായില്ല. തുടര്‍ന്ന് പോലീസ് ലാത്തി വീശി ഇതോടെ അക്രമികള്‍ തീയേറ്ററിനു നേരെ കല്ലേറ് ആരംഭിച്ചു.കല്ലേറില്‍ തീയേറ്ററിന്റെ ചില്ലുകള്‍ തകരുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സംഭവം നിയന്ത്രണ വിധേയമാക്കുവാന്‍ എ.ആര്‍.ക്യാമ്പില്‍ നിന്നും പോലീസ് സംഘം എത്തി. നൂറോളം പേരെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് പറഞ്ഞു. സാങ്കേതിക തകരാര്‍ മൂലം സിനിമ കാണുവാന്‍ അവസരം നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യുമെന്ന് തീയേറ്റര്‍ ഉടമ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വനിത എം.എല്‍.എമാരെ പറ്റി മോശം പരാമര്‍ശം;പ്രതിഷേധത്തിനൊടുവില്‍ കെ.സി.അബു മാപ്പു പറഞ്ഞു

March 21st, 2015

കോഴിക്കോട് :എം.എല്‍.എ മാരായ ബിജിമോള്‍, ജമീല പ്രകാശം എന്നിവരെ കുറിച്ച് പത്രസമ്മേളനത്തിനിടയില്‍ അവഹേളന പരമായ പരാമര്‍ശം നടത്തിയ കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് കെ.സി.അബു മാപ്പു പറഞ്ഞു. കോഴിക്കോട് നഗരത്തിലും ഡി.സി.സി ഓഫീ‍സിനു മുമ്പിലും അബുവിന്റെ വീടിനു മുമ്പിലും വിവിധ വനിതാ സംഘടനകളുടെയും എ.ഐ.വൈ.എഫിന്റേയും,ഡിവൈ.എഫ്.ഐയുടേയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പ്രകടനം നടന്നു. എ.ഐ.വൈ.ഫ് നടത്തിയ പ്രകടനം അക്രമാസക്തമായതോടെ പ്രവര്‍ത്തകരെ പോലീസ് ലാത്തിവീശിയോടിച്ചു.

കോണ്‍ഗ്രസില്‍ നിന്നും അബുവിന്റെ അവഹേളനപരമായ പരാമര്‍ശത്തെ വിമര്‍ശിച്ചു കൊണ്ട് നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസ്സ് നേതാവ് ഷാനി മോള്‍ ഉസ്മാന്‍ അബുവിന്റെ പരാമര്‍ശത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. അബുവിന്റെ പരാമര്‍ശം കോണ്‍ഗ്രസ് സംസ്കാരത്തിനു ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ മിതത്വം പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിഷേധം വ്യാപകമായതോടെ കെ.പി.സി.സി. പ്രസിഡണ്ട് വി.എം.സുധീരന്‍ അബു മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കില്‍ അബുവിനെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് സുധീരന്‍ തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. തുടര്‍ന്ന് അബു വനിത എം.എല്‍.എമാരെയും ഷിബു ബേബിജോണിനേയും കുറിച്ച് താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പു പറഞ്ഞു കൊണ്ട് പത്രക്കുറിപ്പ് പുറത്തിറക്കുകയായിരുന്നു.

നിയമസഭയില്‍ ബിജിമോളെ മന്ത്രി ഷിബു ബേബി ജോണ്‍ തടഞ്ഞതുമായി ബന്ധപ്പെട്ട് ബിജിമോള്‍ക്ക് പരാതിയുണ്ടാകാന്‍ ഇടയില്ലെന്നും ഇരുവരും അത് ആസ്വദിച്ചിട്ടുണ്ടാകുമെന്നാണ് മനസ്സിലാക്കുന്നതെന്നും അബു പറഞ്ഞിരുന്നു.നിയമ സഭയ്ക്കകത്ത് തന്നെ തടഞ്ഞ മന്ത്രി ശിവദാസന്‍ നായരെ ജമീല പ്രകാശം എം.എല്‍.എ കടിച്ചതിനെ പറ്റിയും അബു അവഹേളന പരമായിട്ടാണ് കെ.സി.അബു സംസാരിച്ചത്. ഇത് വന്‍ പ്രതിഷേധത്തിനു ഇടവരുത്തി. മന്ത്രി ഷിബു ബേബി ജോണ്‍ അബുവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നിയമ നടപടിയും സ്വീകരിക്കുമെന്ന് ഷിബു വ്യക്തമാക്കി. ബിജിമോളും അബുവിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട് . തന്നെ വ്യക്തിഹത്യ നടത്തുവാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഭരണ പക്ഷം നടത്തുന്നതെന്ന് അവര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സി.പി.എം പ്രവര്‍ത്തന്‍ കൊല്ലപ്പെട്ടു; തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍

March 2nd, 2015

പാവറട്ടി: പാവറട്ടിയ്ക്കടുത്ത് ചുക്കുബസാറില്‍ സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. തിരുനെല്ലൂര്‍ മതിലകത്ത് പരേതനായ ഖാദറിന്റെ മകന്‍ ഷിഹാബുദ്ദീന്‍(41) ആണ് മരിച്ചത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി.പി.എം തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താലിനു ആഹ്വാനം ചെയ്തു. ചുക്കുബസാര്‍ പൂവത്തൂര്‍ റോഡില്‍ വച്ച് ഞായറാഴ്ച രാത്രി ഏഴ് മണിയോടെ കാറിലെത്തിയ സംഘം ബൈക്കില്‍ സുഹൃത്ത് ബൈജുവുമൊത്ത് യാത്ര ചെയ്യുകയായിരുന്ന ഷിഹാബുദ്ദീനെ ആക്രമിക്കുകയായിരുന്നു. തലക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും 10.15 നു മരിക്കുകയായിരുന്നു.

സി.പി.എം ബ്രാഞ്ച് കമ്മറ്റി അംഗമായ ഷിഹാബുദ്ദീന്‍ കൊലപാതകം ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്ക് വധ ഭീഷണിയുണ്ടായിരുന്നതായി പറയപ്പെടുന്നു.

2006 ജനുവരി 20 നു നടന്ന സി.പി.എം ആര്‍.എസ്.എസ് സംഘര്‍ഷത്തില്‍ ഷിഹാബുദ്ദീന്റെ സഹോദരന്‍ മുജീബ് റഹ്‌മാന്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ പ്രതിയായിരുന്ന ആര്‍.എസ്.എസ് കാര്യവാഹക് ആയിരുന്ന അറയ്ക്കല്‍ വിനോദിനെ (വിനു) 2008 നവമ്പര്‍ 18 ന് പാടൂരില്‍ വച്ച് വെട്ടി കൊലപ്പെടുത്തിയകേസിലെ പ്രധാന പ്രതിയായിരുന്നു ഷിഹാബുദ്ദീന്‍. മുബീനയാണ് ഭാര്യ. മക്കള്‍:ഷിയാന്‍, ഫാത്തിമ.

ഷിഹാബുദ്ദീന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബോബന്‍ സാമുവല്‍ മരിച്ചു എന്ന് വ്യാജ വാര്‍ത്ത
Next »Next Page » കാനം രാജേന്ദ്രന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി »



  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine